Lifestyle

ഇന്ത്യക്കാർക്ക് കൊറിയൻ ഗ്ലാസ് സ്കിൻ നേടാനാകുമോ? അസാധ്യമാണെന്ന് ഡെർമറ്റോളജിസ്റ്റ്, എന്നാല്‍ വേറെ വഴിയുമുണ്ട്- വീഡിയോ

കൊറിയൻ സിനിമകളും ടിവി പരമ്പരകളും ഇന്ത്യയിൽ തരംഗമായതോടെ, പുതിയ യുവതലമുറ (Gen Z) കൊറിയക്കാരുടെ ആകർഷകമായ ‘ഗ്ലാസ് സ്കിൻ’ (Glass Skin) നേടാനുള്ള ശ്രമത്തിലാണ്. തിളക്കമുള്ള ചർമ്മം നേടുന്നതിനായി എല്ലാവരും സലൂണുകളിലേക്ക് ഓടുകയും ചെലവേറിയ ചികിത്സകൾക്കായി വലിയ തുക ചെലവഴിക്കുകയും ചെയ്യുന്നു. എന്നാൽ എത്ര പണം ചെലവഴിച്ചാലും, നിങ്ങൾക്ക് കൃത്യമായ കൊറിയൻ ‘ഗ്ലാസ് സ്കിൻ’ ലഭിച്ചെന്ന് വരില്ല. എന്നാല്‍ മികച്ച തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിനുള്ള ഒരു പ്രായോഗികമായ വിദ്യ ഡെർമറ്റോളജിസ്റ്റ് ഡോ. ഗരേക്കർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഒരു Read More…

Featured Oddly News

കാട്ടില്‍ അമ്മ കടുവയും മകളും തമ്മില്‍ രൂക്ഷമായ പോരാട്ടം, രൺഥംഭോറിൽ അപൂർവ കാഴ്ച- വീഡിയോ

രാജസ്ഥാൻ: രൺഥംഭോർ കടുവാ സങ്കേതത്തില്‍ സന്ദര്‍ശകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കടുവയാണ് ‘റിദ്ധി’. എന്നാല്‍ ഇവിടെ ചൊവ്വാഴ്ച രാവിലെ അപൂർവവും രൂക്ഷവുമായ കടുവകള്‍ തമ്മിലുള്ള ഒരു പോരാട്ടം അതും അമ്മയും മകളും തമ്മിലുള്ള യുദ്ധം അരങ്ങേറി. ജംഗിൾ സഫാരിക്കെത്തിയ വിനോദസഞ്ചാരികൾക്ക് ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ഒരു അപൂര്‍വ അനുഭവമായി മാറി. സങ്കേതത്തിലെ സോൺ 3 യിലെ തങ്ങളുടെ പൊതുവായ പ്രദേശത്തിന്മേലുള്ള ആധിപത്യത്തിനു വേണ്ടിയായിരുന്നു ജനപ്രിയ കടുവയായ ‘റിദ്ധി’യും അവളുടെ മകൾ ‘മീര’യും തമ്മിലുള്ള ഏറ്റുമുട്ടൽ. ശക്തമായ ഈ പോരാട്ടം Read More…

Featured The Origin Story

ലോക തപാൽ ദിനം 2025: ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എവിടെയായിരുന്നു?

ലോകത്ത് തപാൽ സംവിധാനം നൽകിയ ആദ്യകാല സംഭാവനകളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 9 ന് ലോകമെമ്പാടും അന്താരാഷ്ട്ര തപാൽ ദിനം ആഘോഷിക്കുന്നു. 1874ൽ സ്വിറ്റ്സർലൻഡിൽ വെച്ച് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) രൂപീകരിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും ഒക്ടോബർ 9 ന് ലോക തപാൽ ദിനം ആഘോഷിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എവിടെയാണ് സ്ഥാപിക്കപ്പെട്ടതെന്ന് നിങ്ങൾക്കറിയാമോ? 1764 ൽ ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ? ഇന്ത്യയുടെ വൈവിധ്യമാർന്ന തപാൽ ചരിത്രം Read More…

Crime

അവിഹിതബന്ധമെന്ന്; രണ്ട് കുട്ടികളുടെ അമ്മയായ ഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് ഭർത്താവ്

പൊള്ളാച്ചി: തമിഴ്നാട് പൊള്ളാച്ചിയിൽ യുവതിയെ പട്ടാപ്പകൽ കുത്തിക്കൊന്ന് ഭർത്താവ്. നിരവധി ആളുകൾ നോക്കിനിൽക്കേയാണ് തന്റെ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതിയെ യുവാവ് കുത്തിക്കൊന്നത്. യുവതിയ്ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൊലയ്ക്ക് ശേഷം മൃതദേഹത്തിന് സമീപം കുത്തിയിരുന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 9 വർഷം മുൻപ് വിവാഹിതരായ ദമ്പതികളുടെ കുടുംബ പ്രശ്നമാണ് കൊലപാതകത്തിൽ അവസാനിച്ചത്. 27 വയസ് പ്രായമുള്ള സി ഭാരതി എന്ന യുവാവാണ് ഭാര്യയെ പട്ടാപ്പകൽ നടുറോഡിലിട്ട് കുത്തിക്കൊന്നത്. Read More…

Crime

മോര്‍ച്ചറിയില്‍ സൂക്ഷിച്ച സ്‌ത്രീയുടെ മൃതദേഹത്തെ ലൈംഗികമായിപീഡിപ്പിച്ചു; പ്രതി അറസ്‌റ്റില്‍- വീഡിയോ

