മുംബൈ: ബി.എം.ഡബ്ല്യു. കാര്‍ ഇടിച്ച് മുംബൈയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകിയാണ് വാഹനം ഓടിച്ച മിഹിറിനെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് വിവരം. 24 കാരനായ യുവാവിനെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതായി പോലീസ് അറിയിച്ചു. അപകടത്തിന് ശേഷം മിഹിറിനെ രക്ഷപ്പെടാൻ സഹായിച്ചതിന് മിഹിറിന്റെ പിതാവ് രാജേഷ് ഷായെയും ഡ്രൈവര്‍ ബിദാവത്തിനെയും വർളി പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാല്‍ഘര്‍ ജില്ലയിലെ ശിവസേന(ഷിന്‍ഡെ വിഭാഗം) നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷാ ഓടിച്ച Read More…
Month: July 2024
ബിഷപ്പും ഭാര്യയും തുടങ്ങിവെച്ച ദത്തെടുക്കല്‍ മറ്റുള്ളവരും ഏറ്റെടുത്തു; 22 കുടുംബങ്ങള്‍ ഒന്നിച്ച് ദത്തെടുത്തത് 77 കുട്ടികളെ
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ ടെക്‌സാസിന്റെ ഒരു ചെറിയ ഭാഗത്ത് ഉണ്ടായ സംഭവം ഇപ്പോള്‍ വെള്ളിത്തിരയിലേക്ക്. വ്യാഴാഴ്ച തിയേറ്ററുകളില്‍ വന്ന സൗണ്ട് ഓഫ് ഹോപ്പ്: സ്റ്റോറി ഓഫ് പോസ്സം ട്രോട്ട്, എന്ന സിനിമ ബിഷപ്പ് ഡബ്ല്യു.സി. മാര്‍ട്ടിനും ഭാര്യ ഡോണ മാര്‍ട്ടിനും അവരുടെ ബെന്നറ്റ് ചാപ്പല്‍ പള്ളിയില്‍ 1990-കളില്‍ നടത്തിയ മഹത്തായ ഒരു സംഭവമാണ് സിനിമയ്ക്ക് വിഷയമാകുന്നത്. 77 വയസ്സുള്ള ബിഷപ്പും 68 വയസ്സുള്ള പള്ളിയുടെ പ്രഥമ വനിതയും ചേര്‍ന്ന് ഒരു കുട്ടിയെ ദത്തെടുത്തടുത്ത് മാതൃകകാട്ടി. മാത്രമല്ല Read More…
മണ്‍ചട്ടിയില്‍ പാചകം ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
നല്ല മീന്‍കറി മണ്‍ചട്ടിയില്‍ വെച്ചതുണ്ടെങ്കില്‍ ഒരു പ്ലേറ്റ് ചോറുണ്ണാനായി മറ്റ് കറികളൊന്നും തന്നെ വേണമെന്നില്ലാ. കറി വെക്കുന്നതിന് മാത്രമല്ല ആരോഗ്യത്തിനും നമ്പര്‍വണ്‍ ആണ് നമ്മുടെ സ്വന്തം മണ്‍ചട്ടിയിലെ പാചകം. ഇതില്‍ നോണ്‍സ്റ്റിക്കിലെപ്പോലെ ദോഷകരമായ യാതൊരു കെമിക്കലുകളും ഇല്ല. പുതുതായി വാങ്ങിയചട്ടികള്‍ ആദ്യം തന്നെ ചകിരി ഉപയോഗിച്ച് നന്നായി കഴുകണം. ആദ്യം ദിവസം വെള്ളമൊഴിച്ച് വെക്കണം. പിറ്റേ ദിവസം കഴുകി പുതിയ കഞ്ഞിവെള്ളം നിറയ്ക്കുക.രണ്ട് ദിവസം കൂടി ഇത് ആവര്‍ത്തിക്കാം. ഉള്ളിലും പുറത്തും നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക. പിന്നീട് Read More…
ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ രോഗി സുഖമരണത്തില്‍ എത്തും ; ദയാവധത്തിന് ഉപയോഗിക്കാന്‍ ഡത്ത്‌പോഡ്
