Crime

‘റിയൽമീറ്റ്’ ! എന്താണെന്ന് അറിയില്ലെന്ന് മോഡൽ സൗമ്യ; മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യൽ

ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലിമ സുല്‍ത്താനയെ പരിചയം മാത്രമേയുള്ളൂവെന്ന് മോഡലായ സൗമ്യ മാധ്യമങ്ങളോട് . തസ്ലിമയുമായി സാമ്പത്തിക ഇടപാടുകളോ മറ്റു ഇടപാടുകളോ ഇല്ലായെന്നും സൗമ്യ ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു. അതിനിടെ, ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയുമായി പരിചയമെന്നും ‘റിയല്‍മീറ്റ്’ എന്നാണ് ഈ ഇടപാടിനെ വിശേഷിപ്പിക്കാറുള്ളതെന്നും സൗമ്യ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം സൗമ്യ മാധ്യമങ്ങളോട് നിഷേധിച്ചു. ‘റിയല്‍മീറ്റ്’ എന്നത് എന്താണെന്ന് അറിയില്ലെന്നും അങ്ങനെയൊരു പദം കേട്ടിട്ടില്ലെന്നുമായിരുന്നു സൗമ്യയുടെ മറുപടി. ബ്യൂട്ടി പാര്‍ലര്‍ ഉടമ, മോഡല്‍, സോഷ്യല്‍ Read More…

Featured Sports

പ്രീമിയര്‍ലീഗില്‍ ലിവര്‍പൂളിന്റെയും സലായുടേയും മാജിക് ; ടീമിന് ഇരുപതാം ടോപ്ഫ്‌ളൈറ്റ് കിരീടം

നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കേ കിരീടനേട്ടത്തിലേക്ക് ഉയര്‍ന്നിരിക്കുന്ന ലിവര്‍പൂള്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ എഴുതുന്നത് വ്യത്യസ്തമായ ഒരു കവിതയാണ്. സീസണിന്റെ തുടക്കത്തില്‍ ഒപ്റ്റയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് നേടാനുള്ള സാധ്യത 5.5 ശതമാനം മാത്രമായിരുന്നു. ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായിരുന്നു. 82.5 ശതമാനമായിരുന്നു അത്. എന്നാല്‍ നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ, റെഡ്‌സ് ചാമ്പ്യന്മാരായി. ഏറ്റവും കൂടുതല്‍ പോയിന്റും ഗോളുകളും വിജയവുമെല്ലാം നേടിയുള്ള ലിവര്‍പൂളിന്റെ കുതിപ്പിന് പിന്നില്‍ ഈജിപ്ഷ്യന്‍ മജീഷ്യന്‍ മുഹമ്മദ് Read More…

Crime

ഉപേക്ഷിച്ച കാമുകനെ വിട്ടുകൊടു ക്കാന്‍ വയ്യ ; പുതിയ പങ്കാളിക്കും കുട്ടികള്‍ക്കും വിഷം നല്‍കി കാമുകി

ഉപേക്ഷിച്ച കാമുകനെ വിടാന്‍ വയ്യാത്ത മൂന്‍കാമുകി കാമുകന്റെ പുതിയ പങ്കാളിയെയും കുട്ടികളെയും വിഷം കലര്‍ന്ന ചോക്‌ളേറ്റ് മുട്ടകള്‍ നല്‍കി കൊലപ്പെടുത്താന്‍ നോക്കി. അജ്ഞാത ഈസ്റ്റര്‍ സമ്മാനമായി കാമുകന് വിഷം കലര്‍ന്ന ചോക്ലേറ്റ് മുട്ടകള്‍ അയച്ചുകൊടുക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടികള്‍ മരണമടഞ്ഞതോടെ ബ്രസീലിയന്‍യുവതി അറസ്റ്റിലായിരിക്കുകയാണ്. ഏപ്രില്‍ 16 ന്, വടക്കന്‍ ബ്രസീലിലെ ഇംപീട്രിസിലുള്ള മിറിയം ലിറയുടെ വീട്ടിലേക്ക് ഒരു അജ്ഞാതകൊറിയര്‍ പാക്കേജ് എത്തുകയായിരുന്നു. പാക്കേജില്‍ ചോക്ലേറ്റ് മുട്ടകളായിരുന്നു ഉണ്ടായിരുന്നത്. ‘മിറിയന്‍ ലിറയ്ക്ക് സ്‌നേഹത്തോടെ. ഈസ്റ്റര്‍ ആശംസകള്‍’ എന്നെഴുതിയ ഒരു കുറിപ്പും Read More…

