Health

ഹൃദയാഘാതത്തിന് മുന്നോടിയാകാം: അവഗണിക്കരുത് ഈ ലക്ഷണങ്ങളെ

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിച്ചുവരുന്ന കാലത്ത് ഹൃദയത്തിന് കരുതല്‍ കൊടുക്കുകയും ഹൃദയാരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഹൃദയം തകരാറിലാണ് എന്നതിന് ഹൃദയം തന്നെ തരുന്ന പല സൂചനകളും ഉണ്ടാകാം. ആ ലക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

നെഞ്ചുവേദന

ഇടയ്ക്കിടയ്ക്ക് നെഞ്ച് വേദന, സമ്മര്‍ദ്ദം, നെഞ്ചില്‍ ഞെരുക്കം അല്ലെങ്കില്‍ പൊള്ളല്‍ പോലുള്ള വേദന എന്നിവ സൂക്ഷിക്കുക. കൈകള്‍, കഴുത്ത്, താടിയെല്ല്, അല്ലെങ്കില്‍ പുറം എന്നിവയിലേയ്ക്ക് പടരുന്ന വേദനയും സൂക്ഷിക്കുക.

ശ്വാസം മുട്ടല്‍

ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോഴൊ അല്ലെങ്കില്‍ വിശ്രമിക്കുമ്പോഴോ അനുഭവപ്പെടുന്ന ശ്വാസംമുട്ടല്‍ സൂക്ഷിക്കുക.

ക്ഷീണം

സ്ഥിരമായി വിശദീകരിക്കാനാവത്ത ക്ഷീണം അനുഭവപ്പെടുന്നത് ഹൃദയത്തിന്റെ ആരോഗഗ്യം കുറഞ്ഞുവരുന്നതിനെ സൂചിപ്പിക്കുന്നു. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനുള്ള കഴിവ് കുറയുന്നതാണ് ഇത്തരത്തില്‍ ക്ഷീണം വരാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്.

ക്രമരഹിതമായ ഹൃദയമിടിപ്പ്

കൃത്യമായ താളത്തില്‍ അല്ലാതെ ക്രമരഹിതമായി ഹൃദയം ഇടിക്കുന്നത് ഹൃദ്രോഗ സാധ്യതയുടെ സൂചനയകാം.

നീര്‍വീക്കം

കാലുകള്‍, കണ്ണങ്കാല്‍, പാദങ്ങള്‍ വയര്‍ മുതലായ ഇടങ്ങളില്‍ നീര്‍വീക്കം വരുന്നത് സൂക്ഷിക്കു, ഹൃദയത്തിന് വേണ്ടത്ര രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാകാം ഇത്.

തലകറക്കം/ബോധക്ഷയം

മസ്തിഷ്‌ക്കത്തിലേയ്ക്ക് വേണ്ട അളവില്‍ രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ തലകറക്കം അല്ലെങ്കില്‍ ബോധക്ഷയം എന്നിവ ഉണ്ടാകാം.

അമിതമായ വിയര്‍പ്പ്

അമിതമായ വിയര്‍ക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാം പ്രത്യേകിച്ച് നെഞ്ചുവേദനയ്ക്കും ശ്വാസതടസത്തിനുമൊപ്പം അമിതമായി വിയര്‍ക്കുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാം

ഓക്കനം അല്ലെങ്കില്‍ ഛര്‍ദി

സ്ത്രീകളില്‍ കൂടുതലായി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഓക്കാനമോ ഛര്‍ദിയോ ഉണ്ടാകാറുണ്ട്. എന്നാല്‍ ആളുകള്‍ ഇതിനെ ഒരു ദഹനപ്രശ്‌നമായി കണ്ട് തെറ്റിദ്ധരിക്കുന്നു.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്.