മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പെർമുദെ ടൗണിൽ വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറിൽ നിന്ന് ഏകദേശം 80ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങൾ കവർന്നു. ചൊവ്വാഴ്ച നടന്ന സംഭവം ബുധനാഴ്ചയാണ് പുറത്തറിഞ്ഞത്. ജാൻവിൻ പിന്റോയുടേതാണ് കവർച്ച നടന്ന വീട്. അദ്ദേഹത്തിന്റെ മകൻ പ്രവീൺ പിന്റോ നിലവിൽ കുവൈറ്റിലാണ്. വീട്ടിൽ ആരുമില്ലാത്തതിനാൽ നിരീക്ഷണത്തിന് 16 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. കാമറ ഫോക്കസ് ഇല്ലാത്തിടം വഴിയാണ് മോഷ്ടാവ് വീട്ടുപറമ്പിൽ എത്തിയത്. തുടർന്ന് കാമറ ആംഗിളുകൾ മാറ്റിയ ശേഷം ഒരു ജനലിന്റെ ഇരുമ്പഴി തകർത്ത് Read More…
Month: April 2025
ദിവസവും രണ്ട് ഏലയ്ക്ക കഴിക്കുന്നത് ഈ ആരോഗ്യ ഗുണങ്ങൾ നൽകും, പക്ഷേ എപ്പോള്‍ ?
ഏലയ്ക്ക ഭക്ഷണത്തിന്റെ രുചി കൂട്ടുക മാത്രമല്ല ചെയ്യുന്നത് അവയ്ക്ക് ഔഷധഗുണങ്ങളും ഏറെയുണ്ട്. ഇത് വാത, പിത്ത, കഫം എന്നിവ സന്തുലിതമാക്കാൻ സഹായിക്കുന്നു. പുരാതന ആയുർവേദ വൈദ്യന്മാർ ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ ശ്വസന പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് വരെ ഏലക്ക ഉപയോഗിച്ചിരുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ട് ഏലക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഏലയ്ക്ക കഴിക്കുന്നതിന്റെ ഗുണങ്ങൾ:
വില 27കോടി, സൂപ്പര്‍ജയന്റ്‌സിന് ഋഷഭ് പന്ത് ബാദ്ധ്യതയാകുന്നു ; തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും വീണു
തകര്‍പ്പനടിക്കാര്‍ക്ക് മാത്രം ഇടമുള്ള ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന് നായകന്‍ ഋഷഭ്പന്ത് ബാദ്ധ്യതയാകുന്നു. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ബാറ്റിംഗ് പരാജയം രുചിക്കുന്ന താരം വിക്കറ്റ് കീപ്പിംഗിലും മോശം പ്രകടനം തുടരുകയാണ്. ഐപിഎല്‍ ലേലത്തില്‍ വന്‍തുകകളില്‍ ഒന്ന് മുടക്കി എല്‍എസ്ജി ടീമില്‍ കൊണ്ടുവന്ന 27 കാരന്‍ ഏപ്രില്‍ 2 ന് പഞ്ചാബ് കിംഗ്സിനെതിരായ മൂന്നാം മത്സരത്തിന്റെ അഞ്ചാം ഓവറില്‍ വെറും 2 റണ്‍സിന് പുറത്തായത് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ജിദ്ദയില്‍ നടന്ന മെഗാ ലേലത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും Read More…
വേനൽക്കാലത്ത് എല്ലാ ദിവസവും ഉച്ചയ്ക്ക് ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