Health

എ.സി. ഓണ്‍ ചെയ്ത് കിടന്നുറങ്ങുന്നതു കൊള്ളാം, പക്ഷേ ഇതു കൂടി അറിയുക

ചൂട് കാലത്ത് എസിയുടെ തണുപ്പിനെ ആശ്രയിക്കുന്നവരാണ് അധികവും. പക്ഷെ എസി ഓണാക്കി രാത്രി കിടക്കുന്നുറങ്ങുന്നത് ആരോഗ്യത്തിന് പൂര്‍ണമായും നല്ല നല്ലതല്ലെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എസിയില്‍ കിടന്നുറങ്ങുന്നതിലൂടെ വരണ്ട കണ്ണുകള്‍ ഉണ്ടാകാം. അന്തരീക്ഷത്തിലെ ഈര്‍പ്പം എസി നീക്കം ചെയ്യുമ്പോള്‍ കണ്ണുകള്‍ വരളാനും ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നു. തണുത്ത അന്തരീക്ഷം ചയാപചയ ( മെറ്റബോളിസം) നിരക്ക് കുറയ്ക്കുന്നതിനും ശരീരത്തിലെ പ്രക്രിയകളുടെ വേഗം കുറച്ച് ക്ഷീണത്തിലേക്കും നയിച്ചേക്കാം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നത് നിര്‍ജലീകരണത്തിലേക്കും നയിച്ചേക്കാം. ഇത് വരണ്ട ചര്‍മ്മത്തിനും Read More…

Featured Sports

38 പന്തിൽ 101; ഗുജറാത്തിനെ ചവിട്ടിക്കൂട്ടി 14കാരന്റെ ഇടിവെട്ട് സെഞ്ച്വറി; IPL സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശി

മാലപ്പടക്കം പോലെ സിക്സറുകൾ ഒരോന്നായി ഗാലറിയിലേക്ക് പറത്തിയ 14കാരൻ വൈഭവ് സൂര്യവംശിയുടെ മുന്നിൽ ഗുജറാത്ത് ടൈറ്റൻസ് ആയുധം വെച്ച് കീഴടങ്ങി. വൈഭവ് സൂര്യവംശിയുടെ മിന്നും സെ‍‍ഞ്ചറിയുടെയും യശസ്വി ജയ്സ്വാളിന്റെ അർധ സെഞ്ചറിയുടെയും കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തപ്പോൾ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 212 റൺസെടുത്തു. വൈഭവ് സൂര്യവംശിയാണ് പ്ലെയർ ഓഫ് ദ Read More…

Celebrity

കാല്‍മുട്ടിലെ പരിക്ക് ഭേദമാകാന്‍ സ്വന്തം മൂത്രം കുടിച്ചു ; ഫലം അത്ഭുതാവഹമായിരുന്നെന്ന് പരേഷ് റാവല്‍

കരിയര്‍ അവസാനിപ്പിക്കാന്‍ പോന്ന കാല്‍മുട്ടിന്റെ പരിക്ക് ഭേദമാക്കാന്‍ സ്വന്തം മൂത്രം കുടിച്ചെന്ന് ബോളിവുഡിലെ സീനിയര്‍ നടനായ പരേഷ് റാവല്‍. നടന്‍ അജയ്‌ദേവ് ഗണിന്റെ പിതാവ് വീരു ദേവ് ഗണിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഇക്കാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാജ്കുമാര്‍ സന്തോഷിയുടെ ‘ഘട്ടക്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരേഷ് റാവലിന് കാലില്‍ പരിക്കേറ്റത്. നടന്മാരായ ടിനു ആനന്ദും ഡാനി ഡെന്‍സോങ്പയും ചേര്‍ന്നാണ് അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ദി ലല്ലന്റോപ്പിനോട് സംസാരിക്കുന്നതിനിടെയാണ് പരേഷ് റാവല്‍ ഇക്കാര്യം പറഞ്ഞത്. Read More…

