Lifestyle

ഭൂമിയിലെത്തിയിട്ട് പത്താഴ്ച കഴിഞ്ഞു ; ഇപ്പോഴും സുനിതാവില്യംസും ബുച്ച്‌മോറും ഒഴുകുകയാണ് !

മടങ്ങിയെത്തി പത്താഴ്ച കഴിഞ്ഞിട്ടും ഇപ്പോഴും അന്തരീക്ഷത്തില്‍ ഒഴുകിനടക്കുന്ന പ്രതീതിയാണ് ശരീരത്തിനെന്ന് ബഹിരാകാശത്ത് 256 ദിവസം ചെലവഴിച്ച സുനിതാ വില്യംസും ബുച്ച് വില്‍മോറും. മൈട്രോഗ്രാവിറ്റിയില്‍ കഴിഞ്ഞതിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ലെന്നും ദൗത്യത്തിന് മുമ്പുണ്ടായിരുന്നതും ദൗത്യത്തിന് ശേഷം അപ്രത്യക്ഷമായതുമായ ശാരീരിക പ്രശ്‌നങ്ങള്‍ ഭൂമിയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ വീണ്ടും വേട്ടയാടാന്‍ തുടങ്ങിയതായും ഇരുവരും പറയുന്നു. നാസയുടെ ബഹിരാകാശയാത്രികരായ ബാരി ‘ബുച്ച്’ വില്‍മോറും സുനിത ‘സുനി’ വില്യംസും കഴിഞ്ഞ ജൂണില്‍ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ക്യാപ്സ്യൂളില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അതിവേഗം എട്ട് ദിവസത്തെ കുതിപ്പ് Read More…

Oddly News

‘കൂടും കുടുക്കയുമെടുത്ത് ഇപ്പൊ ഇറങ്ങണം’; ഭർത്താവിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് യുവതി, കാരണം…

ജോലിസ്ഥലത്തെ ധാർമ്മികതയെയും അതിരുകളെയും സംബന്ധിച്ച കാര്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ ഒരു ദമ്പതികൾ തമ്മിലുണ്ടായ ചൂടേറിയ വഴക്കിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ വാദപ്രതിവാദത്തിന് കാരണമായിരിക്കുന്നത്. സിംഗപ്പൂരിൽ നിന്ന് ചിത്രീകരിച്ചതായി പറയപ്പെടുന്ന വീഡിയോയിൽ, ഒരു സഹപ്രവർത്തക ഭര്‍ത്താവിനെ ‘ബേബി’ എന്ന് വിളിച്ചതിനു തന്റെ അദ്ദേഹത്തിനെ വീട്ടിൽ നിന്ന് പുറത്തിറക്കി ഭാര്യയായ യുവതി വാതിലടച്ചിരിക്കുന്നതാണ് കാണുന്നത്. വൈറലായ വീഡിയോയിൽ, അപ്പാർട്ട്മെന്റിന് താഴത്തെ പാർക്കിംഗ് സ്ഥലത്ത് ഒരു പുരുഷൻ നിൽക്കുന്നത് കാണാം. ഈ സമയം കെട്ടിടത്തിന്റെ ഒന്നാം നിലയിൽ Read More…

Sports

കോഹ്ലിക്ക് ഒരു കിരീടത്തോടെ പടിയിറങ്ങാനാകുമോ? RCBയുടെ കിരീടവരള്‍ച്ച അവസാനിക്കുമോ?

ഒടുവില്‍ ആര്‍സിബി അവരുടെ വര്‍ഷങ്ങള്‍ നീണ്ട ടൈറ്റില്‍ വരള്‍ച്ച തകര്‍ക്കുന്ന വര്‍ഷമാകുമോ 2025. അവര്‍ ഒടുവില്‍ ആ ശാപമോക്ഷം മറികടക്കുമോ? ഉദ്ഘാടന പതിപ്പ് മുതല്‍ പിന്തുടരുന്ന പിടികിട്ടാത്ത കിരീടത്തില്‍ കോഹ്ലി ഒടുവില്‍ കൈ വയ്ക്കുമോ എന്നറിയാന്‍ ജൂണ്‍ മൂന്നിന് അഹമ്മദാബാദില്‍ ഉത്തരം ലഭിക്കും. ക്വാളിഫയര്‍ 1 ല്‍ പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എട്ട് വിക്കറ്റിന് വിജയിച്ചതിന് ശേഷം ഇനി ‘ഒരെണ്ണം കൂടി പോകാനുണ്ട്’ എന്ന് കോഹ്ലി ആംഗ്യം കാണിക്കുന്നത് കണ്ടു. ആര്‍സിബിയുടെ ഈ കുതിപ്പിന് Read More…

