Crime

സിനിമ തോല്‍ക്കും; ചികിത്സയിലായിരുന്ന കൊടുംക്രിമിനലിനെ ആശുപത്രിയില്‍ കയറി വെടിവച്ച്‌ കൊന്നു

പട്‌ന: പരോളിലിറങ്ങി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊടുംക്രിമിനലിനെ അഞ്ചംഗസംഘം ആശുപത്രിമുറിയില്‍ വെടിവച്ചു കൊന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു ഡസനിലേറെ കൊലപാതകക്കേസുകളിലെ പ്രതിയായ ചന്ദന്‍ മിശ്രയാണ്‌ കൊല്ലപ്പെട്ടത്‌. ഇയാളെ കൊല്ലാന്‍ കൊലയാളികളെത്തുന്ന സിസിടിവി ദൃശ്യം സിനിമാരംഗങ്ങളെ അനുസ്‌മരിപ്പിക്കുന്നതാണ്‌. ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നെത്തുന്ന അഞ്ചംഗസംഘം മിശ്രയുടെ മുറിക്കു മുന്നിലെത്തി തോക്കുകളെടുക്കുന്നതും മുറിക്കുള്ളിലേക്കു കയറുന്നതും കൊലയ്‌ക്കു ശേഷം പുറത്തിറങ്ങി ഓടി രക്ഷപ്പെടുന്നതുമാണ്‌ സിസി ടിവിയില്‍ പതിഞ്ഞത്‌. എതിരാളികളായ ചന്ദന്‍ ഷേരു സംഘമാണ്‌ മിശ്രയെ കൊലപ്പെടുത്തിയതെന്നു പോലീസ്‌ പറഞ്ഞു. ബക്‌സര്‍ സ്വദേശിയായ Read More…

Crime

മതം മാറുക, അല്ലെങ്കിൽ ബലാത്സംഗ കേസ് നേരിടുക: ഭാര്യയ്‌ക്കെതിരെ ആരോപണവുമായി ഭർത്താവ്

ബംഗളൂരു: വിവാഹത്തിന്‌ പിന്നാലെ ഭാര്യ തന്നെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ പരാതിയുമായി ഭര്‍ത്താവ്‌. കര്‍ണാടകയിലെ ഗഡഗ്‌ സ്വദേശി വിശാല്‍ കുമാര്‍ ഗോകവിയാണ്‌ ഭാര്യയ്‌ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്‌. 2024 നവംബറിലാണ്‌ ഹിന്ദു വിശ്വാസിയായ വിശാല്‍ കുമാറും മുസ്ലിം വിശ്വാസിയായ തഹ്‌സീന്‍ ഹൊസാമണയും വിവാഹിതരായത്‌. മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്‌ വിവാഹം രജിസ്‌റ്റര്‍ ചെയ്‌തത്‌. എന്നാല്‍, അതിന്‌ ശേഷം മുസ്ലീം ആചാര പ്രകാരം വിവാഹം കഴിക്കാന്‍ തഹ്‌സിന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. യുവതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമായിരുന്നു അത്‌. ഒടുവില്‍ ഭാര്യയുടെ ആവശ്യപ്രകാരം 2024 Read More…

Health

വീട്ടില്‍ ഈ സാധനങ്ങളുണ്ടെങ്കില്‍ വായ്‌നാറ്റം എളുപ്പത്തില്‍ അകറ്റാം

വായ്‌നാറ്റമുണ്ടാവുന്നതിന്റെ കാരണങ്ങള്‍ പലതാണ്. രോഗങ്ങള്‍, അണുബാധകള്‍ മുതല്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍വരെ ഇതിലുള്‍പ്പെടും. ഇതൊന്നുമല്ലാത്ത കാരണങ്ങള്‍കൊണ്ടും വായ്‌നാറ്റമുണ്ടാവാം. വായയില്‍ ജലാംശം കുറയുന്നതും വായ്‌നാറ്റത്തിന് ഒരു പ്രധാനകാരണമാണ്. അതുകൊണ്ടാണ് പലപ്പോഴും രാത്രിയില്‍ ഈ പ്രശ്‌നം രൂക്ഷമാവുന്നത്. അതുകൊണ്ട് ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടേയിരിക്കണം. കാപ്പിയും ചായയുമല്ല പകരം ശുദ്ധ ജലമാമാണ്കുടിക്കേണ്ടത്. വായ്‌നാറ്റമകറ്റാന്‍ വീട്ടില്‍ത്തന്നെ ചില വഴികളുണ്ട്. പുതിനയില നല്ലതാണ്. കുറച്ച് പുതിനയിലയെടുത്ത് വായിലിട്ട് ചവച്ചുനോക്കൂ. വായ്‌നാറ്റം അകലും. നല്ല സുഗന്ധമുണ്ടാവുകയും ചെയ്യും. മല്ലിയിലയാണ് മറ്റൊന്ന്. മല്ലിയില ചവയ്ക്കുന്നതും ഈ പ്രശ്‌നം Read More…

Good News

എനിക്ക് വേണ്ടി എല്ലാം ത്യജിച്ചവനെ…ഇത് നിനക്കാണ് ; മകന്റെ സമ്മാനം കണ്ട് പിതാവിന്റെ കണ്ണുകലങ്ങി ; എന്‍ഫീല്‍ഡ് ബുള്ളറ്റ്…!