രോഗികളെ ദയാവധം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു ഡെത്ത്‌പോഡ് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ആദ്യമായി ഉപയോഗിക്കും. മരണത്തിന് സഹായിക്കുന്ന സന്നദ്ധസംഘടന ‘എക്സിറ്റ് സ്വിറ്റ്സര്‍ലന്‍ഡി’ന്റെ ഡെത്ത് പോഡ് ‘ടെസ്ല ഓഫ് സൂയിസൈഡ്’ സയന്‍സ് ഫിക്ഷന്‍ സിനിമയെ വെല്ലുന്നതാണ്. ഡോ. ഫിലിപ്പ് നിഷ്‌ക്കേ എന്നയാളാണ് മെഷീന്‍ നിര്‍മ്മിച്ചത്. ദയാവധത്തിന് വിധേയനായ രോഗിയെ ഒരു ബട്ടണ്‍ അമര്‍ത്തി നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കാന്‍ അനുവദിക്കുന്ന ശവപ്പെട്ടിയാണിത്. അറയില്‍ നൈട്രജന്‍ നിറയുകയും ഓക്‌സിജന്‍ ഇല്ലാതാകുകയും ചെയ്യും. ഇതില്‍ കയറുന്ന വ്യക്തി അബോധാവസ്ഥയില്‍ എത്തിയ ശേഷമാകും Read More…
ചിരി ആരോഗ്യം വര്‍ധിപ്പിക്കും; എന്നാല്‍ ചിരിച്ച് ചിരിച്ച് ബോധം കെട്ടുവീണാലോ?
ചിരി ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്.എന്നാല്‍ ചിരിച്ച് ചിരിച്ച് ബോധം കെട്ടുപോയ ഒരാളുടെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ. സംഭവം വെളിപ്പെടുത്തിയത് ഇയാളെ ചികിത്സിച്ച ഡോക്ടര്‍ തന്നെയാണ്. ഹൈദരബാദിലുള്ള ഒരു 53 കാരനാണ് കക്ഷി. എക്‌സിലൂടെയായിരുന്നു ഈ സംഭവം വിവരിച്ചത്. സാധാരണപോലെ ചായ കുടിച്ച് കുടുംബത്തിനോടൊപ്പം ഒരു കോമഡി ഷോ ടിവിയില്‍ കാണുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങള്‍ കാണുന്നത് ചിരിച്ച് കൊണ്ടിരുന്ന ശ്യാമിന്റെ (യഥാര്‍ത്ഥ പേരല്ല) കൈയില്‍ നിന്ന് ചായ കപ്പ് താഴെ വീഴുന്നതാണ്. അയാള്‍ ബോധം കെട്ടുവീഴുകയായിരുന്നു. കുറച്ച് Read More…
അതേ അച്ഛന്‍… അതേ മകന്‍ ; യൂറോയില്‍ പിതാവിന്റെ പൈതൃകം ആര് കയ്യാളും?
ഫുട്‌ബോള്‍ എല്ലാക്കാലത്തും കൗതുകങ്ങളുടെ കൂടെ കളിയാണ്. ജര്‍മ്മനിയില്‍ നടക്കുന്ന യൂറോ 2024 ടൂര്‍ണമെന്റും അക്കാര്യത്തില്‍ വ്യത്യസ്തമല്ല. മുമ്പ് യൂറോയില്‍ സ്വന്തം രാജ്യത്തിന്റെ ജഴ്‌സി അണിഞ്ഞ നിരവധി മുന്‍ താരങ്ങളുടെ മക്കളാണ് ഇത്തവണ അവരവരുടെ രാജ്യത്തിന്റെ ജഴ്‌സിയില്‍ എത്തുന്നത്. നിരവധി ആണ്‍മക്കള്‍ തങ്ങളുടെ അഭിമാനിയായ പിതാക്കന്മാരെ അനുസ്മരിപ്പിച്ചിട്ടുണ്ട്. 1998 ലോകകപ്പും 2000 യൂറോയും നേടിയ മുന്‍ ഫ്രഞ്ച് ഡിഫന്‍ഡറാണ് ലിലിയന്‍ തുറാം. 1998ലെ സെമിഫൈനലില്‍ ക്രൊയേഷ്യക്കെതിരെ രണ്ടു ഗോളുകളും നേടി. ഫ്രാന്‍സ് ക്യാപ്റ്റന്‍ കൈലിയന്‍ എംബാപ്പെയ്ക്കൊപ്പം മുന്‍നിരയില്‍ മുന്നേറുന്ന Read More…
മര്‍ഡറിലെ ചൂടന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ മല്ലികയും ഞാനും പിണക്കത്തിലായിരുന്നു; വെളിപ്പെടുത്തി ഇമ്രാന്‍ഹഷ്മി