Lifestyle

എന്നാലും ഇതെങ്ങനെ? റോഡുകളിൽ ഇഴഞ്ഞു നീങ്ങുന്ന മത്സ്യങ്ങൾ! കൗതുകം ഉണർത്തി വീഡിയോ

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് കീഴിലുള്ള യാനത്തിൽ നിന്നും പുറത്തുവരുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ കാണികളിൽ കൗതുകം സൃഷ്ടിക്കുന്നത്. യാനത്തിൽ മഴ വെള്ളം കയറിയ റോഡിലൂടെ മത്സ്യങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിന്റെ അത്ഭുതകരമായ ദൃശ്യങ്ങളായിരുന്നു ഇത്. അതുവഴി കടന്നുപോയ ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളിൽ, ഒരു കൂട്ടം മത്സ്യങ്ങൾ റോഡിന് കുറുകെ ചാടുന്നത് കാണാം. ഇത് ഓൺലൈനിൽ ഒരേ സമയം കാണികളിൽ അത്ഭുതവും ആശയക്കുഴപ്പവും സൃഷ്ടിച്ചു. തുടക്കത്തിൽ, പലരും കരുതിയിരുന്നത് ആ മത്സ്യം യാനത്തിലെ കുളങ്ങളിലും തടാകങ്ങളിലും വളരുന്ന ഒരു Read More…

Lifestyle

പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ല; എയർപോർട്ടിൽ യുവതിയുടെ മേക്കപ്പ് തുടച്ചുമാറ്റിച്ച് അധികൃതർ

ഇമിഗ്രേഷൻ കൗണ്ടറിലെ ഫേഷ്യൽ സ്കാനറിൽ മുഖം തിരിച്ചറിയാൻ കഴിയാതെ വന്നതിനെ തുടർന്ന് യുവതിയോട് മേക്കപ്പ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് എയർപോർട്ട് അധികൃതർ. ചൈനയിലെ ഷാങ്ഹായിൽ നിന്ന് പുറപ്പെട്ട ഒരു യാത്രക്കാരിക്കാണ് മുഖം സ്കാൻ ചെയ്യാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇമിഗ്രേഷൻ കൗണ്ടറിൽ നിന്ന് നിർദ്ദേശം ലഭിച്ചത്. വിമാനത്താവളത്തിലെ ജീവനക്കാരൻ യുവതിയോട് മേക്കപ്പ് നീക്കാൻ ആവശ്യപ്പെടുന്നതിന്റെ ഒരു ചെറിയ വീഡിയോയും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. വൈറലാകുന്ന വീഡിയോയിൽ യുവതി മുഖം തുടയ്ക്കുന്നതും സ്ക്രബ് ചെയ്യുന്നതും കാണാൻ Read More…

Crime Featured

വിജിലന്‍സ് വീട്ടില്‍ റെയ്ഡിനു വന്നു ; എൻജിനീയറുടെ ജനലിലൂടെ 500ന്റെ നോട്ടുമഴ, പിടിച്ചെടുത്തത് 2.1 കോടി

അഴിമതിക്കാരനായ എഞ്ചിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡിന് വന്നപ്പോള്‍ ജനലിലൂടെ നോട്ടുമഴ. ഒഡീഷയിലെ ആര്‍ഡബ്ല്യു ഡിവിഷനിലെ പ്ലാന്‍ റോഡ്സിന്റെ ചീഫ് എഞ്ചിനീയറായ ബൈകുന്ത നാഥ് സാരംഗിയാണ് റെയ്ഡിന് ഇരയായത്. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദന കേസ് വിജിലന്‍സ് ടീമിന്റെ റഡാറിന് കീഴിലായിരുന്നു. ഏഴു സ്ഥലത്ത് ഒരേസമയം പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 2.1 കോടി രൂപ. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഭുവനേശ്വറിലെ തന്റെ ഫ്‌ലാറ്റിന്റെ ജനലിലൂടെ 500 രൂപ നോട്ടുകളുടെ കെട്ടുകള്‍ വലിച്ചെറിയുകയും ചെയ്തു. തന്റെ കെട്ടിടത്തിലേക്ക് ഉദ്യോഗസ്ഥര്‍ Read More…

