Celebrity Movie News

രജനികാന്ത് അഭിനയജീവിതം അവസാനിപ്പിക്കുന്നു? ഇനി 4 ചിത്രങ്ങള്‍ കൂടി മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ രജനികാന്ത് അഭിനയത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന ഒരു സിനിമയില്‍ രജനികാന്ത് അഭിനയിക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ കൂടി മാത്രമേ രജനികാന്ത് ഇനി അഭിനയിക്കൂ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ രജനികാന്തിന്റെയോ അദ്ദേഹത്തിന്‍റെ ടീമിന്റെയോ പ്രതികരണം ഇക്കാര്യത്തില്‍ ഇനിയും വന്നിട്ടില്ല. 74 വയസാതയ രജനികാന്തിന് അദ്ദേഹത്തിന്റെ സ്റൈലിലുള്ള മാസ് Read More…

Health

മൂത്രം പിടിച്ചുവയ്ക്കരുത്; നിങ്ങളുടെ വൃക്കകളെ ദോഷകരമായി ബാധിക്കുന്ന 5 പ്രഭാത ശീലങ്ങൾ

രാവിലെ ചില ശീലങ്ങൾ നിങ്ങളുടെ വൃക്കകളെ ദോഷകരമായി ബാധിച്ചേക്കാം. മികച്ച വൃക്കകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട 5 ശീലങ്ങൾ ചെന്നൈയിലെ യൂറോളജിസ്റ്റ് ഡോ. വെങ്കട്ട് സുബ്രഹ്മണ്യൻ പങ്കുവെക്കുന്നു. പ്രഭാതങ്ങൾ നിങ്ങളുടെ ദിവസം മുഴുവനുള്ള കാര്യങ്ങൾക്ക് അടിത്തറയിടുന്നു, എന്നാൽ ദോഷകരമല്ലെന്ന് തോന്നുന്ന ചില ശീലങ്ങൾ നിങ്ങളുടെ വൃക്കകളെ (kidneys) ദോഷകരമായി ബാധിച്ചേക്കാം. നിങ്ങൾ കുടിക്കുന്നതിൽ തുടങ്ങി നിങ്ങളുടെ ദിനചര്യ എങ്ങനെ തുടങ്ങുന്നു എന്നത് വരെ ചെറിയ തിരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യമുണ്ട്. ചെന്നൈ ആസ്ഥാനമായുള്ള ട്രാൻസ്പ്ലാൻ്റ്, റോബോട്ടിക് യൂറോളജിസ്റ്റ് ഡോ. വെങ്കട്ട് സുബ്രഹ്മണ്യൻ Read More…

Crime

ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്നു; മലയാളി കളരിപ്പയറ്റ് ആശാനും ഭാര്യയും അറസ്റ്റില്‍

ബംഗലുരു: കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിനെ തുടര്‍ന്ന് ഫുഡ് ഡെലിവറി ഏജന്റിനെ പിന്തുടര്‍ന്ന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കളരിപ്പയറ്റ് ആശാനായ മലയാളിയെയും കശ്മീരുകാരിയായ ഭാര്യയെയും കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഒക്‌ടോബര്‍ 25 ന് ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ കളരിപ്പയറ്റ് ആശാന്‍ 32 കാരനായ മനോജ് കുമാറിനെയും ഭാര്യ 30കാരി ആരതി ശര്‍മ്മയെയുമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കര്‍ണാടകാ സ്വദേശിയായ ദര്‍ശന്‍ എന്ന ഡെലിവറി ഏജന്റാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെട്ട Read More…

Crime

മന്ത്രവാദ ചടങ്ങുകള്‍ക്ക് തയാറായില്ല; ഭാര്യയുടെ മുഖത്ത് മീന്‍കറിയൊഴിച്ച് ഭര്‍ത്താവ്

