2024 ലെ ഹീറോ ഡോഗ് അവാർഡിന് 18 മാസം പ്രായമുള്ള ബ്ലഡ്ഹൗണ്ട് എന്ന പോലീസ് നായ അര്‍ഹനായി. നോർത്ത് കരോലിന പോലീസ് ഡിപ്പാർട്ട്‌മെൻ്റിൽ K-9 ഓഫീസറായാണ് ബോ എന്ന് പേരുള്ള ഈ നായ. തന്റെ ഔദ്യോഗിക ജീവിതത്തില്‍ പല ജീവനുകളെ രക്ഷിക്കുകയും കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുകയും ചെയ്തത് പരിഗണിച്ചാണ് പുരസ്കാരം.
അമേരിക്കയിലെ മികച്ച നായ്ക്കളെ അഞ്ച് വിഭാഗങ്ങളിലായി തിരിച്ചാണ് മത്സരം. യുഎസിൽ ഉടനീളമുള്ള നൂറുകണക്കിന് നായ്ക്കൾ മത്സരത്തിനുണ്ടായിരുന്നു. തെറാപ്പി ഡോഗ്സ്, സേവന- വഴികാട്ടി നായ്ക്കൾ, സൈനിക നായ്ക്കൾ, നിയമപാലകരായ ഫസ്റ്റ് റെസ്‌പോണ്ടർ ഡോഗ്‌സ്, ഷെൽട്ടർ ഡോഗ്‌സ് എന്നീ ഇനങ്ങളിലായിരുന്നു മത്സരം. ഇതില്‍നിന്ന് അഞ്ച് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തു. ജഡ്ജിമാരുടെ പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്.
കഴിഞ്ഞ വർഷം ഗാസ്റ്റോണിയ പോലീസ് ഡിപ്പാർട്ട്‌മെന്റിനൊപ്പമാണ് ബോ തന്റെ ശ്രദ്ധേയമായ യാത്ര ആരംഭിച്ചത്. കഠിനമായ പരിശീലനത്തിന് ശേഷം, പ്രായമായ ഒരു ഡിമെൻഷ്യ രോഗിയെയും കാണാതായ 11 വയസ്സുള്ള ഓട്ടിസം ബാധിച്ച കുട്ടിയെയും കണ്ടെത്തി ബ്ലഡ്ഹൗണ്ട് തന്റെ കഴിവുകൾ വേഗത്തിൽ തെളിയിച്ചു.
ബോയുടെ നേട്ടങ്ങൾ അവിടെ അവസാനിച്ചില്ല. ശ്രദ്ധേയമായ ഒരു കേസിൽ, കവർച്ച നടത്തിയ പ്രതികളെ അവന്‍ കണ്ടെത്തി . 2024 ജനുവരിയിൽ, കാണാതായ വൃദ്ധനായ ഒരു രോഗിയെ കഠിനമായ സാഹചര്യങ്ങളില്‍ കിലോമീറ്ററുകൾ താണ്ടി അയാള കണ്ടെത്തി ബോ തന്റെ അസാധാരണ കഴിവുകൾ പ്രദർശിപ്പിച്ചു.
ബോയുടെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷം 2024 മെയ് മാസത്തിൽ കത്തിമുനയിൽനിന്ന് 7 വയസ്സുള്ള കുട്ടിയെ രക്ഷിച്ച സംഭവമാണ്. ഇത് അവനെ ഡിപ്പാർട്ട്‌മെന്റനുള്ളിലെ യഥാർത്ഥ നായകനാക്കി
ബോയെയും മറ്റ് നാല് ഫൈനലിസ്റ്റുകളെയും ജനുവരി 8 ന് ഫ്ലോറിഡയിലെ പാം ബീച്ചിൽ ക്രിസ്റ്റി ബ്രിങ്ക്ലിയും കാർസൺ ക്രെസ്‌ലിയും ആതിഥേയത്വം വഹിക്കുന്ന 14-ാമത് വാർഷിക അമേരിക്കൻ ഹ്യൂമൻ ഹീറോ ഡോഗ് അവാർഡുകളിലും ഗാലയിലും ആദരിക്കും.