ഉറങ്ങുന്നതിന് മുമ്പായി പല്ല് ബ്രഷ് ചെയ്യുന്നവരുണ്ട്. പാല് കുടിക്കുന്നവരെയും കണ്ടിരിക്കാം. എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പായി വായ ടേപ്പ് വച്ച് മൂടിക്കെട്ടുന്നവരെ കണ്ടിട്ടുണ്ടോ ?എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പുതിയ ട്രെന്‍ഡ് ഇത്തരത്തിലുള്ള മൗത്ത് ടേപ്പിങ്ങാണത്രേ. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുന്നതിനാല്‍ മൂക്കിലൂടെ മാത്രം ശ്വാസമെടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുമെന്നും അത് ഉറക്കത്തിനും ആരോഗ്യത്തിനുംനല്ലതാണെന്നുമാണ് വാദം. കൂര്‍ക്കംവലിയും കുറയുമത്രേ. ഈ മൗത്ത് ടേപ്പിങ് ചെയ്യുന്നതാവട്ടെ 7 മുതല്‍ 8 മണിക്കൂറിലേക്കാണ്. ചര്‍മ്മത്തിന് അലര്‍ജി ഉണ്ടാക്കാത്ത Read More…
Month: August 2024
നാവിന്റെ ചിത്രം നോക്കി രോഗം നിര്‍ണയിക്കാം; എ ഐ മോഡല്‍ തയ്യാര്‍
നാവിന്റെ ചിത്രം മാത്രം വിശകലനം ചെയ്ത് രോഗം നിര്‍ണയിക്കാന്‍ സാധിക്കുന്ന എഐ മോഡലുകളുമായി ഗവേഷകര്‍. ഇറാഖിലേയും ഓസ്ട്രേലിയേയും ഗവേഷകര്‍ ചേര്‍ന്നാണ് പുതിയ മോഡല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പരീക്ഷണങ്ങളില്‍ 98% കൃത്യതയാണ് ഇവയ്ക്കെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നാവ് പരിശോധിച്ച് രോഗം കണ്ടെത്തുന്ന രീതിയുണ്ട്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്ര രീതിയാണിത്. ഈ പരമ്പരാഗത രീതിയെ ആധുനിക സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചാണ് എഐ രോഗനിര്‍ണയം നടത്തുക. നാവിന്റെ നിറവും രൂപസവിശേഷതയും പരിശോധിച്ചാണ് ഡോക്ടര്‍മാര്‍ Read More…
പാളത്തിലേക്ക് തള്ളിയിട്ടു, ട്രെയിന്‍ കയറി കാല് നഷ്ടപ്പെട്ടു: എന്നിട്ടും എവറസ്റ്റ് കീഴടക്കി അരുണിമ
ജീവിത പ്രതിസന്ധികള്‍ പലരേയും പല രീതിയിലാണ് വേട്ടയാടുന്നത്. തീവണ്ടി കയറി കാല് നഷ്ടപ്പെട്ടിട്ടും ആ വെല്ലുവിളികളെയെല്ലാം നിഷ്പ്രയാസം തരണം ചെയ്ത് വിജയകൊടി പാറിച്ചയാളാണ് അരുണിമ സിന്‍ഹ. എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ അംഗവൈകല്യമുള്ള വനിതയാണ് അരുണിമ. ഒരു ട്രെയിന്‍ അപകടത്തിലായിരുന്നു അരുണമയ്ക്ക് കാല് നഷ്ടമായത്. അത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം അരുണിമ എവറസ്റ്റ് കീഴടക്കി. 1989ല്‍ ലഖ്നൗവിലായിരുന്നു അരുണിമയുടെ ജനനം. പിതാവിനെ വളരെ ചെറുപ്പത്തില്‍ നഷ്ടമായ അവള്‍ക്ക് താങ്ങും തണലുമായത് അരോഗ്യവകുപ്പില്‍ ജോലിചെയ്യുന്ന അമ്മയായിരുന്നു. ദേശീയതലത്തില്‍ Read More…
