Featured Myth and Reality

എന്തുകൊണ്ടാണ് അന്റാർട്ടിക്കയ്ക്ക് മുകളിലൂടെ വിമാനങ്ങൾ പറക്കാത്തത്? മഞ്ഞുഭൂമിയിലെ ആ രഹസ്യം ഇതാണ്!

ഓരോ ദിവസവും പതിനായിരക്കണക്കിന് വിമാനങ്ങളാണ് സമുദ്രങ്ങൾക്കും മരുഭൂമികൾക്കും യുദ്ധമേഖലകൾക്കും മഞ്ഞുമൂടിയ ആർട്ടിക് പ്രദേശങ്ങൾക്കും മുകളിലൂടെ ലോകമെമ്പാടും സഞ്ചരിക്കുന്നത്. എന്നാൽ ഭൂമിയിലെ ഒരു പ്രദേശം മാത്രം വിമാന സർവീസുകൾ ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്; അതാണ് അന്റാർട്ടിക്ക. ഫ്ലൈറ്റ് ട്രാക്കർ എടുത്തു നോക്കിയാൽ യൂറോപ്പിലും വടക്കൻ അറ്റ്ലാന്റിക്കിലും തെക്കുകിഴക്കൻ ഏഷ്യയിലുമെല്ലാം നൂറുകണക്കിന് വിമാനങ്ങൾ കാണാമെങ്കിലും, തെക്കേ അമേരിക്കയുടെയും ഓസ്‌ട്രേലിയയുടെയും തെക്കേ അറ്റത്തിന് താഴെയുള്ള ഭാഗം പൂർണ്ണമായും ശൂന്യമായിരിക്കും. ഇതിന് പിന്നിൽ രാഷ്ട്രീയം ഒന്നുമല്ല, മറിച്ച് ഭൗതികശാസ്ത്രവും ഭൂമിശാസ്ത്രവും വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട Read More…

Featured Healthy Food

രാത്രി 9 മണിക്ക് ശേഷമാണോ അത്താഴം നിങ്ങളുടെ ഹൃദയത്തെ കാത്തിരിക്കുന്നത് വലിയ അപകടം!

നീണ്ട ഒരു ദിവസത്തെ ജോലിസമയത്തിന് ശേഷം വൈകി അത്താഴം കഴിക്കുന്നത് ദോഷകരമല്ലെന്ന് തോന്നാമെങ്കിലും, സ്ഥിരമായി രാത്രി 9 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ഹൃദയാരോഗ്യം, ഉപാപചയ പ്രവർത്തനം (metabolism), ഉറക്കത്തിന്റെ ഗുണനിലവാരം, രക്തസമ്മർദ്ദം എന്നിവയെ നിശബ്ദമായി ബാധിക്കുമെന്ന് ഹൃദ്രോഗ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ആധുനിക ജീവിതശൈലിയും തിരക്കേറിയ സമയക്രമങ്ങളും കാരണം, പ്രത്യേകിച്ച് നഗരങ്ങളിൽ, അത്താഴ സമയം വളരെ വൈകിയാണ് വരുന്നത്. എന്നാൽ, രാത്രി കാലങ്ങളിൽ ശരീരത്തിന്റെ ജൈവഘടികാരം (biological clock) പ്രവർത്തനങ്ങൾ പതുക്കെയാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈ Read More…

Crime

മരിച്ചത് മൃഗീയപീഡനങ്ങളേറ്റ്; സംശയത്തിന്റെ ആനുകൂല്യം, തമിഴ് ബാലിക പൊള്ളലേറ്റു മരിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു

മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍നിന്നു വീട്ടുവേലയ്ക്കായി എത്തിച്ച ഏഴു വയസുകാരി പൊളളലേറ്റു മരിച്ച കേസില്‍ ദമ്പതികളുള്‍പ്പെടെ മൂന്നു പ്രതികളെയും മൂവാറ്റുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ആലുവ അശോകപുരം അനന്താശ്രമം വീട്ടില്‍ സിന്ധു നായര്‍ (52), ഭര്‍ത്താവും ഹൈക്കോടതി അഭിഭാഷകനുമായ ജോസ് കുര്യന്‍ (51), കുട്ടിയെ ജോലിക്കായി എത്തിച്ച ഏജന്റ് കടലൂര്‍ സ്വദേശി നാഗപ്പന്‍ (61) എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി ജഡ്ജി മഹേഷ് ജി. വിട്ടയച്ചത്. കേസിലുണ്ടായിരുന്ന മറ്റൊരു ഏജന്റ് ചേരാനല്ലൂര്‍ സ്വദേശി ഷൈല Read More…

Featured Good News

പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തിൽ എൽ.ഇ.ഡി ബൾബ്; ജീവൻ രക്ഷിച്ച് സൈനിക ഡോക്ടർമാർ

പുനെയിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍.ഇ.ഡി. ബള്‍ബ് വിജയകരമായി പുറത്തെടുത്ത് ജീവൻ രക്ഷിച്ച് ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടര്‍മാര്‍. പുനെയിലെ ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ-തൊറാസിക് സയന്‍സസിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് അപൂര്‍വവും അതീവ സങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ പിഞ്ചുകുഞ്ഞിന് പുതുജീവൻ നൽകിയത്. കുഞ്ഞിന്റെ ഇടതു ശ്വാസകോശത്തിലെ ശ്വാസനാളത്തിലാണ് എല്‍.ഇ.ഡി. ബള്‍ബ് കുടുങ്ങിക്കിടന്നിരുന്നത്. ഡോക്ടർമാർ ഏറെ പ്രയത്നപ്പെട്ട് ‘ബ്രോങ്കോസ്‌കോപ്പിക്’ എന്ന അതിസങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ് ഇത് സുരക്ഷിതമായി പുറത്തെടുത്തത്. കുഞ്ഞിന്റെ ശ്വാസകോശം പൂർണ്ണമായി തകരാറിലാകാനും ജീവന്‍ തന്നെ അപകടത്തിലാകാനും സാധ്യതയുള്ള Read More…

