ചൈനയിലെ ടിബറ്റിലുള്ള മൗണ്ട് എവറസ്റ്റിന്റെ ബേസ് ക്യാമ്പിൽ മെയ് 12-ന് ശക്തമായ ഹിമപാതമുണ്ടാകുകയും നിമിഷങ്ങൾക്കകം ഈ പ്രദേശം മുഴുവൻ മഞ്ഞിൽ മുങ്ങുകയും ചെയ്തു. മഞ്ഞുമേഘങ്ങൾ ക്യാമ്പിലേക്ക് ഇരച്ചുകയറിയപ്പോൾ മല കയറാനെത്തിയവര്‍ ജീവനുംകൊണ്ട് ടെന്റുകൾക്കുള്ളിലേക്ക് ഓടിക്കയറി. ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ പര്‍വതാരോഹകര്‍ നേരിടുന്ന പ്രവചനാതീതമായ അപകടങ്ങളെ വ്യക്തമാക്കുന്നതാണ് ഈ ഭീതിജനകായ ദൃശ്യങ്ങൾ. എവറസ്റ്റിന്റെ തെക്കൻ ചരിവിലുള്ള ക്യാമ്പിലാണ് ഹിമപാതമുണ്ടായത്. മലമുകളിൽ നിന്ന് കേട്ട ചെറിയൊരു മുഴക്കം പെട്ടെന്ന് തന്നെ വലിയൊരു ശബ്ദത്തോടെ അതിവേഗത്തിൽ താഴേക്ക് പതിക്കുന്ന മഞ്ഞിന്റെയും Read More…
Month: May 2026
കരിഞ്ചന്തയിൽനിന്ന് വാങ്ങിയ സിലിണ്ടർ തുറന്നപ്പോള്‍ ഗ്യാസിന് പകരം വെള്ളം! കച്ചവടക്കാരന് കിട്ടിയത് എട്ടിന്റെ പണി- വീഡിയോ
പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായതോടെ ഉപയോക്തക്കളുടെ നിസ്സഹായാവസ്ഥ മുതലെടുക്കുകയാണ് കരിഞ്ചന്തയിലെ കച്ചവടക്കാര്‍. അത്തരമൊരു സംഭവമാണ് താരാപുരിയിലെ ജോഗിവാലി ഗലിയിൽ നടന്നത്. കരിഞ്ചന്തയിൽ നിന്ന് പ്രാദേശിക തെരുവ് കച്ചവടക്കാരൻ വാങ്ങിയ സിലിണ്ടറില്‍നിന്ന് പുറത്തുവന്നത് ഗ്യാസിനു പകരം നല്ല പച്ചവെള്ളം. ഇയാള്‍ പങ്കുവെച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മീററ്റിൽ ലിച്ചാഡി ഗേറ്റ് പ്രദേശത്തെ താരാപുരിയിൽ താമസിക്കുന്ന ഫഹീം എന്ന തട്ടുകടക്കാരനാണ് തട്ടിപ്പിനിരയായത്. വീട്ടിൽ പാചകവാതകം തീർന്നതിനാലും കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ മറ്റ് വഴികൾ ഇല്ലാതിരുന്നതിനാലും അടിയന്തര സാഹചര്യത്തിലാണ് ഇയാൾ കരിഞ്ചന്തയിൽ Read More…
കാഴ്ചയിൽ ഫ്രഷ്, പക്ഷെ പണി വരും! ഇറച്ചിയും മീനും സൂക്ഷിക്കണം, ഫ്രിഡ്ജിൽ ഭക്ഷണം വെക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ
വേനൽക്കാലത്ത് ചൂട് കൂടുമ്പോൾ ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ എല്ലാവരും ആശ്രയിക്കുന്നത് ഫ്രിഡ്ജിനെയാണ്. എന്നാൽ ഭക്ഷണം വെറുതെ ഫ്രിഡ്ജിൽ വെച്ചതുകൊണ്ട് മാത്രം കാര്യമായില്ല. ഭക്ഷണം കേടാകാതിരിക്കാനും കൂടുതൽ കാലം ഫ്രഷായി സൂക്ഷിക്കാനും അണുബാധയേല്‍ക്കാതിരിക്കാനും അത് എങ്ങനെ കൃത്യമായി ഫ്രിഡ്ജിൽ വെക്കണം എന്നതിനെക്കുറിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പായ എഫ്.എസ്.എസ്.എ.ഐ (FSSAI) ചില പ്രധാന കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഫ്രിഡ്ജിൽ ഭക്ഷണം എങ്ങനെ തരംതിരിച്ച് വെക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അത് എത്രത്തോളം ഫ്രഷായി ഇരിക്കും എന്നത് തീരുമാനിക്കപ്പെടുന്നത്. പച്ചമാംസം, കോഴിയിറച്ചി, മീൻ എന്നിവ Read More…
ചാരി നിന്ന പൈന്‍മരം ഇടിമിന്നലേറ്റ് പൊട്ടിത്തെറിച്ചു; കൗമാരക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു! പിറ്റേന്ന് നടന്നത്….
