കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയെ ലോക ക്രിക്കറ്റ് ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാക്കിയ തെംബ ബാവുമ അപരാജിതനായി തുടരുന്നു. നായകനായ ശേഷം 11 ടെസ്‌റ്റുകളിലാണ് ബാവുമ ടീമിനെ നയിച്ചത്. പത്ത് ജയവും ഒരു സമനിലയുമാണ് ആകെ നേട്ടം. ഓസ്‌ട്രേലിയയ്‌ക്കെതിരേ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജയിച്ചതാണു കരിയറിലെ ഏറ്റവും മികച്ച നേട്ടം. മത്സര ശേഷം ബാവുമയെ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ അഭിനന്ദിക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബുംറയുടെ ബാവുമയ്‌ക്കെതിരേയുള്ള കുള്ളന്‍ പരാമര്‍ശം വിവാദത്തിലായിരുന്നു. പിന്നാലെയാണ് ബാവുമയുടെ അരികിലെത്തി ബുംറ Read More…
Month: November 2025
എതിർപ്പുകൾ തള്ളി, ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ നിമിഷ രാജു LDF സ്ഥാനാര്‍ത്ഥി
കൊച്ചി : എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എതിർപ്പ് മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർഥിയാക്കി സിപിഐ. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ പരാതി നൽകിയ വനിതാ നേതാവാണ് നിമിഷ രാജു. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ നിന്നാകും നിമിഷ മത്സരിക്കുക. 2021 ഒക്ടോബറില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിനിടെ ആര്‍ഷോ ജാതിപ്പേര് വിളിച്ചെന്നായിരുന്നു നിമിഷയുടെ പരാതി. നിമിഷ ഇപ്പോൾ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്. സർവകലാശാലയിലെ തിരഞ്ഞെടുപ്പു Read More…
കേസ് അന്വേഷിക്കാനെത്തി; വിവാഹിതയായ യുവതിയുമായി പ്രണയം; തര്‍ക്കത്തിനൊടുവില്‍ അരുംകൊല; എസ്ഐ അറസ്റ്റില്‍
ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. മൊഹോബ ജില്ലയില്‍ നിന്നുള്ള കിരണ്‍ സിങാണ് (30) കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ സബ് ഇന്‍സ്പെക്ടര്‍ അങ്കിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ഹമ്രിപൂരിലാണ് സംവം. റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്ന മൃതദേഹം വഴിയാത്രക്കാരാണ് കണ്ടെത്തിയത്. ആ സമയം തെരുവ് നായ്ക്കൾ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കടിച്ചു കീറുകയായിരുന്നു. മഹോബയിലെ കബ്രായിൽ താമസിക്കുന്ന കിരൺ സിംഗ് Read More…
ഡൽഹി സ്ഫോടനം: ഡോ. ഷഹീന് 3 നഗരങ്ങളിൽ 7 ബാങ്ക് അക്കൗണ്ടുകൾ ! ഷഹീനൊപ്പം കാണാതായ ഏഴുഡോക്ടര്‍മാരെ തേടുന്നു
കാൺപൂർ: ഡോ. ഷഹീനുമായി ബന്ധമുള്ള ഏഴ് ബാങ്ക് അക്കൗണ്ടുകൾ സുരക്ഷാ ഏജൻസികൾ കണ്ടെത്തി. ഇതിൽ മൂന്നെണ്ണം കാൺപൂരിലും രണ്ടെണ്ണം ലഖ്നൗവിലും രണ്ടെണ്ണം ഡൽഹിയിലുമാണ്. പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്ത വ്യക്തികളെ തിരിച്ചറിയാൻ ടീമുകൾ ഇടപാടുകൾ പരിശോധിച്ചു വരികയാണ്. സാമ്പത്തിക ഇടപാടുകളുടെ വഴി കണ്ടെത്തുന്നത് കേസില്‍ വഴിത്തിരിവുകളിലേക്ക് നയിച്ചേക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2025 ജനുവരിക്കും ഒക്ടോബറിനുമിടയിൽ അവർ എത്ര തവണ ജി.എസ്.വി.എം മെഡിക്കൽ കോളേജിൽ സന്ദർശിച്ചിട്ടുണ്ട്, ആരെല്ലാം കണ്ടുമുട്ടി, എവിടെയെല്ലാം താമസിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷകർ ശേഖരിക്കുന്നുണ്ട്. ഷഹീൻ Read More…
എത്ര കുളിച്ചിട്ടും മതിവരുന്നില്ലേ? ഈ വില്ലനില്‍നിന്ന് എങ്ങനെ രക്ഷനേടാം?
