Movie News

‘അന്വേഷിപ്പിൻ കണ്ടെത്തും’ ട്രയിലർ പുറത്തുവിട്ടു

പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേഷൻ ചിത്രത്തി​ന്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കിയ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ട്രയിലർ ജനവരി ഇരുപത്തിയെട്ട് ഞായറാഴ്ച്ച പുറത്തുവിട്ടു. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിൻ.വി.ഏബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ഇവർക്കൊപ്പം സരിഗമയും നിർമ്മാണത്തിൽ പങ്കാളികളാണ്.

മധ്യ തിരുവതാംകൂറിന്റെ പശ്ചാത്തലത്തിൽ തികച്ചും റിയലിസ്റ്റിക്കായ ഒരു കുറ്റാന്വേഷണ ചിത്രമാണിത്. ഒരിക്കൽ ക്ലോസ് ചെയ്ത ഒരു കേസാണ് ഈ ചിത്രത്തിലൂടെ വീണ്ടും അന്വേഷിക്കുന്നത്. ഇക്കുറി ആനന്ദ് രാജ് എന്ന യുവ എസ്ഐ. ആണ് കേസ് അന്വേഷണത്തിന്റെ ചുമതലക്കാരൻ. യുവത്വത്തിനെ പ്രസരിപ്പും, നീതി നടപ്പിലാക്കാനുള്ള ദൃഢനിശ്ചയമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ ടൊവിനോ തോമസ്സിൽ ഈ കഥാപാത്രം ഏറെ ശ്രദ്ധേയമാണ്.