ലോണ്‍ ടെന്നീസ് പിറക്കുന്നതിന് 300 വര്‍ഷം മുമ്പുണ്ടായ ഗെയിം ; ‘റീയല്‍ ടെന്നീസ്’ ഇപ്പോഴും 50 ലധികം പേര് കളിക്കുന്നു
ടെന്നീസ് എന്ന് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് വിംബിള്‍ഡണിലെ പച്ചവിരിച്ച പുല്‍മൈതാനവും ഫ്ളൂറസെന്റ് നിറമുള്ള പന്തുമാണ്. എന്നാല്‍ സ്കോട്ലന്റിലെ ഫോക്ക്ലാന്‍ഡ് പാലസ് കോര്‍ട്ടിലെ ‘റീയല്‍ ടെന്നീസ്’ ക്ലബ്ബിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗോള്‍ഫിന്റെ ജന്മസ്ഥലത്ത് നിന്ന് 20 മൈല്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ഇവിടെ ടെന്നീസിന് സമാനമായ ഒരു ഗെയിം കളിക്കാറുണ്ട്. ആധുനിക ലോണ്‍ ടെന്നീസിന് 300 വര്‍ഷം മുമ്പുണ്ടായ ഈ ഗെയിമിനെ ‘റീയല്‍ ടെന്നീസ്’ എന്നാണ് അതിന്റെ ആരാധകര്‍ വിളിക്കുന്നത്. ഫോക്ക്ലാന്‍ഡ് പാലസ് റോയല്‍ ടെന്നീസ് ക്ലബ്ബുമായി Read More…
15-ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു; 41-ാം വയസ്സില്‍ ഡോക്ടറായി, നിശ്ചയദാര്‍ഢ്യത്തിന് സല്യൂട്ട്
രോഗവും ജീവിതസാഹചര്യവും അടക്കം പലകാരണങ്ങള്‍ കൊണ്ട് പതിനഞ്ചാം വയസ്സില്‍ സ്കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീ തുല്യതാ പരീക്ഷയെഴുതി വീണ്ടും വിദ്യാഭ്യാസം തുടര്‍ന്ന് നാല്‍പ്പത്തിയൊന്നാം വയസ്സില്‍ മെഡിക്കല്‍ ബിരുദം നേടി ഡോക്ടറായി. 41 കാരി ഡോ. ബെക്സ് ബ്രാഡ്ഫോര്‍ഡാണ് അസാധാരണ ഇച്ഛാശക്തിയോടെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയില്‍ നിന്ന് ഔദ്യോഗികമായി വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്. ജീവിതത്തിന്റെ തുടക്കത്തില്‍ അനേകം കല്ലുകടികളാണ് ബെക്സിനെ കാത്തിരുന്നത്. കുടുംബത്തിന് അവരുടെ വീട് നഷ്ടപ്പെട്ടു , ബെക്സിന് 12 വയസ്സുള്ളപ്പോള്‍ പിതാവ് ഗോവണിയില്‍ നിന്ന് വീണു Read More…
യുവതി പ്രസവിച്ചത് സിനിമാതീയേറ്ററില്‍ ; കുഞ്ഞിന് ആജീവനാന്തം സൗജന്യമായി സിനിമ കാണാം… !
