Featured Sports

വിജയത്തോടെ എല്ലാം തുടങ്ങി ; പക്ഷേ ഐപിഎല്ലില്‍ ഈ സീസണില്‍ ആദ്യം പുറത്താകുന്ന ടീമായി

അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം പതിപ്പില്‍ നിന്ന് ഔദ്യോഗികമായി പുറത്താകുന്ന ആദ്യ ടീമായി മാറി. പഞ്ചാബ് കിംഗ്സിനെതിരെ നാല് വിക്കറ്റിന് തോറ്റ അവരുടെ 10 മത്സരങ്ങളിലെ എട്ടാം തോല്‍വിയാണിത്. ഇതുവരെ അവര്‍ക്ക് വെറും നാല് പോയിന്റുകള്‍ മാത്രമേയുള്ളൂ, പഞ്ചാബിനോട് തോറ്റതിന് ശേഷം കളിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാല്‍ പോലും അവര്‍ക്ക് പരമാവധി എത്താന്‍ കഴിയുക 12 പോയിന്റിലാണ്. ഈ വര്‍ഷം ചെപ്പോക്കില്‍ സിഎസ്‌കെ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ Read More…

Oddly News

പെൺകുഞ്ഞ്; നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു: ഡോക്ടറുടെ വീഡിയോ കണ്ട് തീരുമാനം മാറ്റി മാതാപിതാക്കൾ

ഇന്ത്യ അടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത് ഐശ്വര്യത്തിന്റെ ഭാഗമല്ലെന്ന് ചിന്തിച്ചു പോന്നിരുന്ന സമൂഹങ്ങൾ നിലനിന്നിരുന്നതായി നമ്മുക്ക് അറിയാം. എന്നാൽ കാലം പുരോഗതി പ്രാപിച്ചതോടെ ഇത്തരം ചിന്താഗതികളിലും അന്ധ വിശ്വാസങ്ങളിലും ഒട്ടനവധി മാറ്റങ്ങൾ വന്നുതുടങ്ങി. എന്നാൽ ഈ കാലഘട്ടത്തിലും ഇതുപോലെയുള്ള വിശ്വാസങ്ങൾ വച്ചു പുലർത്തുന്ന ആളുകൾ ഉണ്ടെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. പെൺകുട്ടിയായത് കൊണ്ട് മാത്രം നവജാത ശിശുവിനെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച മാതാപിതാക്കൾക്കെതിരെ ഒരു ഡോക്ടർ പങ്കുവെച്ച വികാരനിർഭരമായ Read More…

Lifestyle

പാചകത്തിന് മാത്രമല്ല വീട് വൃത്തിയാക്കാനും ഉപ്പ് മതി: അറിയാമോ ഈ ഉപയോഗങ്ങൾ?

ഉപ്പില്ലാതെ ഒരു ഭക്ഷണത്തിനം രുചി ഉണ്ടാകില്ല. ഉപ്പ് ഭക്ഷണത്തിന് രുചി നല്‍കാന്‍ മാത്രമല്ല, ഒരു വീട് വൃത്തിയാക്കാനും ഉപ്പ് കൊണ്ട് സാധിയ്ക്കും. ഉപ്പ് കൊണ്ട് വീട്ടമ്മമാര്‍ക്ക് ഉപകാരപ്പെടുന്ന ചില പൊടിക്കൈകള്‍ അറിയാം…. മെഴുക്ക് കളയാന്‍ – പാത്രങ്ങളിലെ മെഴുക്ക് കളയാന്‍ പാത്രത്തില്‍ ഉപ്പ് ഇട്ട് വെള്ളമൊഴിച്ച് വച്ചാല്‍ മതി. ശേഷം ഇവ കഴുകി കളയാം. ഉറുമ്പും പ്രാണികളും – തറയിലെ ഉറുമ്പിനെയും പ്രാണികളെയും ഓടിക്കാന്‍ തറ തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത ശേഷം തറ തുടയ്ക്കാം. Read More…

Featured Oddly News

ദാനം ചെയ്യപ്പെട്ട എട്ടുവയസ്സുകാരി മകളുടെ ഹൃദയമിടിപ്പ് കേട്ട് ഒരു അമ്മ; വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ് നെറ്റിസൺസ്