Movie News

ഷാജി എൻ കരുൺ അന്തരിച്ചു

പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വെെകുന്നേരം അഞ്ച് മണിയോടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയെയാണ് രാജ്യത്തിന് നഷ്ടമായത്. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരൻ ജി അരവിന്ദന്റെ ഛായാ​ഗ്രാഹകൻ‌ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നു നൽകി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി Read More…

Myth and Reality

ബാബ വാംഗ പ്രവചനം 2025: 2028 -ല്‍ ലോകത്തിൽ നിന്ന് വിശപ്പ് തുടച്ചുനീക്കപ്പെടും, മനുഷ്യർ ശുക്രനിലേക്ക് യാത്ര ചെയ്യും, പുതിയൊരു ഊർജ്ജ സ്രോതസ്സ് കണ്ടെത്തും

1911 ലാണ് ബാബ വാംഗ ജനിച്ചത്. വാംഗേലിയ പാണ്ഡേവ ദിമിത്രോവ എന്നാണ് അവരുടെ മുഴുവൻ പേര്. ഒരു അപകടത്തെ തുടർന്ന് കുട്ടിക്കാലത്ത് അവർക്ക് കാഴ്ച നഷ്ടപ്പെട്ടു. എന്നിരുന്നാലും, ഈ സംഭവത്തിനുശേഷം, ഭാവി പ്രവചിക്കാൻ കഴിയുന്ന ഒരു ശക്തി അവർക്ക് ലഭിച്ചു. ന്യൂഡൽഹി: ബാൽക്കൻ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വാംഗ, 9/11 ആക്രമണം, ഡയാന രാജകുമാരിയുടെ ദാരുണമായ മരണം, കോവിഡ്-19 പാൻഡെമിക്കിന്റെ ആരംഭം എന്നിവയുൾപ്പെടെ പ്രധാന ലോക സംഭവങ്ങൾ പ്രവചിച്ചയാളാണ്. ഇവര്‍ മറ്റൊരു പ്രധാന പ്രവചനം കൂടി നടത്തി, Read More…

Featured Health

രക്തം കുടിക്കും, മാത്രമല്ല, കാഴ്ചയും നഷ്ടപ്പെടുത്തും; ആ പ്രാണികൾ ഇന്ത്യയിലുമുണ്ട് !

മനുഷ്യരുടെ കാഴ്ച നഷ്ടപ്പെടുത്തുന്ന, റിവർ ബ്ലൈൻഡ്നെസ്’ അണുബാധയുണ്ടാക്കുന്ന പ്രാണികളുടെ സാന്നിധ്യം പശ്ചിമ ബംഗാളിൽ കണ്ടെത്തി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ. വടക്കൻ മേഖലകളിലൂടെ ഒഴുകുന്ന ഡാർജിലിങ്, കലിംപോങ് തുടങ്ങിയ നദികളിലാണ് രക്തം കുടിക്കുന്ന കറുത്ത പ്രാണികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഈ പ്രാണികളെ വഹിക്കുന്ന വിരകളാണ് കാഴ്ചയ്ക്ക് ഹാനികരമാകുന്നത്. തദ്ദേശീയമായി ‘പിപ്സ’, ‘പൊട്ടു’ എന്നിങ്ങനെയാണ് പ്രാണികൾ അറിയപ്പെടുന്നത്. ‘റിവർ ബ്ലൈൻഡ്നെസ്’ എന്ന അണുബാധയ്ക്കാണ് ഇവ കാരണമാകുന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലാണ് പ്രാണികളുടെ സാന്നിധ്യം കണ്ടെത്തിയെന്നത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം മേഖലയിൽ Read More…