പ്രാദേശിക ക്രിക്കറ്റിലൂടെ വമ്പന്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന പൃഥ്വിഷായുടെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് രഞ്ജി ട്രോഫി ടീമിനുള്ള മുംബൈ ടീമില്‍ നിന്നുള്ള ഒഴിവാക്കല്‍. മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം പൃഥ്വി ഷാ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പുഞ്ചിരിക്കുന്ന ഇമോജിക്കൊപ്പം ‘നീഡ് എ ബ്രേക്ക് താങ്ക്‌സ്’ എന്നു കുറിച്ചു. ഇപ്പോള്‍ ആ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഒഴിവാക്കിയതിന് മുംബൈ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും കളത്തിനകത്തെ ഫോമില്ലായ്മയും പുറത്തെ പ്രശ്‌നങ്ങളുമാകാം കാരണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ Read More…
Month: October 2024
വീണപോയ ഫോണെടുക്കാന്‍ ശ്രമം; 7 മണിക്കൂര്‍ പാറക്കെട്ടില്‍ കുടുങ്ങിയയുവതിയെ രക്ഷപ്പെടുത്തി
രണ്ട് വലിയ പാറക്കല്ലുകള്‍ക്ക് ഇടയില്‍ വീണുപോയ ഫോണ്‍ എടുക്കാന്‍ ശ്രമിച്ച് കുടുങ്ങിപ്പോയ യുവതിയെ ഏഴു മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. ന്യൂ സൗത്ത് വെയില്‍സ് വൈന്‍ മേഖലയിലെ പ്രദേശമായ ഹണ്ടര്‍ വാലിയിലാണ് ഈ ഭയാനകമായ സംഭവം നടന്നത്. പാറക്കെട്ടില്‍ നിന്ന് ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ യുവതി കാല്‍ വഴുതി മൂന്ന് മീറ്റര്‍ വിള്ളലിലൂടെ പാറകള്‍ക്കിടയില്‍ വീണ്ടു കുടുങ്ങുകയായിരുന്നു. യുവതിയുടെ സുഹൃത്തുക്കള്‍ ഒരു മണിക്കൂറിലധികം രക്ഷിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ അവര്‍ സഹായത്തിനായി ട്രിപ്പിള്‍ സീറോ വിളിക്കുകയായിരുന്നു. ആംബുലന്‍സുകള്‍ സ്ഥലത്തെത്തി, പാരാമെഡിക്കല്‍ Read More…
അവതാറും മോഹന്‍ലാലിന്റെ വിയറ്റ്‌നാം കോളനിയും സെയിം പ്‌ളോട്ട് ; ഹോളിവുഡ് മലയാളം കാണുന്നുവെന്ന് റഹ്മാന്‍
മലയാള സിനിമ തദ്ദേശീയരെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം അന്തര്‍ദേശീയ പ്രേക്ഷകരിലേക്കും എത്തുന്ന രീതിയില്‍ ഏറെ മുമ്പോട്ട് പോയെന്ന് നടന്‍ റഹ്മാന്‍. സൂമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റഹ്മാന്‍ മലയാളം ഇന്‍ഡസ്ട്രി കൈവരിച്ച പുരോഗതിയെക്കുറിച്ച് സംസാരിച്ചു. ഹോളിവുഡും മലയാളസിനിമ കാണുന്നുണ്ടായിരിക്കണമെന്നും മുതിര്‍ന്ന നടന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ വിയറ്റ്‌നാം കോളനിയും ജെയിംസ് കാമറൂണിന്റെ അവതാറും തമ്മില്‍ ഒരു സാമ്യവും റഹ്മാന്‍ കണ്ടെത്തുന്നു. ”നിങ്ങള്‍ അവതാര്‍ കണ്ടിട്ടില്ലേ. വിയറ്റ്നാം കോളനി എന്ന് പേരിട്ടിരിക്കുന്ന നമ്മുടെ മലയാള സിനിമയുമായി ഇതിന് സാമ്യമുണ്ട്. തീര്‍ച്ചയായും, അവതാര്‍ ജീവിതത്തേക്കാള്‍ Read More…
‘പോലീസില്ലാത്ത ഒരു നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?’ “ഒരു അന്വേഷണത്തിൻ്റെ തുടക്കം”. ടീസർ
