അടുത്തിടെ പുറത്തിറങ്ങിയ ‘ഇന്ത്യന്‍ 2: സീറോ ടോളറന്‍സ്’ എന്ന ചിത്രത്തിനായി വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും സംവിധായകന്‍ ശങ്കറും കൈകോര്‍ത്തിരുന്നു. ഇപ്പോള്‍, നിര്‍മ്മാതാക്കള്‍ അതിന്റെ തുടര്‍ച്ചയായ ‘ഇന്ത്യന്‍ 3: വാര്‍ മോഡ്’ തിയേറ്ററുകളില്‍ എത്തുന്നതിന് പകരം നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചേക്കുമെന്ന് സൂചന. ഇന്ത്യന്‍ 2 വിജയിക്കാത്ത സാഹചര്യത്തിലാണ് പുതിയ പരീക്ഷണം. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നേരിട്ട് റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ 2വിന് തിയേറ്ററുകളില്‍ ലഭിച്ച മോശം പ്രതികരണമാണ് Read More…
Month: October 2024
പ്രൊഫഷണൽസ് തോറ്റുപോകുമല്ലോ? ഹൃദയങ്ങൾ കീഴടക്കി കുരുന്നിന്റെ ബെല്ലി ഡാൻസ് വീഡിയോ
കുഞ്ഞുകുട്ടികളെ സംബന്ധിക്കുന്ന വീഡിയോകൾ ഇഷ്ടമില്ലാത്തതായി ആരുംതന്നെ ഉണ്ടാകില്ല. അവരുടെ നിഷ്കളങ്കമായ മുഖവും, കൊഞ്ചലൂറുന്ന ചിരിയും ആരുടേയും മനംകവരുന്നതാണ്. അതേസമയം അസാമാന്യ പ്രകടങ്ങൾ കാഴ്ച്ചവെക്കുന്ന കുരുന്നുകളും ഇക്കൂട്ടത്തിൽ ഉണ്ട്. ചിലപ്പോൾ മുതിർന്നവരെപോലും കടത്തിവെട്ടുന്ന കുഞ്ഞുങ്ങളുടെ ഇത്തരം കഴിവുകൾ പലപ്പോഴും ഞെട്ടലോടെയായിരിക്കും നാം കാണുന്നത് തന്നെ. എന്നാൽ ഒരിക്കൽ കൂടി ഞെട്ടാൻ തയ്യാറായിക്കോ. കാരണം സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്സ്താക്കളുടെ കയ്യടിയും പ്രശംസയും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു കൊച്ചു പെൺകുട്ടിയുടെ ആകർഷകമായ ബെല്ലി ഡാൻസിന്റെ അതിമനോഹരമായ വീഡിയോയാണിത്. Read More…
വീടിനുള്ളിൽ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റില്‍
നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടിൽ 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിയുമായി അധ്യാപിക “ലൈംഗിക ബന്ധം” പുലർത്തിയതായി കണ്ടെത്തി ടെക്സസ് പോലീസ്. ഡാവൻപോർട്ട് ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപികയായ 51കാരിയായ ജെന്നിഫർ മാസിയെയാണ് വ്യാഴാഴ്ച വൈകുന്നേരം കോമൽ കൗണ്ടി ഡെപ്യൂട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പണി പൂർത്തിയാകാത്ത വീട്ടിൽ സംശയാസ്പദമായ നിലയിൽ ഒരു വ്യക്തിയെ കണ്ടെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. ഡെപ്യൂട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ , മാസിയും ഒരു “പ്രായപൂർത്തിയാകാത്തയാളും ലൈംഗിക ബന്ധം പുലർത്തുന്നതായി കണ്ടെത്തിയെന്ന് കോമൽ Read More…
മദ്യാസക്തിയിൽ നടുറോഡിൽ കിടന്ന് തല്ലുണ്ടാക്കി കമിതാക്കൾ, വാഹനംകൊണ്ട് യുവാവിനെ ഇടിച്ചിടാൻ ശ്രമം: ദൃശ്യങ്ങൾ പുറത്ത്
യഥാർത്ഥ സംഭവങ്ങളുടെ നേർകാഴ്ചകളായി വരുന്ന വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ രാജസ്ഥാനിലെ ബാർമറിൽ നിന്ന് പകർത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ വൻ ചർച്ചയാകുന്നത്. മദ്യപിച്ചെത്തിയ കാമുകനും കാമുകിയും നടുറോഡിൽ കാണിച്ചുകൂട്ടിയ കോലാഹലങ്ങളുടെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. ബാർമറിലെ മഹാവീർ നഗർ പ്രദേശത്ത് നടന്ന സംഭവത്തിൽ കമിതാക്കൾ തങ്ങളുടെ ബൊലേറോ ക്യാമ്പർ വാഹനം മനഃപൂർവം ഒരു യുവാവിന്റെ ദേഹത്തേക്ക് ഇടിച്ചുകയറ്റാൻ ശ്രമിക്കുന്നതാണ് കാണുന്നത്. എന്നാൽ യുവാവ് പരുക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. @Ghar Ke Read More…
മീൻപിടിക്കും, ഒറ്റയാളും ഇറങ്ങാൻ ധൈര്യപ്പെടില്ല, മറ്റേതോ ലോകത്തേക്കുള്ള ‘കവാടം’?; യുക്രെയ്നിലെ ദുരൂഹ തടാകം!
