Hollywood

ഹോളിവുഡിലെ പുതിയ സെന്‍സേഷന്‍ സെന്‍ഡായ; ചലഞ്ചേഴ്‌സിന് വാങ്ങിയത് വമ്പന്‍ പ്രതിഫലം

ഇന്ന് ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന അഭിനേതാക്കളില്‍ ഒരാളാണ് സെന്‍ഡയ. വരാനിരിക്കുന്ന ചലഞ്ചേഴ്സ് എന്ന ചിത്രത്തിനായുള്ള അവളുടെ പ്രതിഫലം ഇതിന് തെളിവാണ്. ടെന്നീസ് അധിഷ്ഠിത സിനിമയായ ചലഞ്ചേഴ്സില്‍ അഭിനയിച്ചും നിര്‍മ്മാണ പങ്കാളിയായും സെന്‍ഡയ 10 ദശലക്ഷംഡോളര്‍ പ്രതിഫലം സമ്പാദിച്ചതായി വെറൈറ്റി റിപ്പോര്‍ട്ട് പറയുന്നു. ഭര്‍ത്താവ് ആര്‍ട്ട് ഡൊണാള്‍ഡ്സണ്‍ (മൈക്ക് ഫൈസ്റ്റ്), മുന്‍ കാമുകന്‍ പാട്രിക് സ്വീഗ് (ജോഷ് ഒകോണര്‍) എന്നിവരുമായുള്ള പ്രണയ ത്രികോണത്തില്‍ കുടുങ്ങിയ മുന്‍ ടെന്നീസ് പ്രതിഭയായ താഷി ഡങ്കനെയാണ് 27 കാരി അവതരിപ്പിക്കുന്നത്. ചലഞ്ചേഴ്സിലെ Read More…

Featured Movie News

‘പെരുമാനി മോട്ടോഴ്സ്’ ഓടിത്തുടങ്ങുന്നു, പ്രോപ്പർട്ടി പോസ്റ്റർ

പ്രേക്ഷകപ്രീതി നേടിയ സണ്ണി വെയ്ൻ- അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യിലെ പ്രോപ്പർട്ടി പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ കഥാപാത്രങ്ങൾക്കുള്ളത്ര തന്നെ പ്രാധാന്യം പ്രോപ്പർട്ടികൾക്കും ഉണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. പെരുമാനിക്കാരെ പുറം ലോകവുമായ് ബന്ധിപ്പിക്കുന്ന പൊതുശകടം ‘പെരുമാനി മോട്ടോഴ്സ്’ എന്ന ബസ്സിന്റെ ഫോട്ടോയും കൂട്ടത്തിലുണ്ട്. ‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ മജു തന്നെയാണ് തയ്യാറാക്കിയത്. സണ്ണി Read More…

Health

രാത്രി ഭക്ഷണം നേരത്തെയാക്കാ​മോ? ഹൃദ്രോഗസാധ്യത കുറയുന്നത് ഉള്‍പ്പെടെ പലതുണ്ട് ഗുണങ്ങള്‍

ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ഭക്ഷണം കഴിയ്ക്കുന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നതും. രാവിലെയും രാത്രിയിലും ഭക്ഷണം നേരത്തെ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു ക്രമവുമില്ലാത്ത തോന്നിയത് പോലെയുള്ള ഭക്ഷണക്രമം ദഹനത്തില്‍ പ്രതികൂല സ്വാധീനം ഉണ്ടാക്കും. രാത്രി ഭക്ഷണം എപ്പോള്‍ കഴിക്കുന്നു എന്നത് അതിപ്രധാനമാണ്. വൈകുന്നേരം അഞ്ച് മണിക്കും രാത്രി ഏഴ് മണിക്കും ഇടയില്‍ Read More…

Movie News

ബോളിവുഡ് റിലീസുകളെ തറ പറ്റിച്ച് ദളപതി വിജയ്യുടെ 20 വര്‍ഷം പഴക്കമുള്ള ചിത്രം ‘ഗില്ലി’

