ശരീരക്ഷേമത്തിന് കുടലിന്റെ ആരോഗ്യം പ്രധാനമാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെയും മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു. സന്തുലിതമായ ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ ആരോഗ്യമുള്ള കുടലിന് അത്യന്താപേക്ഷിതമാണ്.
നാരുകളാല്‍ സമ്പന്നമായ സമീകൃതാഹാരം നിര്‍ണായകമാണെങ്കിലും, വന്‍കുടല്‍ ശുദ്ധീകരണത്തിന് പാനീയങ്ങള്‍ ഉള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ പാനീയങ്ങള്‍ ശരീരത്തിന്റെ സ്വാഭാവിക വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയകളെ സഹായിയ്ക്കുകയും മലവിസര്‍ജ്ജനം മെച്ചപ്പെടുത്തുകയും ചെയ്യും. ഉന്മേഷദായകമായ പഴം-പച്ചക്കറി ജ്യൂസുകള്‍ മുതല്‍ ഹെര്‍ബല്‍ ടീ വരെ, നിങ്ങളുടെ കുടലിനെ സംരക്ഷിക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും .
ഇവയില്‍ പലപ്പോഴും നാരുകള്‍, പ്രോബയോട്ടിക്‌സ് അല്ലെങ്കില്‍ ഔഷധങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മലവിസര്‍ജ്ജനം മെച്ചപ്പെടുത്താനും ദഹനനാളത്തെ ശാന്തമാക്കാനും സഹായിക്കും.
മികച്ച വന്‍കുടല്‍ ശുദ്ധീകരണ പാനീയങ്ങള്‍
നാരങ്ങ വെള്ളം ലളിതവും ഫലപ്രദവുമായ ഒരു വന്‍കുടല്‍ ശുദ്ധീകരണ പാനീയമാണ്ത്. ഇവയുടെ ഉപയോഗം ദഹനത്തെ ഉത്തേജിപ്പിക്കും. ഗാസ്‌ട്രോഎന്ററോളജി നഴ്‌സിംഗ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചെറുനാരങ്ങാനീര് ചെറുചൂടുള്ള വെള്ളത്തില്‍ പിഴിഞ്ഞ് ഒരു നുള്ള് ഉപ്പും തേനും ചേര്‍ത്ത് കുടിക്കുന്നത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പറയുന്നു.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. ഇത് സാധാരണയായി വെള്ളവും തേനും അല്ലെങ്കില്‍ മേപ്പിള്‍ സിറപ്പും കലര്‍ത്തി ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നത് നല്ലതാണ്. 1-2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി അതിനൊപ്പം തേനും ചേര്‍ത്ത് കുടിക്കാവുന്നതാണ് .
കറ്റാര്‍ വാഴ ജ്യൂസ്
കറ്റാര്‍ വാഴ ദഹനസംബന്ധമായ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സാധാരണയായി, ഇത് കഴിക്കുകയോ മറ്റ് ജ്യൂസുകളില്‍ കലര്‍ത്തുകയോ ചെയ്യാം . ഒരു ഗ്ലാസ് വെള്ളത്തില്‍ 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1/2 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
ഇഞ്ചി ചായ
ദഹനനാളത്തെയും ആരോഗ്യകരമായ മലവിസര്‍ജ്ജനത്തെയും മെച്ചപ്പെടുത്തുന്ന ഒരു പ്രകൃതിദത്ത ഔഷധമാണ് ഇഞ്ചിയെന്ന് ധര്‍മക്കോളജിക്കല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഇത് ചായയില്‍ കലര്‍ത്തിയും, ചെറുചൂടുള്ള വെള്ളത്തില്‍ 1 ടീസ്പൂണ്‍ തേനുമായി ചേര്‍ത്തും കഴിക്കാം .
ചിയ വിത്ത് പാനീയം
ചിയ വിത്തുകള്‍ നാരുകളുടെ ഉറവിടമാണ്. കൂടാതെ ഇവ കാല്‍സ്യം, വിറ്റാമിന്‍ സി, ഒമേഗ -3, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത് ചിയ വിത്തുകള്‍ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മലവിസര്‍ജ്ജനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുവെന്നാണ് . അവ വെള്ളത്തില്‍ കുതിര്‍ത്തോ സ്മൂത്തികളിലോ ജ്യൂസുകളിലോ ചേര്‍ത്തോ കഴിക്കാവുന്നതാണ് .
ഫ്‌ളാക്‌സ് സീഡ് പാനീയം
ന്യൂട്രീഷന്‍ ആന്‍ഡ് മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ദഹനം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും പ്രധാനമായി മലബന്ധ പ്രശ്നങ്ങളെ അകറ്റിനിര്‍ത്തുന്നതിനും സഹായിക്കുന്ന നാരുകളുടെ മറ്റൊരു നല്ല ഉറവിടമാണ് ഫ്‌ളാക്‌സ് സീഡുകള്‍. ഇവ പൊടിച്ച് വെള്ളത്തിലോ മറ്റോ കലര്‍ത്തി ഉപയോഗിക്കാം.
പച്ചക്കറി ജ്യൂസ് ചീര, സെലറി തുടങ്ങിയ പച്ചക്കറി ജ്യൂസുകളില്‍ കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്.
അവയില്‍ പോളിഫെനോള്‍, ഒലിഗോസാക്രറൈഡുകള്‍, ഫൈബര്‍, നൈട്രേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ പ്രീബയോട്ടിക് പോലെയുള്ള ഫലമുണ്ടാക്കുകയും മലവിസര്‍ജ്ജനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പ്രോബയോട്ടിക് പാനീയങ്ങള്‍
പ്രോബയോട്ടിക് കോളന്‍ ക്ലീന്‍സ് പാനീയങ്ങളില്‍ ലൈവ് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് കുടല്‍ മൈക്രോബയോമിന്റെ ബാലന്‍സ് പുനഃസ്ഥാപിക്കാന്‍ സഹായിക്കും. കൂടാതെ, കുടല്‍ ബാക്ടീരിയകള്‍ ഉപയോഗപ്രദമായ പ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോള്‍ അവ ഗട്ട് മൈക്രോബയോമിന്റെ ഘടന പുനഃസ്ഥാപിച്ചേക്കാം, ഇത് കുടല്‍ വീക്കം, അല്ലെങ്കില്‍ മറ്റ് രോഗങ്ങള്‍ എന്നിവ തടയുന്നു.