‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. സിനിമയുടേതായി ഇറങ്ങിയ ടൈറ്റില്‍ പോസ്റ്ററും ടീസറും ഫസ്റ്റ് ലുക്കുമൊക്കെ വളരെയധികം ശ്രദ്ധേയമായിരുന്നു. ‘ചാവേറി’ല്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന അശോകന്‍ എന്ന കഥാപാത്രത്തിന്റെ ലുക്കും ചര്‍ച്ചയായിരുന്നു. ചാവേറിലെ സഖാവ് അശോകന്‍ എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ തനിക്ക് തന്നെ പേടി തോന്നിയെന്ന് Read More…
Month: September 2023
രാവിലെ ഉണരുമ്പോള്‍ തലവേദന തോന്നാറുണ്ടോ?
രാവിലെ ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്ക് തലവേദന അനുഭവെപ്പടാറുണ്ട്. ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ ചോര്‍ത്തിക്കളയാന്‍ ഈ തലവേദന മതിയാകും. ഉണരുമ്പോഴുള്ള തലവേദനയുടെ കാരണങ്ങള്‍ പലതാണ് അറിയാം. ഉറക്കമില്ലായ്മ-രാത്രിയില്‍ ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ രാവിലെ ഏഴുന്നേല്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടാം. അമിത ഉറക്കം- കൂടുതല്‍ നേരം കിടന്നുറങ്ങുന്നതുവഴി ശരീരത്തിലെ ബയോജളിക്കല്‍ ക്ലോക്ക് താളം തെറ്റാം. ഇത് തലവേദനയിലേയ്ക്ക് നയിക്കാം. വിഷാദരോഗവും ഉത്കണ്ഠയും- വിഷാദരോഗവും ഉത്കണ്ഠയും മൈഗ്രെയിന്‍ ഉണ്ടാക്കുകയും ഇതുവഴി തലവേദനയുണ്ടാകയും ചെയ്യാം. കഴുത്തിലും പേശികളിലും സമ്മര്‍ദം- ശരീയായ പൊസിഷനില്‍ അല്ലാതെ Read More…
തൊട്ടുപിന്നാലെ ലോകകപ്പും വരികയാണ് ; ഇതാണ് പറയുന്നത് ജസ്പ്രീത് ബുംറയെ മാറ്റി നിര്‍ത്താനാകില്ലെന്ന്
ഏറെക്കുറെ ഒരുപോലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച രണ്ട് കളിക്കാര്‍ ഇന്ത്യയുടെ ഏറ്റവും ആവേശകരമായ ക്രിക്കറ്റ് താരങ്ങളായി മാറി. തകര്‍പ്പന്‍ സ്ട്രോക്ക് പ്ലേയിലൂടെ ലോകമെമ്പാടുമുള്ള കാണികളുടെ പ്രിയങ്കരനായി മാറിയ ഋഷഭ് പന്തും അസാധാരണമായ ആക്ഷന്‍, പേസ്, നിയന്ത്രണം എന്നിവയിലൂടെ ജസ്പ്രീത് ബുംറയും. രണ്ടു പേരും ഏറെ താമസിയാതെ ടീമിന്റെ കുന്തമുനയായി മാറി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 25 കാരനായ പന്ത് ഒരു ഭീകരമായ കാര്‍ അപകടത്തില്‍ പെട്ടു ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തിരിച്ചുവരവിന്റെ പാതയിലാണ്. നട്ടെല്ലിന് പരിക്കേറ്റു Read More…
ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ കപിലിന് പിന്നില്‍ രണ്ടാമന്‍ ; രവീന്ദ്ര ജഡേജയ്ക്ക് 200 വിക്കറ്റും 2000 റണ്‍സും
കൊളംബോ: ഏഷ്യാക്കപ്പില്‍ ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യ സൂപ്പര്‍ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്‌ളാദേശിനെതിരേ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ നേട്ടമുണ്ടാക്കിയത് ഓള്‍റൗണ്ടര്‍ രവീന്ദ്രജഡേജ. മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഷമിം ഹൊസൈനെ പുറത്താക്കിയ രവീന്ദ്ര ജഡേജ ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായിട്ടാണ് മാറിയത്. ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഏകദിനത്തില്‍ 2500 റണ്‍സും 200 വിക്കറ്റും തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിട്ടാണ് ഇതോടെ ജഡേജ മാറിയത്. ഏകദിനത്തില്‍ നിന്നും വിരമിക്കുമ്പോള്‍ അപില്‍ 253 വിക്കറ്റും 6945 റണ്‍സും Read More…
റാണി ട്രൈലെർ ലോഞ്ച് ചെയ്ത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ
തിരകഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് റാണി. ഭാവന, ഹണി റോസ്, ഇന്ദ്രൻസ്, ഉർവശി, ഗുരു സോമസുന്ദരം, അനുമോൾ, നിയതി,അശ്വിൻ ഗോപിനാഥ് എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്ദേഗജനകമായ കഥ പറയുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രൈലെറിനു ലഭിക്കുന്നത്. സൂപ്പർതാരം മോഹൻലാൽ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചു റാണിയുടെ ട്രൈലെർ ലോഞ്ച് Read More…