2004-ല്‍ പുറത്തിറങ്ങിയ ദളപതി വിജയ് ചിത്രം ‘ഗില്ലി’ അതിശയിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുമായി വീണ്ടും തിയേറ്ററുകളില്‍ എത്തിയിരിയ്ക്കുകയാണ്. ചിത്രം തമിഴ്നാട് ബോക്സോഫീസില്‍ വിജയം ആവര്‍ത്തിക്കുകയാണ്. വിജയ്യ്ക്കൊപ്പം തൃഷ കൃഷ്ണന്‍ നായികയായ ചിത്രം ആഭ്യന്തര, ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ മികച്ച റിപ്പോര്‍ച്ചുകളാണ് നല്‍കുന്നത്. നാല് ദിവസത്തെ റീ-റിലീസിന് ശേഷമുള്ള അതിന്റെ മൊത്തത്തിലുള്ള കളക്ഷന്‍ രണ്ട് പുതിയ ബോളിവുഡ് റിലീസുകളുടെ വരുമാനത്തേക്കാള്‍ കൂടുതലാണ്. ദക്ഷിണേന്ത്യന്‍ റീ-റിലീസുകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ ദിനം എന്ന റെക്കോര്‍ഡ് ‘ഗില്ലി’ സ്വന്തമാക്കി. തിയറ്ററുകളില്‍ വീണ്ടും Read More…

Sports

”ഭാരമുള്ള ക്രിക്കറ്റ് കിറ്റുമായി പോകുമ്പോള്‍ സച്ചിന്‍ പോകുന്നെന്ന് പരിഹാസം കേള്‍ക്കുമായിരുന്നു” ; സഞ്ജു

കോടാനുകോടി ആള്‍ക്കാര്‍ ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യയില്‍ ദേശീയ ടീമില്‍ എത്തുന്നവര്‍ വളരെയധികം അര്‍പ്പണബോധത്തോടെ കഠിനാദ്ധ്വാനം ചെയ്യുന്നവരും സമര്‍പ്പണജീവിതം നയിക്കുന്നവരുമാണ്. ജീവിതത്തില്‍ ഉടനീളം അനേകം പ്രതിബന്ധങ്ങളും പ്രതിസന്ധികളും അതിജീവിച്ചും മറികടന്നും ഒടുവില്‍ അവര്‍ വലിയ വിജയം നേടുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി വന്‍ വിജയം നേടുന്ന ഇന്ത്യയുടെ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമില്‍ ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്ന താരത്തിന് സ്ഥിരമായി ടീമില്‍ അവസരം നല്‍കാത്തതില്‍ ആരാധകര്‍ക്ക് Read More…

Oddly News

എന്തൊരു മുടി.. ആളെക്കാള്‍ നീളം, ഏറ്റവും നീളം കൂടിയ മുടിക്കുള്ള ഗിന്നസ് റെക്കോർഡുമായി ആലിയ

നീളമുള്ള മുടി എല്ലാവർക്കും ഇഷ്ടമാണ്. സ്ലോവാക്യയുടെ ആലിയ നസിറോവയ്ക്ക് സ്വാഭാവികമായ നീളമുള്ള മുടിയുണ്ട്, അത് അവര്‍ക്ക് ഒരു ലോക റെക്കോര്‍ഡ് നേടിക്കൊടുത്തു. ആലിയയെ ലോകത്തെ ഏറ്റവും നീളമേറിയ മുടിയുള്ള ആളായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. 8 അടി 5.3 ഇഞ്ചാണ് ആലിയയുടെ മുടിയുടെ നീളം. ആലിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചു. ജിഡബ്ല്യുആറിന്റെ ഇറ്റാലിയന്‍ ടിവി സീരീസായ ലോ ഷോ ഡെയ് റെക്കോര്‍ഡിന്റെ സെറ്റില്‍ ജീവിച്ചിരിക്കുന്ന ഒരാളുടെഏറ്റവും നീളമുള്ള മുടിയായി ആലിയയുടെ മുടി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. Read More…

