Crime

20 കാരിയെ സ്‌കൂട്ടിയില്‍ നിന്നും വലിച്ചിറക്കി കൂട്ടബലാത്സംഗം ചെയ്ത ; പോലീസ് എന്‍കൗണ്ടറില്‍ രണ്ടു പേര്‍ക്ക് വെടിയേറ്റു

കൂട്ടുകാരിയുമായി സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടയില്‍ ഗാസിയാബാദില്‍ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചംഗ സംഘത്തില്‍ പെട്ട രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സ്ത്രീയും സുഹൃത്തും ചേര്‍ന്ന് സ്‌കൂട്ടി ഓടിക്കുന്നതിനിടെ അക്രമികള്‍ തടയുകയും സ്‌കൂട്ടിയില്‍ നിന്നും വലിച്ചിറക്കി ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. നവംബര്‍ 30 നായിരുന്നു സംഭവം. ഇരയായ പെണ്‍കുട്ടി തന്റെ സുഹൃത്തിനൊപ്പം ഒറ്റപ്പെട്ട സ്ഥലത്ത് സ്‌കൂട്ടി ഓടിക്കാന്‍ പഠിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രതിയായ ജുനൈദ് തന്റെ സുഹൃത്തും മറ്റൊരു പ്രതിയുമായ ഇമ്രാനെയും Read More…

Crime

കിടപ്പിലായ മാതാവിനെ വിട്ടുപോകാനാവില്ല; തീ പിടിച്ച കെട്ടിടത്തില്‍ മാതാവിനൊപ്പം മകനും വെന്തു മരിച്ചു

മുംബൈ: കിടപ്പിലായ മാതാവിനെ വിട്ടുപോകാന്‍ ഇഷ്ടപ്പെടാതെ കൂട്ടിരുന്ന മകനും 80 വയസ്സുള്ള അമ്മയും തീപിടുത്തത്തില്‍ വെന്തു മരിച്ചു. ഗിര്‍ഗാവിലെ ജെതാഭായ് ഗോവിന്ദ്ജി ബില്‍ഡിംഗില്‍ ശനിയാഴ്ച രാത്രി 9 മണിയോടെ ഉണ്ടായ തീപിടുത്തത്തില്‍ ഗൈവാഡിയിലെ ഒരു കടയിലെ രസതന്ത്രജ്ഞനായ ധീരന്‍ നളിങ്കാന്ത് ഷാ എന്ന 60 കാരനും അയാളുടെ 80 വയസ്സുള്ള കിടപ്പിലായ അമ്മയുമാണ് മരിച്ചത്. മൂന്നാം നിലയിലെ വീട്ടില്‍ താമസിച്ചിരുന്ന ധീരന്‍ തീപിടുത്തമുണ്ടായപ്പോള്‍ മാതാവ് നളിനിയെ ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ താഴത്തെ നിലയിലെ ഇലക്ട്രിക് Read More…

Hollywood

അന്ന് അയാള്‍ കുഴപ്പക്കാരനായിരുന്നു, ഉജ്ജ്വലമായ ഊര്‍ജ്ജം ഉണ്ടായിരുന്നു; ലിയനാര്‍ഡോയെപ്പറ്റി കേറ്റ് വിന്‍സ്‌ലെറ്റ്

ടൈറ്റാനിക്കിന്റെ സെറ്റില്‍ ലിയനാര്‍ഡോ ഡികാപ്രിയോയുമായി തനിക്ക് മികച്ച സൗഹാര്‍ദ്ദമായിരുന്നു ഉണ്ടായിരുന്നതെന്നും അത് ഇപ്പോഴും നില നിര്‍ത്തുന്നതായും കേറ്റ് വിന്‍സ്‌ലേറ്റ്. 4കെ അള്‍ട്രാ എച്ച്ഡി ഡിവിഡിയായി സിനിമ വീണ്ടും വരാനിരിക്കെ ഡികാപ്രിയോയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ് കേറ്റ് വിന്‍സ്‌ലേറ്റ്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നതും അതിനെക്കുറിച്ച് വീണ്ടും ചിന്തിക്കുന്നതും അതിശയകരമാണെന്ന് നടി പറഞ്ഞു. എന്റര്‍ടൈന്‍മെന്റ് ടുനൈറ്റിന് നല്‍കിയ ഒരു ക്ലിപ്പിലാണ് കേറ്റ് വിന്‍സ്‌ലേറ്റ് ഇക്കാര്യം പറഞ്ഞത്. ”നീണ്ട, മെലിഞ്ഞ, ഒരു കുഴപ്പക്കാരനായിരുന്നു അവന്‍, മാത്രമല്ല അവന്‍ തന്നോട് തന്നെ Read More…

Oddly News

ആള്‍ക്കാരെ ഞെട്ടിച്ച് ഈ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞമ്മ’; വൈറലായ റെസ്‌റ്റോറന്റിലെ പരിചാരക, പിന്നീടാണ് ട്വിസ്റ്റ്

എഐ വന്നത് കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അതിന്റെ മറുവശം എന്ന നിലയില്‍ തൊഴില്‍ പോകുമെന്ന ആശങ്കയും ശക്തമാണ്. ഇതിനിടയിലാണ് ചൈനയിലെ ഒരു റെസ്‌റ്റോറന്റിലെ പരിചാരക ആള്‍ക്കാരെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നത്. ചൈനയിലെ ചോങ്കിംഗിലെ ക്വിന്‍ റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന ഒരു ആന്‍ഡ്രോയിഡ് പരിചാരിക ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു. റെസ്റ്റോറന്റില്‍ പരിചാരികയായി ജോലി ചെയ്യുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ ദൃശ്യം ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൂയിനില്‍ പെട്ടെന്ന് വൈറലാകുകയും ചെയ്തിരുന്നു. Read More…