ജീവിതത്തില്‍ നമ്മുടെ എത്ര ആഗ്രഹങ്ങള്‍ നടന്നിട്ടുണ്ടാകാം. എന്നിരുന്നാലും ഒരിക്കിലും നടക്കാത്ത ഒരു സ്വപ്‌നം എല്ലാവര്‍ക്കും പിന്നെയും അവശേഷിക്കും. എന്നാല്‍ അത് നമ്മുടെ മക്കള്‍ സമ്മാനമായി തന്നാലോ? കൊച്ചിയിലെ കണ്ടന്‍ ക്രീയേറ്ററായ അശ്വിന്‍ ഇങ്ങിനെ ഒരു ഞെട്ടിക്കല്‍സ് നടത്തിയതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഒരുപക്ഷേ നമ്മുടെ ജീവിതത്തില്‍ ഏറ്റവും ഹൃദയഹാരികളായ അനേകം വീഡിയോകളില്‍ ഒന്നായ ഇതിന് ഏകദേശം ഏഴുദശലക്ഷത്തിലധികം വ്യൂസാണ് കിട്ടിയത്. തിളങ്ങുന്ന, പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ നല്‍കിയാണ് മകന്‍ തന്റെ പിതാവിനെ അത്ഭുതപ്പെടുത്തിയത്. മകന്റെ Read More…

Featured Oddly News

‘അനിയാ നില്‍…… !’ റോഡില്‍ ലംബോർഗിനിയെ നേരിട്ട് തെരുവുനായ, പിന്തുടര്‍ന്ന് ഓടിച്ചുവിട്ടു!

മുംബൈ: തിരക്കേറിയ മുംബൈ തെരുവുകളിൽ തെരുവ് നായ്ക്കൾ കാഴ്ചക്കാർ മാത്രമല്ല, അവരാണ് അവിടത്തെ യഥാർത്ഥ ‘മുതലാളിമാർ’. ഒരു ഓട്ടോറിക്ഷയോ, അമിതവേഗതയിൽ വരുന്ന ബൈക്കോ, എന്തിന് ഒരു ആഡംബര ലംബോർഗിനിയോ ആകട്ടെ, അവയൊന്നും അവരെ ഭയപ്പെടുത്തുന്നില്ല. അവരുടെ നിർഭയത്വവും ആത്മവിശ്വാസവും സമാനതകളില്ലാത്തതാണ്. ഈയടുത്ത് വൈറലായ ഒരു വീഡിയോ ഇത് തെളിയിക്കുന്നതാണ്. ഒരു തെരുവ് നായ തിളക്കമുള്ള ഓറഞ്ച് ലംബോർഗിനിക്ക് മുന്നിലൂടെ ധൈര്യത്തോടെ നടന്നുപോകുന്നതും, ഒട്ടും കൂസലില്ലാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം. ആഡംബര കാർ കടന്നുപോകാൻ ശ്രമിക്കുമ്പോൾ, നായ പെട്ടെന്ന് Read More…

Oddly News

ഉക്രെയ്ന്‍ പുരുഷനുമായി വണ്‍നൈറ്റ് സ്റ്റാന്റിന് പോയ ചൈനക്കാരി ഉണ്ടാക്കിയത് വന്‍ കോലാഹലം

ഉക്രേനിയന്‍ പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ചൈനീസ് പെണ്‍കുട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കിത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുന്നു. ചൈനീസ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തി. ലി എന്ന കുടുംബപ്പേരുള്ള പെണ്‍കുട്ടിയാണ് സംഭവത്തിലെ വിവാദനായിക. തന്റെ ടെലിഗ്രാം ഗ്രൂപ്പില്‍ തന്റെ വണ്‍നൈറ്റ് സ്റ്റാന്‍ഡ് ഉക്രെയിന്‍ യുവാവ് വെളിപ്പെടുത്തിയതോടെയാണ് സംഭവം വെളിയില്‍ വന്നത്. പെണ്‍കുട്ടിയുടെയും തന്റെയും അടുപ്പമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിട്ടതിന് ഉക്രെയിന്‍കാരനും വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുകയാണ്. ഗ്രൂപ്പിലെ ‘എളുപ്പമുള്ള പെണ്‍കുട്ടി’ എന്നാണ് അയാള്‍ അവളെ Read More…

