ലോകത്തുടനീളം ഏറെ ആരാധകരുള്ള ആള്‍ദൈവം രജനീഷിന്റെ ആശ്രമത്തില്‍ ആറു വയസ്സുമുതല്‍ ലൈംഗിക പീഡനത്തിന് ഇരയാകേണ്ടി വന്നെന്ന വെളിപ്പെടുത്തലുമായി 54 കാരി. രജനീഷിന്റെ കുപ്രസിദ്ധമായ ലൈംഗികാരാധനയില്‍ വളര്‍ന്നതിന്റെ വേദനാജനകമായ അനുഭവം പങ്കുവെച്ച പ്രേം സര്‍ഗം എന്ന സ്ത്രീ ദി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, ആറ് വയസ്സ് മുതല്‍ മൂന്ന് സന്ന്യാസി സമൂഹങ്ങളില്‍ നിന്ന് താന്‍ അനുഭവിച്ച അതിരൂക്ഷമായ ലൈംഗികാതിക്രമത്തെക്കുറിച്ച് വ്യക്തമാക്കുന്നു. ആറു വയസ്സുള്ളപ്പോള്‍ പിതാവ് യുകെയിലെ വീട് ഉപേക്ഷിച്ച് പൂനെയിലെ ആശ്രമത്തില്‍ വന്നത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സര്‍ഗത്തെയും Read More…
Month: October 2024
ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ വീണ് ഗ്യാസ് സ്റ്റൗ അഴുക്കാകുന്നോ ? ; വൃത്തിയാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
അടുക്കളയില്‍ ദിവസവും നമ്മള്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് ഗ്യാസ് സ്റ്റൗ. വളരെ പെട്ടെന്ന് തന്നെ വൃത്തികേടാകുന്നതും സ്റ്റൗ തന്നെയായിരിയ്ക്കും. ദിവസവും വൃത്തിയാക്കിയില്ലെങ്കില്‍ വളരെ വേഗം അഴുക്ക് പിടിയ്ക്കുന്നതിനും കാരണമാകും. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ എപ്പോഴും സ്റ്റൗവിന്റെ പല ഭാഗങ്ങളിലും വീഴുന്നത് പതിവാണ്. ഗ്യാസ് സ്റ്റൗ വൃത്തിയാക്കാന്‍ ഇനി പറയുന്ന മാര്‍ഗങ്ങള്‍ നോക്കാം…..
തമിഴിലെ സൂപ്പര്‍താരം സിമ്രാനുമായി ഒന്നിക്കുന്നു ; ശശികുമാര്‍ 50 വയസ്സുകാരനാകുന്നു
കഴിഞ്ഞ തലമുറയിലെ സൂപ്പര്‍താരങ്ങള്‍ എന്നുതന്നെ പറയാവുന്ന സിമ്രാനും ശശികുമാറും നായികനായകന്മാരാകാന്‍ ഒരുങ്ങുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയെ ഒരു ഫീല്‍ഗുഡ്, സിറ്റി ബേസ്ഡ് എന്റര്‍ടെയ്നര്‍ എന്നാണ് സംവിധായകന്‍ വിശേഷിപ്പിച്ചത്. നവാഗതനായ അബിഷന്‍ ജിവിന്ത് സംവിധാനം ചെയ്യുന്ന ഒരു കുടുംബ കഥയിലാണ് ശശികുമാറും സിമ്രാനും ആദ്യമായി ഒന്നിക്കുന്നത്. ‘സിനിമയില്‍ ഞങ്ങള്‍ നല്‍കുന്ന പ്രധാന സന്ദേശം ‘നല്ലത് ചെയ്യുക, നിങ്ങള്‍ക്ക് നല്ലത് വരും’ എന്നതാണ്. നമ്മുടെ ചെറുപ്പത്തില്‍ അവര്‍ നമ്മളെ പരിപാലിച്ചതുപോലെ, വാര്‍ദ്ധക്യത്തിലും നമ്മുടെ മാതാപിതാക്കളെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും സിനിമ കാണിക്കുന്നു. Read More…
വന്യജീവി സങ്കേതത്തില്‍നിന്നും പുറത്തുവന്ന കാണ്ടാമൃഗം വഴിയാത്രക്കാരനെ ആക്രമിച്ചു കൊലപ്പെടുത്തി
ന്യൂഡല്‍ഹി: അസമില്‍ കാണ്ടാമൃഗം പിന്തുടര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. മോറിഗാവ് ജില്ലയിലെ പോബിതോറ വന്യജീവി സങ്കേതത്തിന് സമീപം ഉണ്ടായ സംഭവത്തില്‍ 37കാരന്‍ തന്റെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ വന്യജീവി സങ്കേതത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ കാണ്ടാമൃഗം വാഹനത്തിന് അരികിലേക്ക് വന്ന് ആക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയില്‍ താമസിക്കുന്ന സദ്ദാം ഹുസൈന്‍ എന്നയാളാണ് മരണമടഞ്ഞത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുന്ന മൃഗം Read More…
ചോദിച്ചു മേടിച്ചു…: മുതലയുടെ വായിൽ കൈയിട്ടു, പിന്നെ യുവാവിന് സംഭവിച്ചത്- വീഡിയോ
ഉരഗവർഗങ്ങളിൽ ഏറ്റവും വലിയ അപകടകാരികളാണ് മുതലകൾ. കരയിലും വെള്ളത്തിലും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഇവയ്ക്ക് ഇരയെ ആക്രമിച്ചു കീഴടക്കാൻ പ്രത്യേക കഴിവാണ്. അതുകൊണ്ട് തന്നെ മൃഗശാലകളിൽ പോലും സന്ദർശകർ ഇവയോട് അടുത്തിടപഴകാറില്ല. എന്നാൽ പരിശീലനം ലഭിച്ച ആളുകൾ ഇവയുമായി അടുത്തിടപഴകുന്ന നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇവയുമായിട്ടുയുള്ള ഇത്തരം സൗഹൃദങ്ങൾ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകും എന്നു തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. മുതലയുമായി അടുത്തിടപഴകുന്ന ഒരു പരിശീലകന് മുതലയുടെ ആക്രമണം നേരിടുന്ന ദൃശ്യങ്ങളാണ് Read More…
ദീപികാ പദുക്കോണുമായുള്ള പഴയ ബന്ധത്തിന്റെ കെട്ടഴിച്ചു ; ഇത്രയും തരംതാണോ യുവ്‌രാജ് സിംഗ്?
