ആയുർവേദമനുസരിച്ച് വിറ്റാമിൻ ഡി, ബി12 എന്നിവയുടെ കുറവ് ഭക്ഷണക്കുറവ് കാരണം മാത്രമല്ല, ദുർബലമായ അഗ്നി (ദഹനം), മോശം ആഹാരശീലങ്ങൾ, സൂര്യപ്രകാശത്തിന്റെ അഭാവം എന്നിവ മൂലവും ഉണ്ടാവാം. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെയും, വൈവിധ്യമാർന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും, പ്രകൃതിയുടെ താളത്തിനനുസരിച്ച് ജീവിക്കുന്നതിലൂടെയും സന്തുലിതാവസ്ഥയും ക്ഷേമവും വീണ്ടെടുക്കാൻ കഴിയും. ഇന്ത്യയിൽ വിറ്റാമിൻ ഡി, ബി12 എന്നിവയുടെ കുറവ് കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് സസ്യാഹാരികളിലും സസ്യാഹാരികളല്ലാത്തവരിലും ഒരുപോലെ കണ്ടുവരുന്നു. സസ്യാഹാരം മാത്രമാണ് ഇതിന് കാരണമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, യാഥാർത്ഥ്യം കൂടുതൽ സങ്കീർണ്ണമാണ്. തിരക്കേറിയ ജീവിതം, ക്രമരഹിതമായ Read More…
Month: September 2025
കസ്‌റ്റഡി മര്‍ദനം; ഹോട്ടല്‍ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നു പരാതിക്കാരന്‍, തന്നത് 5,000 രൂപ മാത്രം, പുതിയ വെളിപ്പെടുത്തല്‍
പീച്ചിയിലെ പോലീസ് കസ്‌റ്റഡി മര്‍ദനത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരനായ ദിനേശ്. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വണ്ടാഴി സ്വദേശി ദിനേശ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഹോട്ടലുടമ ഔസേപ്പിനെയും ജീവനക്കാരെയും പോലീസ് സ്‌റ്റേഷനില്‍വെച്ച് മര്‍ദിച്ചത്. ഔസേപ്പിന്റെ ഹോട്ടലില്‍ വെച്ച് ജീവനക്കാരില്‍നിന്ന് തനിക്ക് ക്രൂരമര്‍ദനം ഏറ്റിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ടെന്നുമാണ് ദിനേശ് പറയുന്നത്. ഹോട്ടല്‍ ഉടമ ഔസേപ്പിന്റെ കൈയില്‍നിന്ന് വാങ്ങിയത് 5,000 രൂപ മാത്രമാണെന്നു ദിനേശ് പറയുന്നു. ‘ ആശുപത്രിച്ചെലവിനായാണ് പണം Read More…
ഓണം ‘ഡാൻസ് മൂഡി’ല്‍ മേയർ ! നാത്തൂൻമാരോടൊപ്പം തകർപ്പൻ നൃത്തവുമായി ആര്യ രാജേന്ദ്രൻ
സോഷ്യല്‍ മീഡിയയുടെ ഇഷ്ടതാരമാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ജീവിതത്തിലെ ആഘോഷങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി ആര്യ രാജേന്ദ്രൻ പങ്കുവച്ച ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധനേടുന്നത്. നാത്തൂൻമാരോടൊപ്പം ഡാൻസ് വീഡിയോയാണ് ആര്യ പങ്കുവച്ചത്. ‘നാത്തൂന്മാരുടെ ഓണം’ എന്ന അടിക്കുറിപ്പോടെയാണ് ഡാൻസ് വീഡിയോ. സെറ്റ് സാരിയുടുത്താണ് ആര്യയുടെ തകർപ്പൻ ഡാൻസ്. സാരിക്കിണങ്ങുന്ന രീതിയിലുള്ള പ്രിന്റഡ് ഹൈനെക്ക് ബ്ലൗസും, കുപ്പിവളകളും സ്റ്റൈൽ ചെയ്തിരിക്കുന്നു. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ Read More…
