Oddly News

ചായ ഉണ്ടാകുന്നതിനിടെ തീ ആളിക്കത്തിക്കാൻ ബോഡി സ്പ്രേ ഉപയോഗിച്ച് യുവാക്കൾ, വീഡിയോ കണ്ട് കണ്ണുതള്ളി നെറ്റിസൺസ്

ഓരോ ദിവസം കഴിയുന്തോറും വിചിത്രവും കൗതുകവുമായ ആയിരക്കണക്കിന് വീഡിയോകളാണ് സോഷ്യൽ മീഡിയ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. ചിലതൊക്കെ കാണുമ്പോൾ ഈ മനുഷ്യർക്ക് എങ്ങനെ ഇങ്ങനെ ഒക്കെ സാധിക്കുന്നു എന്നുപോലും നാം ചിന്തിച്ചുപോകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അസാധാരണവും അപകടകരവുമായ നിലയിൽ അടുക്കളയിൽ ചായ തയ്യാറാക്കുന്ന രണ്ട് യുവാക്കളുടെ വിചിത്രവും എന്നാൽ ആകർഷകവുമായ വീഡിയോയാണ് ഇത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. വൈറലാകുന്ന വീഡിയോയിൽ ഒരാൾ ഗ്യാസ് സ്റ്റൗവിൽ ഒരു പാനിൽ വെള്ളം വെച്ച ശേഷം Read More…

Lifestyle

ഉപേക്ഷിക്കപ്പെട്ട 200 വീടുകള്‍ വിലയ്ക്ക് വാങ്ങി; ജപ്പാന്‍കാരന്‍ ഉണ്ടാക്കിയത് ഏഴു കോടി രൂപ…!

ഉപേക്ഷിക്കപ്പെട്ട വീടുകള്‍ വിലയ്ക്ക് വാങ്ങി അത് വാടകയ്ക്ക് നല്‍കി അതിലൂടെ ജപ്പാന്‍കാരന്‍ ഉണ്ടാക്കിയത് 7.72 കോടി രൂപ. ഒസാക്കയിലെ കവാമുറ എന്ന ജപ്പാന്‍കാരനാണ് പഴയ രീതിയിലുള്ള വീടുകള്‍ വാങ്ങി വാടകയ്ക്ക് നല്‍കിയത്. ഇതിനായി ഇയാള്‍ വാങ്ങിയത് പഴകി കേടുപാടുകള്‍ വന്നതും മറ്റുകാരണങ്ങളാലും ആള്‍ക്കാര്‍ ഉപേക്ഷിച്ചുപോയ ഓടുമേഞ്ഞ 200 ലധികം വീടുകളാണ്. കുട്ടിക്കാലം മുതല്‍ പഴയ വീടുകളില്‍ കവാമുറയ്ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നു. കൂറ്റന്‍ പര്‍വ്വതത്തിന് മുകളില്‍ കയറി നിരീക്ഷണ ഡെക്കില്‍ നിന്ന് നഗരത്തിലെ വൈവിധ്യമാര്‍ന്ന വീടുകളിലേക്ക് നോക്കുന്നത് അദ്ദേഹത്തിന് Read More…

Good News

120ദിവസം വെള്ളത്തിനടിയില്‍ ജീവിച്ചു; ജര്‍മ്മന്‍കാരന്‍ സ്ഥാപിച്ചത് ഗിന്നസ് റെക്കോഡ്

120 ദിവസം വെള്ളത്തിനടിയില്‍ ജീവിച്ച് ജര്‍മ്മന്‍മാന്‍ ലോകറെക്കോഡ് ഇട്ടു. 59 കാരനായ റൂഡിഗര്‍ കോച്ചാണ് കടലിനടിയിലെ 30 ചതുരശ്ര മീറ്റര്‍ (320 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ താമസിച്ച് ഗിന്നസ് റെക്കോഡ് കുറിച്ചത്. ജര്‍മ്മന്‍ എയ്റോസ്പേസ് എഞ്ചിനീയറായ കോച്ച് വെള്ളിയാഴ്ച പനാമ തീരത്ത് വെള്ളത്തിനടിയില്‍ സ്ഥാപിച്ച ക്യാപ്സ്യൂളില്‍ 120 ദിവസം പൂര്‍ത്തിയാക്കി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജഡ്ജി സൂസാന റെയ്സിന്റെ സാന്നിധ്യത്തിലാണ് കോച്ച വെള്ളിയാഴ്ച വെള്ളത്തിനടിയില്‍ നിന്നും ഉയര്‍ന്നത്.ഫ്‌ലോറിഡയിലെ ലഗൂണിലെ അണ്ടര്‍വാട്ടര്‍ ലോഡ്ജില്‍ 100 ദിവസം ചെലവഴിച്ച Read More…

