സൂര്യപ്രകാശമുള്ള കാലാവസ്ഥയില്‍ ഓഫ്-ഗ്രിഡ് സാഹസികതയ്ക്കുള്ള സൗരോര്‍ജ്ജ എസ് യുവി നെതര്‍ലാന്‍ഡിലെ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്തു. മൊറോക്കോയില്‍ പരീക്ഷണം നടത്തിയ കാര്‍ 620 മൈല്‍ (1,000 കിലോമീറ്റര്‍) ഓടിച്ചു നോക്കുകയും ചെയ്തു. നിലവിലുള്ള ഇലക്ട്രിക് എസ് യുവികളേക്കാള്‍ വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍ സ്‌റ്റെല്ലാ ടെറ എന്ന എസ് യുവി കാണിക്കുകയും ചെയ്തു. ഇതുപോലുള്ള ഒരു കാറിന് അഭിമുഖീകരിക്കാന്‍ കഴിയുന്ന എല്ലാത്തരം ഉപരിതലങ്ങളിലും’ കാര്‍ പരീക്ഷിച്ചതായി ടിയുഇ ടീമിന്റെ ഇവന്റ് മാനേജര്‍ തീം ബോസ്മാന്‍ പറയുന്നു. വിശാലമായ ചരിവുള്ള മേല്‍ക്കൂരയില്‍ ഇന്‍ബില്‍റ്റ് Read More…
Month: October 2023
ലിയോയുടെ ‘പണി’യേറ്റവരില്‍ ഹോളിവുഡ് സൂപ്പര്‍താരം ലിയനാര്‍ഡോ ഡികാപ്രിയോയും
ന്യൂഡല്‍ഹി: തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്യുടെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’ ഇന്ത്യയില്‍ ഉടനീളമുള്ള സിനിമകള്‍ക്കിട്ട് പണി കൊടുത്തു മുന്നേറുകയാണ്. ലിയോയുടെ പണിയേറ്റവരില്‍ ഹോളിവുഡ് സൂപ്പര്‍താരം ലിയനാര്‍ഡോ ഡികാപ്രിയോ വരെയുണ്ട്. ലിയോയുടെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് ശേഖരം മാര്‍ട്ടിന്‍ സ്‌കോര്‍സെസിന്റെ ഡികാപ്രിയോ ചിത്രം കില്ലേഴ്സ് ഓഫ് ദി ഫ്‌ളവര്‍ മൂണിനെ പിന്നിലാക്കി. വെറൈറ്റി പറയുന്നതനുസരിച്ച്, പുതിയ റിലീസുകളില്‍ ലോകമെമ്പാടുമുള്ള ക്യുമുലേറ്റില്‍, ‘കില്ലേഴ്സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍’ നേടിയ 44 ദശലക്ഷം ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍, ‘ലിയോ’ വെറും നാലുദിവസം Read More…
ഒരു വര്‍ഷം രണ്ടു തവണ വന്‍തുക ലോട്ടറിയടിച്ചാല്‍ എന്തു ചെയ്യും? അതും മാസങ്ങളുടെ വ്യത്യാസത്തില്‍
സ്‌ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റുകള്‍ മാത്രം വാങ്ങുന്ന കെന്റക്കി വനിതയ്ക്ക് ഒരു വര്‍ഷത്തിനിടയില്‍ വന്‍തുക അടിച്ചത് രണ്ടാം തവണ. 10,000 ഡോളര്‍ സമ്മാനം നേടി മാസങ്ങള്‍ക്കകം 50,000 ഡോളര്‍ സമ്മാനവും ഇവരെ തേടിയെത്തി. ഇവരുടെ പേരു വെളിപ്പെടുത്തിയിട്ടില്ല.കഴിഞ്ഞ ജനുവരിയിലായിരുന്നു ആദ്യം ലോട്ടറിയടിച്ചത്. സ്‌ക്രാച്ച്-ഓഫ് ടിക്കറ്റില്‍ നിന്ന് 10,000 ഡോളര്‍ സമ്മാനമായി യുവതി നേടി. ഈ മാസം വീണ്ടും ഇവര്‍ക്ക് ലോട്ടറിയടിക്കുകയായിരുന്നു. അതും രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനമായ 50,000 ഡോളര്‍. വിന്‍ചെസ്റ്ററിലെ ഗ്യാസോലിന്‍ അല്ലിയില്‍ വെച്ചാണ് 50 Read More…
