Oddly News

2930 വജ്രങ്ങള്‍, അതിനൊപ്പം ബര്‍മീസ് മാണിക്യങ്ങളും; ദുരൂഹതയില്‍ മറഞ്ഞ പാട്യാല നെക്ലേസ്

ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വജ്രം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഖനനം ചെയ്തെടുത്തത് 1888ലായിരുന്നു. ഈ രത്നത്തിന് പേര് നല്‍കിയിരിക്കുന്നതാവട്ടെ ഡി ബീര്‍സ് വജ്രം എന്നാണ്. പട്യാല മഹാരാജാവായിരുന്ന ഭൂപീന്ദർ സിങ് വളരെ ധനികനായിരുന്നു. പാരിസിലെ മേളയിലെ പ്രദര്‍ശനത്തില്‍ വച്ച് ഡിബീര്‍സ് വജ്രം ഭുപീന്ദര്‍ സിങ് വില കൊടുത്തുവാങ്ങി സ്വന്തമാക്കി.

പിന്നാലെ നെക്ലേസ് നിര്‍മിക്കാനായി അദ്ദേഹം ആഭരനിര്‍മാതാക്കളായ കാര്‍ട്ടിയറെ ചുമതലപ്പെടുത്തി. അഞ്ച് നിരകളായി പ്ലാറ്റിനം ചെയിനുകള്‍ അതില്‍ 2930 വജ്രങ്ങള്‍. അതിനൊപ്പം ചില ബര്‍മീസ് മാണിക്യങ്ങളും. ഇന്നത്തെ കാലത്ത് ഏകദേശം 3 കോടി ഡോളര്‍ മതിപ്പുവില വരുമായിരുന്നു. ഇത് ധരിച്ച് നില്‍ക്കുന്ന ഭീപിന്ദര്‍ സിങ്ങിന്റയും അദ്ദേഹത്തിന്റെ മകന്റെയും ചിത്രം പ്രശസ്തമാണ്.

ഈ നെക്ലേസ് ധരിച്ചു നിൽക്കുന്ന ഭൂപീന്ദർ സിങ്ങിന്റെയും മകൻ യാദവീന്ദ്ര സിങ്ങിന്റെയും ചിത്രങ്ങള്‍ പ്രശസ്തമാണ്. 1948ൽ പാട്യാലയുടെ ആഭരണശേഖരത്തിൽ നിന്ന് ഈ നെക്‌ലേസ് കാണാതായി. വളരെയധികം അന്വേഷണങ്ങള്‍ നടന്നെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ 1982ല്‍ നെക്ലേസില്‍ ഉപയോഗിച്ച ഡി ബീര്‍സ് വജ്രം ഒരു ആഭരണലേലത്തില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ വജ്രം മാത്രാമായിരുന്നു ഉണ്ടായിരുന്നത്, നെക്ലേസിന്റെ ബാക്കിഭാഗം ഉണ്ടായില്ല. പിന്നീട് ഒരു പുരാവസ്തു വിപണന കേന്ദ്രത്തില്‍ നിന്ന് ഒരു ഭാഗവും കണ്ടെത്തി. കാർട്ടിയർതന്നെ അതു വാങ്ങുകയും കാണാതെപോയ വജ്രങ്ങള്‍ക്കുപകരം അവയുടെ അനുകരണങ്ങളുണ്ടാക്കി സൂക്ഷിക്കുകയും ചെയ്തു.