Featured Sports

രോഹിത്തിന് നമ്പർ വൺ ‘യോഗം’ 22 ദിവസം മാത്രം;‍ ഇനി പുതിയ അവകാശി; ചരിത്രംകുറിച്ച് ഡാരില്‍ മിച്ചല്‍

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു മിച്ചലിന്റെ കുതിപ്പ്. ഗ്ളെന്‍ ടര്‍ണറിനു ശേഷം ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ന്യൂസിലന്‍ഡ് ബാറ്ററാണ്. 1979 ലാണു ടര്‍ണര്‍ ഒന്നാം റാങ്കിലെത്തിയത്. മാര്‍ട്ടിന്‍ ക്രോ, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ തുടങ്ങിയ ഗംഭീര ബാറ്റര്‍മാര്‍ ആദ്യ അഞ്ചിലെത്തിയിരുന്നെങ്കിലും ടര്‍ണറുടെ പിന്‍ഗാമിയാകാന്‍ മിച്ചലിനു മാത്രമാണു കഴിഞ്ഞത്. വെസ്റ്റിന്‍ഡീസിനെതിരേ ഞായറാഴ്ച Read More…

Crime

ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ്; വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരാള്‍ക്കൊപ്പം ഹൈദരാബാദിൽ നിന്ന് കണ്ടെത്തി

ഭര്‍ത്താവ് കാണാനില്ലെന്ന് പരാതിപ്പെട്ട സ്ത്രീയെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ഹൈദരാബാദിൽ കണ്ടെത്തി. 2023ൽ കോന്നി വെട്ടൂരിൽ നിന്ന് അപ്രത്യക്ഷയായ പുത്തൻവീട്ടിൽ സരസ്വതി അമ്മാളിനെയാണ് (52) മലയാലപ്പുഴ പൊലീസ് ഹൈദരാബാദിൽ കണ്ടെത്തിയത്. വിദേശത്ത് തൊഴില്‍ വാഗ്ദാനംചെയ്ത് പലരില്‍ നിന്നായി വന്‍തുക തട്ടിയെടുത്ത കേസിലെ പ്രതിയായ പ്രമാടം സ്വദേശി അജയകുമാറിനോടാപ്പം (54) സരസ്വതി അമ്മാൾ ഹൈദരാബാദിൽ ആരുമറിയാതെ താമസിക്കുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ ബിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിച്ചത് . വെട്ടൂരിലുള്ള ആയുർവേദ ആശുപത്രിയിലേക്ക് പോവുകയാണെന്ന് Read More…

Featured Fitness

17 മണിക്കൂറിൽ കോന അയൺമാൻ പൂർത്തിയാക്കി ചരിത്രം കുറിച്ച് 80കാരി നതാലി ഗ്രാബോ; അറിയാം അവരുടെ ഫിറ്റ്‌നസ് രഹസ്യങ്ങൾ

അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള 80 വയസ്സുകാരിയായ നതാലി ഗ്രാബോ, 17 മണിക്കൂറിനുള്ളിൽ കോന അയൺമാൻ പൂർത്തിയാക്കി ചരിത്രം കുറിച്ചു. 42.195 കി.മീ. ഓട്ടവും 3.862 കി.മീ. നീന്തലും 180.246 കി.മീ സൈക്കിളിംഗും ചേര്‍ന്നതാണ് കോന അയൺമാൻ ട്രയാത്ത്‌ലൺ പ്രായം, കഠിനമായ കായിക വിനോദങ്ങളിലെ മത്സരം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത ചിന്താഗതികളെ തകർത്തെറിയുകയാണ് നതാലി. ലക്ഷക്കണക്കിന് പ്രായമായ ആളുകൾക്ക് ഏതുപ്രായത്തിലും അവരുടെ ഫിറ്റ്‌നസ് നിലവാരം വീണ്ടെടുക്കാൻ അവർ പ്രചോദനമായി. നതാലി അടുത്തിടെ ഹവായിയിൽ നടന്ന കോന അയൺമാൻ ലോക ചാമ്പ്യൻഷിപ്പിൽ Read More…

