യാത്രക്കാരുടെ സമ്മര്‍ദം കുറയ്ക്കാന്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തരവിമാനത്താവള(ആര്‍.ജി.ഐ.എ)ത്തില്‍ നായകളുടെ സേവനം.യാത്രക്കാരുടെ ഉത്കണ്ഠ കുറയ്ക്കുകയും കൂടുതല്‍ സുഖകരമായ യാത്രാനുഭവം നല്‍കുകയുമാണു ലക്ഷ്യം. രണ്ട നായകളെ ദിവസേന ദേശീയ, രാജ്യാന്തര യാത്രാ വിഭാഗങ്ങളിലെ പ്രധാന യാത്രാ സ്ഥലങ്ങളില്‍ വിന്യസിക്കും. സുരക്ഷാ പരിശോധനയ്ക്ക് ശേഷം, റീട്ടെയില്‍ മേഖലകളിലും ബോര്‍ഡിങ് ഗേറ്റുകളിലും യാത്രക്കാര്‍ക്ക് അവരെ കാണാം. ദിവസത്തില്‍ 4 മുതല്‍ 6 മണിക്കൂര്‍ വരെ അവ ജോലി ചെയ്യും. സര്‍ട്ടിഫൈഡ് ഹാന്‍ഡിലര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും നായകള്‍. കോവിഡ് മഹാമാരിക്ക് ശേഷം യാത്രകള്‍ പൂര്‍ണ Read More…
Month: August 2025
മരിച്ച സ്ത്രീയുടെ ബാങ്ക് അക്കൗണ്ടില്‍ 1.13 ലക്ഷം കോടി രൂപ ; അക്കത്തില്‍ എഴുതിയാല്‍ 36 അക്ക തുക…!
ഗ്രേറ്റര്‍ നോയിഡയിലെ ഡങ്കൗറില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന സംഭവത്തില്‍ ദീപക് എന്ന 19 വയസ്സുള്ള ഒരു യുവാവിന്റെ മരിച്ചുപോയ അമ്മയുടെ അക്കൗണ്ടില്‍ കണ്ടെത്തിയത് 1.13ലക്ഷം കോടി രൂപ. അക്കത്തില്‍ എഴുതിയാല്‍ 36 അക്കങ്ങള്‍ വരുന്ന തുക കണ്ട് വണ്ടറടിച്ചിരിക്കുകയാണ് യുവാവ്. തന്റെ മരിച്ചുപോയ അമ്മയുടെ കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലാണ് ഇത്രയും രൂപ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി (ഓഗസ്റ്റ് 3) അദ്ദേഹത്തിന് മൊബൈല്‍ഫോണില്‍ 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപയുടെ ക്രെഡിറ്റ് കാണിക്കുന്ന ഒരു സന്ദേശം ലഭിക്കുകയായിരുന്നു. ഞെട്ടിപ്പോയ Read More…
ഇന്ത്യയിൽ പാരസെറ്റാമോൾ നിരോധിച്ചോ? അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ
ഇന്ത്യയിൽ പാരസെറ്റാമോൾ നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ മരുന്നിനേക്കുറിച്ച് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അത്തരത്തിലുള്ള നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ വ്യക്തമാക്കി. പാരസെറ്റാമോളും മറ്റ് മരുന്നുകളും സംയോജിപ്പിച്ചുള്ള വിവിധ മരുന്ന് സംയുക്തങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും ആ കോമ്പിനേഷനുകൾ ഏതൊക്കെയാണെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ സൗജന്യ മരുന്ന് സേവനം സർക്കാർ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. അവശ്യ മരുന്നുകളുടെ Read More…
