കുമളി: വാർധക്യകാലത്ത് മാതാപിതാക്കളെ അവഗണിച്ച മക്കളിൽ നിന്ന് അഞ്ച് കോടിയിലധികം വിലമതിക്കുന്ന ഭൂസ്വത്ത് തിരികെ വാങ്ങി നൽകി റവന്യു അധികൃതർ. സംസ്ഥാന അതിർത്തി ജില്ലയായ തേനിയിലെ ചിന്നമന്നൂരിലാണ് സംഭവം. ചിന്നമന്നൂർ, ഓടപ്പെട്ടി സ്വദേശി ലോക മണിക്കാണ് മക്കളുടെ പേരിലായിരുന്ന 12 ഏക്കർ ഭൂമിയുടെ ആധാരം റദ്ദാക്കി ആർ.ഡി.ഒ സെയ്ദ് മുഹമ്മദ് തിരികെ ഏൽപ്പിച്ചത്. ഓടപ്പെട്ടി സ്വദേശിയായ കലൈമണി – ലോക മണി ദമ്പതികൾക്ക് അഞ്ച് ആൺ മക്കളാണുള്ളത്. ഇതിൽ രണ്ട് പേർ സൈന്യത്തിലാണ്. മക്കളുടെ പേരിൽ വർഷങ്ങൾക്ക് Read More…
Month: July 2025
ശ്രദ്ധിക്കുക, വ്യായാമത്തിനു ശേഷമുള്ള ഈ ശീലം വൃക്കരോഗത്തിലേക്കു നയിക്കും
ബോഡി ഫിറ്റ്നെസിന് പ്രാധാന്യം കൊടുക്കുന്നവരാണ് ഇപ്പോഴത്തെ യുവതലമുറ. മണിക്കൂറുകൾ നീളുന്ന വ്യായാമത്തിനിടയിലും വ്യായാമശേഷവും വെള്ളമോ സോഫ്റ്റ് ഡ്രിങ്കുകളോ കുടിക്കുക ഇന്ന് പലരുടെയും ശീലമാണ്. വർക്കൗട്ടിനു ശേഷം വെള്ളം കുടിക്കുന്നതു നല്ലതാണ് എന്നാൽ കാർബണേറ്റഡ് പാനീയങ്ങളോടു നോ പറയണം. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയില്‍. കാരണം ഇവ വൃക്കരോഗത്തിനു കാരണമാകുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനഫലം പറയുന്നു. പല കാർബണേറ്റഡ് പാനീയങ്ങളും, പ്രത്യേകിച്ച് കഫീൻ അടങ്ങിയവ മൂത്രോത്പാദനം വർദ്ധിപ്പിക്കുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും. ഉയർന്ന ഫ്രക്ടോസ് കോൺ Read More…
സച്ചിൻ ടെണ്ടുൽക്കർ, തേർഡ് അമ്പയർ പുറത്താക്കിയ ആദ്യ കളിക്കാരന് !
ക്രിക്കറ്റില്‍ മൂന്നാം അമ്പയറുടെ സേവനം തര്ക്കപരഹാരമായി വലിയ മേന്മയാണ് ക്രിക്കറ്റിന് നല്‍കുന്നത്. അംപയറിംഗ് കൂടുതല്‍ കൃത്യത വരുത്തുകയും കളി കൂടു തല്‍ ആവേശകരമാക്കുന്നതിനും മൂന്നാം അമ്പയറുടെ ഇടപെടല്‍ നിര്‍ണ്ണായകമാകു ന്നു. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി മൂന്നാം അംപയറുടെ തീരുമാനത്തില്‍ പുറ ത്തായ ബാറ്റ്സ്മാന് ഇന്ത്യയുടെ ഇതിഹാസതാരം സച്ചിനാണെന്ന് എത്രപേര്‍ക്കറിയാം? 1992ല്‍, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ, മൂന്നാം അമ്പയര്‍ പുറത്താക്കിയ ആദ്യ കളിക്കാരനായി സച്ചിന് ടെണ്ടുല്‍ക്കര്‍ ചരിത്രത്തില്‍ ഇടംപിടിച്ചത് 1992 ലായി രുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ടിവി Read More…
തായ് യുവതിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ സുഖപ്രസവം; അടിയന്തര പരിചരണം നല്കി ക്യാബിന് ക്രൂ അംഗങ്ങള്‍