Oddly News

‘അയാള്‍ ഉടുപ്പിനുള്ളില്‍ കൈയിട്ട് സ്വകാര്യഭാഗത്ത് പിടിക്കും’; ഹെഡ് മാസ്റ്ററുടെ വൈകൃതങ്ങള്‍ വെളിപ്പെടുത്തി വിദ്യാര്‍ഥിനികള്‍, പഞ്ഞിക്കിട്ട് രക്ഷിതാക്കളും നാട്ടുകാരും- വീഡിയോ

വിദ്യാര്‍ഥികളെ മോശമായി സ്പര്‍ശിച്ച പ്രധാനാധ്യാപകനെ ആക്രമിച്ച് രക്ഷിതാക്കളും നാട്ടുകാരും. ബിഹാറിലെ അരാരിയയിലെ സര്‍ക്കാര്‍ സ്കൂളിലെ പ്രധാനധ്യാപകനായ ഷംസുള്‍ ഹോഡയെ ആണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്​തത്. സ്കൂളിലെ 15 വിദ്യാര്‍ഥിനികളാണ് ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്. സംഭവത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഹോഡയെ സസ്പെന്‍ഡ് ചെയ്​തു. എട്ട് മാസം തുടര്‍ന്ന പീഡനത്തെപ്പറ്റി ആറാം ക്ലാസുകാരി തുറന്നുപറഞ്ഞതോടെയാണ് വിവരം പുറത്തായത്. പിന്നാലെ ആറ്, ഏഴ് ക്ലാസുകളിലെ 15 വിദ്യാര്‍ഥിനികളാണ് ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ വര്‍ഷമാണ് ഇയാള്‍ സ്കൂളിലേക്ക് പ്രധാനധ്യാപകനായി നിയമിക്കപ്പെടുന്നത്. ആദ്യം Read More…

Featured The Origin Story

ബുർജ് ഖലീഫയുടെ ഉടമ ആരാണ്? വാടക എത്ര? അറിയേണ്ടതെല്ലാം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ഐക്കോണിക് ബുർജ് ഖലീഫ, സമാനതകളില്ലാത്ത ആഡംബരത്തിന്റെ പ്രതീകമാണ്. ഒരു ബെഡ്‌റൂം യൂണിറ്റിന് പ്രതിവർഷം 150,000 മുതൽ 180,000 ദിർഹം വരെയാണ് (42 ലക്ഷം രൂപയിലധികം) വാടക ഈടാക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലൊന്നാക്കി ബുർജ് ഖലീഫയെ മാറ്റുന്നു. ദുബായ് ഡൗൺടൗണിന്റെ ഹൃദയഭാഗത്തുള്ള ഈ ഐക്കോണിക് അംബരചുംബി കെട്ടിടത്തിന്റെ യഥാർത്ഥ ഉടമ ആരാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് ദുബായ് രാജാവോ, യുഎഇ സുൽത്താനോ, മറ്റ് എമിറാത്തി Read More…

Celebrity Featured

സഞ്ജയ് ദത്തിന്റെ വിസ്‌കി ബ്രാൻഡ്: നാല് മാസത്തിനുള്ളിൽ വിറ്റഴിച്ചത് 10 ലക്ഷത്തിലധികം കുപ്പികൾ

ബോളിവുഡിലെ സഞ്ജു ബാബ എന്നറിയപ്പെടുന്ന സഞ്ജയ് ദത്ത് സിനിമ മേഖലയിലെ വലിയ താരമാണ്. എന്നാൽ ഇപ്പോൾ ബിസിനസ് ലോകത്തും അദ്ദേഹം അത്രത്തോളം വലിയ പേരായി മാറുകയാണ്. അദ്ദേഹം സ്ഥാപകരിൽ ഒരാളായ ‘ദി ഗ്ലെൻവോക്ക്’ (The Glenwalk) എന്ന സ്കോച്ച് വിസ്കി ബ്രാൻഡ്, വെറും നാല് മാസത്തിനുള്ളിൽ ഇന്ത്യയിലുടനീളം 10 ലക്ഷത്തിലധികം കുപ്പികൾ വിറ്റഴിച്ച് വലിയ മുന്നേറ്റം നടത്തിയിരിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 5 മടങ്ങ് അധികം വിൽപനയാണ് ഇതെന്ന് കമ്പനി പറയുന്നു. അതായത്, 2024-ൽ ഇതേ കാലയളവിൽ 2 Read More…