ചങ്ങലയ്ക്കുള്ളില്‍ ഏകാന്തതടവ് മുതല്‍ പിച്ചയെടുപ്പിക്കല്‍ വരെ ; 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഒടുവില്‍ മഹാദേവിയെ സ്വതന്ത്രയാക്കി
മൂന്ന് ദശകം ചങ്ങലയ്ക്കുള്ളില്‍ കഴിഞ്ഞ ശേഷം മാധുരി ഇപ്പോള്‍ ആദ്യമായി സ്വാതന്ത്ര്യത്തിന്റെ സന്തോഷം നുകര്‍ന്ന് ആനന്ദ അംബാനിയുടെ വന്താര രാധേ കൃഷ്ണ ക്ഷേത്ര ക്ഷേമ ട്രസ്റ്റിന്റെ സംരക്ഷണയിലേക്ക്. 33 വര്‍ഷം നീണ്ട നരകയാതനകള്‍ക്ക് ഒടവിലാണ് ആനയ്ക്ക് മോചനം ഉണ്ടായിരിക്കുന്നത്. ഈ കാലയളവില്‍ ചങ്ങല ബന്ധനം, ഇരുമ്പ് വടി എന്നിവ മുതല്‍ ഭിക്ഷാടനം, ഏകാന്ത തടവ്, ഘോഷയാത്ര എന്നിങ്ങനെ എല്ലാം അവള്‍ക്ക് സഹിക്കേണ്ടി വന്നു. എന്നാല്‍ ആന ഇപ്പോള്‍ സ്വതന്ത്രയായി വന്താരേയിലെ സംരക്ഷിത കേന്ദ്രത്തിന്റെ ഭാഗമായി. സ്വസ്തിശ്രീ സന്‍സ്ത Read More…
മുലയൂട്ടിയാല്‍ സ്തനങ്ങൾ അയഞ്ഞു തൂങ്ങും, ഗർഭിണിയാകില്ല, അസുഖമുള്ളപ്പോൾ മുലയൂട്ടാമോ? മുലയൂട്ടലിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ
ശിശുക്കള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിന് ഏറ്റവും നല്ല മാർഗമായ മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്നു. ഈ ആഗോള സംരംഭം മുലയൂട്ടലിന്റെ ഗുണങ്ങളെക്കുറിച്ച് അമ്മമാരില്‍ അവബോധം വളർത്തുകയും വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും മുലയൂട്ടുന്ന അമ്മമാർക്ക് അനുകൂലമായ ഒരു അന്തരീക്ഷം വളർത്തുകയും ചെയ്യുന്നു. വിവിധ കാമ്പെയ്‌നുകൾ, പരിപാടികൾ, പ്രവർത്തനങ്ങൾ എന്നിവയിലൂടെ, ലോക മുലയൂട്ടൽ വാരം സ്ത്രീകളെ മുലയൂട്ടലിനെക്കുറിച്ചുള്ള അറിവ് നല്‍കുന്നു. ആത്യന്തികമായി Read More…
ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് ഹൻസിക; വിവാഹമോചിതയാകുന്നു എന്ന് അഭ്യൂഹം
വിവാഹ ഫോട്ടോകളും വിഡിയോകളും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കി തെന്നിന്ത്യൻ താരം ഹൻസിക മൊത്വാനി. ഭർത്താവ് സോഹേൽ ഖതൂരിയയുമായി വിവാഹമോചിതയാകുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഹൻസിക പോസ്റ്റുകൾ നീക്കം ചെയ്തത്. നിലവിൽ ഹൻസിക അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത് എന്ന് റിപ്പോർട്ടുണ്ട്. ഇതും വിവാഹമോചന അഭ്യൂഹങ്ങൾ ശക്തമാക്കുന്നു. സോഹേൽ ഖതൂരിയ തന്റെ സമൂഹമാധ്യമ പ്രൊഫൈൽ പ്രൈവറ്റ് ആക്കിയിരിക്കുകയാണ്. ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജാണ് സോഹേലിന്റെ ആദ്യ ഭാര്യ. ഹൻസികയുടെ സഹോദരനും സോഹേലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ ഹൻസികയും Read More…
തന്നെയും പിതാവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ; 7വര്‍ഷത്തിന് ശേഷം മകന്‍ മാതാവിനെ കൊന്നു പ്രതികാരം ചെയ്തു