എഴുപതോളം വരുന്ന വൻ താരനിരയുടെ അകമ്പടിയോടെ എം.എ. നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രമായ “ഒരു അന്വേഷണത്തിൻ്റെ തുടക്കം”. നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും താരങ്ങൾ അടങ്ങിയ ചിത്രമായിരിക്കും. ഒരു കുറ്റാന്വേഷണ ചിത്രത്തിന് വ്യത്യസ്ഥമായ നിരവധി സ്ഥലങ്ങളിൽക്കൂടി സഞ്ചരിക്കേണ്ടി വരും. ഈ ചിത്രത്തിന് നിരവധി ലൊക്കേഷനുകളിൽക്കൂടിയാണ് അന്വേഷണത്തിൻ്റെ തലങ്ങൾ വ്യാപിച്ചിരിക്കുന്നത്. കോട്ടയം,കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, Read More…
പുതിയ കാമുകന്‍? സാമന്തയ്‌ക്കൊപ്പമുള്ള സുന്ദരന്‍ ആര് ? വീഡിയോ വൈറല്‍
നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സമാന്ത റൂത്ത് പ്രഭു വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. തന്റെ വരാനിരിക്കുന്ന ചിത്രമായ സിറ്റാഡലിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരം. ഇപ്പോള്‍ താരത്തോടൊപ്പം ഒരു യുവാവിനെ കണ്ടതാണ് നെറ്റിസണ്‍സ് ആഘോഷമാക്കിയിരിയ്ക്കുന്നത്. താരം ഒരു യുവാവിനോടൊപ്പം വേദി വിടുന്ന വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. ശോഭിത ധൂലിപാലയുമായുള്ള മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുടെ വിവാഹ നിശ്ചയത്തിന് ശേഷം നടി ഡേറ്റിംഗ് ആരംഭിച്ചിരിക്കാമെന്നാണ് വീഡിയോ പുറത്ത് വന്നതോടെ നെറ്റിസണ്‍സിന്റെ അനുമാനം. വീഡിയോയില്‍, നീല സ്ട്രാപ്പ്‌ലെസ് ഡ്രസിലാണ് Read More…
അച്ഛന്റെ മകന്‍ തന്നെ ; നെറ്റിസണ്‍സിന്റെയും പാപ്പരാസികളുടേയും ഹൃദയം കീഴടക്കി അബ്‌റാം ഖാന്‍
ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും ഇളയ മകനാണ് അബ്‌റാം ഖാന്‍. മീഡിയയുടെ മുന്‍പില്‍ അപൂര്‍വ്വമായി മാത്രമാണ് അബ്‌റാം എത്താറുള്ളത്. അതുകൊണ്ടു തന്നെ അബ്‌റാം പുറത്ത് വരുമ്പോഴൊക്കെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ പാപ്പരാസികള്‍ പിന്നാലെ കൂടാറുമുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നഗരത്തിലെത്തിയ അബ്‌റാമിനെ കാറില്‍ കയറുന്നതു വരെ പാപ്പരാസികള്‍ പിന്‍തുടരുകയായിരുന്നു. View this post on Instagram A post shared by Viral Bhayani (@viralbhayani) പതിനൊന്നുകാരനായ അബ്‌റാമിന്റെ ചിത്രങ്ങള്‍ Read More…
കൊന്നെന്ന് ആരോപിക്കപ്പെട്ട വ്യക്തി ജീവനോടെ; ഇന്ത്യന്‍ വ്യവസായിയുടെ മകള്‍ ഇപ്പോഴും ഉഗാണ്ടന്‍ ജയിലില്‍
ഉഗാണ്ടന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ സ്വിസ് വ്യവസായി പങ്കജ് ഓസ്വാളിന്റെ മകള്‍ 26 കാരിയായ വസുന്ധര ഓസ്വാളിന്റെ അവസാനത്തെ ഫോണ്‍ കോളിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് ഓസ്വാള്‍ കുടുംബം പുറത്തുവിട്ടു. വസുന്ധരയെ വിചാരണ കൂടാതെ ഒക്ടോബര്‍ 1 മുതല്‍ ഉഗാണ്ടന്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അവരുടെ കുടുംബം അവകാശപ്പെടുന്നു. ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ടാണ് വസുന്ധരയെ ജയിലില്‍ ഇട്ടിരിക്കുന്നത്. എന്നാല്‍ ഇയാളെ ടാന്‍സാനിയയില്‍ ജീവനോടെ കണ്ടെത്തിയിട്ടുണ്ടെങ്കിലും, കൊലപാതക ആരോപണങ്ങള്‍ നേരിടുന്ന യുവതി മൂന്ന് ആഴ്ചയോളമായി അഴികള്‍ക്കുള്ളിലാണ്. കുടുംബം പുറത്തുവിട്ട Read More…
പ്രിയപ്പെട്ടവര്‍ വിമാനം കയറുമ്പോള്‍ കെട്ടിപ്പിടിച്ചോളൂ… പക്ഷേ ആലിംഗനം 3മിനിറ്റില്‍ അവസാനിക്കണം…!
