ചെന്നൈ: കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്നതും മിശ്രജാതി വിവാഹങ്ങളും ദുരഭിമാനകൊലപാതകങ്ങളും വ്യാപകവുമായ തമിഴ്‌നാട്ടില്‍ തങ്ങളുടെ സമുദായത്തില്‍ നിന്നും മാത്രമേ വിവാഹം കഴിക്കൂ എന്ന് സ്ത്രീകളെക്കൊണ്ടു പ്രതിജ്ഞയെടുപ്പിച്ചു. കൈകള്‍ മുന്നിലേക്ക് നീട്ടി ഒരു കൂട്ടം സ്ത്രീകള്‍ പ്രതിജ്ഞയെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട ഒരാളെ മാത്രമേ വിവാഹം കഴിക്കൂ എന്നാണ് ഇവരെക്കൊണ്ടു പറയിക്കുന്നത്. തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായ കൊങ്ങുനാട് മക്കള്‍ ദേശീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് വിവാദം. പാര്‍ട്ടിയുടെ ട്രഷറര്‍ കെകെസി ബാലുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ”ഇതൊരു വാഗ്ദാനമാണ്! Read More…
Month: November 2023
ഏറ്റുമുട്ടിയത് 117 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് നേരിയ മുന്‍തൂക്കം; പക്ഷേ ലോകകപ്പുകളില്‍ ന്യൂസിലന്റ്
കഴിഞ്ഞതവണത്തേത് ഉള്‍പ്പെടെ തുടര്‍ച്ചയായി നാലു തവണയാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ തകര്‍ന്നുപോയത്. കഴിഞ്ഞ തവണ പരാജയമറിഞ്ഞ ന്യൂസിലന്റിനെ വാങ്കഡേയില്‍ നേരിടുമ്പോള്‍ ഒരു പകരംവീട്ടലല്ലാതെ മറ്റൊന്നും ഇന്ത്യയുടെ മനസ്സില്‍ കാണില്ല. ഈ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാത്ത ഇന്ത്യയും കഷ്ടിച്ച് സെമിയില്‍ എത്തിയ ന്യൂസിലന്റും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ഇരു ടീമുകളുടെയും ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരുകയാണ്. രണ്ട് തവണ ലോകകപ്പ് കിരീടം ഉയര്‍ത്തിയ ഇന്ത്യ ഒരു തവണ റണ്ണര്‍അപ്പുകളുമായി. എന്നിരുന്നാലും 2003, 2007, Read More…
വിജയ് യുടെ വെങ്കിട്ട്പ്രഭു ചിത്രം ‘ദളപതി 68’യുടേയും പ്രചോദനം ഹോളിവുഡ് ചിത്രം ?
‘ദളപതി 68’ ന്റെ തായ്ലന്‍ഡ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വിജയ് അടുത്തിടെയാണ് ചെന്നൈയിലേക്ക് മടങ്ങി വന്നത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ചെന്നൈയില്‍ നടക്കും. സിനിമയുടെ ചിത്രീകരണം ലക്ഷ്യമിട്ട് നിര്‍മ്മാതാക്കള്‍ ഒരു വലിയ സെറ്റ് നിര്‍മ്മിച്ചു.അതേസമയം സിനിമ ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സിനിമ ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഡ്രാമയാണെന്നും 2012 ലെ ഹോളിവുഡ് റിലീസായ ‘ലൂപ്പറി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയെന്നും Read More…
ഇത് നമ്മുടെ കേരളമല്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? വൈറലായി മീര നന്ദന്റെ ചിത്രങ്ങള്‍
നടി, അവതാരക, ആര്‍ജെ, ഗായിക എന്നീ നിലകളില്‍ തന്റേതായ ഇടം നേടിയ താരമാണ് മീര നന്ദന്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ്. തന്റെ ആര്‍ജെ ലൈഫിന്റെ വിശേഷങ്ങളും ചിത്രങ്ങളെല്ലാം മീര സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നില്‍ക്കുന്ന മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. പച്ചപ്പിന് നടുവില്‍ നില്‍ക്കുന്ന മീരയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇത് കേരളമാണെന്ന് തോന്നുമെങ്കിലും ഈ ചിത്രങ്ങള്‍ കേരളത്തില്‍ നിന്നുള്ളവയല്ല. Read More…
” ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ” ; പുതിയ ലുക്കില്‍ ഹണി റോസ്