കൊച്ചി: തായ്ലന്റ് സ്വദേശിനിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ സുഖ പ്രസവം. മസ്ക്കറ്റില്‍ നിന്നും മുംബൈയിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് യുവതി ആരോഗ്യവാനായ ആണ്‍കുട്ടിയെ പ്രസവിച്ചത്. വിമാന യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് വിമാനത്തിലെ ക്യാബിന് ക്രൂ അംഗങ്ങളാണ് അടിയന്തര പരിചരണം നല്‍കിയത്. യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലെ പരിശീലന സജ്ജരായ ക്യാബിന് ക്രൂ അംഗങ്ങളാണ് വിമാനത്തിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം സാധ്യമാക്കിയത്. ഇതേ സമയം പൈറ്റലറ്റുമാര്‍ ഈ വിവരം Read More…
പൈപ്പ് കൊണ്ട് പിതാവിനെ ക്രൂരമായി മർദിച്ച് മകൻ, വടി കൊണ്ടടിച്ച് മരുമകളും; പൊലീസ് കസ്റ്റഡിയിൽ
അടൂര്‍: വയോധികനെ ക്രൂരമായി മര്‍ദിച്ച മകനും മരുമകളും പോലീസ് കസ്റ്റഡിയില്‍. പറക്കോട് തളിയാട്ട് കോണത്ത്(ദേവനിലയം) വീട്ടില്‍ തങ്കപ്പ(66)നാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ മര്‍ദിച്ച മകന് സിജി(42), ഭാര്യ സൗമ്യ(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് ഉച്ചയ്ക്കു രണ്ടിനായിരുന്നു സംഭവം. തങ്കപ്പനെ മര്‍ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മകനും മരുമകളും താമസിക്കുന്ന വീട്ടില്‍ വച്ചാണ് സംഭവം. തങ്കപ്പന് വേറെയാണ് താമസം. മകന്റെ വീട്ടിലേക്കെത്തിയപ്പോഴായിരുന്നു മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചത്. വയോധികനെ മര്‍ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. Read More…
പ്രളയത്തെ തോല്‍പ്പിച്ച പ്രണയം; മുട്ടറ്റം വെളളത്തില്‍ വിവാഹം, വൈറലായി ഫിലിപ്പീന് ദമ്പതികള്‍
പ്രളയത്തെ തോല്‍പ്പിക്കുക അത്ര നിസാരമല്ല. എന്നാല്‍ പ്രണയം പ്രളയത്തെ അതിജീവിച്ച സംഭവമാണ് ഇപ്പോര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രണയത്തിന് പ്രളയംപോലും തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ട് ഫിലിപ്പീന് സ്വദേശികള്‍. വെളളപ്പൊക്കത്തെയും ചുഴലിക്കാറ്റിനെയും വകവെയ്ക്കാതെ വിവാഹിതരായ ജേഡ് റിക്ക് വെർഡിലോയുടെയും ജമൈക്ക അഗുയ്ലറുടെയും ചിത്രങ്ങളാണ് കയ്യടികള്‍ ഏറ്റുവാങ്ങുന്നത്. വിവാഹവസ്ത്രത്തില്‍ മുട്ടറ്റം വെളളത്തില്‍ നില്ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ വാളുകള്‍ കീഴടക്കുകയാണ്. ഫിലിപ്പീൻസിൽ കനത്ത മഴയും വ്യാപകമായ വെള്ളപ്പൊക്കത്തിനും കാരണമായ ടൈഫൂൺ വിഫയും ഉണ്ടായപ്പോൾ, മിക്ക എല്ലാ പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചിരിക്കുകയാണ്. Read More…