മന്ത്രവാദത്തിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ വഴങ്ങാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻ കറിയൊഴിച്ചു. സംഭവത്തിൽ ഭർത്താവ് സജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശിനിയായ രാജീലയ്ക്കാണ്. മുഖത്തും കഴുത്തിലുമായി ഗുരുതരമായി പൊള്ളലേറ്റത്. രോഗം മാറാതിരുന്നതിനെ തുടർന്ന് രാജീലയും സജീറും ചേർന്ന് ഒരു മന്ത്രവാദിയുടെ അടുത്ത് പോയിരുന്നു. മന്ത്രവാദപരമായ ചില കാര്യങ്ങൾ വീട്ടിൽവച്ച് ചെയ്യണമെന്ന് മന്ത്രവാദി ചറഞ്ഞിരുന്നു. മുഖത്ത് ഭസ്മം തേക്കുക, മുടി പിരുത്തിയിടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാണ് രാജീലയോട് അവിടെനിന്ന് വീട്ടിൽ തിരിച്ചെത്തിയ ഭര്‍ത്താവ് Read More…

Lifestyle

8 മണിക്കൂർ ഉറങ്ങിയിട്ടും ക്ഷീണം മാറാത്തത് എന്തുകൊണ്ട്? നിങ്ങൾ ഉറങ്ങുമ്പോൾ സംഭവിക്കുന്നത്

നിങ്ങൾ 8 മണിക്കൂർ ഉറങ്ങി. ലൈറ്റണച്ച് പുതച്ച് കിടന്ന് രാത്രി മുഴുവൻ സുഖമായി ഉറങ്ങി. എന്നിട്ടും, ദിവസം തുടങ്ങുന്നതിനു മുൻപേ നിങ്ങൾ ക്ഷീണിതനായും, അസ്വസ്ഥനായും, ഊർജ്ജം ചോർന്നുപോയവനായും ഉണരുന്നു. ഈ അനുഭവം നിങ്ങൾക്കും പരിചിതമാണെങ്കിൽ, നിങ്ങൾ ആവശ്യത്തിന് സമയം കിടക്കയിൽ ചെലവഴിച്ചു എന്നത് നിങ്ങളുടെ ശരീരത്തിന് യഥാർത്ഥത്തിൽ ആവശ്യമുള്ള തരം ഉറക്കം ലഭിച്ചു എന്ന് അർത്ഥമാക്കുന്നില്ല. 8 മണിക്കൂർ എപ്പോഴും മതിയാകാത്തത് എന്തുകൊണ്ട്? കുറഞ്ഞത് 8 മണിക്കൂർ ഉറങ്ങണമെന്ന് വൈദ്യശാസ്ത്ര ലോകം വീണ്ടും വീണ്ടും ഊന്നിപ്പറയുന്നുണ്ട്. ശരീരത്തിൻ്റെ Read More…

Featured

റെഡ് വൈനിനൊപ്പം വാനില ഐസ്ക്രീമും; അസാധാരണ കോംബോ, നിങ്ങൾ രുചിച്ചിട്ടുണ്ടോ?

റെഡ് വൈനും ഐസ്‌ക്രീമും ഇൻ്റർനെറ്റിലെ ഏറ്റവും പുതിയ മധുരവും ലഹരിയും കലർന്ന ഒരു ഭ്രമമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ റെഡ് വൈനും ഐസ്‌ക്രീമും ലോകത്തെ ആകെ ഇളക്കി മറിക്കുകയാണ്: റെഡ് വൈനും ഐസ്‌ക്രീമും! അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഒരു ഗ്ലാസിൽ ധാരാളം വാനില ഐസ്‌ക്രീം എടുത്ത് അതിനു മുകളിൽ നല്ല റെഡ് വൈൻ ഒഴിക്കുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. കേൾക്കുമ്പോൾ അസാധാരണമായി തോന്നുന്നുണ്ടോ? ഒരുപക്ഷേ, പക്ഷേ ഈ ട്രെൻഡ് ഇപ്പോൾ നമ്മുടെ സോഷ്യൽ മീഡിയ Read More…