കഴിഞ്ഞ ദിവസമാണ് താന്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്ന കാലത്ത് ഇപ്പോള്‍ ബോളിവുഡില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു നടിമായി താന്‍ ഡേറ്റിംഗ് നടത്തിയിരുന്നെന്ന് വെളിപ്പെടുത്തിയത്. ആ നടിയുടെ ഷൂസ് ഇട്ട് കളിക്കാന്‍ പോയെന്നും അഭിമുഖത്തില്‍ യുവ് രാജ് സിംഗ് വെളിപ്പെടുത്തുകയുണ്ടായി. നടിയുടെ പേരോ മറ്റ് വിവരങ്ങളോ പറഞ്ഞില്ലെങ്കിലും നടിയെ കൃത്യമായി മനസ്സിലാക്കിയ നെറ്റിസണ്‍മാര്‍ യുവിക്കെതിരേയും നടിക്ക് അനുകൂലമായും രംഗത്ത് വന്നിരിക്കുകയാണ്. നടിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് താരത്തെ എടുത്തു കുടയാനും മറന്നില്ല. തന്റെ മുന്‍ കാമുകിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയതിന് മുന്‍ Read More…
പഴങ്ങള്‍ വേഗത്തില്‍ ചീത്തയാകാതിരിയ്ക്കാന്‍ ഈ ടിപ്പ്സുകള്‍ പരീക്ഷിയ്ക്കാം
വീട്ടമ്മമാര്‍ക്ക് പച്ചക്കറി കേടാകാതെ സൂക്ഷിയ്ക്കുന്നത് പോലെ തന്നെ പ്രയാസമുള്ള ഒരു കാര്യമാണ് പഴങ്ങള്‍ കേടാകാതെ സൂക്ഷിയ്ക്കുന്നതും. മാര്‍ക്കറ്റില്‍ നിന്ന് എത്ര നല്ല പഴങ്ങള്‍ വാങ്ങിയാലും ചിലപ്പോഴൊക്കെ ഇവ വളരെ പെട്ടെന്ന് തന്നെ കേടായി പോകാറുണ്ട്. ഇതുമൂലം പണ നഷ്ടവും ഉണ്ടാകും. ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്ന പഴങ്ങള്‍ കഴിയ്ക്കാന്‍ പറ്റാത്ത സാഹചര്യമുള്ള ആളുകളും ഉണ്ടാകും. പഴങ്ങള്‍ വേഗത്തില്‍ ചീത്തയാകാതെ ഇരിയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിയ്ക്കാം….
ദോശ കഴിച്ചാല്‍ മുടി വളരുമോ? ഈ ദോശ-ചട്ണി കോംബോ നിങ്ങളുടെ മുടി കാടുപോലെ വളര്‍ത്തും !
മുടിയുടെ ആരോഗ്യം നിർണ്ണയിക്കുന്നതിൽ നമ്മുടെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അകാല നര, മുടിയുടെ വേരുകൾ ദുർബലമാകുക, അമിതമായ മുടി കൊഴിച്ചിൽ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ ബയോട്ടിൻ, മഗ്നീഷ്യം, ചെമ്പ്, സിങ്ക് എന്നിവയുടെ കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അവശ്യ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. അടുത്തിടെയുള്ള ഇൻസ്റ്റാഗ്രാം വീഡിയോയിൽ, പോഷകാഹാര വിദഗ്ധ രചന മോഹൻ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ലളിതവും രുചികരവുമായ ഇന്ത്യൻ പാചകക്കുറിപ്പ് Read More…
കൊടും ക്രൂരത: അമ്മയെ മരത്തിൽ കെട്ടിയിട്ട ശേഷം ജീവനോടെ കത്തിച്ച് ആൺമക്കൾ
ഗർത്താല: പടിഞ്ഞാറൻ ത്രിപുരയെ വിറപ്പിച്ച് കൊലപാതകം. 62 കാരിയായ സ്ത്രീയെ ആൺമക്കൾ മരത്തിൽ കെട്ടിയിട്ട ശേഷം ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ മരണപ്പെട്ട സ്ത്രീയുടെ രണ്ട് ആൺമക്കളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചമ്പക്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒന്നര വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട ഇവര്‍ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു മകൻ അഗർത്തലയിലാണ് താമസിച്ചിരുന്നത്. “ഒരു സ്ത്രീയെ Read More…









