മലയാള സിനിമാപ്രേക്ഷകര്‍ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് മുഴുവന്‍ ഏറെയിഷ്ടമുള്ള താരകുടുംബമാണ് ജയറാമിന്റേത്. താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കാളിദാസ് അച്ഛനമ്മമാരെ പോലെ സിനിമാമേഖലയില്‍ തിളങ്ങി നില്‍ക്കുകയാണ്. എന്നാല്‍ മാളവികയാകട്ടെ ലൈംലൈറ്റില്‍ നിന്ന് മാറിയാണ് നില്‍ക്കുന്നത്. ഇപ്പോഴിതാ മാളവികയുടെ വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഏകദേശം ഒരു മാസം മുമ്പ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നിരുന്നു. കാളിദാസും താരിണിയും Read More…
Month: December 2023
പനിയും കഫക്കെട്ടും വരുമ്പോള്‍ ഇക്കാര്യം ചെയ്യാന്‍ ശ്രദ്ധിയ്ക്കാം
ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. തണുപ്പ് കൂടുംതോറും പലര്‍ക്കും അസുഖങ്ങളും വരും. ഇത്തരം അസുഖം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മനസിലാക്കാം… ആവിപിടിക്കുക – പനിയും കഫക്കെട്ടും വേഗത്തില്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആവിപിടിക്കുക Read More…
എക്‌സ്ട്രാ നടിയില്‍ നിന്നും ഹോളിവുഡ് താരം; തന്റെ പ്രചോദനം ജെന്നിഫര്‍ ലോപ്പസെന്ന് ഇവാ ലോംഗോറിയ
വിനോദ വ്യവസായത്തില്‍ ഒരു കരിയര്‍ കണ്ടെത്താന്‍ തന്റെ പ്രചോദനം പാട്ടുകാരിയും നടിയുമായ ജെന്നിഫര്‍ ലോപ്പസെന്ന് നടി ഇവാ ലോംഗോറിയ. 48 കാരിയായ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ജെന്നിഫര്‍ ലോപ്പസിനെ കണ്ട ശേഷമാണ് ഹോളിവുഡില്‍ ഒരു കരിയര്‍ തുടരാന്‍ പ്രേരണയായതെന്ന് നടി പറഞ്ഞു. തടസ്സങ്ങള്‍ മറികടന്ന് ലാറ്റിനോ പ്രതിഭകള്‍ക്ക് വഴിയൊരുക്കിയ ഒരാളായി ജെ ലോയെ ലോംഗോറിയ ക്രെഡിറ്റ് ചെയ്തു. സെലീന ക്വിന്റാനില്ലയുടെ ദാരുണമായ മരണത്തെത്തുടര്‍ന്ന് 1997-ലെ ജീവചരിത്രമായ ‘സെലീന’യുടെ സെറ്റില്‍ വെച്ചാണ് ഇവാ ലോംഗോറിയ ജെന്നിഫര്‍ ലോപ്പസിനെ കാണുന്നത്. Read More…
51കാരി 16മാസത്തിനിടെ അതിജീവിച്ചത് അഞ്ച് ഹൃദയാഘാതങ്ങള്‍; ആറ് ആന്‍ജിയോപ്ലാസ്റ്റി, ഒരു കാര്‍ഡിയാക് ബൈപാസ്
മുംബൈ: ഒരു ഹൃദയാഘാതം തന്നെ മനുഷ്യരെ ഏറെ ഭയപ്പെടുത്തുന്നതാണ്. എന്നാല്‍ 51 കാരനായ മുളുണ്ട് നിവാസി കഴിഞ്ഞ 16 മാസത്തിനിടെ അതിജീവിച്ചത് അഞ്ച് ഹൃദയാഘാതങ്ങള്‍. അവര്‍ ആറ് ആന്‍ജിയോപ്ലാസ്റ്റികള്‍ക്കും ഒരു കാര്‍ഡിയാക് ബൈപാസ് സര്‍ജറിക്കും വിധേയയായി. ഡിസംബര്‍ 1, 2 തീയതികളില്‍ അവസാനമായി കാത്ത് ലാബിലേക്ക് കയറ്റിയ 51 കാരി തനിക്ക് എന്താണ് കുഴപ്പമെന്നും മൂന്ന് മാസത്തിനുള്ളില്‍ പുതിയ ബ്‌ളോക്ക് ഉണ്ടാകുമോ എന്നും ഭയമാണ്. 2022 സെപ്തംബറില്‍ ജയ്പൂരില്‍ നിന്ന് ബോറിവ്ലിയിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍ വെച്ച് ആദ്യത്തെ Read More…
