Crime

വാഹനക്കടത്ത്; ദുല്‍ഖര്‍ സല്‍മാനില്‍നിന്ന്‌ മൊഴിയെടുത്തു; ഇന്നു കസ്‌റ്റംസിനു മുന്നില്‍ ഹാജരായേക്കും

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ടു നടന്‍ ദുല്‍ഖര്‍ സല്‍മാനില്‍നിന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌(ഇ.ഡി.) മൊഴിയെടുത്തു. ലഭിച്ച രേഖകളുടെ അടിസ്‌ഥാനത്തില്‍ നേരിട്ടു മൊഴിയെടുക്കാനാണു ദുല്‍ഖറിനെ ചെന്നൈയില്‍നിന്നു വിളിച്ചുവരുത്തിയത്‌. എളംകുളത്തെ വീട്ടിലെ പരിശോധന വൈകിട്ടോടെ പൂര്‍ത്തിയായതിനു പിന്നാലെയായിരുന്നു ദുല്‍ഖറിന്റെ മൊഴിയെടുത്തത്‌. രാവിലെ ചെന്നൈയിലെ വീട്ടിലായിരുന്ന ദുല്‍ഖര്‍ ഉച്ചയ്‌ക്കു നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇന്നു ദുല്‍ഖര്‍ കസ്‌റ്റംസിനു മുന്നില്‍ ഹാജരായേക്കുമെന്നാണു സൂചന. മമ്മൂട്ടി ഹൗസ്‌, മമ്മൂട്ടിയും ദുല്‍ഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്‌, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്‌, നടന്‍ പൃഥ്വിരാജിന്റെ വീട്‌, നടന്‍ അമിത്‌ Read More…

Crime

ഹൗസ്‌ ബോട്ടില്‍ വിനോദസഞ്ചാരി മരിച്ചത്‌ ജീവനക്കാരന്റെ ചവിട്ടേറ്റെന്ന്‌ ആരോപണം, ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബന്ധുക്കള്‍

ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടില്‍ തമിഴ്‌നാട്‌ സ്വദേശിയായ വിനോദസഞ്ചാരി മരിച്ചത്‌ ജീവനക്കാരന്റെ ചവിട്ടേറ്റെന്ന്‌ ആരോപണം. ചെന്നെ അജീസ്‌ മുഹമ്മദ്‌ ഗൗസ്‌ സ്‌ട്രീറ്റ്‌ ഓള്‍ഡ്‌ വാഷര്‍മെന്‍ ഗേറ്റ്‌ സ്വദേശി വൈ. മുഹമ്മദ്‌ സുല്‍ത്താ(48)നാണു മരിച്ചത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച പുന്നമട സ്‌റ്റാര്‍ട്ടിങ്‌ പോയിന്റില്‍ പുന്നമട സ്വദേശി ജോസഫ്‌ ജോണിന്റെ ഉടമസ്‌ഥതയിലുള്ള കാലിപ്‌സ്‌ എന്ന ഹൗസ്‌ബോട്ടിലായിരുന്നു സംഭവം. ഈ ബോട്ടില്‍ യാത്ര ചെയ്‌ത ചെന്നെയില്‍ നിന്നുള്ള മുപ്പതംഗ സംഘത്തിലെ അംഗമായിരുന്നു മുഹമ്മദ്‌ സുല്‍ത്താന്‍. കുഴഞ്ഞു വീണ്‌ മരിച്ചുവെന്നായിരുന്നു പോലീസ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ സംഘര്‍ഷത്തിനിടെ Read More…

Movie News

പേടിപ്പിക്കാനും ചിരിപ്പിക്കാനും ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ഒക്ടോബർ 24ന് എത്തുന്നു

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന ഹൊറർ കോമഡി ത്രില്ലർ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 24 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും എല്ലാം കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ചിത്രത്തിന്റെ ടീസറിന് വലിയ വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. ഹൊറർ, മിസ്റ്ററി, Read More…

Crime

‘ഞാന്‍ ലിംഗമാറ്റം നടത്തി പുരുഷനാവാം’; പ്ലസ്ടുക്കാരിയോട് അദ്ധ്യാപികയ്ക്ക് പ്രണയം, ലൈംഗിക പീഡനം- കരാട്ടെ അദ്ധ്യാപികയ്ക്ക് 20 വർഷം കഠിനതടവ്

