ഇന്ത്യാ-ന്യൂസിലന്റ് ക്രിക്കറ്റ് പരമ്പര ഹോം ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ചതായിരുന്നില്ല. പ്രതീക്ഷയ്ക്ക് അപ്പുറത്ത് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സ്വതന്ത്രമായി റണ്‍സ് നേടാനായില്ല. പതിവില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ സ്പിന്നിംഗ് പിച്ചുകളാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. ഒരിക്കല്‍ സ്പിന്നിലെ ഏറ്റവും മികച്ച കളിക്കാരായി വിശേഷിപ്പിക്കപ്പെട്ടിരുന്ന നമ്മുടെ ബാറ്റ്സ്മാന്‍മാര്‍ മൂന്ന് വ്യത്യസ്ത ടെസ്റ്റുകളില്‍ ഗ്ലെന്‍ ഫിലിപ്സ്, അജാസ് പട്ടേല്‍, മിച്ചല്‍ സാന്റ്നര്‍ എന്നിവരുടെ ഇരകളായി. വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും പോലുള്ള വമ്പന്‍ ബാറ്റ്‌സ്മാന്‍മാരാണ് സ്പിന്‍, പാത, ലൈന്‍, ലെങ്ത് എന്നിവ അളക്കാന്‍ കഴിയാതെ Read More…
Month: November 2024
ഏറ്റവും ചിലവേറിയ വിവാഹമോചനം; ഈ സൂപ്പര്‍ താരം ജീവനാംശമായി നല്‍കിയത് 380 കോടി
വര്‍ഷങ്ങളായി നിരവധി ഉന്നതമായ വേര്‍പിരിയലുകള്‍ക്കും വിവാഹമോചനങ്ങള്‍ക്കും ബോളിവുഡ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാനും അമൃത സിംഗും മുതല്‍ മലൈക അറോറയും അര്‍ബാസ് ഖാനും വരെ ഇന്‍ഡസ്ട്രിയിലെ പല താരങ്ങളും ദാമ്പത്യ ബന്ധത്തിലെ വിള്ളലുകള്‍ കൊണ്ട് വേര്‍പിരിഞ്ഞവരാണ്. ചില ദമ്പതികള്‍ ഗണ്യമായ ജീവനാംശം നല്‍കിയാണ് വിവാഹമോചനം നേടിയത്. അവയൊക്കെ വളരെയധികം ചര്‍ച്ചയായിട്ടുമുണ്ട്. ഹൃത്വിക് റോഷന്‍, ആമിര്‍ ഖാന്‍, തുടങ്ങിയ നടന്മാര്‍ വിവാഹമോചനം നേടാന്‍ കോടികള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൃത്വിക് റോഷനും സുസാനെ ഖാനും – 2000-ലാണ് ഹൃത്വിക് Read More…
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്‍; പക്ഷേ വ്യക്തിജീവിതം വിവാദങ്ങള്‍ നിറഞ്ഞത്
ഇന്ത്യന്‍ സിനിമയുടെ ഉലകനായകനാണ് കമല്‍ഹാസന്‍. നിരവധി കഥാപാത്രങ്ങളിലൂടെ തന്റെ ആരാധകരെ അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ട്. നാലാമത്തെ വയസ്സില്‍ 1960-ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചു. തുടര്‍ന്ന് മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി എന്നിവയുള്‍പ്പെടെ തമിഴിലും മറ്റ് ഭാഷകളിലുമായി 230-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. കമല്‍ഹാസന്‍ തന്റെ പ്രൊഫഷണല്‍ ജീവിതത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍, അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ചര്‍ച്ചാ വിഷയമായി. വ്യക്തി ജീവിതത്തില്‍ അദ്ദേഹം നിരവധി പ്രശ്നങ്ങളെ നേരിട്ടിരുന്നു. Read More…
