Health

മൃഗരക്തം കുടിക്കുന്ന 23തരം പ്രാണികളെ കണ്ടെത്തി, മനുഷ്യരക്തവും കുടിക്കും; കരുതല്‍ വേണമെന്ന് ഗവേഷകര്‍

ആന്‍ഡമാന്‍ – നിക്കോബാര്‍ ദ്വീപുകളില്‍ സൂവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഗവേഷകര്‍ 23തരം പ്രാണികളെ കണ്ടെത്തി. ഇവ മൃഗങ്ങളുടെ രക്തം കുടിക്കുന്ന പ്രാണികളാണ്. പാരസൈറ്റ്സ് ആന്‍ഡ് വെക്‌റ്റേഴ്‌സ് എന്ന ശാസ്ത്രജേണലില്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണം പ്രസിദ്ധീകരിച്ചു.

ഭൂസ് ഈച്ചകൾ എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന ഇവ കുലക്കോയ്ഡ്‌സ് എന്ന ജനുസ്സില്‍പ്പെട്ടവയാണ്. ഇവ ആടുകള്‍, കന്നുകാലികള്‍ , മാന്‍ തുടങ്ങിയവയുടെ ചോരയാണ് കുടിക്കുന്നത്.ഇവയില്‍ 5 വിഭാഗങ്ങളില്‍ ബ്ലൂ ടങ് ഡിസീസ് എന്ന രോഗം മൃഗങ്ങളില്‍ പരാത്താനുള്ള കഴിവുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഈ പ്രാണികളെ സൂക്ഷിക്കണമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഗവേഷക ദൃതി ബാനര്‍ജി പറയുന്നുണ്ട്.

2022- 23 കാലയളവിലാണ് പഠനം നടന്നത്. കണ്ടെത്തിയ 23 സ്പീഷിസുകളില്‍ 17 എണ്ണം മനുഷ്യരുടെ ചോര കുടിക്കാറുണ്ടെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇവ മനുഷ്യരില്‍ രോഗം പടര്‍ത്താറില്ല. ആന്‍ഡമാനില്‍ ഇവയുടെ വ്യാപനത്തിന്റെ യഥാര്‍ഥ ചിത്രം തിരിച്ചറിയാനായി സമഗ്രമായ പഠനം നടത്തേണ്ടിയിരിക്കുന്നു. മൃഗങ്ങളുടെ നാക്കിന്റെ നിറം നീലയാകുന്നതും പനി , മുഖത്തെ നീര് അമിതമായ ഉമിനീര് പുറന്തള്ളല്‍ തുടങ്ങിയവ രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്നതുമാണ് ബ്ലു ടങ് ഡിസീസ്.