Oddly News

പീനിപൂവില്‍ നിന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചത് മൂന്ന് കാരറ്റ് വജ്രം ; മൂല്യം മൂന്ന് ലക്ഷം യുവാന്‍

ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ലുവോയാങ്ങില്‍ പിയോണിയില്‍ നിന്ന് ഉരുത്തിരിഞ്ഞ കാര്‍ബണ്‍ മൂലകങ്ങളില്‍ നിന്ന് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ കൃത്രിമവജ്രം ഇന്ന് അനാച്ഛാദനം ചെയ്തു. ചുവന്ന പീനിപ്പൂവില്‍ നിന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചത് ഏകദേശം മൂന്ന്‌ലക്ഷം യുവാന്‍ മൂല്യം വരുന്ന മൂന്ന് കാരറ്റ് വജ്രമായിരുന്നു. പിയോണിയില്‍ നിന്ന് ഉരുത്തിരിഞ്ഞ കാര്‍ബണ്‍ മൂലകങ്ങളെ വേര്‍തിരിച്ച് വജ്രങ്ങളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന വളരെ സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള കാര്‍ബണ്‍ മൂലകങ്ങള്‍ പത്യേകം രൂപകല്‍പ്പന ചെയ്ത ഉപകരണത്തില്‍ വേര്‍തിരിച്ചെടുത്തതായി ചൈനീസ് കമ്പനി Read More…

Crime

അച്ഛനെയും അമ്മയേയും സഹോദരനെയും കൊല്ലാന്‍ 65 ലക്ഷത്തിന് ക്വട്ടേഷന്‍; ഗുണ്ടകള്‍ വധിച്ചത് മറ്റു മൂന്ന് പേരെ…!

സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കൊല്ലാനായി 65 ലക്ഷം ക്വട്ടേഷന്‍ കൊടുത്തു. കൊലയാളികള്‍ കൃത്യത്തിന് ഇരയാക്കിയത് വീട്ടിലുണ്ടായിരുന്ന അതിഥികളായി എത്തിയ മറ്റു ചിലരെ. സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഗദഗ് പ്രദേശത്തുള്ള അമന്‍ എന്നയാളാണ് തന്റെ പിതാവിനെയും രണ്ടാനമ്മയെയും അര്‍ദ്ധസഹോദരനെയും കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത്. കൊല്ലാന്‍ ഏല്‍പ്പിച്ചവരെ കൊല്ലുന്നതിന് പകരം ഇയാളുടെ ബന്ധുക്കളെ ഗുണ്ടകള്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയതോടെ പദ്ധതി തെറ്റി. റിയല്‍ എസ്റ്റേറ്റ് ഏജന്റായ വിനായക് ബകലെ (31) തന്റെ പിതാവ് പ്രകാശ് ബകലെ, രണ്ടാനമ്മ സുനന്ദ, അര്‍ദ്ധസഹോദരന്‍ Read More…

Movie News

വിജയുടെ അവസാന സിനിമ സംവിധാനം ചെയ്യുമോ ; വ്യക്തത വരുത്തി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വെട്രിമാരന്‍

അസുരന്‍ മുതല്‍ വിടുതലൈ വരെ സാമൂഹികമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള ശ്രദ്ധേയമായ അനേകം സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകന്‍ വെട്രിമാരന്റെ ഓരോ സിനിമയെക്കുറിച്ചും ആരാധകര്‍ക്ക് ആകാംഷയുണ്ട്. സിനിമ അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പോകുന്ന വിജയ് യുമായി വെട്രിമാരന്‍ കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയ്ക്ക് വലിയ പ്രധാനം കിട്ടിയതും അതുകൊണ്ടു തന്നെ. എന്നാല്‍ വിജയ് യുമായുള്ള തന്റെ ഒത്തുചേരലിനെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ക്ക് കൃത്യത വരുത്തിയിരിക്കുകയാണ് വെട്രിമാരന്‍. തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം ഫെബ്രുവരിയില്‍ വിജയ് തന്റെ അഭിനയ ജീവിതം Read More…