ആദ്യരാത്രി വരന്‍ ഉണർന്നെഴുന്നേറ്റപ്പോള്‍ കിടക്കയില്‍ വധുവില്ല, അർദ്ധരാത്രിയിൽ ഒളിച്ചോടി
വന്‍ ആഘോഷങ്ങളോടെ വിവാഹം. ആദ്യരാത്രിയില്‍ വരന്‍ മണിയറയിലെ കിടക്കയില്‍ വരന്‍ ഉണർന്നെഴുന്നേറ്റപ്പോള്‍ ഒപ്പം കിടന്നിരുന്ന വധുവിനെ കാണാനില്ല. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. വിവാഹ ആഘോഷത്തിന് മണിക്കൂറുകൾക്കുള്ളിൽ വധുവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതിനെ തുടർന്ന് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും തുടങ്ങി. നവംബർ രണ്ടിനാണ് സംഭവം. വധുവിനെ കാണാതായതായി അറിഞ്ഞതോടെ വരനും കുടുംബവും രാത്രി മുഴുവൻ അവളെ തിരഞ്ഞു. വധുവിന്റെ ഒരു വിവരവും കണ്ടെത്താനാകാത്തതിനാൽ അവരുടെ ശ്രമങ്ങൾ ഫലവത്തായില്ല. അടുത്ത ദിവസം, ഞെട്ടിക്കുന്ന ആ സത്യം Read More…
മറവി രോഗമുണ്ടെന്ന തോന്നലുണ്ടോ ? ഈ തോന്നല്‍തന്നെ ഓര്‍മ്മയെ ബാധിക്കുമെന്ന് പഠനം
പ്രായമാകുമ്പോള്‍ നമുക്ക് മറവിപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും മെമ്മറി പ്രശ്‌നങ്ങള്‍ പ്രായമാകുന്നതിന് മുന്നോടിയാണെന്നും നാം അംഗീകരിക്കാറുണ്ട് . എന്നാല്‍ ഈ വിശ്വാസം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതായി പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. നിക്കി എല്‍. ഹില്ലിന്റെ നേതൃത്വത്തില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. വാര്‍ദ്ധക്യത്തില്‍ പോസിറ്റീവ് സമീപനം പുലര്‍ത്തുന്ന പ്രായമായ മുതിര്‍ന്നവര്‍ക്ക് മികച്ച ഓര്‍മ്മയും കുറഞ്ഞ ബുദ്ധിമുട്ടികളും മാത്രമേ ഉണ്ടാകുന്നുള്ളു എന്നും പഠനം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍, നമ്മുടെ വാര്‍ദ്ധക്യം നമ്മുടെ മാനസികാവസ്ഥയുമായും തലച്ചോറിന്റെ പ്രവര്‍ത്തനവുമായും വളരെയധികം ബന്ധമുണ്ടെന്ന് Read More…
സ്‌പെയിനില്‍ രാജാവിനും രാഞ്ജിക്കും നേരെ ചെളിവാരിയെറിഞ്ഞു ; ജനക്കൂട്ടത്തിന്റെ രോഷപ്രകടനം
സ്‌പെയിനിലെ വെള്ളപ്പൊക്ക ബാധിത പട്ടണത്തിലേക്കുള്ള രാജകുടുംബത്തിന്റെ സന്ദര്‍ശനം ജനക്കൂട്ടത്തിന്റെ രോഷപ്രകടനത്തില്‍ അവസാനിച്ചു. പ്രകോപിതരായ ജനങ്ങള്‍ രാജാവിനും രാഞ്ജിക്കും എതിരേ ചെളിവാരിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. രാജാവിന്റെയും രാജ്ഞിയുടേയും പ്രധനമന്ത്രി പെഡ്രോ സാഞ്ചസിന്റെയും മുഖത്തും വസ്ത്രങ്ങളിലുമാണ് ചെളി വന്നു വീണത്. ജനങ്ങളുമായി ബന്ധപ്പെടാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ലക്ഷ്യമിട്ട്, ഫിലിപ്പെ ആറാമന്‍ രാജാവും ലെറ്റിസിയ രാജ്ഞിയും ആയിരുന്ന ഞായറാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച പട്ടണമായ വലന്‍സിയയിലെ പൈപോര്‍ട്ടില്‍ തടിച്ചുകൂടിയ ജനം രാജാവിനെ ‘കൊലപാതകി’ എന്നെല്ലാം വിളിച്ചായിരുന്നു ആക്ഷേപിക്കുകയും Read More…
