അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് സീസണിലെ മൂന്നാം വിജയം കുറിച്ചു. കൊൽക്കത്ത ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. ഈ ജയത്തോടെ ആറ് പോയിന്റുള്ള ഗുജറാത്ത് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറിയപ്പോൾ, അഞ്ച് തോൽവികളുമായി കൊൽക്കത്ത പത്താം സ്ഥാനത്ത് തുടരുകയാണ്. മറുപടി ബാറ്റിങ്ങിൽ നായകൻ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് കരുത്തായത്. Read More…
Month: April 2026
അനുഷ്ക എന്ത് പറയും? ദക്ഷിണാഫ്രിക്കൻ മോഡലിന്റെ പോസ്റ്റിൽ വിരാടിന്റെ ‘ഹൃദയം’ ട്രോൾ മഴ!
മോഡൽ അവനീത് കൗറിന്റെ ചിത്രത്തിന് അറിയാതെ ലൈക്ക് വീണതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ക്ഷീണം മാറും മുൻപേ വിരാട് കോലി വീണ്ടും സമാനമായൊരു കുരുക്കിൽപ്പെട്ടിരിക്കുകയാണ്. ഇത്തവണ ദക്ഷിണാഫ്രിക്കൻ മോഡൽ ലിസ്ലാസിന്റെ ഇൻസ്റ്റഗ്രാം ചിത്രത്തിലാണ് കോലിയുടെ ‘ലൈക്ക്’ പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങൾക്കകം ഈ വിവരം വൈറലായതോടെ ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുക്കുകയാണ്. സോഷ്യൽ മീഡിയയിലെ ട്രോളന്മാർ കോലിയെ വെറുതെ വിടാൻ ഭാവമില്ല. ‘ഇതും അൽഗൊരിതത്തിന്റെ കളിയാണെന്ന വിശദീകരണം ഉടൻ വരും’ എന്നാണ് പലരും പരിഹസിക്കുന്നത്. എന്നാൽ കോലി മനപ്പൂർവ്വം ഇത്തരമൊരു കാര്യം ചെയ്യില്ലെന്ന് Read More…
പ്രതി അദ്നാന് മരിച്ച ശേഷം ഫോണുകള്‍ കിണറ്റിലിട്ടത് ആര് ? നസ്രീന കൊലപാതകത്തില്‍ മൂന്നാമതൊരാള്‍?
കോഴിക്കോട് ചെലവൂരില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണ്ണായകമായ പുതിയ വിവരങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട നസ്രീനയുടെയും പ്രതിയായ അദ്നാന്റെയും മൊബൈല്‍ ഫോണുകള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തത്. നസ്രീനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണുമാണ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. അതേസമയം, പ്രതിയും പെണ്‍കുട്ടിയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കിടക്കുമ്പോള്‍ ഇവരുടെ ഫോണുകള്‍ എങ്ങനെ കിണറ്റിലെത്തി എന്നത് വലിയ ദുരൂഹതയായി Read More…
ദിവസവും തല കുളിക്കുന്നത് മുടിക്ക് ദോഷമാണോ? ചർമ്മരോഗ വിദഗ്ധർക്ക് പറയാനുള്ളത് ഇതാണ്!
ദിവസവും തലമുടി കഴുകുന്നത് നല്ലതാണോ ചീത്തയാണോ എന്ന കാര്യത്തിൽ പണ്ടുമുതലേ വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ദിവസവും മുടി കഴുകുന്നത് മുടിക്ക് ദോഷമാണെന്ന ധാരണയാണ് പലർക്കുമുള്ളത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ചർമ്മരോഗ വിദഗ്ധർ വിശദീകരിക്കുന്നു. ദിവസവും മുടി കഴുകുന്നത് ദോഷകരമാണോ എന്നത് ഓരോരുത്തരുടെയും തലയോട്ടിയുടെ (Scalp) സ്വഭാവത്തെ ആശ്രയിച്ചിരിക്കും. ഇതിന് എല്ലാവർക്കും ബാധകമായ ഒരു പൊതുനിയമമില്ല. നമ്മുടെ തലയോട്ടി സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന എണ്ണമയത്തെ ‘സീബം’ എന്ന് വിളിക്കുന്നു. എണ്ണമയമുള്ള തലയോട്ടിയുള്ളവർ ദിവസവും മുടി കഴുകുന്നത് ഈ എണ്ണമയം Read More…
ശരീരത്തില്‍ മുന്‍കാമുകന്റെ പേര് ടാറ്റുവായി 250 സ്ഥലത്ത്, നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത! ലോകത്തിന്റെ സഹായം തേടി യുവതി
നെതർലൻഡ്സുകാരിയായ ജോക്ക് എന്ന സ്ത്രീയുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ ലോകമെമ്പാടും ചർച്ചയാവുകയാണ്. തന്റെ മുൻപങ്കാളി നിർബന്ധപൂർവ്വം അവളുടെ ശരീരത്തിലും മുഖത്തുമായി ഇരുന്നൂറ്റമ്പതിലധികം തവണ അയാളുടെ പേര് പച്ചകുത്തിച്ച (Tattoo) ഞെട്ടിക്കുന്ന വിവരം പുറത്തുവന്നതോടെയാണ് ഈ സംഭവം ശ്രദ്ധിക്കപ്പെട്ടത്. ടിക് ടോക്കിലും യൂട്യൂബിലും വൈറലായ ഈ ദൃശ്യങ്ങൾ കണ്ട ആയിരക്കണക്കിന് ആളുകൾ, ഈ ടാറ്റൂകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താൻ ഇപ്പോൾ വലിയ തോതിൽ സഹായവുമായി മുന്നോട്ടുവരുന്നുണ്ട്. രണ്ടു വർഷത്തോളം നീണ്ട അതിക്രൂരമായ മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് Read More…
