Featured Oddly News

95 വയസ്സുള്ള അമ്മയുടെ മൃതദേഹവുമായി കഴിഞ്ഞത് 10വര്‍ഷം ; 60 കാരനെതിരേ ജപ്പാനില്‍ കേസ്

95 വയസ്സുള്ള അമ്മയുടെ മൃതദേഹം പത്ത് വര്‍ഷത്തോളം ഫ്‌ളാറ്റില്‍ ഒളിച്ചുവച്ചതിനെ തുടര്‍ന്ന് 60 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാനില്‍ നടന്ന സംഭവത്തില്‍ തന്റെ അമ്മ ഒരു പതിറ്റാണ്ട് മുമ്പ് മരിച്ചുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ സമൂഹത്തെ പേടിച്ചാണ് (social anxiety) പുറത്തുപറയാതിരുന്നതെന്നുമായിരുന്നു മറുപടി. തൊഴില്‍രഹിതനായ തകേഹിസ മിയാവാക്കി എന്നയാളാണ് അറസ്റ്റിലായത്. മെയ് 22 ന് മധ്യ ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലെ കോബെ സിറ്റിയിലെ ഒരു പൊതുപ്രവര്‍ത്തകനാണ് മിയാവാക്കി തെരുവില്‍ മുടന്തി നടക്കുന്നത് കണ്ട് ഇക്കാര്യം പോലീസിന്റെ Read More…

Featured Sports

ഒരു ടെസ്റ്റിലെ 19 വിക്കറ്റുകളും ഒരാള്‍ തന്നെ വീഴ്ത്തി; 1956 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ‘ലേക്കേഴ്സ് മാച്ച്’- വീഡിയോ

ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തുന്നത് ഒരു മികച്ച നേട്ടമായി കണക്കാക്കപ്പെടുന്നുണ്ട്. അത് വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കൂ. എന്നാല്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഒരു ബൗളര്‍ 19 വിക്കറ്റുകള്‍ വീഴ്ത്തുന്ന പ്രകടനം നടത്തിയാലോ. അതും ഒരിന്നിംഗ്‌സിലെ 10 വിക്കറ്റുകള്‍ ഉള്‍പ്പെടെ. ഇംഗ്‌ളണ്ടിന്റെ മൂന്‍ ബൗളര്‍ മഹാനായ ജിം ലേക്കര്‍ ചെയ്തത് അതാണ്. 100 വര്‍ഷത്തിനിടെ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തല്‍ രണ്ട് തവണ മാത്രമേ ഉണ്ടായിട്ടുള്ളൂ. വലംകൈയ്യന്‍ ഓഫ് ബ്രേക്ക് ബൗളറായ ലേക്കര്‍, ക്രിക്കറ്റ് Read More…

Lifestyle

‘ശൗചാലയത്തിനരികെ ക്യാമറ, കുളി തുറസായസ്‌ഥലത്ത്‌’; പ്രതിഷേധിച്ച് വനിതാകോൺസ്റ്റബിൾ ട്രെയിനിമാർ

പരിശീലന കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളില്‍ പ്രതിഷേധിച്ച്‌ വനിതാ കോണ്‍സ്‌റ്റബിള്‍ ട്രെയിനികളുടെ പ്രതിഷേധം. ഗോരഖ്‌പുര്‍ ബിച്ച്‌ഹിയയിലെ പി.എ.സി. (പ്രവിന്‍ഷ്യല്‍ ആംഡ്‌ കോണ്‍സ്‌റ്റബുലറി) ക്യാമ്പിലാണ്‌ സംഭവം. 600 ഓളം ട്രെയിനികള്‍ പരിശീലന കേന്ദ്രത്തിന്‌ പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കുകയും ധര്‍ണ നടത്തുകയും ചെയ്‌തു. കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ അപര്യാപ്‌തമാണെന്ന്‌ ആരോപിച്ചായിരുന്നു പ്രതിഷേധം. കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യം തുടങ്ങിയവയില്‍ പോരായ്‌മയുണ്ടെന്ന്‌ പരിശീലനത്തിനെത്തിയ യുവതികള്‍ ആരോപിച്ചു. 360 പേരെ ഉള്‍ക്കൊള്ളുന്ന കേന്ദ്രത്തില്‍ അറുന്നൂറ്‌ പേരാണുള്ളതെന്നും പരാതിപറഞ്ഞാല്‍ അധികൃതര്‍ ചീത്തപറയുകയാണെന്നും പ്രതിഷേധക്കാര്‍ Read More…

Sports

മകന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ലീഗിലെ അരങ്ങേറ്റം ; ആദ്യ ബോളില്‍ അച്ഛനിട്ട് സിക്‌സര്‍ പറത്തി…!

