Movie News

“അത്രയ്ക്ക് ഉയരവും വളവുമുള്ള തെങ്ങില്‍ റിമ എങ്ങനെ കയറി? ആ ഗംഭീര രംഗത്തെ കുറിച്ചു ആക്ഷൻ മാസ്റ്റർ അഷറഫ് ഗുരുക്കൾ

റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’ മികച്ച പ്രേക്ഷക പ്രതികരണം നേടി രണ്ടാം ആഴ്ചയിലേക്ക് പ്രദർശനം തുടരുന്നു. സമൂഹവുമായി അധികം ഇടപഴകാതെ, ഒരു ഒറ്റപ്പെട്ട ദ്വീപിൽ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ് പറയുന്നത്. വിശ്വാസത്തിന്റെ തുരുത്തിൽ പെട്ട് ജീവിക്കുന്ന മനുഷ്യരുടെ അതിസങ്കീര്‍ണമായ വിഷയങ്ങളെ സിനിമയിലൂടെ തുറന്ന് കാണിക്കാനുള്ള സംവിധായകന്റെ ശ്രമങ്ങൾ കൈയ്യടി നേടുന്നുണ്ട്. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ അഷറഫ് ഗുരുക്കളുടെ വാക്കുളാണ് ഇപ്പോൾ വൈറലാകുന്നത്. “തിയേറ്റർ Read More…

Oddly News

അമ്മയുടെ മുലപ്പാല്‌ കുടിച്ചിട്ടുണ്ടെങ്കില്‍ യുദ്ധക്കളത്തിലേക്ക് വാടാ … അസിം മുനീറിനെ വെല്ലുവിളിച്ച്‌ പാക്ക് താലിബാൻ

കാബൂള്‍: മറ്റു സൈനികരെ കൊല്ലപ്പെടാനായി അയയ്‌ക്കുന്നതിനു പകരം ധൈര്യമുണ്ടെങ്കില്‍ നേരിട്ടു യുദ്ധക്കളത്തിലിറങ്ങി പോരാടാന്‍ പാക്‌ സൈനികമേധാവി ഫീല്‍ഡ്‌ മാര്‍ഷല്‍ അസിം മുനീറിനെയും മറ്റ്‌ ഉയര്‍ന്ന സൈനിക ഉദ്യോഗസ്‌ഥരെയും വെല്ലുവിളിച്ച്‌ തെഹ്‌രിക്‌ ഇ താലിബാന്‍ പാകിസ്‌താന്‍ (ടി.ടി.പി.) ‘ആണാണെങ്കില്‍, അമ്മയുടെ മുലപ്പാല്‌ കുടിച്ചിട്ടുണ്ടെങ്കില്‍ നേരിട്ടു വാ’ എന്നാണു ടി.ടി.പിയുടെ വെല്ലുവിളി. ഏറ്റുമുട്ടലില്‍ 22 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതായും അവരുടെ നിരവധി ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തെന്നും ടി.ടി.പി. അവകാശപ്പെട്ടു. അതേ സമയം, ആക്രമണത്തില്‍ തങ്ങളുടെ 11 സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്‌താന്‍ Read More…

Movie News

അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടി വീണ്ടും എത്തുന്നു, 4കെ ദൃശ്യവിരുന്നുമായി “അമരം”

മമ്മൂട്ടിയും മുരളിയും അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് “അമരം”. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി… 33 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തീയേറ്ററുകളില്‍ എത്തുകയാണ് 4 കെ മികവില്‍ മികച്ച ദൃശ്യ വിരുന്നോടെ. നവംബർ 7ന് “അമരം” തിയേറ്ററുകളിൽ എത്തും മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു “അമരം”. മലയാളത്തിലെ ക്ലാസിക്ക് ചി്ത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രം.ചെമ്മീനിനു ശേഷം കടലിന്റെ പശ്ചാലത്തിൽ കഥ പറഞ്ഞൊരു മനോഹര Read More…

Featured Sports

വനിതാ ലോകകപ്പ് സ്വപ്നം തളിര്‍ത്തു: നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ സെമിയില്‍