Featured Oddly News

ഇന്ത്യ-പാക് അതിർത്തിയിലെ അവസാന റെയിൽവേ ലൈനിൻ്റെ വീഡിയോ വൈറലാകുന്നു

അതിശയിപ്പിക്കുന്നതും വൈവിധ്യമാർന്നതുമായ പ്രകൃതിദൃശ്യങ്ങളാൽ ഇന്ത്യ പ്രസിദ്ധമാണ്. അതിൽ പലതും ആളുകൾ തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ ഒളിഞ്ഞുകിടക്കുന്നു. അടുത്തിടെ അത്തരത്തിലുള്ള അപൂർവമായ ഒരു കാഴ്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ അവസാന റെയിൽവേ ലൈനുകളിലൊന്നിൽ ഒരു യുവാവ് നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത് . ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ മനീഷ് ദധോലിയാണ് ഈ വീഡിയോ പങ്കുവെച്ചത്. രാജ്യത്തുടനീളമുള്ള അതുല്യവും അധികം അറിയപ്പെടാത്തതുമായ സ്ഥലങ്ങൾ തേടുന്നതിൽ ഇദ്ദേഹം പ്രശസ്തനാണ്. ഈ ഏറ്റവും പുതിയ പോസ്റ്റിൽ, Read More…

Healthy Food

കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ നൽകണമെന്നു പറയുന്നതിനു കാരണം ഇതാണ്

ആട്ടിൻപാൽ ശിശുക്കളുടെ ഉദരാരോഗ്യത്തിന് ഉത്തമം. പ്രീബയോട്ടിക് ഗുണങ്ങളും അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവും ആട്ടിൻ പാലിനുണ്ട്. ഇത് വയറിലെ എല്ലാത്തരം അണുബാധകളിൽനിന്നും ശിശുക്കളെ സംരക്ഷിക്കുമെന്ന് ബ്രിട്ടിഷ് ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കാനും ഉപദ്രവകാരികളായ ബാക്ടീരിയകളിൽനിന്നു സംരക്ഷണമേകാനും ഒലിഗോസാക്കറൈഡ്സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്ന് പഠനത്തിൽ തെളിഞ്ഞു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകൾ ആട്ടിൻ പാലിൽ ഉണ്ടെന്ന് കണ്ടു. ഇവയിൽ അഞ്ചെണ്ണം മനുഷ്യന്റെ മുലപ്പാലിലും ഉണ്ട്.  ആട്ടിൻപാൽ ഫോർമുലയിൽ Read More…

Lifestyle

മക്കളെ പഠിക്കാൻ നിങ്ങള്‍ നിർബന്ധിക്കാറുണ്ടോ? ഇനി രീതിയൊന്ന് മാറ്റിപ്പിടിച്ചാലോ?

ഏതൊരു കുഞ്ഞിന്റേയും വളര്‍ച്ചാഘട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് പഠനശീലങ്ങള്‍. മാതാപിതാക്കള്‍ക്ക് മിക്കവര്‍ക്കും കുട്ടിയെ എങ്ങനെ പഠിപ്പിച്ചു തുടങ്ങണം എന്ന കാര്യത്തില്‍ വളരെ ആശങ്കയും ഉണ്ടാകും. ഓരോ കുട്ടിയും മറ്റൊരാളില്‍ നിന്നും കഴിവിലും ചിന്തയിലും വ്യത്യസ്തമായിരിക്കും. അക്കാദമിക് വിഷയങ്ങളില്‍ കുട്ടിക്ക് താല്പര്യം ജനിപ്പിക്കും വിധം വേണം കുട്ടിയെ  ഓരോ പുതിയ വിഷയങ്ങളുമായി പരിചയപ്പെടുത്തുവാന്‍. വിദ്യാഭ്യാസ കാലഘട്ടത്തെ വളരെ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ ഓരോ മാതാപിതാക്കളും കുട്ടികളുടെ ഒപ്പം നില്‍ക്കുക തന്നെ വേണം…. ആരോഗ്യകരമായ ശീലങ്ങള്‍ – പഠനത്തില്‍ ഒരു കുട്ടി മികവ് Read More…