അതിവേഗക്രിക്കറ്റിന് ചേരാത്തവനെന്നാണ് ചേതേശ്വര്‍ പൂജാരയ്ക്ക് പണ്ടുമുതലുള്ള പേര്. ദേശീയ ടീമില്‍ അവസരം നിഷേധിക്കപ്പെട്ട താരം കൗണ്ടി ക്രിക്കറ്റിലായിരുന്നു അഭയം കണ്ടെത്തിയിരുന്നത്. കൗണ്ടിക്രിക്കറ്റിലും കളി അവസാനിച്ചതോടെ പൂജാരയുടെ അടുത്ത നീക്കം എന്താണെന്ന ചോദ്യം ഉയരുകയാണ്. കൗണ്ടി ക്രിക്കറ്റില്‍ സസ്സെക്സിന് വേണ്ടി കളിച്ചിരുന്ന പൂജാരയുടെ കാലാവധി അവസാനിച്ചതോടെ ഇനി ആഭ്യന്തര ക്രിക്കറ്റിലെ പുതിയ അവസരം നോക്കുകയാണ് പൂജാര. മൂന്ന് സീസണുകളില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസെക്സിനായി കളിച്ച ശേഷം, ക്ലബ് ഒടുവില്‍ പൂജാരയെ അദ്ദേഹം ഒഴിവാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന സീസണില്‍ പൂജാരയുടെ പകരക്കാരനായി Read More…
Month: August 2024
ഉരുളക്കിഴങ്ങ് വാഷിങ് മെഷീനില്‍ ഇട്ട് കഴുകിയെടുക്കാമോ? വീഡിയോ വൈറല്‍
അടുക്കളപ്പണി എളുപ്പമാക്കുന്നതിനായി പുതുപുത്തന്‍ വിദ്യകള്‍ കണ്ടെത്താന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ എളുപ്പണി നോക്കി പോയി പിന്നെ അതൊരു പണിയായി മാറുന്ന സാഹചര്യങ്ങളും കുറവല്ല. ഒരേ സമയം ജോലിഭാരവും സമയം ലാഭിക്കുന്നതിനായി കണ്ടെത്തുന്ന ഈ സൂത്രപ്പണികള്‍ക്ക് ശുചിത്വവും സുരക്ഷിതത്വവും ഉണ്ടോയെന്ന് കൂടി ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോള്‍ വൈറലാവുന്നതും അത്തരത്തിലുള്ള ഒരു വീഡിയോയാണ്. ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് അലോന ലോവന്‍ എന്ന അക്കൗണ്ടില്‍ നിന്നാണ്. വാഷിങ് മെഷിന്റെ ഉള്ളിലേക്ക് ഒരു ബാഗ് നിറയെ ഉരുളകിഴങ്ങ് ഇടുന്നു. പിന്നാലെ മെറ്റല്‍ സ്പോഞ്ച് സ്‌ക്രബ്ബറുകള്‍ Read More…
വിശ്രമം കഴിഞ്ഞു, ജസ്പ്രീത് ബുംറെ തിരിച്ചുവരവിന് ; ന്യൂസിലന്റിനെതിരേയുള്ള പരമ്പരയില്‍ കളിക്കും
രണ്ടു ലോകകപ്പ് ഫൈനലുകള്‍ക്ക് ശേഷം വിശ്രമം നല്‍കിയിരിക്കുന്ന ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ തിരിച്ചുകൊണ്ടുവരാന്‍ നോക്കുകയാണ് ഇന്ത്യന്‍ മാനേജ്മെന്റ്. ഈ വര്‍ഷം അവസാനം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തും. സമീപകാലത്ത് ലോകത്ത് തന്നെ ഏറ്റവും മികച്ച വൈറ്റ്ബോള്‍ ബൗളറായ ബുംറെ ഇന്ത്യന്‍ ബൗളിംഗ് നിരയിലെ ഏറ്റവും അപകടകാരിയാണ്. വിരാട് കോഹ്ലിയെപ്പോലെ തന്നെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മൂല്യമേറിയ ബൗളറായ ബുംറേ പക്ഷേ ഇന്ത്യയ്ക്ക് ബാദ്ധ്യതയാകുന്നത് തുടര്‍ച്ചയായി അദ്ദേഹത്തിന് ഏല്‍ക്കുന്ന പരിക്കാണ്. 2018-ല്‍ തള്ളവിരലിനേറ്റ പരിക്ക്, Read More…