നവിമുംബൈ: നിർണായകമായ മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചതിലൂടെ സെമി ബർത്ത് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ. ഇനി ബംഗ്ലാദേശിനെതിരായ അവസാന ലീഗ് മത്സരത്തിൽ തോറ്റാലും ഇന്ത്യ നാലാം സ്ഥാനം ഉറപ്പായി. മഴ കാരണം 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് പടുത്തുയർത്തി. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിന്റെ ഇന്നിംങ്സിൽ വീണ്ടും മഴയെത്തിയതോടെ കളി വീണ്ടും വെട്ടിചുരുക്കി. 44 ഓവറിൽ 325 റൺസായിരുന്നു പുനർനിർണയിച്ച ലക്ഷ്യം. എന്നാൽ കിവീസിന്റെ പോരാട്ടം 271ന് 8 Read More…

Oddly News

‘മേലുദ്യോഗസ്ഥ ദേഹത്ത് പലയിടത്തും സ്പര്‍ശിക്കും’; പരിഭ്രാന്തനായി യുവാവ്; പരിഹാരം തേടി റെഡ്ഢിറ്റില്‍ പോസ്റ്റ്

തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നത് സ്ത്രീകളാണ് എന്നണല്ലോ പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നത് സ്ത്രീകള്‍ മാത്രമല്ല എന്നതാണ് സമീപകാല യാഥാര്‍ഥ്യം. മുംബൈയിലെ ഗോരേഗാവിൽ നിന്നുള്ള 28 വയസ്സുള്ള ഒരു ജീവനക്കാരന്‍ അടുത്തിടെ റെഡ്ഡിറ്റിൽ തന്റെ ദുരിതാനുഭവം പങ്കുവെച്ചു. വനിതയായ ‘ബോസ്’ (വകുപ്പുമേധാവി) ആണ് ഇയാളുടെ പ്രശ്നം. ഒരു പ്രശസ്ത സ്ഥാപനത്തിലെ തന്റെ വനിതാ ബോസ് അനാവശ്യമായ ശാരീരിക സ്പര്‍ശംമൂലം അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നാണ് ഇയാളുടെ പോസ്റ്റ്. ‘ബോസ് ഒരു സ്ത്രീയാണ്. അവര്‍ ഇടയ്ക്കിടെ കാബിനിലേക്ക് വിളിപ്പിക്കും. ഫയലുകളുമായി കാബിനിലെത്തുമ്പോള്‍ Read More…

Lifestyle

‘ടീച്ചർക്കെത്ര വയസ്സായി, ഒന്നു കുളിച്ചാ മതി ടീച്ചറെ, മറ്റേ ഈറൻ ഒന്നര ഒന്നും ഉടുക്കണ്ട..!’; പി.കെ.ശ്രീമതിയെ ആക്ഷേപിച്ച് കെ.പി.ശശികല

കോഴിക്കോട്: ശബരിമല സന്ദർശനത്തിനെത്തിയ ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിയെ ആക്ഷേപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ പോസ്റ്റ്. ‘ഇവിടെയാണ് ആ ഇടം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ എല്ലാവർക്കും പ്രവേശിക്കാവുന്ന അയ്യപ്പന്റെ സന്നിധാനം. വിവേചനമില്ലാത്ത ഇടം. സമാദരണീയയായ രാഷ്ട്രപതി ദ്രൗപദി മുർമു സാധാരണക്കാരിൽ സാധാരണക്കാരിയായി പതിനെട്ടുപടിയും ചവിട്ടി അയ്യപ്പസന്നിധിയിൽ എത്തി’ എന്ന അടിക്കുറിപ്പോടെയാണ് അയ്യപ്പനെ തൊഴുന്ന ചിത്രം ശ്രീമതി പങ്കുവെച്ചത്. ഈ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു Read More…