മക്കളുടെ നേട്ടം എല്ലായ്‌പ്പോഴും മാതാപിതാക്കള്‍ക്ക് സന്തോഷകരമായ കാര്യമാണ്. അന്താരാഷ്ട്ര കരിയറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഒരു സിക്‌സര്‍ പറത്തുന്നത് ഒരു ബൗളറെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാര്യമല്ല. പറഞ്ഞുവരുന്നത് 40 കാരനായ അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഇതിഹാസം മുഹമ്മദ് നബി അപ്രതീക്ഷിതവും മറക്കാനാവാത്തതുമായ ഒരു വെല്ലുവിളിയെ നേരിട്ടതാണ്. എതിര്‍ ടീമിലെ അദ്ദേഹത്തിന്റെ സ്വന്തം മകന്‍ 18 വയസ്സുള്ള ഹസ്സന്‍ ഐസാഖി പിതാവിനിട്ട് സിക്‌സറടിച്ചുകൊണ്ടാണ് തുടങ്ങിയത്. മിസ് ഐനാക് റീജിയണും അമോ റീജിയണും തമ്മിലുള്ള ഷ്പഗീസ ക്രിക്കറ്റ് ലീഗ് Read More…

Lifestyle

ഏറ്റവുമധികം വിവാഹേതര ബന്ധങ്ങളുള്ളത് തമിഴ്നാട്ടില്‍! തൊട്ടുപിന്നില്‍ ഡല്‍ഹി ! ഞെട്ടിച്ച് റിപ്പോര്‍ട്ട്

രാജ്യത്ത് ഏറ്റവുമധികം വിവാഹേതര ബന്ധങ്ങള്‍ ഉള്ളത് തമിഴ്നാട്ടിലെന്ന് റിപ്പോര്‍ട്ട്. ആഗോള ഡേറ്റിംഗ് ആപ്പായ Ashley Madison പുറത്തുവിട്ട 2025 ജൂണിലെ ഏറ്റവും പുതിയ കണക്കനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവിഹിത ബന്ധങ്ങൾ രേഖപ്പെടുത്തിയത് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ്. കഴിഞ്ഞ വർഷം 17-ാം സ്ഥാനത്തായിരുന്ന കാഞ്ചീപുരം ഈ വർഷം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു എന്നത് ശ്രദ്ധേയമാണ്. ഡല്‍ഹിയെയും മുംബൈയെയും മറികടന്നാണ് കാഞ്ചീപുരം ഒന്നാമതെത്തിയത്. ഇന്ത്യയിലെ മുൻനിര ജില്ലകൾ: വിവാഹബന്ധത്തിന് പുറത്ത് പങ്കാളികളെ തേടുന്നവരുടെ എണ്ണത്തില്‍ മെട്രോനഗരങ്ങളില്‍ ഡല്‍ഹിയിലെ ഒന്‍പത് സ്ഥലങ്ങളാണ് Read More…

Lifestyle

പുതിയ റെനോ ട്രൈബര്‍ പുറത്തിറക്കി

കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ, ഇന്ത്യയിലെ ഏറ്റവും നൂതന 7-സീറ്റര്‍ കാറായ പുതിയ റെനോ ട്രൈബര്‍ പുറത്തിറക്കി. റെനോയുടെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ, പുതിയതും ആധുനികവുമായ ഡിസൈനും സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് പുതിയ ട്രൈബര്‍ വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ റെനോ, റീതിങ്ക് എന്ന പുതിയ ബ്രാന്‍ഡ് ട്രാന്‍സ്ഫോര്‍മേഷന്‍ സ്ട്രാറ്റജിക്ക് കീഴില്‍ പുറത്തിറക്കുന്ന ആദ്യ മോഡല്‍ കൂടിയാണിത്. പുതിയ ബ്രാന്‍ഡ് ലോഗോയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 35ലധികം ഡിസൈന്‍, ഫീച്ചര്‍ അപ്ഡേറ്റുകളാണ് പുതിയ Read More…

Crime

സൈബര്‍ തട്ടിപ്പ് വിദഗ്ധന്‍; കോടികളുമായി പൊലീസുകാരിയായ കാമുകിയുമായി എസ്.ഐ ഒളിച്ചോടി!