ഒന്നാമന്മാരാകാന്‍ ഓസീസിനെ കൂടിവീഴ്ത്തണം; പാകിസ്താനെയും ചവുട്ടിത്താഴെയിട്ടു, ഇന്ത്യ ഏകദിന റാങ്കിംഗില്‍ രണ്ടാമത്
ഏഷ്യാക്കപ്പില്‍ പാകിസ്താന്‍ ഫൈനല്‍ കാണാതെ പുറത്തായതോടെ ക്രിക്കറ്റിന്റെ ഏകദിന റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം. അടുത്ത മാസം ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കെ ഓസ്‌ട്രേലിയയ്ക്ക് പിന്നില്‍ രണ്ടാമന്മാരായി കളിക്കിറങ്ങാം. ഏഷ്യാക്കപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ചത് ഇന്ത്യയ്ക്ക് ഇരട്ട നേട്ടമാണ് സമ്മാനിച്ചത്. ഏഷ്യാകപ്പിന്റെ ഫൈനലില്‍ കടന്നതിനൊപ്പം ഏകദിന റാങ്കിംഗില്‍ മുമ്പോട്ട് കയറാനായി. പാകിസ്താനെ മറികടന്നാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. ഏഷ്യാക്കപ്പിന് എത്തുമ്പോള്‍ വരെ മൂന്നാം സ്ഥാനത്തായിരുന്നു. ഏഷ്യാക്കപ്പ് സൂപ്പര്‍ഫോറില്‍ രണ്ടുകളികളും തോറ്റ പാകിസ്താന്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയയുമായി രണ്ടു പോയിന്റിന്റെ Read More…
പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇന്തോനേഷ്യന്‍ നദികളില്‍ നിന്ന് യുവാക്കള്‍ വലിച്ചു കയറ്റിയത് 2.6 ദശലക്ഷം പൗണ്ട് മാലിന്യം
നദികളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ രക്ഷയില്ലാത്തവിധം പെരുകിയപ്പോഴാണ സുംഗായി വാച്ച് എന്ന പരിസ്ഥിതി സംഘടന ആരംഭിക്കാന്‍ സാം ബെഞ്ചെഗ്ജിബി എന്ന യുവാവിനെ പ്രേരിപ്പിച്ച ഘടകം. പിന്നീട് ഇന്തോനേഷ്യയിലെ ജലസ്രോതസുകള്‍ വൃത്തിയാക്കാന്‍ വേണ്ടി പ്രതിജ്ഞാബന്ധമായ സംഘടനയായി ഇത് മാറുകയും ഇതിനകം 1.2 ദശലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നദീതടങ്ങളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും വലിച്ചു കയറ്റുകയും ചെയ്തു. സമുദ്ര പ്ലാസ്റ്റിക് പ്രതിസന്ധിയില്‍ രണ്ടാം സ്ഥാനത്താണ് ഇന്തോനേഷ്യ. രാജ്യത്തെ തീരദേശ സമൂഹങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ ഒരു ശരിയായ മാനേജ്‌മെന്റ് Read More…
സംഗീതപരിപാടി ‘ദി ഇറാസ് ടൂറു’ മായി ടെയ്‌ലര്‍ സ്വഫ്റ്റ്; വമ്പന്‍ സ്റ്റുഡിയോകളെ വെട്ടി തീയറ്ററുകള്‍ക്ക് കരാര്‍
തന്റെ ആറാമത്തെ സംഗീത പരിപാടിയായ ‘ദി ഇറാസ് ടൂറു’ മായി തന്റെ ആല്‍ബങ്ങളിലൂടെ സഞ്ചാരം തുടങ്ങാന്‍ പോകുന്ന ഹോളിവുഡിലെ പാട്ടുകാരി ടെയ്‌ലര്‍ സ്വിഫ്റ്റ് വമ്പന്‍ സ്റ്റുഡിയോകളെ തള്ളി എഎംസി തിയേറ്ററുകളുമായി നേരിട്ട് കരാര്‍ ഉണ്ടാക്കിയെന്നാണ് വിവരം. ഒക്ടോബര്‍ പകുതിയോടെയാണ് അമേരിക്കന്‍ മള്‍ട്ടി സിനിമാ തീയറ്ററുകളിലേക്ക് സംഗീതചിത്രം എത്തുക.യൂണിവേഴ്സല്‍, പാരാമൗണ്ട്, വാര്‍ണര്‍ ബ്രദേഴ്സ് പോലെയുള്ള വമ്പന്‍ സ്റ്റുഡിയോകളെ തള്ളിയാണ് എഎംസിയുമായി കരാറില്‍ എത്തിയത്. ഇതിലൂടെ സംഗീതക്കച്ചേരി താങ്ങാന്‍ കഴിയാത്ത ആരാധകര്‍ക്ക് ഷോ അനുഭവിക്കാന്‍ അവസരം നല്‍കുകയാണ് താരത്തിന്റെ ലക്ഷ്യം. Read More…
ജവാന്റെ സംവിധായകന്‍ ആറ്റ്‌ലി തന്നെ ചതിച്ചു…! ആരോപണവുമായി നടി പ്രിയാമണി
ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി കുതിച്ചു മുന്നേറുമ്പോള്‍ സിനിമയുടെ സംവിധായകന്‍ ആറ്റ്‌ലി തന്നെ ചതിച്ചെന്ന് ആരോപിച്ച് നടി പ്രിയാമണി. സിനിമയില്‍ ഷാരൂഖിന്റെ പെണ്‍പോലീസ് സംഘത്തിലെ ആളായിട്ടാണ് പ്രിയാമണി സിനിമയില്‍ വേഷമിടുന്നത്. എന്നാല്‍ തന്നെ സിനിമയില്‍ സംവിധായകന്‍ ആറ്റ്‌ലി എത്തിച്ചത് നുണ പറഞ്ഞായിരുന്നെന്ന് താരം പറഞ്ഞു. സിനിമയില്‍ വിജയ് അതിഥിവേഷത്തില്‍ എത്തുന്നുണ്ടെന്ന് പ്രിയാമണിക്ക് ആറ്റ്‌ലി നേരത്തേ വ്യാജ വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് വിജയ് യുമായി ഒരു കോമ്പിനേഷന്‍ സീന്‍ നല്‍കണമെന്ന് പ്രിയാമണി Read More…