ചെന്നൈയില്‍ പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപയോഗിച്ച 28കാരിയായ കരാട്ടെ അദ്ധ്യാപികയെ 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ച് കോടതി. തൂത്തുക്കുടി സ്വദേശി ബി. ജയസുധയ്ക്കാണ് ചെന്നൈ സെഷൻസ് ജഡ്‌ജ് എസ്. പദ്മ കടുത്ത ശിക്ഷ വിധിച്ചത്. വിവാഹം കഴിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും, താന്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി പുരുഷനായി മാറാമെന്നും പ്ലസ് ടു വിദ്യാർത്ഥിനിയോട് ജയസുധ ഉറപ്പ് നല്‍കിയിരുന്നു. ഈ വാഗ്ദാനത്തിന് ശേഷമാണ് വിദ്യാർത്ഥിനിയെ തുടർച്ചയായ ദിവസങ്ങളില്‍ ലൈംഗികമായി ഉപയോഗിച്ചത്. ജയസുധ ചെന്നൈയിൽ അദ്ധ്യാപികയാണ്. 2024 ജൂലൈയിലാണ് Read More…

Movie News

അതീവ ഗ്ലാമറസ് ലുക്കിൽ ബെല്ലി നൃത്തംവച്ച് കല്യാണിയും കൃതിയും: കല്യാണിയിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് കമന്റ്- തരംഗമായി ‘ജീനി’യിലെ ഗാനം

തെന്നിന്ത്യൻ സൂപ്പർ താരം രവി മോഹനൊപ്പം കല്യാണി പ്രിയദർശനും കൃതി ഷെട്ടിയും ഒന്നിക്കുന്ന ‘ജീനി’ സിനിമയിലെ ആദ്യ ഗാനം പുറത്ത്.കൃതിയും കല്യാണിയും ഗ്ലാമറസ് ലുക്കിലെത്തുന്നു ‘അബ്ദി അബ്ദി’ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. മഷൂക്ക് റഹ്മാന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ.ആർ.റഹ്മാനാണ്. മെയ്സ കാര, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിലെ റാപ് ഭാഗം ആലപിച്ചിരിക്കുന്നത് ഫ്രീക്കാണ്. അറബിക് സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ഹൈലൈറ്റ് കല്യാണി പ്രിയദർശന്റെയും കൃതി ഷെട്ടിയുടെയും ഗ്ലാമറസ് ഡാൻസാണ്. തെന്നിന്ത്യയിലെ Read More…

Lifestyle

ഹൈഹീൽ ഊരിമാറ്റി, പാവാട കൈയ്യിൽ പിടിച്ച് സൗന്ദര്യറാണികള്‍ ഓടി! സൗന്ദര്യമത്സരത്തിനിടെ ഭൂകമ്പം- വീഡിയോ

ഫിലിപ്പീൻസില്‍ മിസ് ഏഷ്യ-പസഫിക് ഇന്റർനാഷണൽ 2025 സൗന്ദര്യമത്സരത്തിന്റെ ഗാല നൈറ്റ് നടന്നുകൊണ്ടിരിക്കെ ഭൂകമ്പം. പ്രാദേശിക സമയം രാത്രി 10:00 മണിയോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചാൻഡിലിയറുകൾ ശക്തമായി ആടുന്നതിനിടെ മത്സരാർത്ഥികൾ വേദിയിൽ നിന്ന് ഓടിപ്പോകുന്നത് ദൃശ്യങ്ങളിൽ കാണാം. ഫിലിപ്പീൻസിൽ നിന്നുള്ള അനിത റോസ് ഗോമസ്, നിലവിലെ കിരീടാവകാശി യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള ജനിലിസ് ലെയ്‌ബ എന്നിവരുൾപ്പെടെ 43 സൗന്ദര്യ റാണികൾ ഈ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. അതിഥികൾ മേശകൾക്കടിയിൽ അഭയം തേടുന്നതും കണ്ടു. നിലവിലെ Read More…

Featured Good News

ലോകത്തെ മികച്ച 100 യൂണിവേഴ്സിറ്റികളിലൊന്ന്, 16,000 രൂപ ട്യൂഷന്‍ഫീസ്, പോരുന്നോ ജര്‍മ്മനിക്ക് പഠിക്കാന്‍…. അപേക്ഷിക്കാന്‍ സമയമായി

