തെന്നിന്ത്യ മുഴുവന്‍ ആരാധകരെ നേടി കുതിക്കുന്ന നടി തൃഷാ കൃഷ്ണന് സിനിമയില്‍ 21 വയസ്സ്. സൂര്യ നായകനായി അമീര്‍ സംവിധാനം ചെയ്ത മൗനം പേശിയതെ സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ തൃഷ ഡിസംബര്‍ 13 നാണ് സിനിമയിലെ 21 വര്‍ഷം പൂര്‍ത്തിയാക്കിയത്. കോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഇതിനകം അഭിനയിച്ചു കഴിഞ്ഞ താരം എല്ലാവര്‍ക്കും സാമൂഹ്യമാധ്യമത്തിലൂടെ നന്ദി പറഞ്ഞു. വീഡിയോയും എഴുതിയ കത്തും പോസ്റ്റ് ചെയ്തായിരുന്നു നടി സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞത്. 2002 ഡിസംബര്‍ Read More…
Month: December 2023
കാര്‍ത്തിക് സുബ്ബരാജിന് ഇനിയെന്ത് വേണം? ‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’ കാണാന്‍ പോകുന്നത് ആരാണെന്നറിയാമോ?
തമിഴിലെ ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളിലൊന്നായ ജിഗര്‍തണ്ട ഡബിള്‍ എക്‌സ് കാണാമെന്ന് ഉറപ്പ് കൊടുത്ത് ഹോളിവുഡ് വമ്പന്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ കാണാമെന്ന് ഏറ്റിരിക്കുന്നത് ഹോളിവുഡിലെ വമ്പന്‍ താരവും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റവുഡാണ്. എസ്‌ജെ സൂര്യയും രാഘവേന്ദ്ര ലോറന്‍സും നായകന്മാരായി പുറത്തുവന്ന സിനിമ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് സമര്‍പ്പിച്ചത് ക്ലിന്റ് ഈസ്റ്റ്‌വുഡിനും ഇന്ത്യയുടെ ലോകസംവിധായകനായിരുന്ന സത്യജിത് റായിക്കുമായിരുന്നു. എന്നാല്‍ സിനിമ ഇപ്പോള്‍ കാണാമെന്ന് വാഗ്ദാനം നല്‍കിയരിക്കുകയാണ് സാക്ഷാല്‍ ക്ലിന്റ് ഈസ്റ്റ്‌വുഡ്. ഒരു ആരാധകന്റെ അഭ്യര്‍ത്ഥനയാണ് Read More…
വല്ലാത്ത തോല്‍വി , എങ്ങിനെ കരകയറാന്‍ കഴിയുമെന്ന് അറിയില്ല; ലോകകപ്പ് തോല്‍വിയെപ്പറ്റി രോഹിത് ശര്‍മ്മ
ലോകകപ്പ് ഫൈനലില്‍ ഏറ്റത് ഒന്നൊന്നര തോല്‍വിയായി പോയെന്നും അതില്‍ നിന്നും കരകയറാന്‍ ഏറെ സമയമെടുത്തെന്നും നിരാശ മറച്ചു വെയ്ക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ വിജയിക്കാത്തതിന്റെ നിരാശയില്‍ നിന്ന് മുന്നോട്ട് പോകാന്‍ കുറച്ച് സമയമെടുത്തെന്നും എന്നാല്‍ താന്‍ കണ്ടുമുട്ടിയ ആരാധകരുടെ സഹാനുഭൂതി നിറഞ്ഞ പ്രതികരണം സുഖം പ്രാപിക്കാന്‍ സഹായിച്ചെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സംസാരിച്ച രോഹിത്, ക്രിക്കറ്റിലെ ആത്യന്തിക Read More…
ഡ്വെയ്ന്‍ ജോണ്‍സണ്‍ കരിയറിലെ ഏറ്റവും മികച്ച വേഷം; മാര്‍ഷ്യല്‍ ആര്‍ട്‌സ് ഐക്കണ്‍ കെറിന്റെ ജീവിതം
