അമേരിക്കയില്‍ ‘ബര്‍ത്ത് ടൂറിസ’ത്തിന് സഹായിച്ചതിന് കാലിഫോര്‍ണിയക്കാരിക്ക് അമേരിക്കയില്‍ 41 മാസത്തെ തടവുശിക്ഷ. യുഎസ്എ ഹാപ്പി ബേബി എന്ന കമ്പനിയിലൂടെ ഗൂഢാലോചന നടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും ഫീബ് ഡോങ് എന്ന സ്ത്രീക്കാണ് ശിക്ഷ കിട്ടിയത്. ഇവരുടെ ഭര്‍ത്താവ് മൈക്കല്‍ ലിയു സെപ്തംബറില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഗര്‍ഭിണികളായ ചൈനീസ് സ്ത്രീകളെ പ്രസവിക്കുന്നതിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യാനും അതുവഴി അവരുടെ കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ഉറപ്പാക്കാനും സഹായിക്കുന്ന പരിപാടിയാണ് ‘ബര്‍ത്ത് ടൂറിസം’ എന്ന പേരില്‍ അമേരിക്കയില്‍ വിവക്ഷിക്കുന്നത്. ജന്മാവകാശ പൗരത്വത്തെ ദേശീയ ശ്രദ്ധയില്‍പ്പെടുത്തുകയും Read More…
Month: January 2025
ഒരു എലിക്ക് രണ്ട് അപ്പന്മാര്‍ ; തകര്‍പ്പന്‍ പരീക്ഷണവുമായി ഗവേഷകര്‍
ബീജവും അണ്ഡവും കൂടിച്ചേരുമ്പോള്‍ ജീവന്‍ ആരംഭിക്കുമെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ രണ്ട് അണ്ഡങ്ങള്‍ അല്ലെങ്കില്‍ രണ്ട് ബീജകോശങ്ങള്‍ ഒരുമിച്ചാല്‍ ഇതില്‍ നിന്ന് ജീവന്‍ ഉണ്ടാകുമോ? ഈ ചോദ്യത്തിന് അതെയെന്ന ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. രണ്ട് ജീവശാസ്ത്രപരമായ അമ്മമാരില്‍ നിന്നോ പിതാവില്‍ നിന്നോ ജീവന്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞു. എലികളെ ഉപയോഗിച്ചാണ് ഇത് ചെയ്തതെങ്കിലും, എതിര്‍ലിംഗത്തിലുള്ളവരുടെ പങ്കാളിത്തമില്ലാതെ സന്തതികളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കാണിക്കുന്ന ഒരു മുന്നേറ്റമാണിത്. ചൈനയിലെ സ്റ്റെം സെല്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ആദ്യമായി രണ്ട് അപ്പന്മാരുടെ Read More…
27 വര്‍ഷത്തിന് ശേഷം നഷ്ടപ്പെട്ട അംഗത്തെ കുടുംബം കണ്ടെത്തി, ഇപ്പോള്‍ മഹാ കുംഭത്തില്‍ അഘോരി സന്യാസി
നഷ്ടപ്പെട്ടുപോയ കുടുംബാംഗത്തെ 27 വര്‍ഷത്തിന് ശേഷം കണ്ടെത്തിയപ്പോള്‍ കുംഭമേളയില്‍ അഘോരി സന്യാസി. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു കുടുംബമാണ് കാണാതായ ആളെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ ആകസ്മീകമായി കണ്ടെത്തിയത്. നഷ്ടപ്പെട്ട കുടുംബാംഗമായ ഗംഗാസാഗര്‍ യാദവ് ഇപ്പോള്‍ ബാബ രാജ്കുമാര്‍ എന്ന 65 വയസ്സുള്ള ‘അഘോരി’ സന്യാസിയാണ്. 1998 ലാണ് കുടുംബത്തിന് ഗംഗാസാഗര്‍ യാദവിനെ നഷ്ടമയാത്. പട്നയിലേക്കുള്ള യാത്രയ്ക്ക് ശേഷം ഗംഗാസാഗറിനെ കാണാതാകുകയായിരുന്നു. അതിന് ശേഷം അയാളുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ ധന്വാ ദേവി അവരുടെ രണ്ട് Read More…
ആരാണ് റോസ് വില്യം ഉല്‍ബ്രിച്ച് ; അദ്ദേഹത്തിന് എന്തിനാണ് ട്രംപ് മാപ്പ് നല്‍കിയത്
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ അമേരിക്കയില്‍ പല മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സില്‍ക്ക് റോഡ് ഡാര്‍ക്ക് വെബ് മാര്‍ക്കറ്റിന്റെ സൂത്രധാരന്‍ റോസ് വില്യം ഉല്‍ബ്രിച്ചിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൂര്‍ണ മാപ്പ് നല്‍കിയതാണ് അവയില്‍ ഒരു പ്രധാന കാര്യം. ‘ഇന്റര്‍നെറ്റിലെ ഏറ്റവും സങ്കീര്‍ണ്ണമായ ക്രിമിനല്‍ മാര്‍ക്കറ്റ്’ എന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഒരിക്കല്‍ വിശേഷിപ്പിച്ച ഉല്‍ബ്രിച്ചിന്റെ ജീവപര്യന്തം അസാധുവാക്കിയത് വിവാദപരമായ ഒരു തീരുമാനമായി മാറിയിരിക്കുകയാണ്. 2013 ഒക്ടോബറില്‍ എഫ്ബിഐ സില്‍ക്ക് റോഡ് അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് ഉള്‍ബ്രിച്ച് അറസ്റ്റിലായിരുന്നു. 2011-ല്‍ ഇയാള്‍ Read More…
ക്ലാസ്‌റൂമില്‍ വെച്ച് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ പ്രൊഫസര്‍ കല്യാണം കഴിച്ചു…!