ഭോപ്പാല്‍: മധ്യപ്രദേശില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച സ്‌ത്രീയുടെ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്‌റ്റില്‍. ലെ ബുര്‍ഹാന്‍പുര്‍ ഖക്‌നാറിലെ സി.എച്ച്‌.സിയില്‍ ഒരു വര്‍ഷം മുമ്പാണ്‌ സംഭവം നടന്നത്‌. സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ പ്രതിയെ തിരിച്ചറിഞ്ഞത്‌. പീഡനത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. ഹെല്‍ത്ത്‌ സെന്ററിലെ മെഡിക്കല്‍ ഓഫീസറുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ഏഴിന്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. 2024 ഏപ്രില്‍ 18ന്‌ രാവിലെ 6.45 നാണ്‌ സംഭവമെന്നാണ്‌ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്‌. ആശുപത്രിയിലെ Read More…

Lifestyle

സ്പോട്ടിൽ നടപടി..! ഹോൺ അടിച്ച് വേദിക്ക് മുന്നിലൂടെ പാഞ്ഞ് സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി KB ഗണേഷ് കുമാര്‍

കോതമംഗലം∙ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗതയിൽ എത്തി ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി. മന്ത്രി പ്രസംഗം നടത്തുന്ന വേദിയിൽ വച്ച് തന്നെയാണ് പെർമിറ്റ് റദ്ദാക്കിയ വിവരം അറിയിച്ചത്. കോതമംഗലത്ത് കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. വേദി വിട്ടുപോകുന്നതിന് മുൻപ് തന്നെ മന്ത്രി നടപടി എടുക്കുകയായിരുന്നു. ജനങ്ങൾ തിങ്ങിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വാഹനം ഓടിക്കുന്നതെങ്കിൽ പൊതുവഴിയിൽ ഇത്രയും എന്ത് വലിയ വേഗത്തിലായിരിക്കും വാഹനം ഓടിക്കുകയെന്നും Read More…

Sports

കോഹ്ലിയുടെ റെക്കോഡ് മറികടന്ന് ശുഭ്‌മന്‍ ഗിൽ, സചിനും കൈവരിക്കാനാവാത്ത നേട്ടം

വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ പത്താം സെഞ്ചുറിയടിച്ച് നായകന്‍ ശുഭ്‌മന്‍ ഗില്‍ (196 പന്തില്‍ രണ്ട്‌ സിക്‌സറും 16 ഫോറുമടക്കം പുറത്താകാതെ 129). ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തശേഷമുള്ള ശുഭ്‌മന്‍ ഗില്‍ ഈ വര്‍ഷം കുറിക്കുന്ന അഞ്ചാം സെഞ്ചുറിയാണിത്‌. ഒരു കലണ്ടര്‍ വര്‍ഷം നായകനായി അഞ്ചു സെഞ്ചുറികളെന്ന ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌ കോഹ്ലിയുടെ റെക്കോഡിനൊപ്പമെത്താനും ഗില്ലിനായി. 2017 -18 സീസണിലായിരുന്നു കോഹ്ലിയുടെ സെഞ്ചുറി വേട്ട. നായകനായി 12 ഇന്നിങ്‌സുകളിലാണ്‌ ഗില്‍ അഞ്ച്‌ സെഞ്ചുറിയടിച്ചത്‌. എന്നാൽ, അതിവേഗം Read More…

Crime

ഗാന്ധി ചിത്രത്തിന് നേ​രെ വെടിയുതിർത്ത ഹിന്ദു മഹാസഭാ നേതാവ് കൊലപാതക കേസിൽ അറസ്റ്റിൽ

ന്യൂഡൽഹി: ഗാന്ധി ചിത്രത്തിന് ​നേരെ വെടിയുതിർത്ത സംഭവത്തിലൂടെ വിവാദത്തിലായ അഖില ഭാരത് ഹിന്ദു മഹാസഭ നേതാവ് പുജ ശകുൻ പാണ്ഡേ കൊലപാതക കേസിൽ അറസ്റ്റിൽ. സെപ്തംബർ 26ന് യു.പിയിലെ അലിഗഢിൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിലാണ് ഇവർ അറസ്റ്റിലായത്. ടൂ-വീലർ ഷോറും ഉടമായ അഭിഷേക് ഗുപ്ത ഹഥ്റാസിലേക്കുള്ള ബസ് യാത്രക്കിടെയാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ട് പേരെത്തി ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. പൂജ ശകുൻ പാണ്ഡേയും ഭർത്താവും അശോക് പാണ്ഡയുമാണ് ഷോറും ഉടമയെ കൊലപ്പെടുത്താൻ വാടകകൊലയാളികളെ ഏർപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. Read More…

Lifestyle

‘മകന് UAEയിൽ സ്റ്റാര്‍ ഹോട്ടൽ മേടിക്കാൻ ആഗ്രഹമുണ്ടെന്ന് ‘ക്യാപ്റ്റൻ’ പറഞ്ഞു; ചോദ്യംചെയ്താൽ മണി മണി പോലെ എല്ലാം പുറത്തുവരും’- സ്വപ്ന സുരേഷ്

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് 2023ൽ ഇ.ഡി സമൻസ് അയച്ചെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഫേസ് ബുക്കില്‍ പ്രതികരണവുമായി സ്വപ്ന സുരേഷ്. മകനെയും മകളെയും ഇ.ഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താൽ മണി മണി പോലെ എല്ലാം പുറത്തു വരുമെന്ന് സ്വപ്ന കുറിക്കുന്നു. അത് അച്ഛനു നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടു കൊടുക്കാത്തതെന്നും സ്വപ്ന പറയുന്നു. സ്വപ്നയുകെ പോസ്റ്റ്: ഇപ്പഴാണോ മലയാളം മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു Read More…