റസ്‌ളിംഗ് കായികവേദിയില്‍ നിന്നും ഹോളിവുഡിലെത്തിയ സുന്ദരന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ കരിയറിലെ ഏറ്റവും മികച്ച വേഷം ചെയ്യാനൊരുങ്ങുകയാണ്. വരാനിരിക്കുന്ന ചിത്രമായ ‘ദി സ്മാഷിംഗ് മെഷീനില്‍’ തന്റെ ഏറ്റവും നാടകീയമായ വേഷം കൈകാര്യം ചെയ്യാന്‍ ഒരുങ്ങുകയാണ് താരം. ബഞ്ചമിന്‍ സഫ്ഡി സംവിധാനം ചെയ്യുന്ന സിനിമയില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദഗ്ദ്ധന്‍ മാര്‍ക്ക് കെറിയുടെ ജീവിതമാണ് പറയുന്നത്. രണ്ട് തവണ യുഎഫ്സി ഹെവിവെയ്റ്റ് ടൂര്‍ണമെന്റ് ചാമ്പ്യനായ കെറിന്റെ മത്സരാധിഷ്ഠിത പോരാട്ടലോകത്തേക്കുള്ള അരങ്ങേറ്റവും പോരാട്ടവും കരിയറും പ്രണയവും എല്ലാം സിനിമ പറയുന്നു. മാര്‍ക്ക് Read More…
ഐശ്വര്യാറായിയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞോ? ഈ വാര്‍ത്തയുടെ പ്രചരിക്കാനുള്ള കാരണങ്ങള്‍
ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിട്ടി ദമ്പതികളുടെ പട്ടികയിലാണ് അഭിഷേക് ബച്ചനും ഐശ്വര്യാറായിയും പെടുന്നത്. അതുകൊണ്ടു തന്നെ ഇവരുടെ വേര്‍പിരിയലുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആരാധകര്‍ ഏറെ ആകാംഷയോടെയാണ് എടുക്കാറ്. അടുത്തിടെ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വേര്‍പിരിയലിനെക്കുറിച്ചുള്ള നിരന്തരമായ കിംവദന്തികളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇരുവരും യഥാര്‍ത്ഥത്തില്‍ വേര്‍പിരിഞ്ഞോ എന്ന് നിരവധി ആരാധകരെ ആശ്ചര്യപ്പെടുത്തുന്ന കാര്യമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ വേര്‍പിരിയുന്നു എന്ന റൂമറുകള്‍ക്ക് പ്രചാരം കിട്ടാന്‍ കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഒരു കബഡി ലീഗ് Read More…
പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യ സന്ദേശം എഴുതിയ ഷൂ ധരിക്കാന്‍ ഖ്വാജയെ ഐസിസി അനുവദിച്ചില്ല
ഇസ്രായേല്‍ ഹമാസ് പോരാട്ടത്തില്‍ മരിച്ചു വീണു കൊണ്ടിരിക്കുന്ന പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനുള്ള ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയുടെ നീക്കത്തിന് തടയിട്ടു. ‘എല്ലാ ജീവനും തുല്യമാണ്’ എന്ന സന്ദേശം കുറിച്ച ഷൂസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ധരിക്കാനുള്ള താരത്തിന്റെ ആവശ്യം തള്ളി. ഇതോടെ കറുത്ത ആംബാന്‍ഡ് ധരിച്ച് താരം ഇറങ്ങി. പാകിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ചയാണ് തുടങ്ങിയത്. ഇസ്രായേല്‍ – ഹമാസ് യുദ്ധത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടമായത് ഉയര്‍ത്തിക്കാട്ടുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷൂ Read More…
തെരുവ്‌നായയെ കെട്ടിയിട്ട് തല്ലിക്കൊല്ലുന്ന ഞെട്ടിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമത്തില്‍ ; ശക്തമായ പ്രതിഷേധം
