Featured Sports

അന്ന്‌ സീറോ, ഇന്ന്‌ ഹീറോ ; ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ച് മുത്തുസാമി

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 489 റണ്ണിന്‌ അവസാനിച്ചു. കന്നി ടെസ്‌റ്റ് സെഞ്ചുറിയടിച്ച സെനുരന്‍ മുത്തുസാമിയും (206 പന്തില്‍ രണ്ട്‌ സിക്‌സറും 10 ഫോറുമടക്കം 109) ഏകദിന ശൈലിയില്‍ 91 പന്തില്‍ ഏഴ്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 93 റണ്ണെടുത്ത മാര്‍കോ യാന്‍സനുമാണു ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍നിന്നു മികച്ച സ്‌കോറിലേക്കെത്തിച്ചത്‌. സെനുരാന്‍ മുത്തുസാമിയും യാന്‍സനും ചേര്‍ന്ന്‌ ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ചു. ആറിന്‌ 246 റണ്‍ എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ രക്ഷിച്ചെടുത്തത്‌ ഇന്ത്യന്‍ വംശജനായ Read More…

Celebrity

സ്മൃതി മന്ഥനയുടെ  പിതാവിന് ഹൃദയാഘാതം; വിവാഹ വേദിയിലേക്ക് ഇരച്ചെത്തി ആംബുലൻസ്, ചടങ്ങുകള്‍ മാറ്റി

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. സംഗീതസംവിധായകന്‍ പലാശ് മുഛലുമായുള്ള സ്മൃതിയുടെ വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായതായി താരത്തിന്റെ മാനേജർ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് വിവാഹ വേദിയിലേക്ക് ആംബുലൻസ് എത്തി ശ്രീനിവാസ് മന്ഥനയെ ആശുപത്രിയിലേക്കു മാറ്റി. സ്മൃതിയും കുടുംബവും പിതാവിനൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്. ശ്രീനിവാസ് മന്ഥനയുടെ Read More…

Movie News

‘സുരേഷ് ഗോപിക്ക് പൊക്കം കുറഞ്ഞുപോയോ…?’; ചായക്കടയ്ക്കു മുന്‍പില്‍ മമ്മൂക്കയും ലാലേട്ടനും സൂപ്പര്‍ താരങ്ങളും

കഴിഞ്ഞ ദിവസം തമിഴ് സിനിമാ താരങ്ങള്‍ തെരുവിലെ കടയില്‍നിന്ന് ചായകുടിക്കുന്ന എഐ ചിത്രം വൈറലായിരുന്നു. പിന്നാലെ മലയാളം സൂപ്പര്‍ താരങ്ങളുടെ എഐ ചിത്രവും വൈറലാകുന്നു. നാടന്‍ചായക്കടയ്ക്കു മുന്‍പില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചുനിന്ന് ചായ കുടിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ് എന്നിവരുടെ ചിത്രമാണ് വൈറലാകുന്നത്. ഓണ്‍ലൈന്‍ പീപ്സ് എന്ന എന്റര്‍ടെയിന്‍മെന്റ് പോര്‍ട്ടലാണ് ചിസുരേഷ് ഗോപിത്രം പങ്കുവച്ചത്. മോഹന്‍ലാല്‍ ബെഞ്ചിലിരുന്ന് ചായ കുടിക്കുന്നതും ബാക്കിയെല്ലാവരും ചുറ്റും നില്‍ക്കുന്നതുമാണ് ചിത്രത്തില്‍. Read More…

Oddly News

എലികള്‍ക്കുമുണ്ട്‌ ‘വയറ്റാട്ടികള്‍’! പ്രസവസമയത്ത്‌ കുട്ടികള്‍ കുടുങ്ങിയാല്‍ കൈകൊണ്ട് പുറത്തെടുക്കും