ബലാത്സംഗം ചെയ്തത് നൂറോളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ, സിനിമയ്ക്കുവരെ വിഷയമായ അജ്മീര്‍ ലൈംഗികാതിക്രമ കേസ്
മൂന്നു പതിറ്റാണ്ടു മുമ്പ് നൂറോളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണംചെയ്ത രാജ്യം ഞെട്ടിച്ച അജ്മീര്‍ ലൈംഗികാരോപണക്കേസ് വീണ്ടു വാര്‍ത്തകളില്‍. രാജസ്ഥാനിലെ പോക്‌സോ കോടതി പ്രതികളായ ആറുപേര്‍ക്കു കൂടി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സമൂഹത്തില്‍ വന്‍ സ്വാധീനമുള്ള പ്രതികള്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോകളും ഇവര്‍ ചിത്രീകരിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയു ചെയ്തു. പിന്നീട് ഈ വീഡിയോയും ഫോട്ടോകളും ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുകയായിരുന്നു. 1992 ല്‍ നടന്ന അജ്മീര്‍ കൂട്ടബലാത്സംഗ കേസ് Read More…
റൂമിലേക്ക് വിളിച്ചു വരുത്തി മോശമായി സ്പർശിച്ചെന്ന് നടി; നിഷേധിച്ച് സംവിധായകന്‍ രഞ്ജിത്ത്
സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് മോശം പെരുമാറ്റമുണ്ടായത്. ഹോട്ടലിലെ ബാല്‍ക്കണിയില്‍വച്ചാണ് മോശമായി പെരുമാറിയെന്ന് നടി പറഞ്ഞു. ശ്യമാപ്രസാദിന്റെ ‘അകലെ’സിനിമ കണ്ടാണ് രഞ്ജിത്ത് തന്നെ പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്. രാവിലെ സംവിധായകനുമായി കൂടിക്കാഴ്ച നടത്തി. രാത്രി ഹോട്ടലില്‍വച്ചു കണ്ടപ്പോഴാണ് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈകളില്‍ സ്പര്‍ശിച്ചത്. തുടര്‍ന്ന് കഴുത്തിലും സ്പര്‍ശിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലൈംഗികമായി ഉപദ്രവിച്ചില്ല, പക്ഷേ അതിലേക്കുള്ള സൂചനകള്‍ നല്‍കിയെന്നും നടി Read More…
വിവാഹാഭ്യർഥന നിരസിച്ചു; കാമുകന്റെ സ്വകാര്യഭാഗം കറിക്കത്തികൊണ്ട് വെട്ടി കാമുകി
തന്റെ വിവാഹാഭ്യർഥന നിരസിച്ച കാമുകന്റെ സ്വകാര്യ ഭാഗം കറിക്കത്തിക്ക് വെട്ടി മുറിവേല്‍പിച്ച് കാമുകി. മഹാരാഷ്ട്ര താനെ ജില്ലയിലെ ബിവണ്ടിയിലാണ് സംഭവം നടന്നത്. 26 വയസുള്ള യുവതിയാണ് 31കാരന്‍ കാമുകന്റെ സ്വകാര്യഭാഗം കറിക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചത്. യുവതിയുടെ പദ്മ നഗറിലുള്ള വീട്ടില്‍ വച്ചാണ് കൃത്യം നടന്നത്. യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തെതുടര്‍ന്ന് ദേഷ്യം പിടിച്ച യുവതി അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ സ്വകാര്യ ഭാഗത്ത് Read More…