Lifestyle

മദ്യപാനികളായ ഭര്‍ത്താക്കന്‍മാരെക്കൊണ്ട് തോറ്റു ; വീടുപേക്ഷിച്ച ഭാര്യമാര്‍ വിവാഹിതരായി

ഗോരഖ്പൂര്‍: മദ്യപാനികളായ ഭര്‍ത്താക്കന്മാരെ കൊണ്ടു മടുത്ത ഭാര്യമാര്‍ അവരെ ഉപേക്ഷിച്ചു പരസ്പരം വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തില്‍ രണ്ടു സ്ത്രീകളാണ് വീടുവിട്ടിറങ്ങിയ ശേഷം ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്. മദ്യപന്മാരായി രണ്ടുപേരുടേയും ഭര്‍ത്താക്കന്മാര്‍ ദിനംപ്രതി ഇരുവരേയും ഗാര്‍ഹിക പീഡനത്തിന് ഇരകളാക്കുകയും ചെയ്തതോടെയാണ് ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തത്. കവിതയും ബബ്ലു എന്ന് വിളിക്കുന്ന ഗുഞ്ചയുമായിരുന്നു വീടുവിട്ടോടിയതും വിവാഹിതരായതും. വ്യാഴാഴ്ച വൈകുന്നേരം ഡിയോറിയയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വച്ചാണ് പരസ്പരം വരണമാല്യം ചാര്‍ത്തിയത്്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തങ്ങള്‍ ആദ്യം Read More…

Healthy Food

കാബേജ് കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം

തണുപ്പ് കൂടുന്നത് കൊണ്ട് ആരോഗ്യകരവും പോഷകസമൃദ്ധവുമായിരിക്കണം ശൈത്യകാലത്തെ ഭക്ഷണരീതികള്‍. കാബേജ് സാധാരണ എല്ലാ വീടുകളിലും ഉപയോഗിക്കാറുണ്ട്. തോരന്‍ വച്ച് കഴിക്കാന്‍ മാത്രമല്ല സാലഡിനും സൂപ്പിനുമൊക്കെ ഈ പച്ചക്കറി ഉപയോഗിക്കാറുണ്ട്. ഉയര്‍ന്ന അളവില്‍ കീടനാശിനി അടിക്കുന്ന പച്ചക്കറി കൂടിയാണ് നമ്മുടെ കാബേജ്.രോഗം പരത്തുന്ന വസ്തുക്കളും അണുക്കളും ഇതില്‍ അടങ്ങിയട്ടുണ്ട്.അതിനാല്‍ കാബേജിന്റെ ഓരോ പാളിയും വൃത്തിയാകേണ്ടിയിരിക്കുന്നു. അത്തരത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില വിദ്യകള്‍ ഇതാ… കാബേജിന്റെ പുറത്തെ ഇലകള്‍ നീക്കം ചെയ്യുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇവ പൊതുവേ കേടായതും അഴുക്ക് Read More…

Oddly News

ഗൂഗിള്‍മാപ്പ് നോക്കി നേപ്പാളിലേക്ക് പോയ സഞ്ചാരികള്‍ യുപിയില്‍ കുടുങ്ങി; വഴികാണിച്ച് പോലീസ്

ഗൂഗിള്‍മാപ്പ് ചതിക്കുന്നതിന്റെ കഥകള്‍ അവസാനിക്കുന്നില്ല. ഗൂഗിള്‍മാപ്പ് പിന്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും നേപ്പാളിലേക്ക് പോയ ഫ്രഞ്ച് സഞ്ചാരികള്‍ ഉത്തര്‍പ്രദേശിലെ ബെറേയ്‌ലിയില്‍ കുരുങ്ങി. ഫ്രഞ്ച് പൗരന്മാരായ ബ്രയാന്‍ ജാക്വസ് ഗില്‍ബെര്‍ട്ടും സെബാസ്റ്റ്യന്‍ ഫ്രാങ്കോയിസ് ഗബ്രിയേലുമാണ് കുടുങ്ങിയത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും പോലീസുകാര്‍ കൃത്യമായ റൂട്ട് പറഞ്ഞുകൊടുത്ത് വെള്ളിയാഴ്ച രാവിലെ യാത്രയാക്കുകയും ചെയ്തു. ഫ്രാന്‍സില്‍ നിന്ന് ജനുവരി ഏഴിന് വിമാനത്തിലാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. അവിടെ നിന്നുമാണ് സൈക്കിളില്‍ കാഠ്മണ്ഡുവിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഗൂഗിള്‍മാപ് ചതിച്ച Read More…