അപകടത്തിൽ മരിച്ച മകളുടെ ഹൃദയം മറ്റൊരു പെൺകുട്ടിക്ക് ദാനം ചെയ്തതിനു പിന്നാലെ മകളുടെ ഹൃദയമിടിപ്പ് വീണ്ടും കേൾക്കുന്ന ഒരു അമ്മയുടെ വികാരനിർഭരമായ നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ട്രാൻസ്പ്ലാന്റ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് മിറേയ എന്ന എട്ടുവയസുകാരിയുടെ നെഞ്ചിൽ മകൾ മാഡിയുടെ ഹൃദയം ശക്തമായി ഇടിക്കുന്നത് ലിസ ഷെയിൻ ശ്രദ്ധിച്ചത്. ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാവുന്ന അപൂർവ അവസ്ഥയായ ലെഫ്റ്റ് വെൻട്രിക്കുലാർ നോൺ-കോംപാക്ഷൻ (എൽവിഎൻസി) കാർഡിയോമയോപ്പതി രോഗനിർണ്ണയത്തിന് ശേഷമാണ് ഇപ്പോൾ എട്ട് വയസ്സുള്ള മിറേയയ്ക്ക് മാഡിയുടെ ഹൃദയം Read More…

Featured Lifestyle

അമ്പമ്പോ ! ഇത്രയും എരിവുള്ള മുളകോ? കണ്ണില്‍ പൊന്നീച്ച പറക്കും

എന്ത് കറിവെച്ചാലും മുളക് മസ്റ്റാണ് അല്ലേ. പല തരത്തിലുള്ള മുളകുകളുണ്ട്. പിരിയന്‍ മുളക് , പച്ചമുളക്, കാന്താരി മുളക് .എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും എരിവുള്ള മുളകിനെ പറ്റി നിങ്ങള്‍ക്കറിയാമോ.പെപ്പര്‍ എക്‌സ് എന്ന മുളകിനത്തിനാണ് ഈ ബഹുമതി. എരിവിന്റെ അളവ് അടയാളപ്പെടുത്തുന്ന ഹീറ്റ് യൂണിറ്റ് ഈ മുളകിന് 26.9 ലക്ഷമാണ്. എഡ് കറി എന്ന അമേരിക്കന്‍ ബ്രീഡറാണ് ഈ മുളക് വികസിപ്പിച്ചത്. അമേരിക്കയിലെ സൗത്ത് കാരലീനയിലുള്ള പേര്‍ട്ട് മില്‍ എന്ന കമ്പനിയുടെ ഉടമസ്ഥാനാണ് ഇദ്ദേഹം. 10 വര്‍ഷത്തെ Read More…

Featured Myth and Reality

ഇവിടെ താമസിച്ചാല്‍ സൂപ്പര്‍താരങ്ങള്‍ പാപ്പരാകും; ബോളിവുഡിലെ ശപിക്കപ്പെട്ട ബംഗ്ലാവിന്റെ ചരിത്രം

ബോളിവുഡിന്റെ മിന്നുന്ന ലോകത്ത്, താരങ്ങളെപ്പോലെ തന്നെ പ്രശസ്തമാണ് അവര്‍ താമസിക്കുന്ന വീടുകള്‍ക്കും ഉണ്ടാകാറുണ്ട്. ഷാരൂഖ് ഖാന്റെ മന്നത്ത് മുതല്‍ അമിതാഭ് ബച്ചന്റെ ജല്‍സ വരെ, ഈ സെലിബ്രിറ്റി വസതികളും വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. എന്നാല്‍ ഇതിനൊപ്പം തന്നെ വീടിനെയും താരങ്ങളുടെ താരപദവിയെയും സംബന്ധിക്കുന്ന അന്ധവിശ്വാസവും കുറവല്ല. മുംബൈയിലെ കാര്‍ട്ടര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ‘ആശിര്‍വാദ്’ എന്ന ബംഗ്ലാവ് ഈ പട്ടികയിലാണ്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ രാജേഷ് ഖന്നയുടെ വീടെന്നതിലുപരി, ആശിര്‍വാദുമായി ബന്ധപ്പെട്ട് അനേകം ശാപകഥകളുമുണ്ട്. ‘ആശിര്‍വാദ്’ Read More…

Featured Good News

മറ്റുള്ളവരോട് ദയ കാണിക്കുന്നതിന് 20 ഡോളര്‍ സമ്മാനം; സഹോദരിയുടെ ഓര്‍മ്മയ്ക്കായി അദ്ധ്യാപികയുടെ ട്രിക്ക് വന്‍ ഹിറ്റ്…!