ഉള്ളി വിവിധ വിഭവങ്ങളിൽ ഉപയോഗിച്ചു വരുന്നു. ഇവ പലപ്പോഴും സലാഡുകളിൽ ഒഴിച്ചു കൂടാനവാത്ത ഒരു ഘടകമാണ്. ആ അർത്ഥത്തിൽ, ഉള്ളി ഇല്ലാതെ കറികൾ രുചികരമല്ല എന്നും പറയാം. വേനൽക്കാലത്ത് പച്ച ഉള്ളി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഉള്ളി പാചകത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, പോഷകങ്ങൾ നിറഞ്ഞതാണ്. വേനൽക്കാലത്ത് ഉച്ചയ്ക്ക് ഉള്ളി ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഉള്ളിയിൽ സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളേറ്റ് തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പോഷകാഹാര വിദഗ്ധയായ Read More…
ദൈവത്തില്‍ വിശ്വസിക്കുന്നില്ല…ശരീരമാണ് എന്റെ ക്ഷേത്രം ; ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത് മതം
തനിക്ക് ദൈവത്തില്‍ വിശ്വാസമിലെലന്നും ശരീരമാണ് തന്റെ ക്ഷേത്രമെന്നും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതാണ് തന്റെ മതമെന്നും ബോളിവുഡ് നടന്‍ ജോണ്‍ ഏബ്രഹാം. ഫിറ്റ്നസ് തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന് നന്നായി ചിട്ടപ്പെടുത്തിയ ഒരു വ്യായാമ പദ്ധതിയുണ്ട്. 2025 ഫെബ്രുവരി 24 ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ ’35 വര്‍ഷത്തെ ജിം പ്രതിബദ്ധതയെയും ഫിറ്റ്നസ് തത്ത്വചിന്തയെയും’ കുറിച്ച് നടന്‍ സംസാരിച്ചു. ദിനചര്യയില്‍ വ്യത്യസ്ത തരം വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുന്നു. പരിക്കുകള്‍ ഉണ്ടാകാതെയും ജിമ്മിംഗ്, കാര്‍ഡിയോ, Read More…
വാടക താങ്ങാനാകുന്നില്ല; ജോലി സ്ഥലത്തെ ടോയ്‌ലറ്റിൽ താമസിക്കുന്ന സ്ത്രീ
വാടക ലാഭിക്കാന്‍ നമ്മള്‍ എന്തെല്ലാം ചെയ്യാറുണ്ട്? എന്നാല്‍ നമ്മളില്‍ എത്രപേര്‍ ടോയ്ലറ്റില്‍ പോയി താമസിക്കും. ചൈനയിലെ ഹുനാനില്‍ നിന്നുള്ള ഒരു യുവതി വാടകയിനത്തില്‍ പണം ലാഭിക്കാന്‍ താമസിക്കുന്നത് ടോയ്‌ലറ്റില്‍. അടുത്തിടെ തന്റെ താമസസ്ഥലത്തിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് അവര്‍ ലോകത്തെ ഞെട്ടിച്ചു. ജോലി ചെയ്യുന്ന ഫര്‍ണിച്ചര്‍ ഫാക്ടറിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഒരു ചെറിയ, ഉപയോഗിക്കാത്ത ടോയ്ലറ്റാണ് അവര്‍ വീടാക്കി മാറ്റിയിരിക്കുന്നത്. താന്‍ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും ശരിയായ വീടിനായി 800 യുവാന്‍ (110 ഡോളര്‍) നല്‍കാനാവില്ലെന്നും Read More…
സിസിലിയിലെ ‘വെളുത്ത സ്വര്‍ണ്ണത്തിന്റെ’ തിരിച്ചുവരവ്; ബൈ ബിളില്‍ 17 തവണ പറഞ്ഞിട്ടുള്ള മന്ന
