ശനിയാഴ്ചയായിരുന്നു നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ 141-ാം അന്താരാഷ്ട്രാ ഒളിമ്പിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടനം നടത്തിയത്. ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ എല്ലാം പങ്കെടുത്തു. പ്രത്യേകിച്ച് ഷാരുഖ് ഖാന്‍, ദീപിക പദുക്കോണ്‍, ആലിയ ബട്ട്, രണ്‍ബീര്‍ സിങ് തുടങ്ങിയവര്‍.
ജവാന്‍ താരങ്ങളായ ദീപിക പദുക്കോണും ഷാരുഖ് ഖാനും ചടങ്ങില്‍ ഒരുമിച്ചിരുന്നു. ആലിയ ഭട്ടും രണ്‍ബീര്‍ സിങ്ങും ഇവരുടെ പിറകിലായാണ് ഇരുന്നത്. ആലിയ ചടങ്ങിനിടയില്‍ ഉറങ്ങിയതായി തോന്നുന്നു എന്ന് പലരും പ്രതികരിക്കുന്നു. സോഷില്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റില്‍ ആലിയ ഉറങ്ങിയ ചിത്രത്തിന് നിരവധി പ്രതികരണങ്ങളാണ് വരുന്നത്.
എല്ലാവരും ബോറടിച്ചിരിക്കുന്നു എന്നാണ് ചിത്രത്തോടുള്ള ഒരു പ്രതികരണം. ആലിയ ഉറങ്ങുകയാണെന്നാണ് ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് പറഞ്ഞത്. ഒരു യഥാര്‍ത്ഥ ബാക്ക് ബഞ്ചറിനെ പോലെ രണ്‍ബീര്‍സിങ് ഫോണില്‍ സ്വയം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കുറിച്ചവരും ഉണ്ട്.
ഷാരുഖ് ഖാന്‍ പൂര്‍ണ ശ്രദ്ധ നല്‍കുന്നാതായി തോന്നുമെങ്കിലും നടന്റെ മനസ് മറ്റെവിടയോയാണ് എന്ന് പറഞ്ഞവരാണ് അധികവും. പ്രധാനമന്ത്രി നരേന്ദ്രേമാദിയായിരുന്നു 141-മത് അന്താരാഷ്ട്രാ ഒളിമ്പിക് കമ്മിറ്റി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രണ്ടാം തവണയാണ് ഐഒസി സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.