Health

അൾസറിന് ആയുർവേദ ചികിത്സ: ആശ്വാസം ലഭിക്കാൻ നുറുങ്ങുകൾ

അമിതമായ ആസിഡ് സ്രവണം മൂലം ആമാശയത്തിനെ സംരക്ഷിക്കുന്ന ആന്തരിക പാളിയിൽ വ്രണങ്ങൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് അൾസർ. മ്യൂക്കോസൽ പാളി, ആമാശയത്തെ പൊതിയുകയും സംരക്ഷിക്കുകയും ചെയ്യുന്ന പുറംപാളി എന്നിവയിലാണ് ഈ കേടുപാടുകൾ സംഭവിക്കുന്നത്. ആയുർവേദത്തിൽ, വയറ്റിലെ അൾസറിന്റെ ലക്ഷണങ്ങൾ ‘അംല പിത്ത’ എന്നറിയപ്പെടുന്ന രോഗത്തിന് കീഴിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, ഇവിടെ ‘അംല’ എന്നാൽ ‘പുളിച്ച’, ‘പിറ്റ പിത്ത’ എന്നാണ് അർത്ഥമാക്കുന്നത് മലിനമായ ഭക്ഷണം, പൊരുത്തപ്പെടാത്ത ഭക്ഷണങ്ങൾ, അമിതമായ പുളിച്ചതോ, എരിവുള്ളതോ ആയ ഭക്ഷണപാനീയങ്ങൾ, ക്രമരഹിതമായ ഭക്ഷണ ശീലങ്ങൾ, മാനസിക Read More…

Sports

ഏറ്റവും കൂടുതല്‍ പെനാല്‍റ്റി ഇതരഗോളുകള്‍ നേടിയിട്ടുള്ള കളിക്കാരന്‍ ആരാണെന്നറിയാമോ?

ലോകഫുട്‌ബോളിന്റെ ഏറ്റവും വലിയ സൗന്ദര്യം ടീം ഒരുമിച്ച് നേടുന്ന ഫീല്‍ഡ്‌ഗോളുകളാണ്. അര്‍ദ്ധാവസരം പോലും ഗോളുകളാക്കി മാറ്റാന്‍ കഴിയുന്ന അനേകം സ്‌ട്രൈക്കര്‍മാര്‍ ലോകത്തുള്ളപ്പോള്‍ ഏറ്റവും കൂടുതല്‍ ഫീല്‍ഡ്‌ഗോളുകള്‍ ഫുട്‌ബോളില്‍ നേടിയിട്ടുള്ള കളിക്കാരന്‍ ആരാണെന്നറിയാമോ? 500 ഗോളുകള്‍ക്ക് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള അനേകം സ്‌ട്രൈക്കര്‍മാര്‍ ഉണ്ടെങ്കിലും ഇപ്പോഴും അക്കാര്യത്തില്‍ മുന്നിലുള്ളത് ലിയോണേല്‍ മെസ്സിയും ക്രിസ്ത്യാനോ റൊണാള്‍ഡോയും തന്നെയാണ്. വിഖ്യാത പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓപ്പണ്‍ പ്ലേയില്‍ നിന്ന് 741 ഗോളുകള്‍ നേടിയിട്ടുണ്ട്. നിലവില്‍ അല്‍-നാസറിന് വേണ്ടി കളിക്കുന്ന Read More…

Movie News

ഒരു കാലത്ത് ബോളിവുഡിലെ സെക്‌സ്‌ബോംബ് ; മംമ്താ കുല്‍ക്കര്‍ണ്ണി മഹാകുംഭമേളയില്‍ സന്യാസം സ്വീകരിച്ചു

ഒരു കാലത്ത് ബോളിവുഡിലെ സെക്‌സ്‌ബോംബ് എന്നായിരുന്നു വിശേഷണം. പിന്നീട് അധോലോക നായകന്റെ ഭാര്യയായി ഇന്ത്യ വിട്ട് പോര്‍ച്ചുഗലിലേക്ക് ചേക്കേറിയെന്നായി കഥകള്‍. മുന്‍നടി മംമ്താ കുല്‍ക്കര്‍ണ്ണിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം അവര്‍ ‘സന്യാസം’ സ്വീകരിച്ചു എന്നാണ്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന മഹാകുംഭമേളയില്‍ നടി സന്യാസവും പുതിയ പേരും സ്വീകരിച്ചു. കിന്നര്‍ അഖാരയില്‍ നിന്നും സന്യാസം എടുത്ത അവരുടെ പുതിയ പേര് ‘മായി മംമ്ത നന്ദ് ഗിരി’ എന്നാണ്. ഒരു കാലത്ത് ബോളിവുഡില്‍ ധീരമായി ശരീരപ്രദര്‍ശനങ്ങളിലൂടെയും ഗ്‌ളാമര്‍വേഷങ്ങളിലൂടെയും അനേകം ആരാധകരെ നേടിയ Read More…