Crime

ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു, കുഞ്ഞിനെ വേണ്ട; നവജാതശിശുവിനെ പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ യുവതി

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ നവജാതശിശുവിനെ ശുചിമുറിയുടെ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ പത്തൊമ്പതുകാരിയായ യുവതിയുടെ മൊഴി പുറത്ത്. തനിക്ക് ഈ കുഞ്ഞിനെ വേണ്ടെന്ന് യുവതി ആലപ്പുഴ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ (സി.ഡബ്ല്യു.സി) ഔദ്യോഗികമായി അറിയിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയതാണെന്നാണ് കരുതിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്തായി അയാളുമായി ബന്ധമില്ലെന്നും, താന്‍ ഗര്‍ഭിണിയായതോ പ്രസവിച്ചതോ Read More…

Celebrity Featured

‘കാസ്റ്റിങ് ഡയറക്ടറുടെ ആ ഒറ്റ വാചകം, പിന്നെ പത്ത് വർഷം ഞാൻ ചിരിച്ചില്ല’, അനുഭവം പറഞ്ഞ് നേഹാ ധൂപിയ

തന്റെ ജീവിതത്തിൽ നിന്ന് പുഞ്ചിരി മാഞ്ഞുപോയ പത്ത് വർഷങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടി നേഹാ ധൂപിയ. കരിയറിന്റെ തുടക്കത്തിൽ ഒരു കാസ്റ്റിങ് ഡയറക്ടർ നടത്തിയ മോശം പരാമർശമാണ് തന്റെ ചിരി ഇല്ലാതാക്കിയതെന്നും, ഈ സംഭവം വർഷങ്ങളോളം ആത്മവിശ്വാസം തകർത്ത് തന്നെ വേട്ടയാടിയെന്നും താരം വെളിപ്പെടുത്തി. നടി ഹുമാ ഖുറേഷിയുമായി നടത്തിയ ഒരു സംഭാഷണത്തിലാണ് നേഹ ഈ പഴയ കാര്യങ്ങൾ പങ്കുവെച്ചത്. കരിയറിന്റെ ഏറ്റവും ആദ്യ നാളുകളിലാണ് ആ കയ്പേറിയ സംഭവം ഉണ്ടായതെന്ന് നേഹ ഓർക്കുന്നു. ഒരു ടിവി Read More…

Crime

കാമുകന് മറ്റൊരു വിവാഹം; കാമുകിയെ മർദിച്ച ശേഷം മരിച്ചെന്നു കരുതി റോഡിൽ തള്ളി; തിങ്കളാഴ്ച വിവാഹിതനാകേണ്ട യുവാവ് അറസ്റ്റിൽ

വിവാഹബന്ധത്തിൽ നിന്നു പിൻമാറാൻ ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ശേഷം മരിച്ചെന്നു കരുതി റോഡരികിൽ ഉപേക്ഷിച്ച കേസിൽ കോതമംഗലം സ്വദേശി നിതിനെ (31) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് വധശ്രമത്തിന് പൊലീസ് ഇയാളെ പിടികൂടിയത്. പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. നിതിന്റെ വിവാഹം ഉറപ്പിച്ചതിനെത്തുടർന്ന് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ Read More…

Featured Sports

ഗില്ലിന്റെ സെഞ്ചുറി തിളക്കം; രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ

ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ . രാജസ്ഥാൻ ഉയർത്തിയ 215 റൺസ് എന്ന വലിയ വിജയലക്ഷ്യം 18.4 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടക്കുകയായിരുന്നു. വരാനിരിക്കുന്ന ഞായറാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയും സായ് സുദർശന്റെ അർധ സെഞ്ചുറിയുമാണ് ഗുജറാത്തിന് വിജയം എളുപ്പമാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 77 Read More…

Crime

അച്ഛനും രണ്ടാം ഭാര്യയുമടക്കം നാല് പേരെ കൊന്ന് വണ്ടിയിലിട്ട് കത്തിച്ച് പ്രായപൂർത്തിയാകാത്ത മകൻ, ഒടുങ്ങാത്ത പ്രതികാരം !

മുൻ ഗ്രാമത്തലവനേയും അമ്മയെയും രണ്ടാം ഭാര്യയെയും അനന്തരവളെയും കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങള്‍ വാഹനത്തിനുള്ളില്‍ കത്തിച്ച നിലയിൽ. വർഷങ്ങളായി നിലനിന്നിരുന്ന കുടുംബവഴക്കുകളെ തുടർന്ന് ഇയാളുടെ ആദ്യ ഭാര്യയും അവരുടെ രണ്ട് മക്കളും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അജ്മീർ നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ശ്രീരാംപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരുടെ വീടിന് 500 മീറ്റർ അകലെയുള്ള ദേശീയപാതയിലാണ് മഹീന്ദ്ര സ്കോർപിയോ വാഹനം കത്തിയ നിലയിൽ കണ്ടെത്തിയത്. ആദ്യം ഇതൊരു വാഹന അപകടമാണെന്നാണ് Read More…