ആര്‍ത്തവം അശുദ്ധിയായി കണക്കാക്കാത്ത ക്ഷേത്രം ; ഈ ക്ഷേത്രത്തിലെ പൂജാരിമാര്‍ സ്ത്രീകള്‍
കോയമ്പത്തൂര്‍: ആര്‍ത്തവത്തെ അശുദ്ധിയായി കരുതാത്ത സ്ത്രീകള്‍ പൂജാരിയായ ക്ഷേത്രം. ‘മാ ലിംഗഭൈരവി’ എന്ന് പേരിട്ടിരിക്കുന്ന തമിഴ്‌നാട്ടിലെ അസാധാരണ ക്ഷേത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്നത് ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളില്‍ നിന്നും തുടര്‍ന്നുവരുന്ന വൈചിത്ര സ്വഭാവമുള്ള ആചാര രീതികളും മര്യാദകളുമാണ്. കോയമ്പത്തൂരിലെ വെള്ളിയാങ്കിരി പര്‍വതനിരകളുടെ അടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്നത് ‘ബൈരാഗിണി മാ’ എന്നറിയപ്പെടുന്ന വനിതാ പുരോഹിതരാണ്. സ്ത്രീകള്‍ക്ക് മാത്രമേ അകത്തെ ശ്രീകോവിലില്‍ പ്രവേശിച്ച് ദേവിയെ ആരാധിക്കാന്‍ അനുവാദമുള്ളൂ. തിളങ്ങുന്ന ചുവന്ന സാരികള്‍ ധരിച്ച, Read More…
മുത്തച്ഛന്റെ മടിയില്‍ ഇരുന്ന് ആദ്യാക്ഷരം കുറിച്ച് നില ബേബി ; ചിത്രങ്ങള്‍ വൈറല്‍
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിയ്ക്കുന്ന മകള്‍ നിലയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുകയാണ് പേളി. രണ്ടര വയസുകാരിയായ നിലയെ മുത്തച്ഛന്‍ പോള്‍ മാണിയാണ് ആദ്യക്ഷരം കുറിപ്പിച്ചത്. ഹരിശ്രീ കുറിക്കുന്ന നില ബേബിയും അടുത്തിരിക്കുന്ന പേളിയും ശ്രീനിഷുമാണ് ചിത്രത്തിലുള്ളത്. Read More…
‘താങ്കള്‍ മികച്ചൊരു അഭിനേതാവാണല്ലോ, നന്നായി നാടകം കളിക്കുന്നുണ്ട്…’ പാപ്പരാസികളോട് തഗ്ഗ് കമന്റുമായി ജാന്‍വി കപൂര്‍
ബോളിവുഡിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നിന്നിരുന്ന ശ്രീദേവി അക്കാലത്ത് തെന്നിന്ത്യയിലും മികച്ചു നിന്നിരുന്ന അഭിനേത്രിയാണ്. നിര്‍മ്മാതാവായ ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം കഴിച്ചത്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മൂത്തമകളായി കുഞ്ഞുനാള്‍ മുതല്‍ ക്യാമറകള്‍ക്ക് പരിചിതമുഖമായി വന്ന താരമാണ് ജാന്‍വി കപൂര്‍. അമ്മയുടെ വഴി തന്നെ തെരഞ്ഞെടുത്ത ജാന്‍വി 2018-ൽ റൊമാന്റിക് സിനിമയായ ധടക്കിലൂടെ അഭിനയരംഗത്തേക്ക് കടന്നു. സിനിമ വിജയിച്ചതോടെ കരിയറില്‍ താരം തിളങ്ങാന്‍ തുടങ്ങി. പിന്നീടിങ്ങോട്ട് ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ, മിലി എന്നീ സിനിമകള്‍ Read More…
‘‘ഇടയ്ക്ക് നിന്ന് ചിലര്‍ പാരവച്ചു, മോഹന്‍ലാലിനൊപ്പമുള്ള സിനിമ പൂജ കഴിഞ്ഞിട്ടും ചെയ്യാന്‍ പറ്റിയില്ല’’ തുറന്നു പറഞ്ഞ് വിജി തമ്പി
മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. നര്‍മ്മരസം കലര്‍ന്ന എന്നാല്‍ കാമ്പുള്ള ഒരുപാട് സിനിമകള്‍ വെള്ളിത്തിരയ്ക്ക് സമ്മാനിക്കാന്‍ വിജി തമ്പിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമകൾക്ക് പുറമെ ഏഴ് ടെലിവിഷൻ സീരിയലുകളും വിജി തമ്പി സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയില്‍ നിന്നു വിട്ടു നിന്ന സംവിധായകന്‍ ഇപ്പോള്‍ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷനും കൂടിയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വിജി തമ്പി വീണ്ടും സംവിധാനത്തിലേക്ക് മടങ്ങി വരുകയാണ്. മലയാളസിനിമയുടെ ഒരു കാലത്തെ ആക്ഷന്‍ ഹീറോയായിരുന്ന നടനാണ് നായകന്‍. Read More…
ഇളയരാജയുടെ ക്ലാസ്സിക്ഗാനം അവതരിപ്പിക്കുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയിന്‍ വാട്‌സണ്‍; അതും നമ്മുടെ യേശുദാസ് പാടിയ പാട്ട്
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വാട്സണ് ലോകമെമ്പാടും ആരാധകരുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി (സിഎസ്‌കെ) കുറച്ച് വര്‍ഷങ്ങളായി കളിച്ചതിനാല്‍ അദ്ദേഹം തീര്‍ച്ചയായും തമിഴ് ആരാധകരുമായി ഒരു പ്രത്യേക ബന്ധം തന്നെ വാട്‌സണ് ഉണ്ട് താനും. അടുത്തിടെ, യൂട്യൂബര്‍ മദന്‍ ഗൗരിയുമായി സ്റ്റാര്‍ സ്പോര്‍ട്സ് തമിഴിന്റെ പ്രൊമോഷണല്‍ അഭിമുഖത്തിനായുള്ള ഷൂട്ടിംഗില്‍ താരം പുറത്തെടുത്ത സര്‍പ്രൈസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അഭിമുഖത്തിനൊടുവില്‍, എന്തെങ്കിലും പ്രത്യേക കഴിവുണ്ടോ എന്ന് മദന്‍ ഗൗരി ചോദിക്കുമ്പോള്‍ തന്റെ ഗിറ്റാര്‍ Read More…
ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു; യൂട്യൂബില്‍ 7 മണിക്കൂറിനുള്ളില്‍ കാഴ്ചക്കാര്‍ നാലു ദശലക്ഷം കാഴ്ചക്കാര്‍
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രമും ഗൗതം മേനോനും ഒന്നിക്കുന്ന ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. സിനിമ റിലീസാകാന്‍ ഒരുമാസം ബാക്കി നില്‍ക്കേ വിജയദശമി ദിനത്തിലാണ് അണിയറക്കാര്‍ ട്രെയിലര്‍ പുറത്തിറക്കിയത്. തമിഴില്‍ ഏറെ നാളായി കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ് ‘ധ്രുവനച്ചത്തിരം’, ഒടുവില്‍ നവംബര്‍ 24 ന് ചിത്രം വലിയ സ്‌ക്രീനുകളില്‍ എത്തും. സിനിമയുടെ ട്രെയിലര്‍ ആവേശം ജനിപ്പിക്കുന്ന ഒരു സ്‌പൈ ആക്ഷന്‍ ത്രില്ലറിന്റെ സൂചനയാണ് നല്‍കുന്നത്. ‘ധ്രുവനച്ചത്തിരം’ ആറ് വര്‍ഷത്തിലേറെ റിലീസ് കാലതാമസം നേരിട്ടെങ്കിലും ഒരു സ്‌റ്റൈലിഷ് ആക്ഷന്‍ ഡ്രാമ Read More…









