അശ്രദ്ധമായി വാഹനമോടിച്ചതിന് ഡെലിവറി ബോയിയെ അറസ്റ്റ് ചെയ്തപ്പോൾ, ഓർഡർ ചെയ്ത പിസ്സ ഉപഭോക്താവിന് എത്തിച്ച് നൽകി ടെംപേ പോലീസ്. യുഎസിലെ ടെംപേയിലാണ് സംഭവം. ഭക്ഷണം വിതരണം ചെയ്യാനായി പോവുകയായിരുന്ന ഡെലിവറി ബോയിയെ അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, ഉപഭോക്താവ് ഓർഡർ ചെയ്ത ഭക്ഷണം പാഴാക്കാൻ പോലീസ് തയ്യാറായില്ല. അവർ സ്വയം ആ പിസ്സ ഓർഡർ ചെയ്ത വിലാസത്തിൽ എത്തിച്ചുനൽകുകയായിരുന്നു. ടെംപേ പോലീസ് തങ്ങളുടെ X അക്കൗണ്ടിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കോളിംഗ് ബെൽ കേട്ട് Read More…
Month: July 2025
കൈനിറയെ കാശ്; ലോക ക്ലബ്ബ് കിരീടം ചൂടിയ ചെല്‍സിക്ക് കിട്ടുന്ന പ്രതിഫലം എത്രയാണെന്നറിയാമോ? 859 കോടി രൂപ… !
ലോക ക്ലബ്ബ് ഫുട്‌ബോളില്‍ യുവേഫാചാംപ്യന്മാരായ പിഎസ്ജിയെ അട്ടിമറിച്ച് ഇംഗ്‌ളീഷ് ക്ലബ്ബ് ചെല്‍സി എഴുതിയത് ഒരു സുവര്‍ണ്ണ ചരിത്രമായിരുന്നു. ഫിഫയുടെ പുതിയ രീതിയില്‍ മാറ്റിപ്പണിത ക്ലബ്ബ് ലോകകപ്പില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയെ ചെല്‍സി ചാരമാക്കിയത്. ആദ്യപകുതിയില്‍ തന്നെ മൂന്ന് ഗോളുകളും നേടിയ അവര്‍ വമ്പന്‍ നേട്ടമുണ്ടാക്കി. ഫിഫയുടെ ഈ നേട്ടം ലോകത്ത് ഇതുവരെ ഒരു ക്ലബ്ബിന് കിട്ടിയ ഏറ്റവും വലിയ സമ്മാനത്തുകയിലേക്കും ചെല്‍സിയെ ഉയര്‍ത്തി. ടൂര്‍ണമെന്റില്‍ ഒരു ക്ലബ് നേടുന്ന സമ്മാനത്തുക, അവര്‍ നോക്കൗട്ടിലേക്ക് എത്രത്തോളം പോകുന്നു Read More…
തലകറക്കം ഒരു രോഗമല്ല, ലക്ഷണം മാത്രം, നിസാരമായി കാണേണ്ട ഒന്നല്ല
പലരോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായിട്ടായിരിക്കും തലകറക്കം പ്രത്യക്ഷപ്പെടുന്നത്. രോഗങ്ങളെ മുന്‍കൂട്ടി അറിയുന്നതിനുള്ളശരീരത്തിന്റെ മുന്നറിയിപ്പായി തലകറക്കത്തെ കണക്കാക്കാം. പല സന്ദര്‍ഭങ്ങളിലും തലകറക്കം ഒരു വില്ലനായി നമ്മുടെ ജീവിതത്തില്‍ കടന്നു വരാറുണ്ട്. പ്രത്യേകിച്ചും കാരണങ്ങളൊന്നുമില്ലാതെ കടന്നുവരുന്ന ഇത്തരം തലകറക്കം നാം ഗൗരവമായി എടുക്കാറുമില്ല. തലകറക്കം ഒരു രോഗത്തെക്കാള്‍ ഉപരി രോഗലക്ഷണമാണ്. പലരോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായിട്ടായിരിക്കും തലകറക്കം പ്രത്യക്ഷപ്പെടുന്നത്. രോഗങ്ങളെ മുന്‍കൂട്ടി അറിയുന്നതിനുള്ള ശരീരത്തിന്റെ മുന്നറിയിപ്പായി തലകറക്കത്തെ കണക്കാക്കാം. ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടുമ്പോഴാണ് ഇത് അനുഭവപ്പെടുന്നത്. ലക്ഷണങ്ങള്‍ നമ്മള്‍ അല്ലെങ്കില്‍ നമ്മുക്കു ചുറ്റുമുള്ള Read More…
സഹോദരിയുടെ സുഹൃത്തിനെ 7 വര്‍ഷം പ്രണയിച്ചു, വിവാഹം കഴിച്ചു: അജിങ്ക്യ രഹാനെയുടെ പ്രണയകഥ
