Oddly News

മൃഗങ്ങള്‍ക്കുവേണ്ടി ഒരു ക്ഷേത്രം; കഴുത്തറ്റുപോയിട്ടും പശുവിനെ സംരക്ഷിച്ച കർഷകനാണ് ദൈവം

ആരാധനാലയങ്ങള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. അവയെല്ലം മനുഷ്യര്‍ക്കായി നിര്‍മിച്ചവയാണ്. എന്നാല്‍ രാജസ്ഥാനിലെ ജുന്‍ജുനുവില്‍ മൃഗങ്ങള്‍ക്കായി നിര്‍മ്മിച്ച ഒരു ക്ഷേത്രമുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ.  ഈ ക്ഷേത്രം മൃഗങ്ങളുടെയും മനുഷ്യരുടെയും കഷ്ടപ്പാടുകള്‍ ലഘൂകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണ്. സക്ലേ ഗ്രാമത്തില്‍നിന്നുള്ള ബഹുമാന്യനായ സക്ലേ ദാദയ്ക്ക് വേണ്ടിയാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.ഗ്രാമത്തിലുള്ള പശുക്കളെ കൊള്ളക്കാര്‍ കൊള്ളയടിച്ചു. അതിനെ വിട്ടുകിട്ടുന്നതിനായി കര്‍ഷകര്‍ കൊള്ളക്കാരോട് യുദ്ധം ചെയ്തു. ആ കര്‍ഷകരില്‍ ഒരാളായിരുന്നു ദാദാ പാലാ സക്ലേ. Read More…

Featured Movie News

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ, ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്ത്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘പെണ്ണായി പെറ്റ പുള്ളെ’ എന്ന പേരോടുകൂടി എത്തിയ ഗാനം ജിഷ്ണു വിയയിയാണ് ആലപിച്ചത്. മു.രിയുടെതാണ് വരികൾ. ഗോപി സുന്ദറിന്റെതാണ് സംഗീതം. ഗാനമിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ആകെ മൊത്തം അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഫാന്റസി ഡ്രാമയാണ് ‘പെരുമാനി’. മെയ് 10നാണ് ചിത്രം Read More…

Movie News

ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’യുടെ ഹിന്ദി പതിപ്പിന് റെക്കാർഡ് തുകയ്ക്കു വിൽപ്പന

സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വിൽപ്പന നടക്കുക അപൂർവ്വമാണ്. സാധാരണ പ്രദർശനത്തിനോടടുത്ത ദിവസങ്ങളിലോ, റിലീസ് കഴിഞ്ഞോ ആണ് ഇത്തരം കച്ചവടങ്ങൾ നടക്കുക. അതില്‍നിന്നെല്ലാം വ്യത്യസ്ഥമായിട്ടാണ് ഇപ്പോൾ ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻനായകനാകുന്ന മാർക്കോ എന്ന ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പ് ആദ്യം തന്നെ വിറ്റുപോയിരിക്കുന്നത്. അഞ്ചു കോടി രൂപ ഔട്ട് റൈറ്റ് ആയും അമ്പതു ശതമാനം തീയേറ്റർ ഷെയർ നൽകിയുമാണ് ബോളിവുഡ്ഡിലെ ഒരു പ്രമുഖ നിർമ്മാണക്കമ്പനി ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത്. Read More…

Crime

ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുന്നത് വിലക്കി; പതിനാലുകാരി സഹോദരനെ വെട്ടിക്കൊലപ്പെടുത്തി

ആണ്‍സുഹൃത്തുക്കളോട് ഫോണില്‍ സംസാരിക്കുന്നത് വിലക്കിയ സഹോദരനെ പതിനാലുകാരി വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലാണ് അതിദാരുണമായ ഈ കൊലപാതകം നടന്നത്. പതിനാലുകാരിയായ പെണ്‍കുട്ടിയും അവരുടെ പതിനെട്ട് വയസുള്ള സഹോദരനും മാത്രമാണ് സംഭവ നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ ഈ സമയം ജോലിക്കായി പുറത്ത് പോയിരുന്നു. പെണ്‍കുട്ടി ഫോണില്‍ ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സഹോദരന്‍ പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞു. ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ വിലക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേയ്ക്ക് എത്തുകയായിരുന്നു. വഴക്കിനുശേഷം ഉറങ്ങിക്കിടന്ന സഹോദരനെ പെണ്‍കുട്ടി കോടാലികൊണ്ട് Read More…

Sports

മോഹന്‍ബഗാന്‍ ആരാധകരെ നിശ്ചലമാക്കി മുംബൈസിറ്റിക്ക് രണ്ടാം ഐഎസ്എല്‍ കിരീടം

കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മോഹന്‍ ബഗാന്‍ എസ്ജിയെ 3-1 ന് പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്സി തങ്ങളുടെ രണ്ടാം ഐഎസ്എല്‍ കിരീടം നേടി. ജോര്‍ജ് ഡയസ്, ബിപിന്‍ സിംഗ്, ജാക്കൂബ് വോജ്റ്റസ് എന്നിവരുടെ ഗോളുകള്‍ മുംബൈയുടെ വഴിത്തിരിവ് പൂര്‍ത്തിയാക്കി, നേരത്തേ ഷീല്‍ഡ് ഉറപ്പിച്ച അവര്‍ കൊല്‍ക്കത്തയിലെ കാണികളെ നിശബ്ദരാക്കുകയും കിരീടം നേടുകയും ചെയ്തു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ജേസണ്‍ കമ്മിംഗ്സിലൂടെ മോഹന്‍ ബഗാന്‍ ലീഡ് നേടിയിരുന്നു, രണ്ടാം 45 മിനിറ്റില്‍ മുംബൈ സിറ്റി എഫ്സി Read More…