പ്രിയപ്പെട്ടവര്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഒരു വലിയ വേദനയുടെ അവസ്ഥയുണ്ട്. പരസ്പരം ആലിംഗനം ചെയ്തും ചുംബിച്ചുമൊക്കെയാണ് ആള്‍ക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വിട നല്‍കാറ്. എന്നാല്‍ ഒരു ന്യൂസിലന്‍ഡ് എയര്‍പോര്‍ട്ട് അതിന്റെ ഡ്രോപ്പ്-ഓഫ് ഏരിയയില്‍ വിട ആലിംഗനങ്ങള്‍ക്ക് സമയപരിധി വെച്ചിട്ടുണ്ട്. പരമാവധി അനുവദിക്കുന്ന സമയം മൂന്ന് മിനിറ്റാണ്. ഇക്കാര്യം ആള്‍ക്കാരെ ബോദ്ധ്യപ്പെടുത്തി ഡണെഡിന്‍ വിമാനത്താവളത്തില്‍ വെച്ചിരിക്കുന്ന ബോര്‍ഡില്‍ ‘പരമാവധി ആലിംഗനസമയം 3 മിനിറ്റ്’ എന്ന് വായിക്കുകയും ചെയ്യുന്നു. ഈ ആഴ്ച ആദ്യം ‘ദി വ്യൂ ഫ്രം മൈ വിന്‍ഡോ’ എന്ന Read More…
ഒറ്റപ്പെടലും ഏകാന്തതയും; ജപ്പാനിലെ ‘ബോച്ചി’ സംസ്‌ക്കാരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
ഒറ്റപ്പെടലും ഏകാന്തതയും മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്‌ക്കരമായ കാര്യമാണ്. എന്നാല്‍ ഇത് ഒരു സാംസ്‌ക്കാരിക ആഘോഷമായി മാറിയാലോ? ജപ്പാനിലെ ‘ബോച്ചി സംസ്‌കാരം’ ചര്‍ച്ചാവിഷയമായി മാറുന്നതിന് കാരണങ്ങളില്‍ ഒന്ന് ഇതാണ്. ഏകാന്തതയ്‌ക്കോ ഒറ്റപ്പെടലിനോ വേണ്ടിയുള്ള ഒരു ജാപ്പനീസ് ഭാഷാ പദപ്രയോഗമാണ് ‘ബോച്ചി’. ആളുകള്‍ക്ക് സ്വയം കളിയാക്കാനും ഒറ്റപ്പെടലിന്റെ വികാരം പ്രകടിപ്പിക്കാനും അല്ലെങ്കില്‍ രണ്ടും ചെറുതായി പ്രകടിപ്പിക്കാനും ഉപയോഗിക്കുന്ന ഈ വാക്ക് ജപ്പാനില്‍ വളരെ പ്രസിദ്ധമാണ്. ജപ്പാന്‍ വ്യാപകമായി ബോച്ചി സംസ്‌കാരത്തെ അനുവദിക്കുന്നു, അതായത് ഒറ്റയ്ക്ക് ജീവിക്കുകയും ഭക്ഷണം കഴിക്കുകയും Read More…