മനോഹരമായ ഭൂഭാഗങ്ങളും പ്രകൃതി ഭംഗികൊണ്ടും സമ്പന്നമാണ് യുക്രെയിന്‍ . സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരു രാജ്യമായതിനാല്‍തന്നെ പല തദ്ദേശീയമായ വിശ്വാസങ്ങളും യുക്രെയ്നില്‍ കാണാം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രേദ്ധയമായ യുദ്ധത്തിലൊന്നാണ് ഇപ്പോള്‍ യൂറോപ്പില്‍ നടന്നുകൊണ്ടിരുക്കുന്നത് . റഷ്യയും യുക്രെയിനും തമ്മിലാണ് യുദ്ധം. മധ്യ യുക്രെയ്നില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് വിക്നിന തടാകം. തദ്ദേശീയര്‍ ഈ തടാകത്തിലേക്ക് ധാരാളമായി പോകുകയും മീന്‍പിടിക്കുകയൊക്കെ ചെയ്യും. എന്നാല്‍ തടാകത്തിലേക്ക് ഇറങ്ങാന്‍ ആരും ധൈര്യം കാണിക്കാറില്ല. ഇതിന് സമീപത്തുള്ളവര്‍ വിശ്വസിക്കുന്നത് ഇത് വെറുമൊരു തടാകമല്ലായെന്നും Read More…
റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് കേക്കുകള്‍ ക്യാൻസറിന് കാരണമായേക്കും: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
കേക്കുകളും പേസ്ട്രികളും ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർക്കുവരെ കേക്കിന്റെ രുചി ഇഷ്ടമാണ്. എന്നാൽ കഴിഞ്ഞ ദിവസം കേക്കുമായി ബന്ധപ്പെട്ട് കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് പുറത്തുവന്ന വാർത്ത കേക്കുപ്രേമികളിൽ നിരാശ ജനിപ്പിക്കുന്നതാണ്. ഇതെന്താണെന്ന് അറിഞ്ഞുകഴിഞ്ഞാൽ ഒരു പക്ഷേ ഒരു കേക്ക് വാങ്ങിയാൽ നൂറു തവണ ചിന്തിച്ചിട്ടേനിങ്ങൾ അത് കഴിക്കുകയുള്ളു. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ബെംഗളൂരുവിലെ നിരവധി ബേക്കറികളിൽ നിന്ന് കേക്ക് സാമ്പിളുകൾ എടുത്ത് പരിശോധന നടത്തിയപ്പോള്‍ കാന്‍സറിനുകാരണമാകുന്ന ചില ഘടകങ്ങള്‍ അതില്‍ചേര്‍ത്തിരിക്കുന്നതായി കണ്ടെത്തി. ഈ Read More…
ഇന്ത്യയില്‍ ജനനംകൊണ്ട ഇന്‍ഡിഗോ, യൂറോപ്പിനെ ഭ്രമിപ്പിച്ച നീലമായത് ഇങ്ങനെ
കളര്‍സ്പെക്ട്രത്തിലെ ഏഴുനിറങ്ങളില്‍ വയലറ്റിനും നീലയ്ക്കും ഇടയിലുള്ള നിറമാണ് ഇന്‍ഡിഗോ. ഇന്‍ഡിഗോ ഉത്പാദിപ്പിക്കപ്പെടുന്നത് ഇന്‍ഡിഗോഫെറ എന്ന ജനുസ്സില്‍ പെടുന്ന നീലം ചെടികളില്‍ നിന്നാണ്. ചെടിയുടെ ഇലകളില്‍ നിന്ന് നിറക്കൂട്ട് തയ്യാറാക്കി പല രാസവസ്തുക്കളുമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇത് വികസിപ്പിച്ചെടുക്കുന്നത് . ഏഷ്യയിലും