2004ലെ ഇറോട്ടിക് ത്രില്ലറായ ‘മര്‍ഡര്‍’ എന്ന ചിത്രത്തിലെ ഇമ്രാന്‍ ഹാഷ്മിയും മല്ലിക ഷെരാവത്തും തമ്മിലുള്ള രസകരമായ കെമിസ്ട്രി ഓര്‍ക്കുന്നുണ്ടോ? തിരശീലയില്‍ അവര്‍ അവതരിപ്പിച്ച ചൂടന്‍രംഗങ്ങള്‍ തകര്‍ത്തപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ അകല്‍ച്ചയിലായിരുന്നു. സ്‌ക്രീനിലെ ഇരുവരുടേയും ചൂടന്‍ രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴും ഇരുവരും അത്ര രസത്തില്‍ അല്ലായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ ഇരുവരും തമ്മില്‍ കാണുമ്പോള്‍ ആലിംഗനം ചെയ്യുന്നതും സംസാരിക്കുന്നതും കണ്ടിരുന്നു. ഈ നിമിഷം ‘വളരെ ഊഷ്മളവും സൗഹാര്‍ദ്ദപരവുമാണ്’ എന്നാണ് ഇമ്രാന്‍ Read More…
ഇന്ത്യയുടെ ആദ്യത്തെ വനിതാ പാപ്പാന്‍; ‘ഹസ്തി കന്യ’ എന്നറിയപ്പെടുന്ന പത്മശ്രീ പാര്‍ബതി ബറുവ
ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങളില്‍ വനിതകള്‍ക്കും പ്രാതിനിധ്യം ലഭിച്ചുവെന്നത് വളരെ അധികം സന്തോഷം നല്‍കുന്ന കാര്യമാണ്. അഭിമാനകരമായ പത്മശ്രീ പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ പാപ്പാനാണ് ‘ ഹസ്തി കന്യ’ എന്നറിയപ്പെടുന്ന പാര്‍ബതി ബറുവ. ആനകളോടുള്ള അവരുടെ ഇഷ്ടവും പരിചരിക്കാനുള്ള മനസുമാണ് അവരെ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്. ആസമില്‍ ജനിച്ച് വളര്‍ന്ന പാര്‍ബതിക്ക് കുഞ്ഞുനാളു മുതലെ വന്യജീവികളോട് ആരാധനയായിരുന്നു. കൂടുതല്‍ സമയം വീട്ടിന് പുറത്ത് ചിലവഴിക്കുകയും ചെയ്തിരുന്നു. ആനകളോടുള്ള സ്നേഹം ഇവര്‍ക്ക് ലഭിച്ചത് പിതാവില്‍ നിന്നാണ്. അദ്ദേഹം Read More…
ഷൂട്ടൗട്ടില്‍ വീണ് ബ്രസില്‍ പുറത്തേക്ക്; യുറഗ്വായ് സെമിയില്‍
കോപ അമേരിക്ക ടൂര്‍ണമെന്റ് ക്വാര്‍ട്ടറില്‍ യുറഗ്വായോട് തോറ്റ് ബ്രസീല്‍ പുറത്തേയ്ക്ക്. നിശ്ചിതസമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നതിനാല്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് യുറഗ്വായുടെ ജയം . 4–2നാണ് യുറഗ്വായുടെ ഷൂട്ടൗട്ട് വിജയം. ബ്രസീൽ താരം ഏദർ മിലിട്ടാവോയാണ് ഷൂട്ടൗട്ടിലെ ആദ്യ കിക്കെടുത്തത്. ആദ്യ ശ്രമം തന്നെ പാളി. മിലിട്ടാവോയുടെ കിക്ക് യുറഗ്വായ് ഗോളി തട്ടിയകറ്റി. ഡഗ്ലസ് ലൂയിസിന്റെ നാലാം ഷോട്ട് ഗോൾ പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഫെഡറിക്കോ വാൽവെർദെ, റോഡ്രിഗോ ബെന്റാകർ, ജോർജിയൻ ഡി അരാസ്കസ്, മാനുവൽ ഉഗാർട്ടെ എന്നിവർ Read More…