ന്യൂഡൽഹി: നിരവധി സൈബർ തട്ടിപ്പ് കേസുകൾ പരിഹരിക്കാൻ ഡൽഹി പോലീസിനെ സഹായിച്ച സബ് ഇൻസ്പെക്ടർ അവസാനം തട്ടിപ്പിന് പിടിയില്‍. തട്ടിപ്പുകാരില്‍നിന്ന് പിടിച്ചെടുത്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ലഭിച്ച 2 കോടിയിലധികം രൂപ ഇരകൾക്ക് തിരികെ നൽകുന്നതിനുപകരം, മോഷ്ടിച്ച് സബ് ഇൻസ്പെക്ടറായ കാമുകിയുമായി അയാൾ ഒളിച്ചോടി. തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ നിന്നും പിടിച്ചെടുത്ത തുക യഥാര്‍ഥ അവകാശികള്‍ക്ക് നല്‍കുന്നതിനായുള്ള ചുമതലയും ഇയാള്‍ സ്വയം ഏറ്റെടുത്തു. പണം നിക്ഷേപിക്കേണ്ടതിന് തൊട്ടു മുന്‍പ് ഏഴുദിവസത്തെ മെഡിക്കല്‍ ലീവെടുത്ത് മുങ്ങി. പിന്നീട് സ്റ്റേഷനിലേക്ക് തിരികെ Read More…

Crime

ഭാര്യ കുളിക്കുന്ന വീഡിയോ രഹസ്യമായി പകർത്തി ഭർത്താവ്; ഒന്നര ലക്ഷം നൽകിയില്ലെങ്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി

സ്വന്തം ഭാര്യ കുളിക്കുന്നതിന്റെ വീഡിയോ രഹസ്യമായി പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്. ബ്ലാക്ക് മെയിലിംഗ്, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്. പൂനെയില്‍ സർക്കാർ സർവീസിൽ ഉന്നത ഉദ്യോഗസ്ഥരാണ് ഭാര്യയും ഭർത്താവും. മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങിക്കൊണ്ടുവരാനാണ് ഇയാൾ നിരന്തരം ഭാര്യയോട് ആവശ്യപ്പെട്ടിരുന്നത്. പണവുമായി വന്നില്ലെങ്കിൽ കുളിക്കുന്ന ദൃശ്യങ്ങൾ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭര്‍ത്താവിന്റെ ഭീഷണി. വീടിന്റെയും കാറിന്റെയും ഇം.എം.ഐകള്‍ അടക്കാന്‍ വേണ്ടി പണം വേണമെന്ന് പറഞ്ഞാണ് ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. വായ്പകൾ Read More…

Featured Myth and Reality

ഇരട്ടസഹോദരിമാരുടെ പുനര്‍ജ്ജന്മം? പിന്നീടു പിറന്ന ഇരട്ട അനിയത്തികള്‍ അവര്‍ ചെയ്തതെല്ലാം ചെയ്യുന്നു !

ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും അമേരിക്കന്‍ ജനതയുടെ ചെറുതല്ലാത്ത ഒരു വിഭാഗം ജനതയ്ക്കും പുനര്‍ജ്ജന്മത്തില്‍ വലിയ വിശ്വാസമുണ്ട്. ഏകദേശം 33 ശതമാനം അമേരിക്കക്കാരും ഈ വിശ്വാസം പുലര്‍ത്തുന്നുണ്ട്. ശാസ്ത്രജ്ഞര്‍ ഈ സാദ്ധ്യതയെ കുറിച്ച് തെളിവ് സഹിതമുള്ള പുതിയ വിശദീകരണത്തിന് സാധ്യത തേടുന്നുണ്ടെങ്കിലും ഇടയ്ക്കിടെ, പരിഹരിക്കപ്പെടാത്ത ഒരു നിഗൂഢത ശാസ്ത്രജ്ഞര്‍ പോലും വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിതമാക്കപ്പെടുന്നതും മറ്റുതരത്തില്‍ വിശദീകരി ക്കാനാകാത്തതുമാണ്. അതാണ് പൊള്ളാക്ക് സഹോദരിമാരുടെ കഥയിലും സംഭവിച്ചിട്ടുള്ളത്. 1957-ല്‍ ഇംഗ്ലീഷ് സഹോദരിമാരായ ജോവാന പൊള്ളോക്കും ജാക്വലിന്‍ പൊള്ളോക്കും ഒരു ദാരു ണമായ Read More…