വെറുതെയല്ല രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കമെന്ന് പറയുന്നത്; ശരീരത്തിന് നല്‍കും ഈ ഗുണങ്ങള്‍
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം എന്ന അവസ്ഥയുണ്ടാകും. എന്നാല്‍ വെള്ളം ആവശ്യത്തിന് കുടിക്കുക മാത്രമല്ല, ഏത് രീതിയില്‍ കുടിയ്ക്കണം എന്നതും ശ്രദ്ധിക്കേണ്ടതാണ്. ദഹനം, രക്തചംക്രമണം, താപനിലയുടെ നിയന്ത്രണം, വിഷാംശങ്ങളെ നീക്കല്‍ തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം ശരീരത്തിലുണ്ടാേകണ്ടതുണ്ട്. രാവിലെ വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വഴി ദിവസം മുഴുവന്‍ ശരീരം നന്നായി പ്രവര്‍ത്തിക്കാനും ആരോഗ്യവും സൗഖ്യവും നിലനിര്‍ത്താനും സഹായിക്കും. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതിന് ആരോഗ്യഗുണങ്ങള്‍ അറിയാം…
ശ്രദ്ധാകപൂറിനും സാമന്ത വാങ്ങിയ 5 കോടി; പുഷ്പ 2 വിലെ ഐറ്റം നമ്പറില്‍ നിന്നും ശ്രദ്ധയെ മാറ്റി?
സാമന്തയുടെ 14 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ നാഴികക്കല്ലാണ് ‘ഊ അന്തവാ’ എന്ന ഗാനം. അല്ലു അര്‍ജുന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ പുഷ്പ: ദി റൈസ് (2021) ന്റെ പ്രധാന ഹൈലൈറ്റ് ആയി മാറിയ നടിയുടെ ആദ്യ’ഐറ്റം നമ്പര്‍’ പ്രേക്ഷകരിലും വന്‍ ഇംപാക്ടാണ് ഉണ്ടാക്കിയത്. അതുകൊണ്ടാണ് പുഷ്പ 2 ലും ഒരു ഐറ്റം നമ്പര്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയത്. പക്ഷേ സാമന്ത പിന്മാറിയതിനെ തുടര്‍ന്ന് ഇത് ചെയ്യാന്‍ ബോളിവുഡ് നടി ശ്രദ്ധാ കപൂര്‍ എത്തുമെന്നായിരുന്നു കേട്ടത്. ഇത് ശ്രദ്ധയുടെ Read More…
‘സര്‍വരോഗനിവാരിണി’; ആര്യവേപ്പിലയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്
കയ്പാണ് രുചിയെങ്കിലും ആയുര്‍വേദ പ്രകാരവും ഏറെ ഗുണഫലങ്ങള്‍ നല്‍കുന്ന ഒന്നുമാണ് നമ്മുടെ ചുറ്റുവട്ടത്തു തന്നെ കാണാന്‍ സാധിയ്ക്കുന്ന ആര്യവേപ്പ്. വേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയെ പ്രതിരോധിക്കാന്‍ വേപ്പിനു കഴിവുളളതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും കഴിവുള്ള ചെടിയാണ് ആര്യവേപ്പ്. ഇതിന്റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് നല്ലതാണ്. കാന്‍സറിനെ എങ്ങനെ വരുതിയിലാക്കാം എന്ന Read More…