ഇറ്റാവ: പിതാവിനെ ഉപേക്ഷിച്ച് അതേ ഗ്രാമത്തിലെ മറ്റൊരാളെ വിവാഹം കഴിച്ച് തങ്ങളെ ഉപേക്ഷിച്ചുപോയ മാതാവിനെ ഏഴ് വര്‍ഷത്തിന് ശേഷം കൊലപ്പെടുത്തി മകന്റെ പ്രതികാരം. ആഗ്രയിലെ ഖുരിയപുര ഗ്രാമത്തില്‍ താമസിക്കുന്ന 29 കാരനായ കൗശല്‍ ശര്‍മ്മയാണ് അമ്മ യശോദയെ കൊലപ്പെടുത്തിയത്. അമ്മ തന്നെയും പിതാവിനെയും ഉപേക്ഷിച്ച് അതേ ഗ്രാമത്തില്‍ നിന്നുള്ള രാംനിവാസ് ശര്‍മ്മയ്‌ക്കൊപ്പം പോയതിനെ തുടര്‍ന്ന് കൗശല്‍ശര്‍മ്മ പിതാവ് സഞ്ജയ് ശര്‍മ്മയ്ക്കൊപ്പം താമസിച്ചുവരികയായിരുന്നു. അമ്മയോട് അന്നുമുതല്‍, കൗശലിന് കടുത്ത നീരസം ഉണ്ടായിരുന്നതായും പ്രതികാരം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അമ്മയുടെ Read More…
കേസില്‍ നിന്ന് പിന്മാറണമെന്ന് മമ്മൂക്ക പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ സിനിമയില്‍ നിന്ന് ഒഴിവായി: സാന്ദ്ര തോമസ്
മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ ശക്തമായി പോരാടുന്നയാളാണ് സാന്ദ്ര തോമസ്. സിനിമാ നിര്‍മാതാക്കളുടെ സംഘടനയിലെ അനീതിക്കെതിരെയും വിവേചനത്തിനെതിരെയും നിരന്തരമായി പ്രതികരിക്കുന്ന വ്യക്തികൂടിയാണ് സാന്ദ്ര. കഴിഞ്ഞ ദിവസം സംഘടനയിലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് സാന്ദ്ര നല്‍കിയ പത്രിക തള്ളിയതിനു പിന്നാലെ സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോള്‍ മമ്മൂട്ടി തന്നെ വിളിച്ച് കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതായി സാന്ദ്ര പറയുന്നു. അദ്ദേഹത്തിന്റെ മകള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കില്‍ മിണ്ടാതിരിക്കാന്‍ പറയുമോ Read More…
‘അശ്ലീല വീഡിയോകള്‍ അയച്ചുതന്നു, മൂന്നു പേരുമായി സെക്‌സിന് നിര്‍ബന്ധിച്ചു’, ഹണിട്രാപ്പ് കേസില്‍ യുവതിയുടെ ആരോപണങ്ങള്‍
കൊച്ചിയിലെ ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ.ടി വ്യവസായിക്കെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ലിറ്റ്മസ് സെവന്‍ ഐ.ടി സ്ഥാപനത്തിന്റെ സി.ഇ.ഒ: വേണു ഗോപാലകൃഷ്ണനെതിരേ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തത്. വേണു ഗോപാലകൃഷ്ണന്‍ തൊഴിലിടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്കടക്കം യുവതി പരാതി നല്‍കി. എന്നാല്‍, പണം തട്ടാനുള്ള ശ്രമം പാളിയതിനേ തുടര്‍ന്നാണ് സി.ഇ.ഒക്കും കമ്പനിക്കുമെതിരേ യുവതി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണു മറുപക്ഷത്തിന്റെ വാദം. ഒന്നരവര്‍ഷം Read More…