നദിയില്‍ മീൻപിടിക്കുന്നതിനിടയിൽ ഉണ്ടായ ശക്തമായ മിന്നലാക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പത്തൊൻപതുകാരൻ, തൊട്ടടുത്ത ദിവസം അതേ സ്ഥലത്തേക്ക് മീൻപിടിക്കാനെത്തി എല്ലാവരെയും ഞെട്ടിച്ചു. ഈസ്റ്റ് ടെക്സസിലെ ജാസ്പർ കൗണ്ടിയിലുള്ള ആഞ്ചലീന നദീതീരത്ത് സുഹൃത്തുക്കളോടൊപ്പം മീൻപിടിക്കുകയായിരുന്നു ഹണ്ടർ വൈച്ച് എന്ന യുവാവ്. ഈ സമയം പ്രദേശത്ത് പെട്ടെന്ന് ഇടിമിന്നലോടുകൂടിയ കടുത്ത കൊടുങ്കാറ്റ് ഉണ്ടായി. നദീതീരത്തെ ഒരു പൈൻ മരത്തിൽ ചാരി നിൽക്കുകയായിരുന്നു ഹണ്ടർ. ഈ മരത്തിലേക്കാണ് മിന്നൽ നേരിട്ട് പതിച്ചത്. ശക്തമായ മിന്നലേറ്റതോടെ ഹണ്ടറിന്റെ ശരീരത്തിലൂടെ വൈദ്യുതി കടന്നുപോവുകയും അയാള്‍ Read More…
ആശുപത്രി മുറി മണ്ഡപം; വിവാഹത്തലേന്ന് പൊള്ളലേറ്റ വധുവിനെ ആശുപത്രിയിലെത്തി താലിചാർത്തി വരൻ! വീഡിയോ
വിവാഹത്തോടനുബന്ധിച്ച് തലേന്ന് നടന്ന ഹൽദി ചടങ്ങുകൾക്കിടെ പാചക വാതക സിലിണ്ടർ ചോർന്ന് തീപിടിച്ച് വധുവിന് ഗുരുതരമായി പൊള്ളലേറ്റു. വിവാഹത്തിന്റെ തലേന്നായിരുന്നു ഈ ദാരുണ സംഭവം. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി, വിവാഹം മുടങ്ങിപ്പോകുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ ആശുപത്രി ജീവനക്കാരും ഇരു കുടുംബങ്ങളും ചേർന്ന് ആശുപത്രിക്ക് ഉള്ളിൽത്തന്നെ വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും, വിവാഹ ദിവസം തന്നെ വരൻ വധുവിനെ താലിചാർത്തുകയും ചെയ്തു. സിനിമയെ അനുസ്മരിപ്പിക്കുന്ന ഈ യഥാർത്ഥ ജീവിത നിമിഷത്തെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിക്കുകയാണ്. Read More…
മന്ത്രിസഭാ സത്യപ്രതിജ്ഞയില്‍ ഏവരുടേയും ശ്രദ്ധനേടിയ മുഖം; വാസുകിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ, മന്ത്രിമാർക്ക് സത്യവാചകം അടങ്ങിയ ഫയൽ കൈമാറിയ ഗവർണറുടെ സെക്രട്ടറി ഡോ. കെ. വാസുകി ഐഎഎസ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ‘ക്യാമറക്കണ്ണുകളും സോഷ്യൽ മീഡിയയും ഒരുപോലെ ശ്രദ്ധിച്ച മുഖം’ എന്ന പേരിലാണ് ചടങ്ങിന് പിന്നാലെ ഇവരുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ആരാണെന്നറിയാൻ പലരും ഗൂഗിളിൽ തിരഞ്ഞ ഈ സിവിൽ സർവീസ് ഉദ്യോഗസ്ഥ, പൊതുവിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തുനിന്നാണ് കഴിഞ്ഞ ദിവസം ഗവർണറുടെ സെക്രട്ടറിയായി ചുമതലയേറ്റത്. 2016-ൽ പിണറായി വിജയൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ Read More…