ഉത്തര്‍പ്രദേശ് ജാന്‍സിയില്‍ ഒരാള്‍ തെരുവ്‌നായയെ പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മൃഗ സ്‌നേഹികളുടെ കടുത്ത പ്രതിഷേധം അരങ്ങേറുന്നുണ്ട്. മര്‍ദ്ദനത്തിന്റെ ആരോ ക്യാമറയില്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന വീഡിയോദൃശ്യങ്ങള്‍ വൈറലാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നായയുടെ അവസാനശ്വാസം വരെ ഇയാള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് കാണാനാകും. നിര്‍ദ്ദയമായി ഒരാള്‍ നായയെ തല്ലിക്കൊല്ലുന്നതാണ് വീഡിയോയിലുള്ളത്. കെട്ടിയിട്ടിരിക്കുന്നതിനാല്‍ നായയ്ക്ക് അനങ്ങാന്‍ പോലും കഴിയാത്ത നിലയലാണ്. തലയിലും ദേഹത്തുമെല്ലാം വലിയൊരു തടിക്കഷ്ണം കൊണ്ടാണ് അടിക്കുന്നത്. നായയുടെ ചലനം നിലച്ച ശേഷമാണ് അടി Read More…
വാര്‍ദ്ധക്യം പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനും വേണ്ടി മാത്രമുള്ളതല്ല; കുംഗ്ഫുവും തായ്ചിയും പരിശീലിച്ച് 92 കാരന്‍
വാര്‍ദ്ധക്യം ഭക്തിക്കും പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനും വേണ്ടിയുള്ളതാണെന്നാണ് പറയാറ്. എന്നാല്‍ 92 വയസ്സുള്ള ഇംഗ്ലീഷുകാരനായ ലൂ ബുര്‍ജയുടെ കാര്യത്തില്‍ മാത്രം ഇത് യോജിക്കില്ല. കാരണം ഇപ്പോഴും ഇദ്ദേഹം കുങ്ഫുവും തായ്ചിയും പരിശീലിക്കുന്നു എന്നതാണ് കാരണം. കൃത്യമായ ശീലവും കാര്‍ക്കശ്യവും അദ്ദേഹത്തെ ഈ പ്രായത്തിലും ആരോഗ്യത്തോടെ നില നിര്‍ത്തുന്നു. മൂന്ന് പേരക്കുട്ടികളുള്ള ഒരു മുത്തച്ഛന്‍, പതിറ്റാണ്ടുകളായി ചെറിയ കുട്ടികളുമായി കളിക്കാനും ഓവന്‍ റോസ്റ്റുകള്‍, ചോക്ലേറ്റ് എന്നിവ പോലുള്ള മികച്ച രുചികരമായ ഭക്ഷണങ്ങളാല്‍ സമ്പന്നമായ ഭക്ഷണക്രമം നിലനിര്‍ത്താനും തനിക്ക് കഴിയുമെന്ന് ഉറപ്പുനല്‍കുന്നു. Read More…
രാമായണത്തിലെ സീത; സായ് പല്ലവി രണ്‍ബീറിന്റെ നായികയായി ബോളിവുഡിലേക്ക്, രാവണനായി യാഷ്
സിനിമയില്‍ നിന്നും ദീര്‍ഘകാലമായി ഇടവേളയെടുത്തിരിക്കുന്ന നടി സായ്പല്ലവി മലയാളത്തില്‍ അഭിനയക്കാനൊരുങ്ങുന്നു എന്നതാണ് നടിയുടെ മലയാളി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഏറ്റവും പുതിയ വിവരം. നിവിന്‍ പോളിയുടെ നായികയായി വീണ്ടും മലയാളത്തിലേക്ക് എത്താന്‍ പോകുന്ന നടിയെ പക്ഷേ ബോളിവുഡില്‍ ഉടന്‍ കാണാനാകും. രാമായണം സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡില്‍ കാല്‍ ചവിട്ടാന്‍ പോകുന്ന മറ്റൊരു നടിയായി താരം മാറും. ആനിമല്‍ സിനിമയ്ക്ക് പിന്നാലെ രണ്‍ബീര്‍ കപൂറായിരിക്കും സിനിമയിലെ നായകന്‍. 2024 മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയില്‍ സായ് Read More…