Featured Good News

ഹൃദയം നിലച്ചു പോകും! 82-ാം വയസ്സിൽ മുത്തശ്ശിയുടെ ബഞ്ചി ജംപിങ്- വീഡിയോ

83-കാരിയുടെ ഭയം ലവലേശമില്ലാത്ത ബംഗീ ജമ്പ് ഇന്റർനെറ്റിൽ തരംഗമായി; റിഷികേശിലെ ഉയരംകൂടിയ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ചാട്ടം ഹൃദയം കീഴടക്കുന്നു. പ്രായമെന്നത് ഒരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച, ഇന്റർനെറ്റിനെ അത്ഭുതപ്പെടുത്തിയ ധൈര്യശാലിയായ ഒരു മുത്തശ്ശിയുടെ വാർത്തയാണിത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബംഗി ജമ്പിങ് കേന്ദ്രങ്ങളിലൊന്നായ ഋഷികേശിലെ ശിവപുരിയിൽ ബഞ്ചി ജംപ് ചെയ്തുകൊണ്ടാണ് മുത്തശ്ശി തന്റെ ആഗ്രഹം സാക്ഷാത്കരിച്ചതും സമൂഹമാധ്യമങ്ങളിൽ തരംഗമായതും.  @globesomeindia എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് 82 വയസ്സുകാരിയുടെ ബഞ്ചി ജംപ് വിഡിയോ ആദ്യം പ്രത്യക്ഷ്യപ്പെട്ടത്. സാഹസികമായ ബഞ്ചി ജംപിന് Read More…

Fitness

കരീന കപൂറിന്റെ പവർഫുൾ വർക്ക്ഔട്ട്, 45-ാം വയസ്സിലും ഫിറ്റ് – വർക്കൗട്ട് വീഡിയോ

ഫാഷന്റെ കാര്യത്തിലായാലും, അഭിനയത്തിലായാലും, ഫിറ്റ്‌നസ്സിന്റെ കാര്യത്തിലായാലും കരീന കപൂർ ഒരിക്കലും വിട്ടുവീഴ്ച കാണിക്കാറില്ല. ഇത്തവണ കഠിനമായ ഒരു വർക്കൗട്ട് സെഷനിലൂടെ ആരാധകരെ അമ്പരപ്പിക്കുകയാണ് താരം . അവരുടെ ഫിറ്റ്‌നസ് കോച്ച് മഹേഷ് ഘനേക്കറാണ് വർക്കൗട്ട് സെഷന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ശരീര സൗന്ദര്യം നിലനിർത്താൻ അവർ കഠിനാധ്വാനം ചെയ്യുന്നു. അവരുടെ ഫിറ്റ്‌നസ് ട്രെയിനർ വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്, “സെലിബ്രിറ്റികളുടെ ഫിറ്റ്‌നസ് എന്നത് ഭാഗ്യമല്ല – അത് കഠിനാധ്വാനമാണ്” എന്നായിരുന്നു. കരീന കപൂറിന്റെ വർക്കൗട്ട് സെഷൻ കരീന കപൂറിന്റെ Read More…

Health

ദീപാവലിക്ക് കാർബൈഡ് ഗൺ ഉപയോഗിച്ചു;14 കുട്ടികൾക്ക് കാഴ്ച്ച നഷ്ടമായി,3ദിവസത്തിനുള്ളില്‍ 122കുട്ടികൾ ചികിത്സ തേടി

ഭോപ്പാല്‍: ദീപാവലി ആഘോഷത്തിനിടെ കാര്‍ബൈഡ് ഗണ്‍ ഉപയോഗിച്ച് പടക്കം പൊട്ടിച്ച കുട്ടികളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ വിഷിദ ജില്ലയില്‍ സര്‍ക്കാര്‍ നിരോധിച്ച തോക്ക് ചന്തയില്‍ നിന്ന് വാങ്ങി ഉപയോഗിച്ചവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് ദിവസത്തിനുള്ളില്‍ 122 കുട്ടികളാണ് സമാന സംഭവത്തില്‍ ചികിത്സ തേടിയത്. ഇവരില്‍ 14 പേര്‍ക്ക് കാഴ്ച്ചശക്തി നഷ്ടപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 150 രൂപയും 200 രൂപയും വില നല്‍കിയാണ് പലരും കുട്ടികള്‍ക്ക് കളിക്കാവുന്ന കളിപ്പാട്ടം എന്ന നിലയില്‍ കാര്‍ബൈഡ് ഗണ്‍ Read More…