2025-ലെ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കില്‍ മികച്ച 100-ൽ ഇടം നേടിയ ജർമ്മനിയിലെ മികച്ച സർവ്വകലാശാല. ഈ യൂണിവേഴ്സിയിലെ മിക്ക കോഴ്സുകൾക്കും 16,000 രൂപയിൽ (ഏകദേശം) കൂടാത്ത ട്യൂഷൻ ഫീസാണ് ഈടാക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ജർമ്മനിയുടെ പൊതുമേഖലാ സർവ്വകലാശാലകളിൽ ഏതു രാജ്യക്കാരാണെന്ന് നോക്കാതെ എല്ലാ വിദ്യാർത്ഥികൾക്കും താങ്ങാനാവുന്ന വിദ്യാഭ്യാസം നൽകുന്നതിൽ പ്രശസ്തമാണ് ഹൈഡൽബെർഗ് യൂണിവേഴ്സിറ്റി. 15,712 രൂപ (151 യൂറോ) ട്യൂഷൻ ഫീസിൽ 196 ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ഹൈഡൽബെർഗ് യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നു .ഈ സർവ്വകലാശാലയിൽ Read More…

Myth and Reality

ച്യൂയിങ് ഗം വിഴുങ്ങിയാൽ ദഹിക്കാതെ ഏഴ് വർഷം വയറ്റിൽ കിടക്കുമോ? സത്യാവസ്ഥ ഇതാണ്…

ചെറിയ കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ ച്യൂയിങ് ഗം ഉപയോഗിക്കുന്നത് വളരെ പ്രചാരത്തിലുണ്ടെങ്കിലും, അത് ദോഷകരമാണെന്ന് തെളിയിക്കുന്ന തെളിവുകൾ വളരെ കുറവാണ്. എന്നിരുന്നാലും, ച്യൂയിങ് ഗം വിഴുങ്ങിയാൽ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ഒരു പ്രചാരമുള്ള മിഥ്യാധാരണ നിലനിൽക്കുന്നുണ്ട്. ച്യൂയിങ് ഗമ്മിന്റെ ചരിത്രവും ചേരുവകളും ച്യൂയിങ് ഗം ചവയ്ക്കുന്ന ശീലം വളരെ പഴക്കമുള്ളതാണ്. പഠനങ്ങൾ അനുസരിച്ച്, ശിലായുഗം മുതൽ ആളുകൾ വിവിധ രൂപങ്ങളിൽ ഗം ചവയ്ക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ച്യൂയിങ് ഗമ്മിന്റെ ഉപയോഗവും നിർമ്മാണവും വലിയ മാറ്റങ്ങൾക്ക് വിധേയമായി. ഇന്ന് വിൽക്കുന്ന ച്യൂയിങ് ഗം Read More…

Featured The Origin Story

ഉതിര്‍ത്തത് 33,000 വെടിയുണ്ടകള്‍, കൊന്നൊടുക്കിയത് 232 നാസികളെ; ദിമിട്രിയോസ് ഇറ്റ്‌സിയോസ്, രണ്ടാം ലോകമഹായുദ്ധത്തിലെ ഗ്രീക്ക് വീരന്‍

ദിമിട്രിയോസ് ഇറ്റ്‌സിയസിന്റെ കഥ ഗ്രീസില്‍ ഒരു ഇതിഹാസമാണ്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഗ്രീക്ക് സൈന്യത്തിന്റെ ഒരു സര്‍ജന്റ് എന്ന നിലയില്‍, അദ്ദേഹവും മറ്റ് ഒരുപിടി സൈനികരും ഗ്രീസിലെ ജര്‍മ്മന്‍ അധിനിവേശത്തെ നേരിടുന്നതില്‍ ഉറച്ചുനിന്നു. പോരാട്ടത്തില്‍ 230-ലധികം നാസി സൈനികരെയാണ് ഇറ്റ്‌സിയോസ് കൊന്നൊടുക്കിയത്. ഗ്രീസില്‍ പ്രശസ്തനായ യുദ്ധവീരനായ ഇറ്റ്‌സിയോസ്, 1941 ഏപ്രിലില്‍ നാസി ആക്രമണം നടക്കുമ്പോള്‍ ഗ്രീക്ക് അതിര്‍ത്തി സംരക്ഷിക്കുകയായിരുന്നു. വളരെ ചെറിയൊരു കൂട്ടം ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വലിയ സൈന്യത്തിന്റെ നീക്കം മന്ദഗതിയിലാക്കാന്‍ കഴിഞ്ഞു. ശരിക്ക് പറഞ്ഞാല്‍ Read More…