ജി.സുധാകരനു മുന്നിൽ പിണറായി സത്യപ്രതിജ്ഞ ചെയ്യുമോ? നിയമസഭാ ആദ്യ സമ്മേളനത്തില്‍ കാത്തിരിക്കുന്ന കൗതുകം
തിരുവനന്തപുരം∙ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21-ന് തുടങ്ങുമ്പോൾ, സഭയ്ക്കുള്ളിലെ ഏറ്റവും വലിയ കൗതുകം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സത്യപ്രതിജ്ഞയായിരിക്കും. അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച മുതിർന്ന നേതാവ് ജി. സുധാകരനായിരിക്കും പ്രോടെം സ്‌പീക്കറായി അന്ന് സഭ നിയന്ത്രിക്കുക. അതുകൊണ്ടുതന്നെ, ജി. സുധാകരന് മുന്നിൽ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ പിണറായി വിജയൻ എത്തുമോ അതോ മാറിനിൽക്കുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. നിലവിലെ സഭയിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎയായിരുന്ന മുതിർന്ന Read More…
ചെന്നൈക്കെതിരെ അഞ്ച് വിക്കറ്റ് ജയം, പ്ലേഓഫിലേക്ക് ഹൈദരാബാദ്; ഇഷാൻ കിഷന് അർധ സെഞ്ച്വറി
ചെന്നൈയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫ് യോഗ്യത നേടി. ചെന്നൈ ഉയർത്തിയ 181 റൺസ് എന്ന വിജയലക്ഷ്യം ആറ് പന്ത് ബാക്കിനിൽക്കെ ഹൈദരാബാദ് മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷന്റെയും മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഹെൻറിച്ച് ക്ലാസന്റെയും പ്രകടനമാണ് ഹൈദരാബാദിന് തുണയായത്. ഈ വിജയത്തോടെ ഹൈദരാബാദിനൊപ്പം ഗുജറാത്ത് ടൈറ്റൻസും പ്ലേഓഫ് ഉറപ്പിച്ചു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് 20 Read More…
സത്യപ്രതിജ്ഞ ചടങ്ങില്‍ റിനി ആൻ ജോർജിനെ കൂകി വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ റിനി ആൻ ജോർജിനെ കോൺഗ്രസ് പ്രവർത്തകർ കൂകിവിളിച്ചു. സെൻട്രൽ സ്റ്റേഡിയത്തിലേക്ക് നടന്നുപോകുന്നതിനിടെയാണ് ഒരു കൂട്ടം ആളുകൾ റിനിക്ക് നേരെ കൂക്കിവിളി ഉയർത്തിയത്. നേരത്തെ ഒരു അഭിമുഖത്തിൽ റിനി ആൻ ജോർജ്, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് വി.ഡി. സതീശനുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് റിനി. പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത സമയത്ത് ‘പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ Read More…