40കളിലെ പ്രണയം; ‘പങ്കാളിയെ പറ്റിച്ചു പ്രേമിക്കാൻ ഇറങ്ങിയവർ നിങ്ങളെയും പറ്റിക്കും’; അഭിഭാഷകയുടെ കുറിപ്പ്
നാല്പതുകളിലെ പ്രണയം സജീവ ചര്‍ച്ചയാകുന്ന കാലത്ത് വിവാഹേതര ബന്ധങ്ങളുടെ അപകടങ്ങളെ തുറന്നുകാട്ടി, ഫെയ്സ്ബുക്ക് പോസ്റ്റുമായി കുടുംബ കോടതി കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷക അഡ്വ. ജി കൃഷ്ണപ്രിയ. പ്രണയത്തിലെ പങ്കാളിക്ക് ജീവിതത്തിൽ മറ്റൊരു പങ്കാളി ഉണ്ടെങ്കിൽ പണി പാളുമെന്നും, പ്രണയത്തിൽ മുങ്ങി മുത്തും പവിഴവും വാരുന്നതിനിടയിൽ ഉറപ്പായും അയാൾ / അവൾ ജീവിതത്തിലെ പങ്കാളിയെ പലപ്പോഴും മറക്കുമെന്നും അവർ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം നാല്പതുകളിലെ പ്രണയം. ……നിലവിൽ പലരുടെയും നിരന്തര ചർച്ചാ വിഷയം. ..!പ്രണയം നല്ലതാണ് ….അത് Read More…
60കാരന്റെ കൊലപാതകം: മൂന്നാം ഭാര്യയും കാമുകനും പിടിയിൽ; മൃതദേഹം കിണറ്റിൽ കണ്ടെത്തിയത് രണ്ടാം ഭാര്യ
മധ്യപ്രദേശിലെ ഭോപ്പാലില്‍ 60കാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം ഭാര്യയും കാമുകനും പിടിയിൽ. അനുപ്പൂർ ജില്ലയില്‍ ഓഗസ്റ്റ് 30നായിരുന്നു സംഭവം. ഭയ്യാലാൽ രജക് ആണ് കൊല്ലപ്പെട്ടത്. കിണറ്റിൽ മരിച്ചു കിടക്കുകയായിരുന്ന ഭയ്യാലാലിന്റെ മൃതദേഹം രണ്ടാം ഭാര്യ ഗുഡ്ഡിയാണ് ആദ്യം കണ്ടത്. പൊലീസിൽ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിനു പിന്നിൽ മൂന്നാം ഭാര്യയും കാമുകനുമാണെന്ന് കണ്ടെത്തിയത്. കൊലപാതകത്തിനു സഹായിച്ച മറ്റൊരു യുവാവും അറസ്റ്റിലായി . ഭയ്യാലാലിന്റെ മൂന്നാം ഭാര്യ വിമല രജക് (38), കാമുകനായ നാരായൺ Read More…
“പിഎച്ച്ഡി ഗ്രാമം” ; ലോകത്തിലെ മികച്ച സർവ്വകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച 33പേരുടെ ഗ്രാമം
ചൈനയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള ഒരു ചെറിയ ഗ്രാമമാണ് പെങ്ടാവോ. ഈ ഗ്രാമം “പിഎച്ച്ഡി ഗ്രാമം” എന്ന് അറിയപ്പെടുന്നു. കാരണം ഈ ഗ്രാമത്തിൽ നിന്ന് മുപ്പതിലധികം ആളുകൾക്ക് ലോകത്തിലെ മികച്ച സർവ്വകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഫുജിയാൻ പ്രവിശ്യയിലെ നാനൻ നഗരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒരു സ്കോളർഷിപ്പ് ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ ഗ്രാമം ശ്രദ്ധ നേടിയത്. ഗുവോ ഫാമിലി എജ്യുക്കേഷൻ ഫണ്ടാണ് ഈ സ്കോളർഷിപ്പ് പരിപാടി സംഘടിപ്പിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് Read More…
മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ ജീവനോടെ വീട്ടിൽ തിരിച്ചെത്തി, തെറ്റിദ്ധരിച്ച് സംസ്കരിച്ച മൃതദേഹം ആരുടേത്?