Featured Good News

സംഗീതജ്ഞരെ സെക്കൻഡുകൾക്കുള്ളിൽ കേട്ട്; തിരിച്ചറിയും; 6വയസ്സുകാരൻ ശിവൻഖ് ഗിന്നസ് ലോക റെക്കോർഡിൽ

ദുബായിൽ ജനിച്ച തമിഴ് ബാലപ്രതിഭയായ ശിവൻഖ് വരുൺ വരദരാജൻ, വെറും 60 സെക്കൻഡുകൾക്കുള്ളിൽ 16 ക്ലാസിക്കൽ സംഗീതജ്ഞരെ പാട്ടുകേട്ട് തിരിച്ചറിഞ്ഞ് ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. കേവലം ആറു വയസ്സുമാത്രം പ്രായമുള്ള ശിവൻഖ് വരുൺ വരദരാജൻ, പരിചയസമ്പന്നരായ സംഗീതജ്ഞർക്ക് പോലും അസാധ്യമായ ഒരു കാര്യമാണ് ചെയ്തത്. ഇത് സംഗീതത്തിലുള്ള അവന്റെ അസാധാരണമായ ബുദ്ധിയുടെയും ഓർമ്മശക്തിയുടെയും പ്രകടനമാണ്. View this post on Instagram Shared post on Time Youtube embed code ശിവൻഖ് വരുൺ വരദരാജൻ Read More…

Featured Oddly News

അന്ന് രക്‌തപ്പുഴയൊഴുക്കിയ മാവോയിസ്‌റ്റ് നേതാവ്‌ ഇന്ന്‌ രക്‌തബാങ്കില്‍ സെക്യൂരിറ്റി!

ഭുവനേശ്വര്‍: ഒരിക്കല്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ചുലക്ഷം രൂപ പാരിതോഷികം വാങ്ങി തോക്ക്‌ താഴെവച്ചു കീഴടങ്ങിയ മാവോയിസ്‌റ്റ്‌ ഇന്ന്‌ രക്‌ത ബാങ്കിന്റെ മുന്നില്‍ സെക്യൂരിറ്റി ഗാര്‍ഡ്‌! പറഞ്ഞുവരുന്നത്‌ ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയില്‍ നിന്നുള്ള മുന്‍ മാവോയിസ്‌റ്റ്‌ നേതാവ്‌ ധനന്‍ജോയ്‌ ഗോപ്‌ എന്ന സുധീറിനെക്കുറിച്ചാണ്‌. ഗോപ്‌ 14-15 വര്‍ഷത്തെ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 5 ലക്ഷം രൂപ പാരിതോഷികം കൈപ്പറ്റി 2019 ഫെബ്രുവരിയിലാണ്‌ കോരാപുട്ട്‌ പോലീസിനു മുന്നില്‍ കീഴടങ്ങിയത്‌.മാവോയിസ്‌റ്റുകളുടെ ഗുമ്മ മേഖല കമ്മിറ്റിയിലെ ഡിവിഷണല്‍ കമ്മിറ്റി അംഗവും (ഡി.സി.എം.) കലിമേല Read More…

Crime

കൊല്ലാൻ ആസിഡ് കോട്ടയത്ത് നിന്ന് കൊണ്ടുവന്നു; 82കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, കൊന്നത് സഹോദരന്റെ മകനെ

നെടുങ്കണ്ടം: കരുണാപുരത്ത് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത് പിതൃസഹോദരി തന്നെ. പ്രതിയായ ഏറ്റുമാനൂര്‍ കാട്ടാച്ചിറ കുറ്റിയാനിയില്‍ തങ്കമ്മയെ (84) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യിലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കഴിഞ്ഞ 24 നായിരുന്നു കൊലപാതകം നടന്നത്. ആസിഡ് ഒഴിച്ച് സഹോദരന്റ മകനായ സുകുമാരനെ കൊലപ്പെടുത്തുകയായിരുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. 15 ദിവസം മുമ്പാണ് ഇവര്‍ കുഴിത്തോളുവിലെ സുകുമാരന്റെ വീട്ടില്‍ എത്തിയത്. സുകുമാരനെ Read More…