1500 ഏക്കറില്‍ 20 വര്‍ഷംകൊണ്ട് ദമ്പതികള്‍ നട്ടു പിടുപ്പിച്ചത് ഇരുപത്‌ലക്ഷം മരങ്ങള്‍; കുടുംബസ്വത്ത് വന്യജീവി സങ്കേതമാക്കി മാറ്റി
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുകയും സ്വന്തം കൈ കൊണ്ട് ഒരു പുല്ലു പോലും നടുകയും ഇല്ലാത്തവരാണ് കൂടുതലും. വനനശീകരണത്തെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് തന്നെ ചുറ്റുമുള്ള മരങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും വെട്ടിമാറ്റുകയും ചെയ്യും. എന്നാല്‍ തന്റെ വീടിന് ചുറ്റുമുണ്ടായിരുന്ന വനം പുനസ്ഥാപിക്കണമെന്ന് ആഗ്രഹിച്ച ഇതിഹാസ ഫോട്ടോ ജര്‍ണലിസ്റ്റ് സെബാസ്റ്റിയ സല്‍ഗാഡോ കുടുംബ സ്വത്ത് ഒരു ജൈവ വൈവിധ്യമാര്‍ന്ന പറുദീസയാക്കി മാറ്റിയിരിക്കുകയാണ്. 2001 ലായിരുന്നു അദ്ദേഹം മിനാസ് ഗെറൈസ് സംസ്ഥാനത്തെ തന്റെ വീടിനടുത്തുള്ള വനം തിരികെ കൊണ്ടുവരണമെന്ന് സ്വപ്നം കണ്ടത്. Read More…
മുഖമടച്ച് നല്ലൊരു അടി കിട്ടിയാല്‍ സന്തോഷമാകുമോ? ഈ ബാറിലെ സേവനം സുന്ദരികളുടെ തല്ലാണ്…! കണ്ടുനോക്കൂ
മുഖമടച്ച് നല്ല ഒരു അടി കിട്ടിയാല്‍ ആര്‍ക്കെങ്കിലും സന്തോഷം തോന്നുമോ? എന്നാല്‍ അത് കിട്ടുന്നത് അതി സുന്ദരികളായ ജാപ്പനീസ് യുവതികളില്‍ നിന്നാണെങ്കിലോ? ജപ്പാനിലെ ‘ഷാച്ചിഹോക്കോ’ ബാറില്‍ ഇങ്ങിനെയാണ്. ഭക്ഷണം വിളമ്പുന്നതിന് മുമ്പ് സുന്ദരികളായ സപ്‌ളൈയര്‍മാരെക്കൊണ്ട് അവര്‍ കസ്റ്റമേഴ്‌സിന്റെ മുഖത്ത് അടിപ്പിക്കും. ആണായാലും പെണ്ണായാലും അടികിട്ടുന്നത് അത്ര സന്തോഷകരമായ കാര്യമല്ലെങ്കിലും ബാറിന്റെ ഐഡിയ നന്നായി ഏറ്റിട്ടുണ്ട്. അനുഭവം പരീക്ഷിക്കാന്‍ തയ്യാറായി അനേകരാണ് വരുന്നത്. നഗോയയിലെ ഷാച്ചിഹോക്കോ-യാ ഇസകായ സ്‌നാക്‌സ് വിളമ്പുമ്പോള്‍ അതിലെ വനിതാ ജീവനക്കാര്‍ നല്ലൊരു അടി കൂടി Read More…
മാതാപിതാക്കള്‍ ബാല്യത്തിലേ ഉപേക്ഷിച്ചു, മുഴുപ്പട്ടിണിയില്‍നിന്നും ഉദിച്ചുയര്‍ന്ന പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരത്തിന്റെ കഥ
പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലേക്ക് വരിക ഇതിഹാസ താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും ലൂയിസ് ഫിഗോയുമാണ്. എന്നാല്‍ ഇവര്‍ക്ക് അരികില്‍ പ്രതിഭയുളളയാളും തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളുമായ നാനിയുടെ കഥ വ്യത്യസ്തമാണ്. യൂറോപ്പിലെ മികച്ച ടീമുകള്‍ക്കായി കളിക്കുകയും രാജ്യത്തിനായി പതിവായി തന്റെ ക്ലാസ് കാണിക്കുകയും ചെയ്ത നാനിയുടെ ജീവിതവും കരിയറും അവിശ്വസനീയമാണ്. കേപ് വെര്‍ഡിയന്‍ വേരുകളുള്ള നാനി മെട്രോപൊളിറ്റന്‍ ലിസ്ബണിലെ ഒരു ചെറിയ പട്ടണമായ അമഡോറയിലാണ് ജനിച്ചത്. ലൂയിസ് കാര്‍ലോസ് Read More…
അയാള്‍ എന്നെ ‘ഒത്തുകളിക്കാരന്‍’ എന്ന് വിളിച്ചു… ഗ്രൗണ്ടില്‍ ഗൗതം ഗംഭീറുമായുള്ള വാക്കേറ്റത്തെപ്പറ്റി ശ്രീശാന്ത്
സൂറത്ത്: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ മുന്‍ താരങ്ങളായ ശ്രീശാന്തും ഗൗതം ഗംഭീറും ഏറ്റുമുട്ടിയത് ക്രിക്കറ്റ് വേദിയില്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഇരുവരും തമ്മില്‍ വാക്കേറ്റം നടത്തുന്നതും ഏറ്റുമുട്ടലിന് പോകുന്നതും ആള്‍ക്കാര്‍ പിടിച്ചുമാറ്റുന്നതും കണ്ടിരുന്നു. എന്നാല്‍ എന്തായിരുന്നു പ്രശ്‌നം എന്നത് ആര്‍ക്കും മനസ്സിലായില്ല താനും. എന്നാല്‍ കളത്തില്‍ വെച്ച് ഗൗതം ഗംഭീര്‍ തന്നോട് മോശമായി സംസാരിച്ചു എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ശ്രീശാന്ത്. സൂററ്റില്‍ നടന്ന മത്സരത്തിനിടയിലായിരുന്നു ഇവരുടെ വാക്കേറ്റം. പിന്നീട് ബുധനാഴ്ച നടന്ന സംഭവത്തെക്കുറിച്ച് ഒരു Read More…
ലിവ് ഇന്‍ റിലേഷനിലായിരുന്ന യുവതി ആത്മഹത്യ ചെയ്തു; പുഷ്പയിലെ നടന്‍ ജഗദീഷ് പ്രതാപ് ബണ്ഡാരി അറസ്റ്റില്‍
കാമുകിയുടെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പുഷ്പയിലെ നടന്‍ ജഗദീഷ് പ്രതാപ് ബണ്ഡാരി അറസ്റ്റില്‍. ജഗദീഷിനെ ബുധനാഴ്ച ഹൈദരാബാദില്‍ പഞ്ചഗുട്ട പോലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് ജഗദീഷും കുടുംബവും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മരിച്ചയാളുമായി ലിവ്-ഇന്‍ ബന്ധത്തിലാണെന്ന് പറയപ്പെടുന്ന നടന്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ ഉപദ്രവിച്ചിരുന്നതായും ബ്ലാക്ക് മെയില്‍ ചെയ്തതായും ആരോപിക്കപ്പെടുന്നു. നവംബര്‍ 29 നാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. ജഗദീഷിന്റെ പ്രവര്‍ത്തയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. അന്വേഷണത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ Read More…









