ഹൈസ്കൂളിൽ ആറ് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ . കേസിൽ നേരത്തെ തന്നെ അറസ്റ്റിലായ അധ്യാപികയ്ക്ക് ‘ഓൺലി ഫാൻസ്’ എന്ന വെബ്സൈറ്റിൽ അക്കൗണ്ടുള്ള വിവരം വിദ്യാർഥികൾ അറിഞ്ഞിരുന്നതായും, മികച്ച ഗ്രേഡ് ലഭിക്കുന്നതിനായി അവർ അധ്യാപികയെ ബ്ലാക്ക്മെയിൽ ചെയ്തിരുന്നതായും സെർച്ച് വാറണ്ടിൽ വ്യക്തമാക്കുന്നുണ്ട്. യു.എസിലെ ജോർജിയയിലുള്ള അലക്സാണ്ടർ സ്കൂളിലെ അധ്യാപികയായ മാരിസ് നിക്കോൾസാണ് കേസിൽ പ്രതി . പ്രതി കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി അത് വിദ്യാർഥികൾക്ക് അയച്ചുനൽകുകയും അവർക്ക് നിരന്തരമായി അശ്ലീല Read More…
Month: June 2026
‘കോനെയുടെ എല്ലൊടിയുന്ന ശബ്ദം കേട്ടു, ടീം ഒന്നാകെ തകർന്നുപോയി, ഖത്തർ താരം റൂമിലെത്തി മാപ്പു പറഞ്ഞു’: കാനഡ കോച്ച്
ഫിഫ ലോകകപ്പ് മത്സരത്തിൽ ഖത്തറിനെതിരെ മറുപടിയില്ലാത്ത ആറു ഗോളുകളുടെ വമ്പൻ വിജയമാണ് കാനഡ സ്വന്തമാക്കിയത്. സൂപ്പർ താരം ജൊനാഥൻ ഡേവിഡ് ഹാട്രിക് ഗോളുകൾ നേടിയ മത്സരത്തിൽ കൈൽ ലാരിൻ, നേഥൻ സാലിബ എന്നിവരും കാനഡയ്ക്കായി സ്കോർ ചെയ്തു. ഖത്തർ താരം വഴങ്ങിയ ഒരു സെൽഫ് ഗോളും കാനഡയുടെ വിജയ തിളക്കം കൂട്ടി. 29, 45+3, 90+2 മിനിറ്റുകളിലായിരുന്നു ഡേവിഡിന്റെ തകർപ്പൻ ഗോളുകൾ പിറന്നത്. 75–ാം മിനിറ്റിൽ പന്ത് തടുക്കാൻ ശ്രമിച്ച മുഹമ്മദ് മനായിക്ക് പറ്റിയ പിഴവാണ് ഖത്തറിന് Read More…
കില്ലാഡി ! ഒരേ കാറിൽ ആമിറും ആദ്യഭാര്യയും രണ്ടാം ഭാര്യയും പ്രതിശ്രുത വധുവും; വീട്ടിൽ പരീക്ഷിക്കരുതെന്ന് സോഷ്യൽ മീഡിയ
ബോളിവുഡ് താരം ആമിർ ഖാന്റെ പുത്തൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തന്റെ രണ്ട് മുൻഭാര്യമാർക്കും പ്രതിശ്രുത വധുവിനുമൊപ്പം ഒരേ കാറിൽ യാത്ര ചെയ്യുന്ന ആമിറിന്റെ ചിത്രമാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്. കാറിന്റെ മുൻസീറ്റിൽ പുഞ്ചിരിയോടെ ആമിർ ഇരിക്കുമ്പോൾ, പുറകിലെ സീറ്റിൽ ആദ്യഭാര്യ റീന ദത്ത, രണ്ടാം ഭാര്യ കിരൺ റാവു, ആമിറിന്റെ പ്രതിശ്രുത വധുവെന്ന് പറയപ്പെടുന്ന ഗൗരി സ്പ്രാറ്റ് എന്നിവരെയും കാണാം. ഓൺലൈൻ ലോകത്ത് അതിവേഗമാണ് ഈ ചിത്രം തരംഗമായത്. ബന്ധങ്ങൾ Read More…
‘അവന് എന്നെ വേണ്ടെന്ന്, പക്ഷേ അവനില്ലാതെ എനിക്ക് ജീവിക്കാനാവില്ല’; വിവാഹനിശ്ചയത്തിനു മുന്പ് പ്രതിശ്രുതവധു ജീവനൊടുക്കി