Featured Lifestyle

ഡിവോഴ്സ് ലോകാവസാനമല്ല, ജീവിതം ആസ്വദിക്കാം; കേരളത്തില്‍ ആദ്യം, വിവാഹമോചിതകളുടെ ക്യാമ്പ്…! വീഡിയോ

ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹമോചനം വിലക്കപ്പെട്ട ഒരു കാര്യമായിട്ടാണ് ഇപ്പോഴും കരുതുന്നത്. എന്നാല്‍ വിവാഹമോചനം പലരും കരുതുന്നത് പോലെ ലോകാവസാനമല്ല. സ്നേഹരഹിതമായ ബന്ധത്തില്‍ നിന്നുള്ള മോചനമാണ്. വിവാഹ​മോചനത്തെക്കുറിച്ചുള്ള വീക്ഷണം മാറ്റുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ നടന്ന പ്രശംസനീയമായ ഒരു മുന്നേറ്റത്തിന്റെ വിശേഷം ഇന്റര്‍നെറ്റിനെ ഇളക്കി മറിക്കുകയാണ്. ഒരു വിവാഹമോചനം നേടിയ വനിതകളുടെ ഒരു ക്യാമ്പാണ് ശ്രദ്ധ നേടുന്നത്. വിവാഹമോചിതരും വേര്‍പിരിഞ്ഞവരും വിധവകളുമായ ഒരു കൂട്ടം സ്ത്രീകള്‍ നടത്തിയ രസകരമായ ഒരു വിനോദയാത്ര. കോഴിക്കോട് ആസ്ഥാനമായുള്ള കണ്ടന്റ് ക്രിയേറ്ററായ റാഫിയ Read More…

Lifestyle

ചാറ്റ്‌ബോട്ടില്‍ ‘ലൈംഗിക കളിപ്പാട്ട’മാക്കി; കുട്ടികളുടെ കാര്‍ട്ടൂണ്‍ കഥാപാത്രത്തെപോലും മസ്‌ക്ക് വിടില്ല

സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ലൈംഗിക ഉത്തേജനം പോലും അനുഭവിക്കാന്‍ അവസരം നല്‍കുന്ന വിധത്തില്‍ കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രം ‘ആനി’ യെ രൂപപ്പെടുത്തി എലോണ്‍ മസ്‌ക്ക് വന്‍ വിവാദം നേരിടുന്നു. തിങ്കളാഴ്ച മസ്‌ക്ക് ഓണ്‍ എക്‌സില്‍ തന്റെ സൂപ്പര്‍ഗ്രോക്ക് ആപ്പിന്റെ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് വേണ്ടി പുറത്തിറക്കിയ പുതിയ ഫീച്ചറാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ രണ്ട് എഐ ‘കൂട്ടാളികളെ’ ആക്സസ് ചെയ്യാന്‍ കഴിയും. അതിലൊരാള്‍ ബാഡ് റൂഡി എന്ന രോമമുള്ള ചുവന്ന പാണ്ടയാണ്, അതിന് മോശം സ്വഭാവവും പരിഹാസ Read More…

The Origin Story

ലോകം ശ്വാസമടക്കിപ്പിടിച്ചു നോക്കിനിന്ന ഒരു കൂടിക്കാഴ്‌ച; ആ ഹസ്‌തദാനത്തിന്‌ അരനൂറ്റാണ്ട്‌

വാഷിങ്‌ടണ്‍ ഡി.സി, 1975 ജൂലൈ 17. ഫ്രാന്‍സിന്‌ മുകളില്‍ ഏകദേശം 225 കിലോ മീറ്റര്‍ ഉയരത്തില്‍, ലോകം ശ്വാസമടക്കിപ്പിടിച്ചു നോക്കിനില്‍ക്കേ ചരിത്രപരമായ ഒരു കൂടിക്കാഴ്‌ച നടന്നു. ശീതയുദ്ധത്തിന്റെ തീക്ഷ്‌ണനാളുകളില്‍ പരസ്‌പരം ബദ്ധവൈരികളായിരുന്ന അമേരിക്കയും സോവിയറ്റ്‌ യൂണിയനും ബഹിരാകാശത്ത്‌ കൈകോര്‍ത്ത ആ അപൂര്‍വ നിമിഷത്തിന്‌ ഇന്ന്‌ അരനൂറ്റാണ്ട്‌ തികയുകയാണ്‌. അപ്പോളോ-സോയൂസ്‌ ദൗത്യം എന്ന പേരില്‍ നടന്ന ഈ സംഗമം മനുഷ്യരാശിയുടെ ബഹിരാകാശ സഹകരണ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ്‌. അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളും സോവിയറ്റ്‌ കോസ്‌മോനോട്ടുകളും ബഹിരാകാശത്ത്‌ വച്ച്‌ Read More…