കാപ്പി കുടിച്ചാലുടൻ ടോയ്ലറ്റിലേക്ക് ഓടേണ്ടി വരുന്നുണ്ടോ? പിന്നിലെ രഹസ്യം ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് പറയുന്നു
കാപ്പി കുടിച്ചയുടൻ പലർക്കും ടോയ്ലറ്റിലേക്ക് ഓടേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എയിംസ് , ഹാർവാർഡ് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം ലഭിച്ച ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. സൗരഭ് സേത്തി ഇതിന്റെ പിന്നിലെ ശാസ്ത്രീയ വശം വ്യക്തമാക്കുന്നു. ഇത് കേവലം യാദൃശ്ചികമല്ല, മറിച്ച് നമ്മുടെ ശരീരം നൽകുന്ന കൃത്യമായ പ്രതികരണമാണ്. കാപ്പി കുടിക്കുമ്പോൾ നമ്മുടെ ദഹനവ്യവസ്ഥയിൽ ‘ഗാസ്ട്രോകോളിക് റിഫ്ലക്സ്’ എന്ന സ്വാഭാവിക പ്രവർത്തനം നടക്കുന്നു. വയറ്റിലേക്ക് എന്തെങ്കിലും എത്തുമ്പോൾ, വൻകുടലിനോട് ചലിക്കാൻ നിർദ്ദേശിക്കുന്ന ശരീരത്തിന്റെ ഒരു സിഗ്നലാണിത്. Read More…
വേനൽക്കാല പഴങ്ങളിലെ കേമൻ മാമ്പഴമോ തണ്ണിമത്തനോ? പ്രമേഹരോഗികൾക്ക് സുരക്ഷിതം ഏത്?
വേനൽക്കാലത്ത് ഏറെ പ്രിയപ്പെട്ട പഴങ്ങളാണ് മാമ്പഴവും തണ്ണിമത്തനും. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇവ സഹായിക്കുമെങ്കിലും, പ്രമേഹസാധ്യതയുള്ളവർക്കും ഇൻസുലിൻ പ്രതിരോധം നേരിടുന്നവർക്കും ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ എങ്ങനെയുള്ള മാറ്റമുണ്ടാക്കും എന്നത് അറിഞ്ഞിരിക്കേണ്ട കാര്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെയാണ് ‘ബ്ലഡ് ഷുഗർ സ്പൈക്’ എന്ന് വിളിക്കുന്നത്. കഴിക്കുന്ന പഴത്തിന്റെ അളവ് ഇതിൽ വലിയ പങ്കുവഹിക്കുന്നു. മാമ്പഴത്തിൽ നാരുകൾ ഉള്ളതിനാൽ അത് രക്തത്തിലേക്ക് പഞ്ചസാര കലരുന്നതിന്റെ വേഗത കുറയ്ക്കുന്നു. മാമ്പഴം മിതമായ അളവിൽ കഴിക്കുന്നതും പ്രോട്ടീനോ കൊഴുപ്പോ Read More…
ക്രീസിന് നടുവിൽ അന്തംവിട്ട് ബാറ്റർമാർ, ഔട്ടാക്കാൻ മറന്ന ഫീൽഡർമാർ; പ്രിയദര്ശന് സിനിമ ക്ളൈമാക്സ് തോല്‍ക്കും- വീഡിയോ
ലാഹോർ : പാകിസ്ഥാൻ സൂപ്പർ ലീഗ് (PSL) 2026-ൽ പെഷവാർ സൽമിയും ക്വറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെ ആരാധകരെ അമ്പരപ്പിച്ച രസകരമായ ഒരു സംഭവം അരങ്ങേറി. ക്വറ്റ ബാറ്റർമാരായ അബ്രാർ അഹമ്മദും ഉസ്മാൻ താരിഖും പിച്ചിന് നടുവിൽ കുടുങ്ങിപ്പോയെങ്കിലും, ഫീൽഡർമാരുടെ പിഴവ് കാരണം റൺ ഔട്ടിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മത്സരത്തിൽ പെഷവാർ സൽമി എട്ട് വിക്കറ്റിന് ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെ തകർത്തു. ക്വറ്റയുടെ അബ്രാർ അഹമ്മദിന് ലഭിച്ച ഒരു ‘ഫ്രീ ഹിറ്റ്’ പന്തിലാണ് നാടകീയ രംഗങ്ങൾ തുടങ്ങിയത്. Read More…
ബ്രോക്കോളി കഴിച്ചാൽ ക്യാൻസറിനെ തടയാമോ? പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടർ
ബ്രോക്കോളി, പ്രത്യേകിച്ച് അതിന്റെ മുളപ്പിച്ച വിത്തുകൾ ക്യാൻസറിനെ പ്രതിരോധിക്കുമെന്നും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുമെന്നുമുള്ള അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. എന്നാൽ ഇതിന്റെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് ഡോക്ടർ കുനാൽ സൂദ് വിശദീകരിക്കുന്നു. ബ്രോക്കോളിയിൽ ‘സൾഫോറാഫേൻ’ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാനും കോശങ്ങളിലെ വീക്കവും (Inflammation) സമ്മർദ്ദവും കുറയ്ക്കാനും സഹായിക്കുന്നു. ഈ ഗുണങ്ങൾ കാരണമാണ് ബ്രോക്കോളി ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പറയുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ ബ്രോക്കോളി നേരിട്ട് Read More…