അണ്ണാറക്കണ്ണന്മാര്‍ക്ക് വേണ്ടിയും ഒരു പാര്‍ക്ക് ; തണുപ്പിച്ച് വെള്ളവും ഭക്ഷണവുമായി പോകാം
ബ്രെയാന എല്‍വെല്‍ ഒരിക്കലും എലികളെ ഇഷ്ടപ്പെട്ടിരുന്നില്ല, പക്ഷേ അയല്‍പക്കത്തെ അണ്ണാന്‍ ചൂടില്‍ കഷ്ടപ്പെടുന്നുണ്ടെന്ന് വ്യക്തമായതിന് ശേഷം അവരെ തണുപ്പിക്കാന്‍ ഒരു പാര്‍ക്ക് അങ്ങ് തുടങ്ങി. ടെക്‌സാസിലെ ന്യൂ ബ്രൗണ്‍ഫെല്‍സില്‍ താമസിക്കുന്ന ബ്രയാന ഒരു ‘അണ്ണാന്‍ റിസോര്‍ട്ട്’ തന്നെ ഇപ്പോള്‍ പരിപാലിക്കുന്നു. അവിടെ അണ്ണാറക്കണ്ണന്മാര്‍ക്ക് സൂര്യന്‍ താഴുന്നത് വരെ നിര്‍ത്താനും തണുപ്പിക്കാനും കടിക്കാനും വിശ്രമിക്കാനും കഴിയുന്ന ഇടമാണ് ഇവിടം. എല്‍വെല്‍ തന്റെ പിഞ്ചുകുഞ്ഞിനെ ഡെക്കിന് പുറത്ത് കളിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്. ഒരു പ്രാദേശിക അണ്ണാന്‍ ഫാനിന്റെ മൂല്യം Read More…
അജിത്തും മാധവനുമുള്‍പ്പെടെ 12 നായകന്മാര്‍ നിരസിച്ച ചിത്രം, ബോക്സ് ഓഫീസില്‍ കോടികള്‍ വാരിയ ബ്ലോക്ക്ബസ്റ്റര്‍
ബോക്‌സ് ഓഫീസ് കളക്ഷനില്‍ ചരിത്ര വിജയം തന്നെ സൃഷ്ടിച്ച ചിത്രമാണ് എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ‘ഗജിനി’ എന്ന തമിഴ് ചിത്രം. സൂര്യ നായകനായി അഭിനയിച്ച ചിത്രത്തില്‍ അസിനും നയന്‍താരയുമായിരുന്നു നായികമാര്‍. 2005ല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഗജിനി ബോക്സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്ററായിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് 7 കോടി രൂപയാണ്, എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ അത് ബോക്സ് ഓഫീസില്‍ 50 കോടി രൂപയാണ് നേടിയത്. ഇതൊക്കെയാണെങ്കിലും രസകരമായ ചില Read More…
ചര്‍മ്മത്തിന് സ്വര്‍ണ്ണവര്‍ണ്ണം നല്‍കും, മഞ്ഞളെന്ന അത്ഭുത ഔഷധം
സുഗന്ധവ്യഞ്ജന റാണിയായ ഈ മഞ്ഞള്‍ ആരോഗ്യ സൗന്ദര്യ രംഗങ്ങളിലും ജ്വലിച്ചു നില്‍ക്കുന്നു. എപ്പോഴും കാഴ്ചകള്‍ക്ക് മനുഷ്യ മനസുകളില്‍ വളരെയധികം സ്വാധീനം ചെലുത്തുവാന്‍ കഴിയും. കണ്ണുകള്‍ പഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും ശക്തമായ ഇന്ദ്രിയമാണ്. ഏതു കറി കൂട്ടുകളിലും മഞ്ഞള്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. ഭക്ഷണവിഭവങ്ങള്‍ ഏതുമാകട്ടെ അതു രുചിച്ചു നോക്കുന്നതിന് മുന്നോടിയായി കണ്ണിന് നല്ലത് എന്നു തോന്നുന്ന വിഭവങ്ങള്‍ ആണ് ആദ്യം നാം കഴിക്കുന്നത് അങ്ങനെ കണ്ണിനെ തൃപ്തിപ്പെടുത്തി വിഭവങ്ങള്‍ക്ക് മഞ്ഞള്‍ ഏഴഴക് നല്കുന്നു. മുക്കിന് സുഗന്ധവും നാവിന് രുചിയും Read More…