മലയാളത്തിലും അന്യഭാഷകളിലുമൊക്കെയായി സിനിമയില്‍ സജീവമായ താരമാണ് ഇന്ന് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാളത്തില്‍ അരങ്ങേറിയത്. തന്റെ ഫോട്ടോ ഷൂട്ടുകളിലൂടെയും ഉദ്ഘാടനങ്ങളിലൂടെയുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന ഏത് ചിത്രവും വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വോയ്‌സിന് റീലുമായി എത്തിയിരിയ്ക്കുകയാണ് ഹണി. ” ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ” വൈറല്‍ വോയ്‌സുമായാണ് ഹണി എത്തിയിരിയ്ക്കുന്നത്. നീല Read More…
‘ഇതിലും ഭേദം ഷൂട്ടിങ് കണ്ടിട്ട് തിരികെ വരുന്നതായിരുന്നു’; ലിയോയിലെ കഥാപാത്രത്തെ പരിഹസിച്ചയാള്‍ക്ക് മറുപടിയുമായി പുണ്യ
തൊബാമ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് പുണ്യ എലിസബത്ത്. തുടര്‍ന്ന് ഗൗതമന്റെ രഥം, മാര തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു. തമിഴിലും പുണ്യ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് പുണ്യ. തന്റെ വിശേഷങ്ങളൊക്കെ പുണ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ തൃഷയായിരുന്നു നായിക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയും ഒരുമിക്കുന്നത്. ചിത്രത്തില്‍ മലയാളി സാന്നിധ്യവും ഉണ്ടായിരുന്നു. വിജയുടെ Read More…
ഉറ്റ സുഹൃത്തിന് ജന്മദിനാംശകളുമായി അഹാന കൃഷ്ണ
യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. തന്റെ അടുത്ത സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവിയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിയ്ക്കുകയാണ് അഹാന. ‘ജന്മദിനാശംസകള്‍! ഇതാ Read More…
തലയിണയ്ക്കടിയില്‍ ഒരു മോതിരം! ആമസോണ്‍ തലവന്‍ സാഞ്ചസിനോട് നടത്തിയ വിചിത്ര വിവാഹാഭ്യര്‍ത്ഥന
മാധ്യമപ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയും നടിയുമായ ലോറന്‍ സാഞ്ചസ് ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കുറിക്കുകയാണ്. ആമസോണിന്റെയും ബ്ലൂ ഒറിജിന്റെയും സ്രഷ്ടാവും ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളുമായ ജെഫ് ബെസോസിന്റെ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നു. വിവിധമേഖലകളില്‍ തിരക്കേറിയ ജീവിതം നയിക്കുന്ന അവര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹനിശ്ചയത്തെക്കുറിച്ചും പ്രണയാഭ്യര്‍ത്ഥനയെക്കുറിച്ചും തുറന്നു പറയുന്നു. വിവാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, അവള്‍ പറഞ്ഞു, ”ഞങ്ങള്‍ ഇപ്പോഴും വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയാണ്, അത് എങ്ങിനെയയായിരിക്കും പുരോഗമിക്കുമോ? വിദേശത്തേക്ക് പോകുമോ? ഇതൊന്നും Read More…
ആലുവ പീഡനകേസിലെ പ്രതിയുടെ വധശിക്ഷ എന്നു നടപ്പാകും? കേരളത്തില്‍ അവസാനം തൂക്കിലേറ്റിയത് 32 വര്‍ഷം മുമ്പ്
കൊച്ചി: പൊതുവേ വധശിക്ഷയ്ക്ക് എതിരായ ഇന്ത്യയില്‍ തൂക്കിലേറ്റുന്ന ശിക്ഷ നടപ്പാക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളില്‍ മാത്രമാണ്. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ എറണാകുളത്തെ പോക്‌സോ കോടതിയുടെ കണ്ടെത്തലും അപൂര്‍വ്വതയില്‍ അപൂര്‍വ്വമായി കേസ് എന്നായിരുന്നു. 1958 മുതല്‍ വധശിക്ഷയുടെ ചരിത്രം തുടങ്ങിയിട്ടുള്ള കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയവരുടെ എണ്ണം 26 എന്നാണ് ഔദ്യോഗിക കണക്കുകള്‍. കേരളത്തില്‍ വധശിക്ഷ നടപ്പാക്കാന്‍ രണ്ടു ജയിലുകളാണ് ഉള്ളത്. ഒന്ന് വടക്ക് കണ്ണൂരില്‍ രണ്ട്, തെക്ക് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. 45 Read More…