ഗുരുഗ്രാമിലെ 47-കാരനായ പൂജൻ പ്രസാദ് എന്ന തൊഴിലാളിയെ കാണാതായത് ഓഗസ്റ്റ് അവസാനമാണ്. തുടർന്ന് സെപ്റ്റംബർ ഒന്നിന് കുടുംബം പോലീസിൽ പരാതി നൽകി. അന്വേഷണത്തില്‍ പോലീസ് കണ്ടെടുത്ത ഒരു മൃതദേഹം പൂജന്റേതാണെന്ന് തിരിച്ചറിഞ്ഞ് കുടുംബം ആചാരങ്ങളോടെ അത് സംസ്കരിച്ചു. തല വേർപെട്ട നിലയിൽ ഉപേക്ഷിക്കപ്പെട്ട മൃതദേഹം ഒരു ഗോഡൗണിന് സമീപത്ത് നിന്നാണ് പോലീസ് കണ്ടെടുത്തത്. മൃതദേഹം പൂജന്റേതാണെന്ന് കരുതി മകൻ അന്ത്യകർമ്മങ്ങൾ നടത്തി. എന്നാൽ ചിതാഭസ്മം യമുനയിൽ ഒഴുക്കാൻ പോകുന്ന വഴിക്ക്, പൂജനെ ഖണ്ഡ്സയിലെ ലേബർ ചൗക്കിൽ വെച്ച് Read More…
പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്ലാസ്റ്റിക് ഇപ്പോഴും കേടുകൂടാതെ മണ്ണിൽ ! ഭൂമിക്ക് ഭീഷണി, പ്ലാസ്റ്റിക് ഉപേക്ഷിക്കുക- വീഡിയോ
മണ്ണിൽ കുഴിച്ചിട്ടിട്ട് വർഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചെറിയ പ്ലാസ്റ്റിക് പാക്കറ്റ് കേടുപാടുകളില്ലാതെ കണ്ടെത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് ഈ വൈറൽ വീഡിയോ. ഈ വീഡിയോ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള ആഗോള ആശങ്ക വീണ്ടും ആളിക്കത്തിക്കുന്നു. ആയിരക്കണക്കിന് കാഴ്ചക്കാർ കണ്ട ഈ ക്ലിപ്പിൽ, ഒരാൾ മണ്ണിൽ ആഴത്തിൽ നിന്ന് ഒരു ചെറിയ പ്ലാസ്റ്റിക് പാക്കറ്റ് പുറത്തെടുക്കുന്നതായി കാണിക്കുന്നു. വർഷങ്ങളോളം കുഴിച്ചിട്ടിട്ടും പാക്കറ്റ് കേടുപാടുകളില്ലാതെ പൂർണ്ണമായും നിലനിൽക്കുന്നു. പ്ലാസ്റ്റിക് വേണ്ടെന്ന് പറയുക ഈ വീഡിയോയുടെ അടിക്കുറിപ്പിൽ ഉപയോക്താവ് ഒരു നിർണായക പാരിസ്ഥിതിക പ്രശ്നം Read More…
നെഞ്ചില്‍ കുത്തിയിറക്കിയ കത്തിയുമായി 15കാരന്‍ പൊലീസ് സ്റ്റേഷനില്‍; ഞെട്ടല്‍, അറസ്റ്റ്
നെഞ്ചിൽ കുത്തിക്കയറിയ കത്തിയുമായി പഹർഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് സ്വയം കയറിച്ചെന്ന് 15കാരന്‍. ഉടൻ തന്നെ കുട്ടിയെ കലാവതി സരൺ ആശുപത്രിയിലെത്തിക്കുയും അവിടെനിന്ന് ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആർഎംഎൽ ആശുപത്രിയില്‍വച്ച് കത്തി നീക്കം ചെയ്തു. കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. സെപ്റ്റംബർ 4 നായിരുന്നു സംഭവം. ഡൽഹിയിലെ പഹർഗഞ്ചില്‍ സ്കൂളിന് പുറത്ത് നടന്ന സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പേര്‍ അറസ്റ്റിലായി. അറസ്റ്റ് ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഒരാളെ ഒരുസംഘം ആക്രമിച്ചതായി പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി . ഇതാണ് Read More…









