ചെറുകിട അഭിനേതാക്കള്‍, നാടക അഭിനേതാക്കള്‍ എന്നിവര്‍ക്ക് ഒത്തുചേരാനും അതിശയകരമായ പ്രകടനം നടത്താനും വലിയ അവസരമാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. ഒടിടി യുടെ ജനപ്രിയ വിഭാഗങ്ങളില്‍ ത്രില്ലര്‍, ഹൊറര്‍ ഘടകങ്ങളില്‍ നിന്ന് മികച്ച കിക്ക് ലഭിക്കുന്ന തരത്തിലുള്ള ഒരാളാണ് നിങ്ങളെങ്കില്‍, തമിഴ് ഹൊറര്‍, ഇന്‍സ്‌പെക്ടര്‍ ഋഷി നിങ്ങളുടെ വാച്ച് ലിസ്റ്റില്‍ ഉണ്ടായിരിക്കണം. ഈ വര്‍ഷം മാര്‍ച്ച് 29 ന് പുറത്തിറങ്ങിയ ഹൊറര്‍ ത്രില്ലര്‍ വെബ് സീരീസാണ് ഇന്‍സ്‌പെക്ടര്‍ ഋഷി. ജെ എസ് നന്ദിനി എഴുതി സംവിധാനം ചെയ്തിരിക്കുന്ന വെബ്‌സീരീസ് ആമസോണ്‍ Read More…
Month: May 2024
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ 93 ദിവസം ; പത്തുവയസ് ചെറുപ്പമായി !
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ 93 ദിവസം പ്രഷറൈസ്ഡ് പോഡില്‍ ചിലവഴിച്ചുകൊണ്ട് മുതിര്‍ന്ന യുഎസ് നാവിക ഉദ്യോഗസ്ഥനായ ജോസഫ് ഡിറ്റൂരി വാര്‍ത്തകളില്‍ ഇടം നേടി. ഇത് റെക്കോര്‍ഡുകള്‍ തകര്‍ക്കുക മാത്രമല്ല, പ്രായമാകല്‍ പ്രക്രിയയെ മാറ്റിമറിക്കുകയും ചെയ്തു. 56 കാരനായ ഡിതുരി തന്റെ വെള്ളത്തിനടിയിലെ ആവാസവ്യവസ്ഥയില്‍ നിന്ന് മനുഷ്യ ശരീരത്തിന് വരുന്ന മാറ്റങ്ങളാണ് പഠനത്തിന് വിധേയമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രവര്‍ത്തി. സമ്മര്‍ദപൂരിതമായ അന്തരീക്ഷത്തില്‍ ദീര്‍ഘനേരം എക്സ്പോഷര്‍ ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യശരീരത്തില്‍ എങ്ങിനെയിരിക്കുന്നു എന്ന മനസ്സിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പഠനത്തിന്റെ ഭാഗമായിരുന്നു Read More…
ലൂക്കാമോഡ്രിക്ക് തല്‍ക്കാലം റയല്‍മാഡ്രിഡ് വിടുന്നില്ല; ക്ലബ്ബ് കരാര്‍ ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി
റയല്‍ മാഡ്രിഡിന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചുമായുള്ള കരാര്‍ ക്ലബ്ബ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. 12 മികച്ച വിജയകരമായ വര്‍ഷങ്ങള്‍ ചെലവഴിച്ചതിന് ശേഷം ക്ലബ്ബില്‍ നിന്ന് താരത്തിന്റെ കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കുകയാണ് റയല്‍ 38 കാരനായ താരത്തിന്റെ കരാര്‍ നീട്ടുമെന്ന് ഉറപ്പായിരിക്കുന്നത്. മെയ് 4 ന് അവരുടെ ടീം 2023-2024 ലാ ലിഗ ചാമ്പ്യന്മാരായി ഔദ്യോഗികമായി കിരീടമണിഞ്ഞു. റയലിനെ ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്ന മിഡ്ഫീല്‍ഡ് ജോഡികള്‍ ക്ലബില്‍ നിന്ന് പുതിയ ഓഫറുകള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ Read More…
ഐശ്വര്യ റായിക്ക് ഉടന്‍ ശസ്ത്രക്രിയ; ആരാധകരുടെ മനംകവർന്ന താരം കാനില്‍ നിന്നും മുംബൈയിലെത്തി
കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ ആരാധകരുടെ മനംകവർന്ന ബോളിവുഡ് താരം ഐശ്വര്യ റായിയുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വലത്ത് കൈയില്‍ പ്ലാസ്റ്ററുമായാണ് താരം കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയത്. ഐശ്വര്യ റായിയുടെ കൈയിലെ പരുക്ക് തന്നെയായിരുന്നു ആരാധകര്‍ക്കിടയിലെ പ്രധാനചര്‍ച്ചാവിഷയം. എന്നാല്‍ കാനില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തിയ താരം ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും കഴിഞ്ഞ ദിവസമാണ് താരം തിരികെ എത്തിയത്. മകൾ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ Read More…
കന്നഡ പാട്ട് പാടാന്‍ ശ്രമിച്ച് നമ്മുടെ ലാലേട്ടന്‍; കയ്യടിച്ച് രാജ് കുമാര്‍ ആരാധകര്‍- വീഡിയോ