Celebrity

ആ വേഷം ആമിര്‍ഖാന്‍ നിരസിച്ചു; പകരംവന്നയാള്‍ നേടിയത് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്

രംഗ് ദേ ബസന്തി, ദംഗല്‍, 3 ഇഡിയറ്റ്സ്, പികെ, തലാഷ്, സര്‍ഫറോഷ്, ഗജിനി തുടങ്ങിയ നിരൂപകമായും വാണിജ്യപരമായും പ്രശംസ നേടിയ നിരവധി സിനിമകളുടെ ഭാഗമാണ് ആമിര്‍ ഖാന്‍. പക്ഷേ, അതിശയകരമെന്നു പറയട്ടെ, മികച്ച നടനുള്ള ദേശീയ പുരസ്‌കാരമൊന്നും താരം ഇതുവരെ നേടിയിട്ടില്ല. സൂപ്പര്‍സ്റ്റാറിന് ഒരിക്കല്‍ ഈ ബഹുമതി നേടാമായിരുന്നു, പക്ഷേ അദ്ദേഹം ആ സിനിമ നിരസിക്കുകയും പകരം വന്ന സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ ആ അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ദി ലെജന്‍ഡ് ഓഫ് ഭഗത് സിംഗ് എന്ന Read More…

Good News

ഭർതൃവീട്ടിലെ 8വർഷത്തെ പീഡനം, വിവാഹമോചിതയായ പുത്രിയെ ബാൻഡ് മേളത്തോടെ ആനയിച്ച് ആഘോഷമാക്കി കുടുംബം

കാലം ഏറെ മാറിയിരിക്കുന്നു, ഇപ്പോള്‍ എന്തിനും ഏതിനും ആഘോഷമാണ് ഒരു ട്രെന്റ്. വിവാഹം ഒരു ആഘോഷവേളയാണ് എന്നാല്‍ ഇവിടെ ഒരു കുടുംബം മകളുടെ വിവാഹമോചനവും വന്‍ ആഘോഷമാക്കിമാറ്റിയിരിക്കുകയാണ്.വിവാഹമോചനം നേടിയ ഉര്‍വിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. വിവാഹത്തിന്റെ സമയത്ത് ഉര്‍വി ധരിച്ച ദുപ്പട്ട ഭര്‍ത്താവിന്റെ ഗെയ്റ്റിന് മുകളില്‍ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം ആഘോഷമായി തിരികെ കൊണ്ടുവന്നത്. ബിഎസ്എൻഎല്ലിലെ ജീവനക്കാരനായിരുന്ന അനില്‍ കുമാറും കുടുംബവുമാണ് വിവാഹമോചിതയായ മകള്‍ ഉർവിയെ ആഘോഷപൂർവം സ്വന്തം വീട്ടിലേയ്ക്ക് Read More…

Travel

ബംഗലുരുവിലെ ചൂടില്‍ പുഴുങ്ങുന്നതായി തോന്നുന്നുണ്ടോ? നഗരത്തിന് സമീപം കുളിരാന്‍ ഏഴിടങ്ങളുണ്ട്

കനത്തചൂടും ജലക്ഷാമവും അനുഭവപ്പെടുന്നെന്നാണ് തൊഴിലിനും നഴ്‌സിംഗ്, എഞ്ചിനിയറിംഗ് വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഏറെ ആശ്രയിക്കുന്ന ബാംഗ്ലൂര്‍ നഗരത്തെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന പ്രധാന പരാതി. നഗരത്തില്‍ ഉടനീളം കടുത്ത ചൂടാണ്. എന്നാല്‍ ചൂടില്‍ നിന്ന് രക്ഷപ്പെട്ടോടാന്‍ നഗരത്തിന് സമീപത്ത് തന്നെ മഞ്ഞും തണുപ്പുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്ക് പാക്കേജ് പ്ലാന്‍ ചെയ്യുകയാണ് ഓപ്പറേറ്റര്‍മാര്‍. ബാംഗ്ലൂരിനടുത്തായി മനസ്സിനെയും ശരീരത്തെയും കുളിര്‍പ്പിക്കാനായി കടുത്ത ശൈത്യമുള്ള അനേകം സ്ഥലങ്ങളുണ്ട്. ബാംഗ്ലൂരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് കൂര്‍ഗ്, കാപ്പി ഫാമുകള്‍ക്കും മൂടല്‍മഞ്ഞുള്ള Read More…

Movie News

ചിരഞ്ജീവി ചിത്രത്തിന് തൃഷ വാങ്ങിയ പ്രതിഫലം ഞെട്ടിക്കും ; സാമന്തയെയും നയന്‍താരയെയും മറികടന്നു…!

സഹനടിയായി സിനിമയില്‍ വന്ന നടി തൃഷാകൃഷ്ണന്‍ മുന്‍നിര നായികമാരില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന താരത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്ന് 41 വയസ്സ് തികയുന്ന താരം നിലവില്‍ കമല്‍ഹാസന്‍, ചിരഞ്ജീവി, അജിത് തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി അഭിനയിക്കുന്ന തിരക്കിലാണ്. തമിഴ്, തെലുങ്ക, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷയിലും തിരക്കോട് ഓടുകയാണ് തൃഷ. ജോഡി എന്ന സിനിമയില്‍ നായിക സിമ്രാന്റെ കൂട്ടുകാരിയുടെ വേഷത്തില്‍ എത്തിയ തൃഷ പിന്നീട് ലേസാ ലേസായിലൂടെ നായികയായി മാറുകയും അതിന് ശേഷം ഗില്ലിയും സാമിയും അടക്കം Read More…