ആഫ്രിക്കയിലും സ്വഭാവികമായി വളര്‍ന്നിരുന്ന നീലം ചെടികള്‍ ഇന്നു ലോകത്ത് പലയിടത്തും കൃഷി ചെയ്യപ്പെടുന്നുണ്ട്. വസ്ത്രങ്ങളില്‍ നിറം കൊടുക്കുന്നതിനായാണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്. നമ്മള്‍ ധാരാളമായി ഉപയോഗിക്കുന്ന ജീന്‍സ് ഉള്‍പ്പെടെയുള്ള നീല വസ്ത്രങ്ങളില്‍ ഈ വര്‍ണം ലഭിക്കുന്നത് Read More…
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ‘അശ്ലീല വിവാഹാചാരം’, വധുവിനെ തൂണില്‍ കെട്ടിയിട്ട് ആഘോഷമാക്കുന്ന സുഹൃത്തുക്കള്‍
ലോകത്തുള്ള ഓരോ രാജ്യങ്ങളും വ്യത്യസ്തമായ സംസ്‌കാരവും ജീവിത രീതിയും പിന്തുടരുന്നവരാണ്. പ്രത്യേകിച്ചും വിവാഹകാര്യങ്ങളില്‍. പല നാട്ടിലും വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ആചാരനുഷ്ടാനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പൂര്‍വികരായി തുടങ്ങിവെച്ച ഇത്തരം ആചാരങ്ങള്‍ക്ക് കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ചിലത് കാലത്തിനനുസരിച്ച് പരിണമിക്കുകയും മറ്റുചിലത് കാലഹരണപ്പെടുകയോ ചെയ്യുന്നു. എന്നാല്‍ ഇന്നും ലോകത്തിന്റെ പലഭാഗത്തും നൂറ്റാണ്ടുകളായി ആചരിച്ചുപോരുന്ന ചടങ്ങുകള്‍ ആധുനിക രീതിയില്‍ അനുഷ്ഠിക്കുന്ന നിരവധി സമൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താത്ത ഇത്തരം ചടങ്ങുകള്‍ പുതുതലമുറയെ രോഷം കൊള്ളിക്കാറുണ്ട്. ഏതായാലും അത്തരം Read More…
പാര്‍ക്ക് സൃഷ്ടിക്കാന്‍ 20 വര്‍ഷംകൊണ്ട് ഈ മനുഷ്യന്‍ വച്ചുപിടുപ്പിച്ചത് 40,000 മരങ്ങള്‍…!
ബ്രസീലിയന്‍ മഹാനഗരമായ സാവോപോളോയ്ക്ക് മുകളിലൂടെ പറക്കുമ്പോള്‍, നഗരത്തിലെ ഏറ്റവും തിരക്കേറിയ രണ്ട് റോഡുകള്‍ക്കിടയില്‍ 3.2 കിലോമീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള പച്ച മരങ്ങള്‍ കാണാതിരിക്കുന്നത് ബുദ്ധിമുട്ടാണ്. ഇവിടെ കാണപ്പെടുന്ന 40,000 മരങ്ങള്‍ നട്ടുവളര്‍ത്തിയത് കേവലം ഒരാളാണെന്ന് കേട്ടാല്‍ ഞെട്ടുമോ? ബ്രസീലില്‍ നിന്ന് വിരമിച്ച ബിസിനസ് എക്‌സിക്യൂട്ടീവായ ഹീലിയോ ഡ സില്‍വ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തന്റെ ജന്മനാടായ സാവോ പോളോയില്‍ ഒറ്റയ്ക്ക് നട്ടുവളര്‍ത്തിയതാണ് ഈ 41,000 മരങ്ങള്‍. ടിക്വാറ്റിര ലീനിയര്‍ പാര്‍ക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. Read More…