സ്റ്റേഡിയങ്ങള്‍ക്കും സ്‌കോര്‍ബോര്‍ഡുകള്‍ക്കും അപ്പുറത്ത് മനോഹരമായ ഒരു പ്രണയകഥകള്‍ കൂടി വരുന്ന ക്രിക്കറ്റ് കളിക്കാരുടെ ലവ് സ്‌റ്റോറികള്‍ എപ്പോഴും ഹൃദയസ്പര്‍ശിയാണ്. ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെയും രാധിക ധോപാ വ്കറിന്റെയും പ്രണയകഥ ശരിക്കും ആകര്‍ഷകമാണ്. ചെറുപ്പം മുതല്‍ പരസ്പരം അറിയുമായിരുന്ന രഹാനേയും രാധികയും വലുതായപ്പോള്‍ പ്രണയത്തിലായി. രഹാനെയുടെ സഹോദരിയുടെ ബാല്യകാല സുഹൃത്തായിരുന്നു രാധിക ധോപാവ്കര്‍, ചെറുപ്പം മുതലേ പരസ്പരം അറിയാമായിരുന്നു. മുംബൈയിലെ മുളുണ്ടിലെ ഒരേ പ്രദേശ ത്താണ് ഇരുവരും വളര്‍ന്നത്, സ്‌കൂളിലും വീട്ടിലും പതിവായി കണ്ടുമുട്ടി യിരു ന്നു. Read More…
വറ്റൽമുളക് പൂപ്പൽ വരാതെ സൂക്ഷിക്കാം; ഈ ട്രിക്ക് പരീക്ഷിച്ചു നോക്കൂ…
കറികൾക്ക് രുചിയും ഗന്ധവും നൽകാൻ ഉണക്കമുളക് അല്ലെങ്കിൽ വറ്റൽമുളക് സാധാരണയായി ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഇവയ്ക്ക് എരിവ് കൂടുതലായിരിക്കുമെങ്കിലും കറികളിൽ ചേർക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി. കടകളിൽ നിന്ന് മുളക് വാങ്ങി വീട്ടിൽ പൊടിച്ചെടുക്കുന്നവരുമുണ്ട്. എന്നാൽ, ചിലപ്പോള്‍ വറ്റല്‍മുളക് വളരെ പെട്ടെന്ന് ചീത്തയായിപ്പോകാറുണ്ട്, പ്രത്യേകിച്ച് കുപ്പികളിൽ സൂക്ഷിക്കുമ്പോൾ പെട്ടെന്ന് പൂപ്പൽ പിടിക്കാനും സാധ്യതയുണ്ട്. ഇനി ആ ടെൻഷൻ വേണ്ട, ഉണക്കമുളക് കേടുകൂടാതെ സൂക്ഷിക്കാൻ ചില വഴികളുണ്ട്. വറ്റല്‍മുളക് കേടുകൂടാതെ സൂക്ഷിക്കാൻ വായു കടക്കാത്ത പാത്രങ്ങളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക: ഉണക്കമുളക് വായു Read More…
ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി; കേരളത്തിലേക്ക് പോയെന്ന് പ്രചരിപ്പിച്ചു, ഒടുവില്‍ യുവതി അറസ്‌റ്റില്‍
ഗുവഹാത്തിയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസിൽ യുവതി അറസ്റ്റിൽ. 40 വയസ്സുകാരനായ സബിയാൽ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ റഹീമ ഖത്തൂൺ (38) ആണ് അറസ്റ്റിലായത്. ജൂൺ 26-ന് ഗുവഹാത്തിയിലെ പാണ്ടു മേഖലയിലെ ജയ്‌മാതി നഗറിലാണ് സംഭവം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, ദാമ്പത്യകലഹത്തിനിടെയാണ് റഹീമ സബിയാലിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം, മൃതദേഹം അഞ്ചടി താഴ്ചയുള്ള കുഴിയിൽ മറവ് ചെയ്യുകയായിരുന്നു. ഭർത്താവ് ജോലി തേടി കേരളത്തിലേക്ക് പോയെന്ന് റഹീമ നാട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ, ചിലർക്ക് സംശയം തോന്നിയതായി മനസ്സിലാക്കിയതോടെ, Read More…
മമ്മൂട്ടി കമ്പനി വിളിച്ചു, ദുബായ് സെൻസേഷൻ ഖാലിദ് അൽ അമേരി ഇനി മലയാള സിനിമയിൽ
ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള, ദുബായ് സോഷ്യൽ മീഡിയ താരം ഖാലിദ് അൽ അമേരി മലയാള സിനിമയിലേക്ക്. നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന ‘ചത്ത പച്ച്, ദി റിംഗ് ഓഫ് റൗഡീസ്’ എന്ന ചിത്രത്തിലൂടെയാണ് ഈ എമിറാത്തി ഇൻഫ്ലുവൻസർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൗഡി ആക്ഷൻ ഡ്രാമയാണ് ‘ചത്ത പച്ച . ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് ഖാലിദ് അൽ അമേരി പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം ഇതിനോടകം തന്നെ സിനിമാ ലോകത്തും Read More…
വിവാഹ പാര്‍ട്ടിയില്‍ ചിക്കന്‍ കഷണങ്ങളുടെ എണ്ണം കുറച്ചു ; തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു
വിവാഹ പാര്‍ട്ടിയില്‍ വിളമ്പുന്ന ചിക്കന്‍ കഷണങ്ങളുടെ എണ്ണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ്് കുത്തേറ്റു മരിച്ചു. കര്‍ണാടക ബെലഗാവിയില്‍ നടന്ന സംഭവത്തില്‍ വിവാഹത്തലേന്ന് രാത്രിയിലുണ്ടായ സംഭവമായിരുന്നു എല്ലാറ്റിനും കാരണമായത്. വിവാഹവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട എല്ലാവരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. യാരഗട്ടി പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് അഭിഷേക് കൊപ്പാട് എന്നയാളുടെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് വിനോദ് എന്ന യുവാവാണ് മരണമടഞ്ഞത്. അഭിഷേകിന്റെ കൃഷിയിടത്തില്‍ ഒരു അത്താഴവിരുന്നിനിടെയാണ് സംഭവം. കോഴിയിറച്ചിയുടെ എണ്ണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്ത് വിത്തല്‍ ഹരുഗോപ്പ്, 30 വയസ്സുള്ള Read More…
ഇംഗ്‌ളണ്ടില്‍ വീണ്ടും നാണക്കേട് ; ഒരല്‍പ്പം കൂടി പിടിച്ചു നിന്നാല്‍ എല്ലാ ഒത്തേനെ ; ഇവന്മാര്‍ എന്തൊരു ബാറ്റ്‌സ്മാന്‍മാരാണ്?
വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സാധാരണയായി ദുര്‍ബലമായ വാലറ്റക്കാരനും ചേര്‍ന്ന് ഇന്ത്യയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ നടത്തിയശ്രമം അപ്പാടെ പാഴായി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തകര്‍ന്ന ഇന്ത്യ ഇന്ത്യാ – ഇംഗ്‌ളണ്ട് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം 22 റണ്‍സിന് പരാജയമറിഞ്ഞു. ആദ്യ ടെസ്റ്റില്‍ കൂറ്റന്‍സ്‌കോര്‍ ഉയര്‍ത്തിയിട്ടും പ്രതിരോധിക്കാന്‍ കഴിയാതെ ബൗളര്‍മാര്‍ക്ക് സംഭവിച്ചത് മൂന്നാം ടെസ്റ്റില്‍ ഇംഗ്‌ളീഷ് ബൗളിംഗിന് മുന്നില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സംഭവിച്ചു. ഇംഗ്‌ളണ്ടിനെ രണ്ടാം ഇന്നിംഗ്‌സില്‍ ചെറിയ സ്‌കോറിന് എറിഞ്ഞിട്ടിട്ടും Read More…