‘എന്നോട് ഫിസിക്കൽ അട്രാക്ഷൻ പ്രകടിപ്പിച്ചിട്ടുള്ള സ്ത്രീകള്‍ ഉണ്ട്, അതിൽ നാണക്കേട് തോന്നിയിട്ടില്ല’; വൈറല്‍ കുറിപ്പ്
സ്ത്രീയും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക ശാരീരിക ആകര്‍ഷണത്തെപ്പറ്റി അശ്വതി എന്ന അച്ചു ഹെലന് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയിൽ ശാരീരിക ആകർഷണം തോന്നുന്നത് സ്വാഭാവികം ആണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് അച്ചു ഹെലന് ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നോട് ഫിസിക്കൽ അക്ട്രക്ഷൻ തോന്നിയിട്ടുള്ള, അത് പ്രകടിപ്പിച്ചിട്ടുള്ള, ധൈര്യപൂർവം പറഞ്ഞിട്ടുള്ള കുറച്ച് സ്ത്രീകളുണ്ട്.അതിൽ ഇത്ര വലിയ നാണക്കേടോ, മോശമോ ഉണ്ടെന്നു അവർക്കോ എനിക്കോ ഇന്നുവരെ തോന്നിയിട്ടില്ല. സ്ത്രീകൾ ഏറെയും ബൈ സെക്ഷ്വൽ ആണ്. ഒരേ സമയം Read More…
പാമ്പിന്റെ വേഷത്തിൽ ജപ്പാനിലെ തെരുവുകളില്‍ ഇഴയുന്ന ഇൻഫ്ലുവൻസർ- വീഡിയോ വൈറൽ
ജപ്പാനിലെ തെരുവുകളിലൂടെ പാമ്പിന്റെ വേഷത്തിൽ ഇഴഞ്ഞു നീങ്ങുന്ന ഒരു ബ്രസീലിയൻ ഇൻഫ്ലുവൻസറുടെ വീഡിയോ ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ്. നിലവിൽ ട്രെൻഡിംഗായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ ക്ലിപ്പിൽ, ജൂനിയർ കാൽഡിറോ എന്ന ഇൻഫ്ലുവൻസർ പാമ്പിന്റെ അനക്കോണ്ട വേഷം ധരിച്ച് പൊതുനിരത്തുകളിലൂടെയും സബ്വേ സ്റ്റേഷനുകളിലൂടെയും തുറന്ന പ്ലാസകളിലൂടെയുമെല്ലാം ഒരു ഉരഗത്തെപ്പോലെ ഇഴയുന്നത് കാണാം. കഴിഞ്ഞ ജൂണിൽ “എനിക്ക് ചിരിക്കാനേ അറിയൂ” എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് അടുത്തിടെയാണ് വലിയ പ്രചാരം ലഭിച്ചത്. ഇത് കാഴ്ചക്കാരിൽ നിന്ന് തമാശയും വിമർശനവും Read More…
മൺസൂൺ; ഫ്രിഡ്ജിലെ ഈർപ്പം ഒരു പ്രശ്നമാണോ? ഒരു പാത്രം ഉപ്പുണ്ടോ, പരിഹാരവുമുണ്ട്
മൺസൂൺ കാലത്ത് ഫ്രിഡ്ജിലെ ഈർപ്പം ഒരു പ്രശ്നമാണോ? ഒരു പാത്രം കല്ലുപ്പ് (100-150 ഗ്രാം) ഈർപ്പം വലിച്ചെടുത്ത് പച്ചക്കറികൾ ഫ്രഷ് ആയി നിലനിർത്താനും ദുർഗന്ധം ഇല്ലാതാക്കാനും സഹായിക്കും. ഓരോ 10-15 ദിവസത്തിലും ഉപ്പ് മാറ്റുക. നിങ്ങളുടെ ഫ്രിഡ്ജിനെ മികച്ചതാക്കി നിലനിർത്താന്‍ ഇത് ലളിതവും ഫലപ്രദവുമാണ്. മൺസൂൺ പൂർണ്ണമായി എത്തിക്കഴിഞ്ഞു, അതോടൊപ്പം ഈർപ്പം വർദ്ധിക്കുന്ന പ്രശ്നവുമുണ്ട്. നിങ്ങളുടെ വസ്ത്രങ്ങൾ ഉണങ്ങാൻ വളരെയധികം സമയമെടുക്കുന്നതിനു പുറമെ, ഈർപ്പം നിങ്ങളുടെ റഫ്രിജറേറ്റർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെയും ബാധിക്കുന്നു. മൺസൂൺ കാലത്ത് ഫ്രിഡ്ജിനുള്ളിലെ Read More…