Crime

സംശയം; ഭാര്യയെ കശാപ്പുശാലയില്‍ കഴുത്തറുത്തു കൊലപ്പെടുത്തി; ഭര്‍ത്താവിന് വധശിക്ഷ

യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ. പരപ്പനങ്ങാടി ചുടലപ്പറമ്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീന്‍ എന്ന ബാബു(44) വിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എ.വി. ടെല്ലസാണു ശിക്ഷ വിധിച്ചത്. 2017 ജൂലൈ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ചാരിത്ര്യ ശുദ്ധിയിലുള്ള സംശയംമൂലം ആദ്യഭാര്യയായ റഹീന (30) യെ പ്രതിയുടെ ഉടമസ്ഥതയില്‍ അഞ്ചപ്പുര ബീച്ച് റോഡിലുള്ള ഇറച്ചിക്കടയില്‍ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ രണ്ടിനും 4.45നും ഇടയിലാണു സംഭവം നടന്നത്. Read More…

Oddly News Wild Nature

താഴ്‌വാരത്തെ ഗ്രാമത്തിന് മേല്‍ കൂറ്റന്‍ മഞ്ഞുപാളി തകര്‍ന്നുവീണു ; സ്വിസ്ഗ്രാമം ബ്‌ളാറ്റന്‍ ചെളിക്കടലായി

ബ്ലാറ്റന്‍ ഗ്രാമത്തിന് മേല്‍ ചെളിയും പാറയും നിറഞ്ഞ ഒരു വലിയ കടലാക്കി മാറ്റി സ്വിസ് ആല്‍പ്‌സിലെ പടുകൂറ്റന്‍ ഹിമാനി താഴ്‌വാരത്തേക്ക് തകര്‍ന്നുവീണു. ഒരാളെ കാണാതാകുകയും അനേകം വീടുകള്‍ നശിപ്പിക്കപ്പെടുകയും വെള്ളത്തിനുള്ളില്‍ മുക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ ശരിക്കും ഞെട്ടിക്കുന്നു. ബുധനാഴ്ച ഉച്ചയോടെ കൂറ്റന്‍ ഹിമാനിയുടെ ഒരു വലിയ ഭാഗം താഴ്‌വരയിലുള്ള ഗ്രാമത്തിന് മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് ഐസും ചെളിയും വെള്ളവും പാറയുമൊക്കെയായി മലയോര ഗ്രാമം മുങ്ങി. സ്വിസ് നാഷണല്‍ ബ്രോഡ്കാസ്റ്റര്‍ എസ്ആര്‍എഫ് പങ്കിട്ട ഡ്രോണ്‍ ഫൂട്ടേജ്, ബ്ലാറ്റന്റെ Read More…

The Origin Story

അഫ്ഗാനിസ്ഥാനെ എങ്ങിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്? രക്തരൂക്ഷിത യുദ്ധത്തിന്റെയും അപമാനകരമായ ഉടമ്പടിയുടെയും കഥ

ന്യൂഡല്‍ഹി: വിവിധരാജ്യങ്ങളുടെ അധിനിവേശങ്ങള്‍ക്കും വിവിധ സംസ്‌ക്കാരങ്ങളും കടന്നുകയറ്റത്തിനും ഒടുവില്‍ താലിബാന്റെ കുപ്രസിദ്ധിയും കൊണ്ട് ശ്രദ്ധേയമായ അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞദിവസം തങ്ങളുടെ 285-ാം ജന്മദിനം ആഘോഷിച്ചിരുന്നു. അഫ്ഗാന്‍ രാജ്യം ജനിച്ചതിന്റെ സന്തോഷം പങ്കിടുമ്പോള്‍ ഇന്ത്യയെ തങ്ങളുടെ ഒരു പ്രധാന ഭൂപ്രദേശത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഓര്‍മ്മകള്‍ വേട്ടയാടും. ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. ഇന്ത്യയിലെ രാജവംശങ്ങളുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് അഫ്ഗാനിസ്ഥാന്‍. പതിമൂന്നാം മുഗൾ ചക്രവർത്തിയായിരുന്ന ചക്രവര്‍ത്തി മുഹമ്മദ് ഷാ രംഗില, Read More…