എനിക്ക് 21 വയസുണ്ട്. ബിരുദ വിദ്യാര്‍ഥിയാണ്. അമിത വൃത്തിയാണ് എന്നെ അലട്ടുന്നത്. വീട്ടിലിരിക്കുന്ന ദിവസം പലതവണ കുളിക്കും. ഓരോ തവണയും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും മാറും. കോളജില്‍ പോയി വീട്ടിലെത്തിയാല്‍ കുളിക്കാതെ ഞാന്‍ വീട്ടിനുള്ളില്‍ കയറില്ല. ദേഹത്ത് നിറയെ രോഗാണുക്കള്‍ പറ്റിപ്പിടിച്ചിരിക്കുകയാണെന്ന ചിന്തയാണ് എനിക്ക്. ബസിലും മറ്റും യാത്രചെയ്യുമ്പോള്‍ എവിടെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ ഇഷ്ടമല്ല. കൈപിടിക്കുന്ന ഭാഗത്ത് പല ആളുകളും രോഗികളും സ്പര്‍ശിച്ചതാണെന്ന ചിന്ത എന്റെ മനസില്‍ ഉണ്ടാകും. അതുകൊണ്ട് എവിടെയെങ്കിലും ചാരി നില്‍ക്കുകയാണ് പതിവ്. ബസിലായാലും കോളജിലായാലും Read More…
70കാരന്‍ അനുപം ഖേർ വീണ്ടും തെളിയിച്ചിരിക്കുന്നു, പ്രായം ഒരു സംഖ്യ മാത്രം
70-ാം വയസ്സിൽ, ശ്രദ്ധേയമായ ഫിറ്റ്‌നസ് മാറ്റത്തിലൂടെ ഈ പ്രശസ്ത കലാകാരൻ ഓൺലൈനിൽ ശ്രദ്ധ നേടുകയാണ്. പതിറ്റാണ്ടുകളായി വിവിധതരം കഥാപാത്രങ്ങളിലെ പ്രകടനങ്ങളാൽ ശ്രദ്ധേയനായ അനുപം ഖേർ ഇപ്പോൾ ശാരീരിക ആരോഗ്യത്തോടും മാനസിക ശക്തിയോടുമുള്ള അദ്ദേഹത്തിന്റെ സമർപ്പണം കൊണ്ട് ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാകുന്നു. View this post on Instagram Shared post on Time Televizia ഇന്റർനെറ്റിൽ തരംഗമായ ഒരു ജിം നിമിഷം അനുപം ഖേർ ഇൻസ്റ്റാഗ്രാമിലും എക്സിലും (പഴയ ട്വിറ്റർ) പങ്കുവെച്ച ഒരു ശക്തമായ പോസ്റ്റ് തൽക്ഷണം Read More…
ആ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി; യുവതിയെ തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയത് ബിഹാർ സ്വദേശി
തിരുവനന്തപുരം∙ വർക്കലയിൽ ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ടയാളെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ പൊലീസ് കണ്ടെത്തി . കേസിലെ പ്രധാനസാക്ഷിയും പെണ്‍കുട്ടിയുടെ രക്ഷകനുമായ ബിഹാർ സ്വദേശി ശങ്കർ പാസ്വാനെയാണ് പോലീസ് കണ്ടെത്തിയത്. പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽനിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തിരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു. ചുവന്ന ഷർട്ട് ധരിച്ചയാൾ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച് പൊലീസിനുണ്ടായിരുന്ന സൂചന. സുരേഷ് ശ്രീക്കുട്ടിയെ Read More…
വിവാഹസാരിയെ ചൊല്ലി തര്‍ക്കം; കല്യാണത്തിന് ഒരു മണിക്കൂര്‍ മാത്രം; വധുവിനെ പ്രതിശ്രുത വരന്‍ അടിച്ച് കൊന്നു
വിവാഹത്തിന് ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെ പ്രതിശ്രുതവധുവിനെ വരനായ യുവാവ് ഇരുമ്പ് വടിക്ക് അടിച്ച് കൊന്നു. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ ഭാവ്നഗര്‍ പ്രഭുദാസ് തടാക പ്രദേശത്തെ ടെക്രി ചൗക്കിന് സമീപമാണ് സംഭവം. വിവാഹ സാരി വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സോണി ഹിമ്മത് റാത്തോഥ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാജന്‍ ബരായയെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാരി വാങ്ങിയതിനെയും അതിനായി ചെലവഴിച്ച പണത്തെയും ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. വിവാഹച്ചടങ്ങുകള്‍ ഇതിനിടെ ആരംഭിച്ചിരുന്നു. Read More…
സൂപ്പര്‍താരത്തിന്റെ മകള്‍, അന്ന് ബസില്‍വച്ച് ലൈംഗികാതിക്രമം നേരിട്ടു; തുറന്ന് പറഞ്ഞ് നടി ലക്ഷ്മി
പൊതുസ്ഥലത്തും തിരക്കേറിയ സ്ഥലങ്ങളിലുംവച്ചുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പലപ്പോഴും സ്ത്രീകള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും കുട്ടിക്കാലത്താണ് ഇത്തരം അതിക്രമങ്ങള്‍ കൂടുതലായും അനുഭവിക്കേണ്ടി വരിക . ഇത്തരം ഒരു അനുഭവം വെളിപ്പെടുത്തുകയാണ് പ്രമുഖ നടി ലക്ഷ്മി മന്‍ചു. തെലുഗു സൂപ്പര്‍താരം മോഹന്‍ ബാബുവിന്റെ മകളാണ് ലക്ഷ്മി. കൗമാര കാലത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് ലക്ഷ്മി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് തനിക്ക് ആ ദുരനുഭവം ഉണ്ടായതെന്ന് ലക്ഷ്മി പറയുന്നു. സൂപ്പര്‍താരത്തിന്റെ മകളായതുകൊണ്ടു തന്നെ സ്കൂളിലേക്ക് പോകാന്‍ പ്രത്യേകം വാഹനവും Read More…