കോഴിക്കോട് താമരശ്ശേരിയിൽ 22 വയസ്സുകാരി നന്ദന പ്രദീപ് ജീവനൊടുക്കാൻ കാരണം പ്രതിശ്രുത വരന്റെ വഞ്ചനയാണെന്ന് ബന്ധുക്കളുടെ ആരോപണം. പെട്ടെന്ന് ഒരു ദിവസം യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് നന്ദനയുടെ ബന്ധുക്കൾ. കഴിഞ്ഞ ജൂൺ എട്ടിനാണ് താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹനിശ്ചയത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയായിരുന്നു ഈ ദുരന്തം. തന്റെ വീടുപണി നടക്കുകയാണെന്നും വിദേശത്തുള്ള അച്ഛൻ Read More…
പെണ്കുട്ടികളെ പരസ്പരം ചുംബിപ്പിച്ച് നാടകം പഠിപ്പിക്കല്; ലെസ്ബിയന് അധ്യാപികയുടെ പണി പോയി !
സ്വയം രചിച്ച നാടകത്തിൽ പെൺകുട്ടികളെ മാത്രം പങ്കെടുപ്പിക്കുകയും ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ ലെസ്ബിയൻ അധ്യാപികയെ സ്കൂളിൽ നിന്നും പുറത്താക്കി. യുഎസിലെ കൊളറാഡോയിലാണ് സംഭവം . കൊളറാഡോ നോർത്ത് ഈസ്റ്റ് ഏർലി കോളേജിലെ 50 വയസ്സുകാരിയായ ഫ്രഞ്ച് അധ്യാപിക ജെന്നിഫർ ഹോങ്കക്കെതിരെയാണ് വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അധികൃതർ നടപടിയെടുത്തത്. ഫ്രഞ്ച് ഭാഷയും സംസ്കാരവുമായിരുന്നു ഇവർ പഠിപ്പിച്ചിരുന്നത്.പ്പിക്കല്തന്റെ ക്ലാസിലെ വിദ്യാർത്ഥികളെ കൊണ്ട് ഫ്രഞ്ച് ഭാഷയിൽ താൻ തന്നെ എഴുതിയ നാടകങ്ങൾ അഭിനയിപ്പിക്കുന്നത് ഹോങ്കയുടെ പതിവായിരുന്നു. ഇതിലൊരു Read More…
‘ഭാര്യക്ക് ഇഷ്ടം വേലക്കാരിയെ’; കൂടോത്രം ചെയ്ത് മയക്കിയെന്ന് സംശയം; വേലക്കാരിയെ കുത്തിക്കൊന്ന് ഡോക്ടര്
കുടുംബ പ്രശ്നങ്ങൾക്ക് കാരണം വീട്ടുജോലിക്കാരിയുടെ കൂടോത്രമാണെന്ന് വിശ്വസിച്ച് അവരെ കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിലായി. ഡൽഹിയിലാണ് ഈ സംഭവം നടന്നത്. ഡെർമറ്റോളജിസ്റ്റ് ആയ ഡോ. മനീഷ് ഗുപ്തയാണ് സ്വന്തം വീട്ടിലെ ജോലിക്കാരിയായ മീനയെ കൊലപ്പെടുത്തിയത്. ഡോ. ഗുപ്തയും ആയുർവേദ ഡോക്ടറായ ഭാര്യയും തമ്മിൽ ഏറെ നാളായി കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജോലിക്കാരിയെ ജോലിയിൽ നിന്ന് മാറ്റണമെന്ന് പറഞ്ഞ് ഇവർ മൂന്ന് വർഷമായി വഴക്കിട്ടിരുന്നു. എന്നാൽ 15 വർഷമായി തനിക്കറിയാവുന്ന മികച്ച ജോലിക്കാരിയായ മീനയെ പിരിച്ചുവിടാൻ ഭാര്യ സമ്മതിച്ചില്ല. ഇതോടെ Read More…
തേനും ഇഞ്ചിയും തുളസിയും മാത്രം മതിയോ ചുമ മാറാൻ? ശാസ്ത്രം പറയുന്നത് ഇങ്ങനെ