മറ്റുള്ളവരോട് ദയ കാണിക്കുന്ന ശീലം തന്റെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ അദ്ധ്യാപിക ഒരുക്കിയ പരിപാടി വന്‍ ഹിറ്റായി. കാര്‍ അപകടത്തില്‍ മരിച്ച തന്റെ സഹോദരിയുടെ ഓര്‍മ്മയ്ക്കായി അവര്‍ ചെയ്തിരുന്ന കാര്യത്തെ തന്റെ ശിഷ്യന്മാരിലൂടെ പുനരവതരിപ്പിക്കാനായിരുന്നു അദ്ധ്യാപികയുടെ ശ്രമം. പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയ്ക്കടുത്തുള്ള ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് അധ്യാപികയായ ക്രിസ്റ്റീന ഉള്‍മറാണ് കാറപകടത്തില്‍ മരിച്ചുപോയ കേറ്റിയുടെ സ്മരണ അവിസ്മരണീയമാക്കിയത്. 2014ല്‍ ക്രിസ്റ്റീന ഉള്‍മറിന്റെ സഹോദരി തന്റെ പ്രഭാതഭക്ഷണ മേശയില്‍ നിന്ന് സമ്പാദിച്ച പണവുമായി വീട്ടിലേക്ക് പോയപ്പോള്‍, ഒരു കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. Read More…

Featured Oddly News

ഓണ്‍ലൈനില്‍ നിന്നും വാങ്ങിയത് സ്വന്തം കാര്‍ തന്നെ ; ആഴ്ചകള്‍ക്ക് മുമ്പ് മോഷണം പോയത്…!

ആകസ്മികമായി ഒരാള്‍ വാങ്ങിയത്, ആഴ്ചകള്‍ക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട സ്വന്തം കാര്‍. ഇംഗ്ലീഷുകാരന്‍ ഇവാന്‍ വാലന്റൈനാണ് ഒമ്പത് വര്‍ഷം പഴക്കമുള്ള നഷ്ടപ്പെട്ടുപോയ സ്വന്തം കാറായ ഹോണ്ട സിവിക് ടൈപ്പ് ആര്‍ വീണ്ടും വാങ്ങിയത്. വെസ്റ്റ് മിഡ്ലാന്‍ഡിലെ സോളിഹുളിലെ ഡ്രൈവ്വേയില്‍ നിന്നായിരുന്നു മോഷണം പോയ കാര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ വീണ്ടും വാങ്ങുകയായിരുന്നു. ഒരു ദിവസം രാവിലെ ഇവാന്റെ കാമുകി ജോലിക്ക് പോകാന്‍ അയാളുടെ കാര്‍ എടുത്തുകൊണ്ടു പോയതായിരുന്നു. ആ കാറാണ് മോഷണം പോയത്. മോഷണത്തെ കുറിച്ച് ഇവാന്‍ പോലീസിനെയും ഇന്‍ഷുറര്‍മാരെയും Read More…

Travel

ലോകത്തെ ഏറ്റവും വലിയ ഹൈവേ, 30,600 കിലോമീറ്റര്‍ നീളം; ബന്ധിപ്പിക്കുന്നത് 14 രാജ്യങ്ങളെ…!

റോഡുകളും ഹൈവേകളും ലോകമെമ്പാടും ജനതയേയും സ്ഥലങ്ങളെയും ഭാഷയേയും സംസ്‌കാരങ്ങളെയും ബന്ധിപ്പിക്കുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും നീളമേറിയ ഒരു റൂട്ട് വിസ്മയിപ്പിക്കും. വടക്കന്‍ അമേരിക്കയെയും തെക്കേ അമേരിക്കയെയും ബന്ധിപ്പിക്കുന്ന 30,600 കിലോമീറ്റര്‍ (ഏകദേശം 19,000 മൈല്‍) നീളമുള്ള പാന്‍-അമേരിക്കന്‍ ഹൈവേ 14 രാജ്യങ്ങളെ ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവ് ചെയ്യാവുന്ന റോഡായി പലപ്പോഴും വാഴ്ത്തപ്പെടുന്ന പാന്‍-അമേരിക്കന്‍ ഹൈവേ, വടക്കന്‍, മധ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലൂടെ പരസ്പരബന്ധിതമായ ഹൈവേകളിലൂടെ വ്യാപിച്ചുകിടക്കുന്നു. അലാസ്‌കയിലെ പ്രൂദോ ബേയില്‍ ആരംഭിച്ച യാത്ര അര്‍ജന്റീനയിലെ Read More…