Movie News

”അവളോടൊപ്പം കളിയ്ക്കാന്‍ അമ്മമ്മയില്ല”; വികാരനിര്‍ഭരമായ വീഡിയോയുമായി സൗഭാഗ്യ

”അവളോടൊപ്പം കളിയ്ക്കാന്‍ അമ്മമ്മയില്ല”; വികാരനിര്‍ഭരമായ വീഡിയോയുമായി സൗഭാഗ്യമലയാളികളുടെ സുന്ദരി മുത്തശ്ശി നടി സുബ്ബലക്ഷ്മിയുടെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം. മകള്‍ താര കല്യാണിനും കൊച്ചുമകള്‍ സൗഭാഗ്യയ്ക്കും കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി മരണപ്പെടുന്നത്. സൗഭാഗ്യയാണ് സുബ്ബലക്ഷ്മിയുടെ മരണ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ”പകരം വെയ്ക്കാനാവാത്ത”- എന്ന തലക്കെട്ടുമായി ഇപ്പോള്‍ വികാരനിര്‍ഭരമായ ഒരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് സൗഭാഗ്യ. മകള്‍ സുദര്‍ശന മുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പം കളിയ്ക്കുന്ന രംഗങ്ങളാണ് സൗഭാഗ്യ Read More…

Movie News

ബിക്കിനി ധരിച്ച് ബീച്ച് വൈബുമായി കുടുംബവിളക്കിലെ വേദിക- വീഡിയോ കാണാം

നടി, ഫാഷന്‍ ഡിസൈനര്‍,കൊറിയോ ഗ്രാഫര്‍ എന്നീ നിലകളില്‍ തന്റേതായ ഇടം നേടിയ താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമയില്‍ അരങ്ങേറിയ ശരണ്യ പിന്നീട് മലയാളത്തില്‍ സജീവമാകുകയായിരുന്നു. സിനിമ മാത്രമല്ല സീരിയല്‍ രംഗത്തും ശരണ്യ സജീവമാണ്. മലയാളികള്‍ക്ക് താരം പ്രിയങ്കരിയായത് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ്. സീരിയലില്‍ വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ പല ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലാകാറും Read More…

Featured Movie News

ലിയോയ്ക്ക് പിന്നാലെ വിജയ് യുടെ പുതിയ സിനിമയ്ക്കും ഹോളിവുഡ് ബന്ധമെന്ന് സൂചന

വന്‍ വിജയം നേടിയ ലിയോയ്ക്ക് പിന്നാലെ വിജയ് വെങ്കട്പ്രഭുവിന്റെ പേരിടാത്ത ചിത്രത്തിലാണ് അഭിനയിച്ചു വരുന്നത്. ലിയോയെ പോലെ തന്നെ ആരാധകരുടെ ആകാംഷ ഇൗ സിനിമയ്ക്കുമുണ്ട്. ലിയോയെ പോലെ തന്നെ പുതിയ സിനിമയ്ക്കും ഹോളിവുഡ് സിനിമയുമായി ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത് വന്‍ വിജയം നേടി ലോകഷ് കനകരാജ് യൂണിവേഴ്‌സലിന്റെ ഭാഗമയിട്ടാണ് ലിയോ പുറത്തു വന്നതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട ഏറ്റവും വലിയ ആരോപണം അത് ഹോളിവുഡ് മൂവിയായ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന സിനിമയുടെ ആശയം കടം കൊള്ളുന്നു എന്നുള്ളതായിരുന്നു. Read More…

Sports

ഗില്ലോ ഋതുരാജ് ഗെയ്ക്ക് വാദോ? ടി20 ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ആരെയെടുക്കും ?

ലോകകപ്പ് നേടിയതിന് തൊട്ടുപിന്നാലെ ടി20 പരമ്പരയില്‍ 4-1 വീഴ്ത്തിയാണ് ഇന്ത്യ ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയെ പറഞ്ഞുവിട്ടത്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ ആറ് റണ്‍സിന് ഇന്ത്യ അവരെ തോല്‍പ്പിച്ചിരുന്നു. ഈ മത്സരത്തോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് മത്സരവും ശക്തമായി. ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്ന ഗില്ലാണോ ഓസ്‌ട്രേലിയയ്ക്ക് എതിരേ മികച്ച പ്രകടനം നടത്തിയ ഋതുരാജ് ഗെയ്ക്ക്‌വാദോ എന്നാണ് അറിയേണ്ടത്. ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍, ശ്രേയസ് അയ്യരുടെ 53 റണ്‍സിലും ജിതേഷ് ശര്‍മ്മയുടെയും അക്‌സര്‍ Read More…

Celebrity

ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് മലയാളത്തിന്റെ പ്രിയതാരം സംയുക്തവര്‍മ്മ

നീണ്ട പ്രണയത്തിന് ഒടുവില്‍ വിവാഹിതരായ താര ജോഡികള്‍ ആണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മാതൃകാ താരദമ്പതികളായി ജീവിക്കുകയാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെയും ബിജുവിന്റെയും കാര്യങ്ങള്‍ നോക്കി വീട്ടമ്മയായി കഴിയാന്‍ സംയുക്ത ഇപ്പോള്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംക്ഷയാണ്. നീണ്ട പ്രണയത്തിനൊടുവില്‍ 2002-ലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടേയും 20-ാം വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസം ആയിരുന്നു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സംയുക്തയുടെ Read More…