അന്തരിച്ച കന്നഡ സൂപ്പര്‍ താരം ഡോ. രാജ്കുമാറിന്റെ പഴയ സിനിമയിലെ കന്നഡ പാട്ട് പാടാന്‍ ശ്രമിക്കുന്ന നടന്‍ മോഹന്‍ലാലിന്റെ വീഡിയോ ഏറ്റെടുത്ത് കന്നഡആരാധകര്‍. മലയാള സിനിയില്‍ ഏറെ പാടിയിട്ടുളള മോഹന്‍ലാല്‍ ആദ്യമായി ഒരു കന്നഡ ഗാനം പാടുന്നന്നത്. കന്നഡ ഗാനമാലപിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് കൗതുകമാകുന്നത്. രാജ്കുമാർ നായകനായ ‘ഏറടു കനസു ’ എന്ന ചിത്രത്തിലെ ‘എന്നെന്തു നിന്നു മരേതു’ എന്നുതുടങ്ങുന്ന ഗാനമാണ് മോഹന്‍ലാല്‍ ആലപിക്കാന്‍ ശ്രമിക്കുന്നത്. ഒരു കൈയിൽ മൊബൈൽ പിടിച്ച് ഗാനം Read More…
മഴക്കാലമാണ്, വാഹനം ഓടിക്കുമ്പോള്‍ എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം. ഈ സമയത്ത് ഡ്രൈവിംഗില്‍ പ്രത്യേക ശ്രദ്ധവേണം. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തങ്ങളുടെ ഫയിസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പു തരുന്നു. ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ Read More…
കൂട്ടുകാരിയെ മടിയിലിരുത്തി യുവാവിന്റെ സാഹസിക ബൈക്ക് യാത്ര; ഒടുവില്‍ പണി കിട്ടി
വ്യത്യസ്തമായ ബൈക്ക് യാത്രകള്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടിട്ടുണ്ട്. ചിലത് വളരെ സാഹസികമായ യാത്രയായിരിക്കും. എന്നാല്‍ പെണ്‍കുട്ടിയെ മടിയിലിരുത്തി അപകടകരമായ രീതിയില്‍ ബൈക്കോടിച്ച യുവാവ് പോലീസിന്റെ പിടിയിലായി. ബംഗളൂരുവിലാണ് സംഭവം. യുവാവിന്റെയും കൂട്ടുകാരിയുടെയും സാഹസിക പ്രകടനം നടന്നത് ഹെബ്ബാള്‍ ഫൈ്‌ള ഓവറിന് മുകളിലാണ്. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലാണ്. ഒരുവശത്തേക്കായി ബൈക്കോടിക്കുന്ന യുവാവിന്റെ മടിയിലാണ് യുവതി ഇരിക്കുന്നത്. ഇവര്‍ ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് സാഹസിക യാത്ര നടത്തുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ബൈക്ക് പോലീസ് Read More…
സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷിച്ചു; കുറ്റപ്പെടുത്തല്‍; അമ്മ ജീവനൊടുക്കി
ഏഴ് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീഴുകയും ആ കുഞ്ഞിനെ കുറച്ച് പേര്‍ ചേര്‍ന്ന് രക്ഷപ്പെടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എത്തുന്നതാവട്ടെ വളരെ വേദനകരമായ വാര്‍ത്തയാണ്. ആ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി വിഷാദത്തിന് അടിമപ്പെട്ട 33 കാരയായ മാതാവ് രമ്യ ശനിയാഴ്ച വൈകിട്ട് മരിച്ച നിലയില്‍ ഭര്‍ത്താവും മാതാവും കണ്ടെത്തുകയായിരുന്നു. കുഞ്ഞ് സണ്‍ഷെയ്ഡിന് വീണതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിൽ Read More…
വലിയ അക്ഷരത്തില്‍ വയലില്‍ അയാള്‍ എഴുതി,’ മാരീ മീ’; കര്‍ഷകയുവാവിന്റെ വിവാഹാഭ്യര്‍ത്ഥന വേറെ ലെവല്‍
യഥാര്‍ത്ഥ പ്രണയം മരിച്ചെന്ന് ആരുപറഞ്ഞു. മുട്ടുകുത്തിയിരുന്ന് വജ്രമോതിരം നീട്ടി എന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കുന്ന രീതി കാമുകന്മാര്‍ സാധാരണയായി സ്വീകരിക്കുന്ന പതിവ് വഴികളാണ്. എന്നിരുന്നാലൂം കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ വ്യത്യസ്തവും പുതുമയുമാര്‍ന്ന വഴികളാണ് മിക്കവാറും കാമുകന്മാര്‍ തേടുക. അങ്ങിനെ നോക്കുമ്പോള്‍ അത്തരം കാമുകന്മാരുടെ രാജാവാണ് സോമര്‍സെറ്റില്‍ നിന്നുള്ള ടോം ഹീലെന്ന് പറയേണ്ടി വരും. നാലു വര്‍ഷമായുള്ള കാമുകിയെ സ്വന്തമാക്കാന്‍ അദ്ദേഹം ഉപയോഗിച്ചത് സ്വന്തം കൃഷിയിടം. കാമുകിയെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം ‘എന്നെ വിവാഹം കഴിക്കൂ’ എന്ന് കുറിപ്പിട്ടത് Read More…