സിനിമാ തീയേറ്ററില്‍ ജനിച്ച കുട്ടിക്ക് ആജീവനാന്തം സൗജന്യമായി സിനിമാടിക്കറ്റ് നല്കി തീയേറ്റര്‍. വെയ്ല്‍സില്‍ നടന്ന സംഭവത്തില്‍ സിനിമാ തീയേറ്ററിലെ ലോബിയില്‍ നടന്ന പ്രസവത്തെ വെയ്ല്‍സിലെ വാര്‍ത്താ മാധ്യമങ്ങള്‍ ‘പ്രാദേശിക സിനിമാ തിയേറ്ററിലെ ‘ബ്ലോക്ക്ബസ്റ്റര്‍’ വരവ്’ എന്നാണ് വിശേഷിപ്പിച്ചത്. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ പ്രസവിച്ച അമ്മയുടെ പ്രസവം എടുത്തത് തീയേറ്റര്‍ ജീവനക്കാരായിരുന്നു. തലസ്ഥാന നഗരമായ കാര്‍ഡിഫിനടുത്തുള്ള തന്റെ ജന്മനാട്ടിലെ സിനിമാ വേള്‍ഡിലേക്ക് പോകുമ്പോള്‍ സാറാ വിന്‍സെന്റ് 39 ആഴ്ച ഗര്‍ഭിണിയായിരുന്നു. തന്റെ 3 വയസ്സുള്ള മകന് ലിയാമിനും തന്റെ Read More…
പ്രിയതമയോടുള്ള പ്രണയം പ്രകടിപ്പിക്കാന്‍ പ്രതിമ ; റോമന്‍ പാരമ്പര്യം പുനര്‍ജീവിപ്പിച്ച് സക്കര്‍ബര്‍ഗ്
മാര്‍ക്ക് സക്കര്‍ബര്‍ഗും പ്രിയ പത്നി പ്രിസില്ല ചാനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആരാധകര്‍ക്ക് പുതിയ കാര്യമല്ല. പ്രിയതമയോടുള്ള ടെക് രാജാവിന്റെ സ്നേഹത്തിനും കരുതലിനും മതിപ്പിനും ഇതിനേക്കാള്‍ വലിയൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാനായേക്കില്ല. പ്രിസില്ല ചാനിനോടുള്ള ആദര സൂചകമായി കോടീശ്വരന് തന്റെ വീട്ടില്‍ അവരുടെ അവിശ്വസനീയമായ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. പ്രിസില്ലയോടുള്ള ആത്മാര്‍ത്ഥതയെ കാണിക്കാന്‍ സക്കര്‍ബെര്‍ഗ് റോമന്‍ പാരമ്പര്യം തന്നെ കടമെടുക്കുകയായിരുന്നു. ഭാര്യമാരുടെ പ്രതിമകള്‍ നിര്‍മ്മിച്ച റോമന്‍ ചക്രവര്‍ത്തിമാരുടെ പുരാതന പാരമ്പര്യത്തിലേക്കാണ് മെറ്റാ സിഇഒ പങ്കുചേര്‍ന്നത്. ന്യൂയോര്‍ക്ക് ശില്പിയായ Read More…
ചൈല്‍ഡ് മോഡലുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം; ഈ താരപുത്രി നേടുന്നത് കോടികള്‍
തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍ താരമാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ മകള്‍ സിതാര ഗട്ടമാനേനിയും താരത്തെ പോലെ തന്നെ ജനപ്രീതി നേടിയ താരമാണ്. ചെറുപ്രായത്തില്‍ തന്നെ സിതാരയ്ക്ക് സിനിമ മേഖലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുമുണ്ട്. മാത്രമല്ല, ഒരു ജനപ്രിയ ജ്വല്ലറി ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് സിതാര. ന്യൂയോര്‍ക്കിലെ ഐക്കണിക് ടൈംസ് സ്ക്വയറിലെ ബില്‍ ബോര്‍ഡില്‍ സിതാരയുടെ ആദ്യ ഫോട്ടോഷൂട്ട് പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്രയും ചെറുപ്പത്തില്‍ മറ്റേതു താരത്തേക്കാളും വലിയ നേട്ടമാണ് സിതാര കൈവരിച്ചിരിയ്ക്കുന്നത്. View this Read More…
എന്തുകൊണ്ടാണ് പാകിസ്ഥാൻ ആഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്?
ഒരേസമയം സ്വാതന്ത്ര്യം നേടിയ രണ്ടു രാജ്യങ്ങള്‍. 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബംഗാൾ, പഞ്ചാബ് പ്രവിശ്യകളുടെ വിഭജനത്തിലൂടെ ഇന്ത്യയും പാകിസ്ഥാനും എന്ന രണ്ട് പുതിയ സ്വതന്ത്ര രാജ്യങ്ങളായി മാറി. എന്നാല്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് രണ്ടു ദിവസങ്ങളില്‍. പാകിസ്ഥാൻ ഇന്ന് അതിന്റെ 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇന്ത്യ നാളെ ഓഗസ്റ്റ് 15 ന് ആഘോഷിക്കും. എന്താണ് ഇതിനുകാരണം? പാകിസ്ഥാൻ സ്റ്റാൻഡേർഡ് സമയവും (പിഎസ് ടി ) ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും (ഐഎസ്ടി) തമ്മിലുള്ള സമയ വ്യത്യാസമായ 30 Read More…









