മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തി എന്നും അമ്മയെ ഉപദ്രവിക്കുന്നത് പതിവായതോടെ അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് മകള്‍. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയാണ് മദ്യപാനിയായ അച്ഛനെ വെട്ടി കൊലപ്പെടുത്തിയത്. ഛത്തിസ്ഗഡിലെ ജഷ്പുറിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ കസ്റ്റഡിയിലെടുത്ത മകളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി.
ഏപ്രില്‍ 21നാണ് സംഭവം. മദ്യപിച്ച് അച്ഛന്‍ പതിവായി ഉണ്ടാക്കുന്ന ഉപദ്രവം സഹിക്കാനാകാതെയായതോടെയാണ് കൃത്യം ചെയ്തതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് 50കാരനെ കണ്ടെത്തിയത്.
ഏപ്രില്‍ 21ന് രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് അച്ഛന്‍ വീട്ടിലെത്തിയെന്നും അമ്മ വീട്ടില്‍ ഇല്ലാതിരുന്നതോടെ മകളോട് വഴക്ക് കൂടിയെന്നും പൊലീസ് പറയുന്നു. വഴക്ക് രൂക്ഷമായതോടെ അടുക്കളയില്‍ നിന്നും കോടാലിയെടുത്ത് മകള്‍ അച്ഛനെ വകവരുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.