മരുന്നുകളേക്കാൾ എളുപ്പത്തിൽ ലഭിക്കുമെന്നതിനാൽ പലരും ചുമയ്ക്ക് പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാനാണ് ഇഷ്ടപ്പെടുന്നത്. സാധാരണ ചുമ മരുന്നുകളുടെ അമിത ഉപയോഗം പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നതിനാലും, ചിലപ്പോൾ അലർജി കാരണം ചുമ കൂടാൻ കാരണമാകുമെന്നതിനാലും തേൻ, ഇഞ്ചി, തുളസി എന്നിവയടങ്ങിയ സിറപ്പുകളാണ് ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത്. ജലദോഷം, ശ്വാസകോശ അണുബാധ എന്നിവയുള്ളപ്പോൾ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ ചുമയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എങ്കിലും, ഇവ അമിതമായി കഴിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം എന്നതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിൽ ചില ചുമ മരുന്നുകൾ Read More…
ആരാണ് ടെലിഗ്രാമിന്റെ ശില്പികൾ? വിപ്ലവകരമായ ആശയവുമായി ചാറ്റിങ് രംഗം കീഴടക്കിയ ടെക് ബ്രദേഴ്സ്
ലോകത്തിലെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ, ഇൻസ്റ്റന്റ് മെസ്സേജിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ടെലഗ്രാം. ക്ലൗഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ ആപ്പ് 2014-ൽ ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകൾക്കായാണ് ആദ്യമായി പുറത്തിറക്കിയത്. സുരക്ഷിതവും വ്യക്തിഗതവുമായ ആശയവിനിമയം ലക്ഷ്യമിട്ട് പവൽ ദുരോവ്, നിക്കോളായ് ദുരോവ് എന്നീ സഹോദരന്മാരാണ് ഈ ആപ്പ് സ്ഥാപിച്ചത്. ഉയർന്ന വേഗത, മികച്ച സുരക്ഷാ സൗകര്യങ്ങൾ എന്നിവയോടെ വികസിച്ച ടെലഗ്രാമിന് ഇന്ന് ലോകമെമ്പാടുമായി കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. റഷ്യയിൽ ജനിച്ച് വളർന്ന ഈ സഹോദരന്മാർ മികച്ച സാങ്കേതിക വിദഗ്ദ്ധരും ഗണിതശാസ്ത്രജ്ഞരുമാണ്. Read More…
കോടികളുടെ കമ്പനിയിലെ മേധാവി, പക്ഷെ കല്യാണം കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്ന് അമ്മൂമ്മ; ന്യൂയോർക്ക് CEOയുടെ ട്വീറ്റ് വൈറൽ
ന്യൂയോർക്കിൽ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള കമ്പനി നടത്തുകയും ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നിൽ വിജയകരമായി ജീവിക്കുകയും ചെയ്യുന്ന ഒരു യുവതി, താൻ വിവാഹം കഴിക്കാത്തതിൽ ഇന്ത്യയിലുള്ള തന്റെ മുത്തശ്ശിക്ക് ഇപ്പോഴും സങ്കടമാണെന്ന് വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. ഹേമാക്ഷി മോത്ക എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ കൗതുകകരമായ അനുഭവം പങ്കുവെച്ചത്. ഇന്ത്യയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് ഈ സംഭവം ഉണ്ടായത്. അവിടെയെത്തിയ ഗ്രാമത്തിലെ വിവാഹിതരായ പെൺമക്കൾക്കെല്ലാം പരമ്പരാഗതമായി പുതപ്പുകൾ സമ്മാനമായി നൽകിയിരുന്നു. എന്നാൽ ഹേമാക്ഷി Read More…