ബൈബിളില്‍ പറഞ്ഞിരിക്കുന്ന മന്നയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടുള്ളവര്‍ വളരെ വിരളമായിരിക്കും ‘സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള മന്ന’ എന്ന പ്രയോഗം, സീനായ് മരുഭൂമി മുറിച്ചുകടക്കുമ്പോള്‍ ഇസ്രായേല്യരെ പോഷിപ്പിക്കാന്‍ ആകാശത്ത് നിന്ന് ദൈവം വീഴ്ത്തിക്കൊടുത്ത ഭക്ഷണമായി ബൈബിളില്‍ 17 തവണ പറഞ്ഞിട്ടുണ്ട്. ഒരു സഹസ്രാബ്ദത്തിലേറെയായി മെഡിറ്ററേനിയനില്‍ വിളവെടുക്കുകയും ചെയ്തിരുന്ന ഈ സൂപ്പര്‍ഫുഡ് ഇപ്പോള്‍ ഒരു കര്‍ഷകന്‍ പുനരുജ്ജീവിപ്പിക്കുന്നു എന്ന് കേള്‍ക്കുന്നത് കൗതുകകരമായിരിക്കും. പലേര്‍മോയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ കിഴക്കായി സിസിലിയിലെ മഡോണി പര്‍വതനിരകളില്‍ ആഷ് മരങ്ങള്‍ നിറഞ്ഞ ഒരു വയലില്‍ ജലാര്‍ഡി Read More…
ബ്‌ളാക്ക് ലൈവ്‌ലിയും ബാല്‍ ഡോണിയും തമ്മിലുള്ള നിയമ പോരാട്ടം ; ഡോക്യൂസീരീസാകുന്നു
ഹോളിവുഡില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ ഏറ്റവും വലുത് നടി ബ്‌ളാക്ക് ലൈവ് ലിയും നടനും സംവിധായകനുമായ ബാല്‍ഡോണിയുമായുള്ള നിയമപോരാ ട്ടമാണ്. പരസ്പരമുള്ള ലൈംഗികാരോപണങ്ങള്‍ അടക്കം ചൂടന്‍ വിഷയങ്ങള്‍ കൊണ്ട് ഗോസിപ്പ് മാധ്യമങ്ങള്‍ക്ക് ചൂടന്‍ വിഭവമായി മാറിയിരുന്ന ഈ പോരാട്ടം ഇപ്പോള്‍ ഡോക്യൂസീരീസായി മാറിയിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ‘ബാല്‍ഡോണി വേഴ്‌സസ് ലൈവ്ലി: എ ഹോളിവുഡ് ഫ്യൂഡ്’ എന്ന ഡോക്യൂസീരീസിലൂടെ വെളിപ്പെടുന്നു. ഹോളിവുഡ് സിനിമകള്‍ പോലെ തന്നെ ഒടിടി ഡോക്യുമെന്ററികളും ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കെ. കുറ്റകൃത്യങ്ങള്‍, Read More…
ഇതൊക്കെ എങ്ങനെ? നൂട്ടല്ലയിൽ പച്ചമുളക് മുക്കി കഴിക്കുന്ന സിങ്കപ്പൂർ യുവാവ്, വൈറലായി വീഡിയോ
ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. ഇവയിൽ ചിലതൊക്കെ സ്വീകാര്യമാകുമെങ്കിലും മറ്റു ചില വീഡിയോകൾ കടുത്ത വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ ഒരു സിംഗപ്പൂരുകാരന്റെ അസാധാരണമായ ഭക്ഷണ കോമ്പിനേഷൻ വീഡിയോയാണ് ഇന്റർനെറ്റിൽ കൊടുങ്കാറ്റായിമാറിരിക്കുന്നത്. സിങ്കപ്പൂരിൽ ഏറെ സ്വാധീനം ചെലുത്തുന്ന കാൽവിൻ ലീ മുളക് യുവാവ് ന്യൂട്ടെല്ലയിൽ മുക്കി കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. വീഡിയോയിൽ യുവാവ് തന്റെ കൈയ്യിലുള്ള മുളക് എടുത്ത് ചോക്ലേറ്റ് പാത്രത്തിൽ മുക്കി ഒരു കടി കടിക്കുന്നത് കാണാം. ഇതോടെ അദ്ദേഹത്തിന്റെ ഭാവം ജിജ്ഞാസയിൽ നിന്ന് Read More…