ന്യൂയോര്‍ക്ക്‌: ആധുനിക കാലത്ത്‌ പ്രസവം വീട്ടില്‍ നടത്തുന്നത്‌ ശരിയല്ല എന്നു കരുതുന്നവര്‍ക്കാണു ഭൂരിപക്ഷം. ആശുപത്രികളില്‍ ഡോക്‌ടര്‍മാരുടെയും ജീവന്‍ രക്ഷാ ഉപകരങ്ങളുടെയും സഹായത്തോടെയുമാണു പുതുതലമുറ ജനിച്ചുവീഴുന്നത്‌. ആശുപത്രികള്‍ വ്യാപകമാകുന്നതിനു മുമ്പ്‌ ഗര്‍ഭിണികള്‍ക്കു വയറ്റാട്ടി(മിഡ്‌വൈഫ്‌)കളുടെ സഹായം ലഭിക്കുമായിരുന്നു. എലികള്‍ക്കിടയിലും വയറ്റാട്ടികളുണ്ടെന്നു കണ്ടെത്തിയത്‌ ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റി ലാംഗോണ്‍ ഹെല്‍ത്തിലെ ഗവേഷകരാണ്‌. ഗര്‍ഭിണിയായ കൂട്ടുകാരികള്‍ പ്രസവസമയത്ത്‌ ബുദ്ധിമുട്ട്‌ നേരിടുന്നത്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ എലികള്‍ ഇടപെടുമെന്നാണു ഗവേഷകര്‍ കണ്ടെത്തിയത്‌. എലികളില്‍ ജനിതകമാറ്റം വരുത്തിയായിരുന്നു ഗവേഷണം. അങ്ങനെ കുട്ടികളെ പുറത്തേക്ക്‌ തള്ളാന്‍ സഹായിക്കുന്ന സങ്കോചങ്ങള്‍ക്ക്‌ കാരണമായ ഹോര്‍മോണ്‍ Read More…

Featured Oddly News

ചൈനയില്‍ തരംഗമായി പാറ്റാ കാപ്പി! പൊടിച്ച പാറ്റയും ഉണക്കിയ പുഴുക്കളും ചേര്‍ക്കും, വില 570 രൂപ !

ബെയ്‌ജിങ്‌: നമ്മുടെ കാപ്പിയിലെങ്ങാനും പാറ്റാവീണാല്‍… പക്ഷേ, ചൈനയില്‍ പാറ്റാ കാപ്പി തരംഗമായി മാറുകയാണ്‌. പൊടിച്ച പാറ്റായും ഉണക്കിയ പുഴുക്കളെയും ചേര്‍ത്താണ്‌ അവര്‍ കാപ്പി തയാറാക്കുന്നത്‌. 45 യുവാനാണ്‌ (ഏകദേശം 570 രൂപ) ഇതിന്റെ വില. ചൈനയിലെ സാഹസികരായ യുവ ഉപഭോക്‌താക്കള്‍ക്കിടയില്‍ ഈ കാപ്പി തരംഗമായി മാറിക്കഴിഞ്ഞു. അതു കുടിച്ചവര്‍ പറയുന്നത്‌ പാറ്റാ കാപ്പിയുടെ രുചി ‘കരിഞ്ഞതും അല്‍പ്പം പുളിച്ചതുമാണെന്നാണ്‌’.ബെയ്‌ജിങ്ങിലെ ഒരു പ്രാണി മ്യൂസിയത്തിലാണു പാറ്റാ കാപ്പി അവതരിപ്പിക്കപ്പെട്ടത്‌. കഴിഞ്ഞ ജൂണിലാണ്‌ ഈ പാനീയം പുറത്തിറക്കിയതെങ്കിലും,അടുത്തിടെയാണ്‌ ഇത്‌ വൈറലായത്‌. Read More…

Featured Oddly News

മദ്യശാലയിൽ സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ; വീഡിയോ വൈറലായി

പന്ന (മധ്യപ്രദേശ്): സ്കൂൾ യൂണിഫോം ധരിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഒരു പ്രാദേശിക മദ്യശാലയിൽ നിന്ന് പരസ്യമായി മദ്യം വാങ്ങാൻ ശ്രമിക്കുന്നതിന്റെ ഒരു വീഡിയോ ശനിയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് പറയപ്പെടുന്നത്. സി.എം. റൈസ് സ്കൂളിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ മദ്യശാലയുടെ കവാടത്തിൽ നിന്ന് യാതൊരു മടിയുമില്ലാതെ മദ്യം ആവശ്യപ്പെടുന്നതും, കടയുടമ ഇതിന് തടസ്സം പറയാത്തതും ദൃശ്യങ്ങളിൽ കാണാം. നാട്ടുകാരുടെ അഭിപ്രായത്തിൽ, മേഖലയിലെ മദ്യക്കരാറുകാർ പൂ നിയമലംഘിച്ചാണ് പ്രവർത്തിക്കുന്നത്. Read More…

Healthy Food

ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ എന്തു സംഭവിക്കാനാണ് ? അങ്ങനെ കരുതാന്‍ വരട്ടെ…

