Crime

സുഹൃത്തിന്റെ മകളായ പതിമൂന്നുകാരിക്ക് ലൈംഗികപീഡനം: 42കാരന് 14 വര്‍ഷം കഠിനതടവ്

ആലപ്പുഴ: സുഹൃത്തിന്റെ മകളായ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 42കാരന് 14 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തണ്ണീര്‍മുക്കം പഞ്ചായത്ത് 19-ാം വാര്‍ഡില്‍ പുത്തന്‍ വെളി ഷിജുവിനെയാണ് ആലപ്പുഴ സ്‌പെഷ്യല്‍ (പോക്‌സോ) കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്.


ചേര്‍ത്തല പോലീസ് 2018ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടി സ്‌കൂളില്‍ എത്താതിരുന്ന അന്വേഷണത്തിലാണ് സ്‌കൂളില്‍ വരുന്ന വഴി ഇയാള്‍ കൂട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കി എന്ന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ യൂണിഫോമിന്റെ ശാസ്ത്രീയ പരിശോധന ഫലവും നിര്‍ണായക തെളിവായി.


പിഴത്തുകയിലെ 75000/ രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സീമ ഹാജരായി. പിഴതുക അടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി കൂടുതല്‍ തടവുശിക്ഷ അനുഭവിക്കണം.