കൊല്‍ക്കത്ത: സര്‍വകലാശാലയിലെ പ്രൊഫസര്‍ ക്ലാസ് മുറിയില്‍ വച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ചു. ഈ മാസം ആദ്യം നടന്ന സംഭവത്തിന്റെ വീഡിയോക്ലിപ്പ് വൈറലാണ്. നാദിയയിലെ ഹരിംഗട്ടയിലെ മൗലാന അബുല്‍ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ (മകൗട്ട്) അപ്ലൈഡ് സൈക്കോളജി മുന്‍ മേധാവിയായ പായല്‍ ബാനര്‍ജിയാണ് തന്റെ വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്തത്. വീഡിയോ വൈറലായതോടെ പ്രഫസര്‍ ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഒരു ഫ്രഷേഴ്സ് സ്വാഗത പരിപാടിക്കിടെ ഒരു ‘വിവാഹ നാടകം’ അവതരിപ്പിക്കുക മാത്രമായിരുന്നുവെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ Read More…
നായയ്ക്കു വലിപ്പം കൂടുതല്‍… യു.എസ്. വിമാനാപകടത്തില്‍നിന്ന് ജോണ്‍ രക്ഷപ്പെട്ടു !
ചിലപ്പോള്‍ ചില ഭാഗ്യക്കേടുകളും അനുഭവങ്ങളും ചിലരുടെയെങ്കിലും കാര്യത്തില്‍ മഹാഭാഗ്യമായി മാറാറുണ്ട്. അത്തരമൊരു അനുഭവമാണ് ജോണ്‍ മറാവില്ലയ്ക്ക് ഉണ്ടായത്. ഇന്നലെ വാഷിങ്ടണ്‍ റീഗന്‍ നാഷനല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ എല്ലാവരും മരിച്ച സംഭവത്തില്‍ യാത്രാ വിമാനത്തില്‍ സഞ്ചരിക്കേണ്ട ആളായിരുന്നു ജോണ്‍. ഫ്‌ളൈറ്റ് 5342 ലെ യാത്രക്കാരില്‍ ജോണും ഉണ്ടായിരുന്നു. നായയുമായാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. നായയ്ക്കു വലിപ്പം കൂടുതലായതിനാല്‍ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ‘വിമാനത്തില്‍ കയറാന്‍ ഗേറ്റ് കടക്കാന്‍ Read More…
മാസ് മാർക്കോയ്ക്ക് ശേഷം കൂൾ ലുക്കിൽ ഉണ്ണി മുകുന്ദൻ; ‘ഗെറ്റ് സെറ്റ് ബേബി’യുടെ റിലീസ് തിയതി പുറത്ത്
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ റിലീസ് തിയതി പുറത്തു വിട്ടു. ഫെബ്രുവരി 21നു ആണ് ചിത്രത്തിന്റെ റിലീസ്. ഉണ്ണി മുകുന്ദന്‍ ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയി എത്തുന്ന ‘ഗെറ്റ് സെറ്റ് ബേബി’ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു.. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. നിഖില വിമല്‍ ആണ് Read More…
പബ് മാനേജര്‍ ദത്തെടുത്ത നായ്ക്കുട്ടി; ബാറിലെത്തുന്ന പ്രശ്നക്കാരെ കൃത്യമായി തിരിച്ചറിഞ്ഞ് കുരയ്ക്കും !
ഉടമ കാര്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് ദയയുള്ള ഒരു പബ് മാനേജര്‍ ദത്തെടുത്ത നായ പബ്ബിലേക്ക് വരുന്ന നല്ലവരെയും ചീത്തയായ ആള്‍ക്കാരെയും കൃത്യമായി തിരിച്ചറിയുന്നു. ദാരുണമായ കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് വയസ്സുള്ള ഷിഹ് സൂ എന്ന റെക്സ് എന്ന നായയാണ് തിരക്കേറിയ ബാറിലേക്ക് ഓടിക്കയറിയത്. ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണിലുള്ള ദി ലീപ്പിംഗ് വുള്‍ഫിലെ ഒരു ഫുട്ബോള്‍ മത്സരത്തിനിടെ ഒരു നായ പബ്ബിലേക്ക് ഓടിക്കയറിയപ്പോള്‍ ആള്‍ക്കാര്‍ ഞെട്ടിപ്പോയി. മാനേജര്‍ ഡാന്‍ മോറിസ് ഓടിപ്പോയ നായയെ പിടികൂടി മൃഗഡോക്ടറുടെ അടുത്തേക്ക് Read More…
മത്സ്യകന്യകയുടെ തല കടിച്ച് ഭീമൻ മത്സ്യം; ചൈനയിലെ അക്വേറിയത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ
ജലജീവികളുടെ ആക്രമണങ്ങൾ പലപ്പോഴും പ്രവാചനാതീതമാണ്. ഏതു നിമിഷം വേണമെങ്കിലും അവയുടെ ആക്രമണം നേരിടാം. ഇവയുമായി സമ്പർക്കം പുലർത്തേണ്ട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് പലപ്പോഴും ആക്രമണങ്ങൾ നേരിടേണ്ടി വരാറുണ്ട്. അതിനാൽ ജീവന് ഭീഷണിയാകുന്ന ഇത്തരം സാഹചര്യങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത് ആവശ്യമാന്നെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോ. ചൈനയിലെ സിഷുവാങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാർക്ക് അക്വേറിയത്തിൽ മത്സ്യകന്യകാ പ്രകടനത്തിനിടെ റഷ്യൻ അവതാരകയായ മാഷയെ ഭീമൻ മത്സ്യം ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. 22കാരിയായ Read More…









