Oddly News

12000 വര്‍ഷം പഴക്കമുള്ള ‘ ഓള്‍ഡസ്റ്റ് ബ്രെഡ്’ മെനുവില്‍ ഉള്‍പ്പെടുത്തി ടര്‍ക്കിഷ് എയര്‍ലൈന്‍സ്

ഏറ്റവും അധികം രാജ്യങ്ങളിലേക്ക് പറക്കുന്ന എയര്‍ലൈനുകള്ളില്‍ ഒന്നാണ് ടര്‍ക്കിഷ് എയര്‍ലൈന്‍. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു വിഭവം മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ്. യാത്രക്കാര്‍ക്കായി ടര്‍ക്കിഷ് എയര്‍ലൈന്‍സ് ഒരുക്കിയിരിക്കുന്നതാവട്ടെ 12000 വര്‍ഷം പഴക്കമുള്ള വിഭവമാണ്. തുര്‍ക്കിയിലെ പുരാതന നഗരമായ അനറ്റോലിയയിലെ ഏറ്റവും പഴക്കം ചെന്ന ഇനങ്ങളായി കണക്കാക്കപ്പെടുന്ന ഐന്‍കോണ്‍ എമര്‍ ഗോതമ്പ് എന്നിവ കൊണ്ടാണ് പുതിയ തുടക്കം. എയര്‍ലൈന്‍സിന്റെ ഫൈ്ളറ്റ് സേവനത്തില്‍ ഇതാദ്യമാണ്. പാരമ്പര്യത്തിനെ അധുനികതയുമായി കോര്‍ത്തിണക്കുകയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ്.

2024 സെപ്തംബര്‍ 22ന് ഇസ്താംബുളില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന t k3 വിമാനത്തിലാണ് മെനു ഔദ്യോഗികമായി അവതരിപ്പിച്ചത്.ഇന്റര്‍കൊണ്ടിനെന്റല്‍ ബിസിനസ് ക്ലാസ്‌ക്കാര്‍ക്കാണ് ബ്രെഡ് ലഭിക്കുക. ഭക്ഷണസമയത്തിന് തൊട്ട് മുമ്പ് ചൂടാക്കി പ്രത്യേക ബാഗില്‍ വെണ്ണയും ഒലിവ് ഓയിലും ചേര്‍ത്താണ് യാത്രക്കാര്‍ക്ക് ബ്രെഡ് വിളമ്പുക.

നവീന ശിലായുഗ വിപ്ലവത്തിന്റെ കേന്ദ്രങ്ങളില്‍ ഒന്നായാണ് ടാസ് ടെപലര്‍വിശേഷിപ്പിക്കപ്പെടുന്നത്.വേട്ടയാടി ജീവിക്കുന്ന രീതിയില്‍ നിന്ന് മാറി ഒരു സ്ഥലത്ത് സ്ഥിരമായി ജീവിക്കുന്ന രീതിയിലേക്ക് മനുഷ്യസമൂഹം മാറിയത് ആദ്യമായി ഇവിടെയാണ്.കാര്‍ഷിക സംസ്‌കാരത്തിലേക്ക് മാറിയ സമൂഹം ഏതാണ്ട് 12000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോതമ്പ് കൃഷി ചെയ്ത് തുടങ്ങുകയും ചെയ്തു. ഇതിന്റെ പോഷകാഹാര ശീലങ്ങളും സാമൂഹിക ഘടനകളും ഉണ്ടാക്കുകയും ചെയ്തു.