Sports

അടിയോടടി…. 43 പന്തുകളില്‍ 193 റണ്‍സ്, 22 സിക്‌സര്‍, 14 ഫോറുകളും ; ഹംസ സലീംദര്‍ക്ക് പുതിയ റെക്കോഡ്

ക്രിക്കറ്റില്‍ ഒരു പുതിയ റെക്കോഡ് എഴുതിച്ചേര്‍ത്തിരിക്കുകയാണ് ഹംസ സലീം ദാര്‍. യൂറോപ്യന്‍ ടി10 ക്രിക്കറ്റ് മത്സരത്തിനിടെ കാറ്റലൂണ്യ ജാഗ്വാറിന് വേണ്ടിയായിരുന്നു സലിംദാറിന്റെ തകര്‍പ്പനടി. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ 22 സിക്‌സറുകളാണ് സലീംദാര്‍ അടിച്ചുകൂട്ടിയത്. 14 ബൗണ്ടറികളും നേടി 43 പന്തുകളില്‍ 193 റണ്‍സ് അടിച്ചുകൂട്ടി.മത്സരത്തില്‍ സോഹല്‍ ഹോസ്പിറ്റേറ്റിന് എതിരേയായിരുന്നു ബാറ്റിംഗ് പ്രകടനം.

ഹംസ സലീംദാറിന്റെയും 19 പന്തില്‍ 53 റണ്‍സ് അടിച്ച് പുറത്താകാതെ നിന്ന യാസിര്‍ അലിയും ചേര്‍ന്ന് എതിരാളികളെ തകര്‍ത്തുവാരിയപ്പോള്‍ 10 ഓവറില്‍ ജാഗ്വാര്‍ അടിച്ചു കൂട്ടിയത് വിക്കറ്റ് നഷ്ടം കൂടാതെ 257 റണ്‍സായിരുന്നു. മറുപടി ബാറ്റിംഗില്‍ സോഹല്‍ ഹോസ്പിറ്റേല്‍ 10 ഓവറില്‍ എട്ടു വിക്കറ്റിന് 104 റണ്‍സിന് പുറത്താകുകയും ചെയ്തു. പിന്നീട് സോഹല്‍ ഹോസ്പിറ്റല്‍ 10 ഓവറില്‍ 104/8 എന്ന നിലയില്‍ ജാഗ്വാര്‍സ് പരിമിതപ്പെടുത്തി.

10 പന്തില്‍ 25 റണ്‍സ് നേടിയ രാജ ഷഹ്സാദാണ് ഹോസ്പിറ്റലിന്റെ ടോപ് സ്‌കോറര്‍. അദ്ദേഹത്തെ കൂടാതെ ഖമര്‍ ഷഹ്സാദ് 13 പന്തില്‍ 22 റണ്‍സെടുത്തപ്പോള്‍ ആമിര്‍ സിദ്ദിഖ് 9 പന്തില്‍ 16 റണ്‍സെടുത്തു. 163 റണ്‍സിന്റെ മുന്‍ റെക്കോര്‍ഡാണ് ഹംസ സലീംദാര്‍ തിരുത്തിയത്. ബൗളിംഗില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.