വല്ലപ്പോഴെങ്കിലും പറയാറില്ലേ നമ്മള്‍, ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കില്‍ എന്തു സംഭവിക്കാനാണ് എന്ന്. ഇടയ്ക്കെങ്കിലും ഒരു നേരം ഭക്ഷണം ഉപേക്ഷിക്കേണ്ടി വന്നിട്ടില്ലേ നിങ്ങള്‍ക്ക്? ചിലപ്പോൾ കഴിക്കാൻ സമയം കിട്ടാത്തതുകൊണ്ടാകാം, അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഭക്ഷണം ഒഴിവാക്കുന്നതുമാകാം. ഭക്ഷണം കഴിക്കാതിരുന്നാൽ സ്വാഭാവികമായും വിശക്കും. ഊർജ്ജം കുറയുകയും ചെയ്യും. ഇതു മാത്രമാണോ സംഭവിക്കുന്നത്? ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതു മുതൽ ഒരുകാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാവാത്ത അവസ്ഥ വരെയുള്ള നിരവധി പ്രശ്നങ്ങൾക്കു കാരണമാകാം. ശ്രദ്ധ കുറയും– നമ്മുടെ തലച്ചോർ Read More…

Lifestyle

തേജസ്‌ വിമാനാപകടം: പൈലറ്റ്‌ അവസാനനിമിഷം രക്ഷപ്പെടാന്‍ ശ്രമിച്ചെന്നു സൂചന- വീഡിയോ പുറത്ത്‌

ന്യൂഡല്‍ഹി: ദുബായ്‌ എയര്‍ ഷോയ്‌ക്കിടെ ഇന്ത്യയുടെ തേജസ്‌ പോര്‍വിമാനം തകര്‍ന്നുണ്ടായ അപകടത്തിന്റെ വിശദാംശങ്ങള്‍ വ്യക്‌തമാക്കുന്ന വീഡിയോ പുറത്ത്‌. വിമാനം തകര്‍ന്നുവീഴുന്നതിന്റെ അവസാനനിമിഷം പൈലറ്റ്‌ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതായാണ്‌ പുതിയ വീഡിയോ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. ഡബ്ല്യു.എല്‍. ടാന്‍സ്‌ ഏവിയേഷന്‍ വീഡിയോസ്‌ പോസ്‌റ്റ്‌ ചെയ്‌ത ദൃശ്യമാണ്‌ ഇതുസംബന്ധിച്ച്‌ സൂചന നല്‍കുന്നത്‌. താഴ്‌ന്നു പറന്നുള്ള അഭ്യാസപ്രകടനത്തിനിടെയാണ്‌ വിമാനം നിലത്തുപതിച്ച്‌ അപകടമുണ്ടായത്‌. നിലത്ത്‌ ഇടിച്ചയുടന്‍തന്നെ വിമാനം തീഗോളമായി. ഈ സമയത്ത്‌ പാരച്യൂട്ട്‌ പോലുള്ള വസ്‌തു തീഗോളത്തിനിടയില്‍ കാണാം. വീഡിയോയിലെ 49-52 സെക്കന്‍ഡുകള്‍ക്കിടയിലാണ്‌ ഇക്കാര്യം Read More…

Featured Lifestyle

2സെക്കന്‍ഡ് വീഡിയോയ്ക്ക് 100 ദശലക്ഷത്തിലധികം കാഴ്ചകള്‍; ‘ബാൻഡാന ഗേൾ’ എ​‍ത്രലക്ഷം നേടും? എവിടെയും അവള്‍ മാത്രമെന്ന് നെറ്റിസൺസ്

ചിലപ്പോൾ വലിയ കഴിവുകളോ മികച്ച പ്രകടനങ്ങളോ ഇല്ലാതെ തന്നെ പ്രശസ്തി തേടിയെത്തുമെന്ന് സോഷ്യൽ മീഡിയ വീണ്ടും തെളിയിക്കുന്നു. ക്യാമറയിൽ പകർത്തിയ ലളിതമായ ഒരു നിമിഷം ഒരു സാധാരണ വ്യക്തിയെ ട്രെൻഡിംഗ് മൈക്രോ-സെലിബ്രിറ്റിയാക്കാൻ മതിയാകും. @w0rdgenerator പോസ്റ്റ് ചെയ്ത ഒരു ചെറിയ സെൽഫി വീഡിയോ നിലവിൽ എക്സ് പ്ലാറ്റ്‌ഫോമിൽ തരംഗമാവുകയാണ്. ക്ലിപ്പിൽ, ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ, വെള്ളനിറത്തിലുള്ള പരമ്പരാഗത വസ്ത്രവും വെള്ളി ആഭരണങ്ങളും പ്രിന്റഡ് ബാൻഡാനയും ധരിച്ച യുവതി ക്യാമറയിലേക്ക് നോക്കുന്നു. ഇത്രയേയുള്ളു. വീഡിയോയ്ക്ക് കഷ്ടിച്ച് രണ്ട് Read More…